Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

IPL 2023: ബോള്‍ട്ടിനെ വിട്ട് ആര്‍ച്ചറെ വാങ്ങി, ഇഷാന് 15 കോടിയും, ഓരോ വിക്കറ്റും മുംബൈയ്ക്കുള്ള അടി!

ന്യൂസിലാന്‍ഡ് സ്പീഡ് സ്റ്റാര്‍ ട്രെന്റ് ബോള്‍ട്ട് ഓരോ തവണയും ന്യൂബോള്‍ കൊണ്ട് മാജിക്ക് കാണിക്കുമ്പോള്‍ അതു കൊള്ളുന്നത് രോഹിത് ശര്‍മയുടെ മുംബൈ ഇന്ത്യന്‍സിനാണ്. കാരണം ഐപിഎല്ലിന്റെ 2021ലെ സീസണിനു ശേഷം മുംബൈ ഒഴിവാക്കിയ താരമാണ അദ്ദേഹം.

അന്നു അങ്ങനെയൊരു മണ്ടത്തരം കാണിച്ച മുംബൈയ്ക്കു ഈ കുറവ് നികത്താന്‍ ഇപ്പോഴുമായിട്ടില്ല. റോയല്‍ ചാലഞ്ചേഴ്‌സ് ബാംഗ്ലൂരുമായി ചിന്നസ്വാമി സ്‌റ്റേഡിയത്തില്‍ നടന്ന പോരാട്ടത്തിലും തുടക്കത്തില്‍ തന്നെ ആര്‍സിബിയുടെ രണ്ടു വിക്കറ്റുകള്‍ കൊയ്യാന്‍ ബോള്‍ട്ടിനു സാധിച്ചു.

TRENT BOULT

ആര്‍സിബി ക്യാപ്റ്റനും ഇതിഹാസ ബാറ്ററുമായ വിരാട് കോലിയെ ഇന്നിങ്‌സിലെ ആദ്യ ബോളില്‍ തന്നെ ട്രെന്റ് ബോള്‍ട്ട് വിക്കറ്റിനു മുന്നില്‍ കുരുക്കുകയായിരുന്നു. മികച്ചൊരു ഇന്‍സ്വിങ്ങറായിരുന്നു ബോള്‍ട്ട് പരീക്ഷിച്ചത്. ഫ്‌ളിക്ക് ചെയ്യാന്‍ ശ്രമിച്ച കോലിക്കു പാളി. ബോള്‍ നേരെ പാഡില്‍ പതിച്ചു. ബോള്‍ട്ടും റോയല്‍സ് താരങ്ങളും അപ്പീല്‍ ചെയ്തതോടെ അംപയര്‍ക്കു ഔട്ട് വിധിക്കാന്‍ രണ്ടാമതൊന്നു ആലോചിക്കേണ്ടി വന്നില്ല. റിവ്യു പോലും ആവശ്യമില്ലെന്നു ഉറപ്പായിരുന്ന കോലി നിരാശയോടെ ക്രീസ് വിടുകയും ചെയ്തു.

തന്റെ രണ്ടാം ഓവറില ആദ്യ ബോളില്‍ അടുത്ത വിക്കറ്റും പിഴുത ട്രെന്റ് ബോള്‍ട്ട് ആര്‍സിബിക്കു അടുത്ത പ്രഹരവും നല്‍കി. വണ്‍ഡൗണായി പരീക്ഷിക്കപ്പെട്ട ഷഹബാസ് അഹമ്മദാണ് രണ്ടു റണ്‍സെടുത്ത് മടങ്ങിയത്. സ്റ്റംപുകള്‍ ലക്ഷ്യമിട്ട് ഷോര്‍ട്ട് ഓഫ് ലെങ്ത്ത് ബോളായിരുന്നു അദ്ദേഹം പരീക്ഷിച്ചത്. യാതൊരു നിയന്ത്രണവുമില്ലാതെ ഷഹബാസ് പുള്‍ ഷോട്ടിനു മുതിരുകയായിരുന്നു. മിഡ് വിക്കറ്റില്‍ യശസ്വി ജയ്‌സ്വാളിന്റെ കൈകളിലാണ് ഇതു അവസാനിച്ചത്. ഇതോടെ ആര്‍സിബി രണ്ടിനു 12 റണ്‍സിലേക്കു വീഴുകയും ചെയ്തു.

വിരാട് കോലിയുടെ വമ്പന്‍ വിക്കറ്റ് നേടിയതോടെ ഐപിഎല്ലില്‍ 100 വിക്കറ്റുകളെന്ന വമ്പന്‍ നാഴികക്കല്ലും ട്രെന്റ് ബോള്‍ട്ട് പൂര്‍ത്തിയാക്കിയിരുന്നു. 2020 മുതലുള്ള ഐപിഎല്‍ സീസണ്‍ എടുക്കുകയാണെങ്കില്‍ ഇന്നിങ്‌സിലെ ആദ്യത്തെ ഓവറില്‍ ഏറ്റവുമധികം വിക്കറ്റുകളെടുത്തിരിക്കുന്നത് ബോള്‍ട്ടാണ്. 21 വിക്കറ്റുകളാണ് അദ്ദേഹം ഇതുവരെ കൊയ്തത്. മറ്റാരും അദ്ദേഹത്തിന ഏഴയലത്തു പോലുമില്ല. മുംബൈ ഇന്ത്യന്‍സിന്റെ ജോഫ്ര ആര്‍ച്ചര്‍, ചെന്നൈ സൂപ്പര്‍ കിങ്‌സിന്റെ മുകേഷ് ചൗധരി എന്നിവരാണ് അഞ്ചു വിക്കറ്റുകള്‍ വീതം നേടി രണ്ടും മൂന്നും സ്ഥാനങ്ങളില്‍.

TRENT BOULT RR

ന്യൂബോള്‍ കൊണ്ട് ട്രെന്റ് ബോള്‍ട്ട് വീണ്ടും മിന്നിച്ചതിനു പിന്നാലെ പലരും സോഷ്യല്‍ മീഡിയയിലൂടെ മുംബൈ ഇന്ത്യന്‍സിനെയാണ് പരിഹസിക്കുകയും വിമര്‍ശിക്കുകയും ചെയ്തിരിക്കുന്നത്. ഓരോ തവണ ട്രെന്റ് ബോള്‍ട്ട് വിക്കറ്റെടുക്കുമ്പോഴും മുംബൈ ഇന്ത്യന്‍സിനാണ് നെഞ്ചുവേദനയുണ്ടാവുന്നത്. മുംബൈ ഇന്ത്യന്‍സിലേക്കു മടങ്ങിവരൂ ബോള്‍ട്ട് ഭായ്.

ട്രെന്റ് ബോള്‍ട്ടിനെ ടീമില്‍ നിന്നും പോവാന്‍ അനുവദിച്ചതാണ് മുംബൈ ഇന്ത്യന്‍സിന്റെ ഏറ്റവും വലിയ കിളി പോയ നിമിഷം. ജോഫ്ര ആര്‍ച്ചര്‍ക്കു വേണ്ടി ട്രെന്റ് ബോള്‍ട്ടിനെ കൈവിട്ട മുംബൈ ഇന്ത്യന്‍സിന്റെ തീരുമാനം വലിയ മണ്ടത്തരമായിപ്പോയി. 15.25 കോടി മുടക്കി ഇഷാന്‍ കിഷനെ തിരികെ വാങ്ങിയതാണ് മറ്റൊരു അബദ്ധം. ഈ ദിവസമായിരുന്നു ട്രെന്റ് ബോള്‍ട്ടിനെ കൈവിട്ട് കരെണ്‍ പൊള്ളാര്‍ഡിനെ മുംബൈ ഇന്ത്യന്‍സ് നിലനിര്‍ത്തിയതെന്നു വിശ്വസിക്കാന്‍ സാധിക്കുന്നില്ല. ഒരു സീസണിനു ശേഷം പൊള്ളാര്‍ഡ് വിരമിക്കുകയും ചെയ്തു. എന്നിങ്ങനെയായിരുന്നു ആരാധകരുടെ പ്രതികരണങ്ങള്‍.

Story first published: Sunday, April 23, 2023, 16:28 [IST]
Other articles published on Apr 23, 2023
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+