For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

IPL 2023: രോഹിത്തിന് കൂട്ടായി! നാണക്കേടിന്റെ തലപ്പത്തേക്ക് കാര്‍ത്തിക്- ഫ്രീ വിക്കറ്റ്

ജയ്പൂര്‍: ഇന്ത്യന്‍ പ്രീമിയര്‍ ലീഗിന്റെ 16ാം സീസണില്‍ പ്ലേ ഓഫ് ഉറപ്പിക്കാന്‍ ജയം നിര്‍ണ്ണായകമായ പോരാട്ടത്തില്‍ രാജസ്ഥാന്‍ റോയല്‍സും ആര്‍സിബിയും നേര്‍ക്കുനേര്‍ പോരടിക്കുകയാണ്. ടോസ് നേടി ആദ്യം ബാറ്റ് ചെയ്ത ആര്‍സിബിക്കായി ഡെക്കിന് പുറത്തായിരിക്കുകയാണ് ദിനേഷ് കാര്‍ത്തിക്. രണ്ട് പന്ത് നേരിട്ട് ഡെക്കിനാണ് കാര്‍ത്തിക് മടങ്ങിയത്. ആദം സാംബയുടെ പന്തില്‍ ആദ്യം അംപയര്‍ അനുവദിക്കാതിരുന്ന വിക്കറ്റ് റിവ്യൂവിലൂടെയാണ് രാജസ്ഥാന്‍ നേടിയെടുത്തത്.

സീസണിലുടെനീളം മോശം പ്രകടനം നടത്തുന്ന കാര്‍ത്തിക് ഡെക്കിന് പുറത്തായതോടെ നാണക്കേടിന്റെ റെക്കോഡില്‍ വീണ്ടും തലപ്പത്തേക്കെത്തിയിരിക്കുകയാണ്. ഐപിഎല്ലില്‍ കൂടുതല്‍ തവണ പൂജ്യത്തിന് പുറത്താവുന്ന ബാറ്റ്‌സ്മാന്‍മാരുടെ നാണംകെട്ട പട്ടികയുടെ തലപ്പത്തേക്കാണ് കാര്‍ത്തിക് എത്തിയിരിക്കുന്നത്. ഇത് 16ാം തവണയാണ് കാര്‍ത്തിക് ഡെക്കിന് മടങ്ങുന്നത്. ഇതോടെ രോഹിത് ശര്‍മക്ക് കൂട്ടായി നാണക്കേടില്‍ തലപ്പത്തെത്താന്‍ കാര്‍ത്തികിനായി.

dinesh karthik

ഈ സീസണോടെ കളിനിര്‍ത്താനൊരുങ്ങുന്ന കാര്‍ത്തികിന് ഒരു മികച്ച പ്രകടനം പോലും കാഴ്ചവെക്കാന്‍ സാധിക്കുന്നില്ലെന്നതാണ് ദൗര്‍ഭാഗ്യകരമായ കാര്യം. പരിക്കിന്റെ പിടിയിലുള്ള കാര്‍ത്തിക് വിക്കറ്റ് കീപ്പറായും ഇറങ്ങിയിട്ടില്ല. മധ്യനിരയില്‍ വിശ്വസ്തരായ ബാറ്റ്‌സ്മാന്‍മാരില്ലാത്തതിനാലാണ് കാര്‍ത്തികിന് ആര്‍സിബി വീണ്ടും വീണ്ടും അവസരം നല്‍കുന്നതെന്ന് പറയാം.

15 തവണ വീതം ഡെക്കിന് പുറത്തായി സുനില്‍ നരെയ്‌നും മന്ദീപ് സിങ്ങും രണ്ടാം സ്ഥാനത്ത് നില്‍ക്കുമ്പോള്‍ 14 ഡെക്കോടെ അമ്പാട്ടി റായിഡു, ഗ്ലെന്‍ മാക്‌സ് വെല്‍, മനീഷ് പാണ്ഡെ എന്നിവര്‍ മൂന്നാം സ്ഥാനത്തുമുണ്ട്. കമന്റേറ്ററായി കരിയര്‍ തുടങ്ങിയ ശേഷം ക്രിക്കറ്റിലേക്ക് തിരിച്ചെത്തിയ താരമാണ് കാര്‍ത്തിക്. ഇൗ സീസണോടെ വീണ്ടും കമന്റേറ്റര്‍ റോളിലേക്ക് കാര്‍ത്തിക് തിരിച്ചുപോകുമെന്നുറപ്പ്.

12 മത്സരത്തില്‍ നിന്ന് 140 റണ്‍സാണ് കാര്‍ത്തികിന്റെ സീസണിലെ സമ്പാദ്യം. 138.61 സ്‌ട്രൈക്കറേറ്റാണുള്ളത്. ഈ സീസണില്‍ ശേഷിക്കുന്ന മത്സരങ്ങളില്‍ കാര്‍ത്തികിനെ പുറത്തിരുത്താനുള്ള സാധ്യതകളും ഏറെയാണ്. പരിക്ക് തളര്‍ത്തുന്ന താരത്തിന് പ്രായവും പ്രശ്‌നമാണ്. എന്നാല്‍ പ്രായത്തിന്റെ പേരില്‍ എഴുതിത്തള്ളിയവര്‍ക്ക് മുന്നിലൂടെ ശക്തമായ തിരിച്ചുവരവ് നടത്താന്‍ കാര്‍ത്തികിന് സാധിച്ചുവെന്നതാണ് ശ്രദ്ധേയം.

എന്നാല്‍ കാര്‍ത്തികിന്റെ ഫ്‌ളോപ്പ് ഷോ ആര്‍സിബിയെ ബാധിച്ചില്ല. 112 റണ്‍സിന്റെ വമ്പന്‍ ജയമാണ് ആര്‍സിബി നേടിയെടുത്തത്. ആദ്യം ബാറ്റ് ചെയ്ത ആര്‍സിബി അഞ്ച് വിക്കറ്റിന് 171 റണ്‍സെടുത്തപ്പോള്‍ രാജസ്ഥാന് 10.3 ഓവറില്‍ 59 റണ്‍സാണ് നേടാനായത്. ഐപിഎല്ലിലെ ഏറ്റവും കുറഞ്ഞ രണ്ടാമത്തെ ടീം ടോട്ടലെന്ന നാണക്കേടോടെയാണ് രാജസ്ഥാന് സ്വന്തം തട്ടകത്തില്‍ തലകുനിക്കേണ്ടി വന്നത്.

rohit sharma

പേരുകേട്ട രാജസ്ഥാന്റെ ബാറ്റിങ് നിര തകര്‍ന്നടിയുന്നതാണ് ജയ്പൂരില്‍ കണ്ടത്. യശ്വസി ജയ്‌സ്വാള്‍ (0), ജോസ് ബട്‌ലര്‍ (0), സഞ്ജു സാംസണ്‍ (4), ജോ റൂട്ട് (10), ദേവ്ദത്ത് പടിക്കല്‍ (4), ദ്രുവ് ജുറേല്‍ (1), ആര്‍ അശ്വിന്‍ (0) എന്നിവരെല്ലാം നിരാശപ്പെടുത്തി. ഷിംറോന്‍ ഹെറ്റ്‌മെയര്‍ (19 പന്തില്‍ 35) മാത്രമാണ് ഭേദപ്പെട്ട പ്രകടനം കാഴ്ചവെച്ചത്. മഴ പെയ്യാനുള്ള സാധ്യതയുള്ളതിനാല്‍ മത്സരം ഡെക്ക് വര്‍ത്ത് ലൂയിസ് നിയമത്തിലേക്ക് നീങ്ങാനുള്ള സാധ്യതയുമുണ്ടായിരുന്നു.

അതുകൊണ്ടാണ് തുടക്കം മുതല്‍ രാജസ്ഥാന്‍ ആക്രമിക്കാന്‍ ശ്രമിച്ചതും. എന്നാല്‍ പ്രതീക്ഷക്കൊത്ത് നിലയുറപ്പിച്ച് കളിക്കാന്‍ ആര്‍ക്കും സാധിക്കാതെ വന്നതോടെ നാണംകെട്ട തോല്‍വിയോടെ രാജസ്ഥാന് തലകുനിക്കേണ്ടി വന്നു. തോല്‍വി വഴങ്ങിയതോടെ ആറാം സ്ഥാനത്തേക്ക് ഇറങ്ങേണ്ടി വന്ന രാജസ്ഥാന്റെ പ്ലേ ഓഫ് പ്രതീക്ഷകള്‍ക്കും അത് വലിയ തിരിച്ചടിയായിരിക്കുകയാണ്.

Story first published: Sunday, May 14, 2023, 17:35 [IST]
Other articles published on May 14, 2023
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+