Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

IPL 2023: ജിടിയുടെ അതേ വീക്ക്‌നെസ് റോയല്‍സിനും! ചൂണ്ടിക്കാട്ടി മുന്‍ താരം

ഐപിഎല്ലില്‍ കഴിഞ്ഞ തവണ റണ്ണറപ്പായ സഞ്ജു സാംസണിന്റെ രാജസ്ഥാന്‍ റോയല്‍സ് ഈ സീസണിലും മികച്ച പ്രകടനമാണ് നടത്തിക്കൊണ്ടിരിക്കുന്നത്. അവസാനമായി കളിച്ച രണ്ടു മല്‍സരങ്ങളില്‍ തോറ്റെങ്കിലും സഞ്ജു സാംസണിനെയും സംഘത്തെയും ഇതിന്റെ പേരില്‍ എഴുതിത്തള്ളാന്‍ കഴിയില്ല. ടൂര്‍ണമെന്റിലേക്കു ശക്തമായി തിരിച്ചുവരാനുള്ള ശേഷി അവര്‍ക്കുണ്ട്.

കാര്യമായ വീക്ക്‌നെസുകളൊന്നുമില്ലാത്ത ഒരു കംപ്ലീറ്റ് ടീമെന്നാണ് റോയല്‍സിനെ എല്ലാവരും വിശേഷിപ്പിക്കുന്നത്. കാരണം ബാറ്റിങായാലും ബൗളിങായാലും അവിടെയെല്ലാം ലോകോത്തര താരങ്ങളുടെ സാന്നിധ്യം നമുക്ക് കാണാന്‍ സാധിക്കും. മികച്ച ഇന്ത്യന്‍ താരങ്ങളുടെ നിരയുണ്ടെന്നതും റോയല്‍സിന്റെ പ്ലസ് പോയിന്റാണ്.

RAJASTHAN ROYALS

പക്ഷെ രാജസ്ഥാന്‍ റോയല്‍സ് എല്ലാം തികഞ്ഞ ടീമാണെന്നു പറയാന്‍ കഴിയില്ലെന്നും ഒരു വീക്ക്‌നെസ് അവര്‍ക്കുമുണ്ടെന്നും ചൂണ്ടിക്കാണിച്ചിരിക്കുകയാണ് ഇന്ത്യയുടെ മുന്‍ താരവും നിലവില്‍ കമന്റേറ്ററുമായ സഞ്ജയ് മഞ്ജരേക്കര്‍. ഡെത്ത് ഓവറിലെ ബൗളാണ് റോയല്‍സിന്റെ ദൗര്‍ബല്യമെന്നാണ് അദ്ദേഹത്തിന്റെ അഭിപ്രായം. ഇഎസ്പിഎന്‍ ക്രിക്ക് ഇന്‍ഫോയുടെ ഷോയില്‍ ഓസ്‌ട്രേലിയയുടെ മുന്‍ താരവും കോച്ചുമായ ടോം മൂഡിക്കൊപ്പം സംസാരിക്കുകയായിരുന്നു മഞ്ജരേക്കര്‍.

ഈ സീസണില്‍ എന്നെ സംബന്ധിച്ച് ഏറ്റവും മികച്ച ടീം രാജസ്ഥാന്‍ റോയല്‍സാണ്. ഏറെക്കുറ എല്ലാ ഏരിയകളും അവര്‍ കവര്‍ ചെയ്തിട്ടുണ്ട്. ടീമിന്റെ എല്ലാ വശങ്ങളും റോയല്‍സ് മെച്ചപ്പെടുത്തിയതായി കാണാന്‍ സാധിക്കും. ലേലത്തില്‍ ലക്ഷ്യം വച്ച ജേസണ്‍ ഹോള്‍ഡറെ പുതുതായി ടീമിലേക്കു കൊണ്ടുവരാന്‍ കഴിഞ്ഞത് അവരെ അതിനു സഹായിക്കുകയും ചെയ്തു. ടീമിനു മികച്ച ബാലന്‍സാണ് ഇതോടെ ലഭിച്ചിരുക്കുന്നതെന്നും ടോം മൂഡി ചൂണ്ടിക്കാട്ടി. പക്ഷെ അദ്ദേഹത്തിന്റെ അഭിപ്രായത്തോടു പൂര്‍ണമായി യോജിക്കാന്‍ സഞ്ജയ് മഞ്ജരേക്കര്‍ തയ്യാറായില്ല.

ജോസ് ബട്‌ലര്‍, ആര്‍ അശ്വിന്‍, യുസ്വേന്ദ്ര ചഹല്‍ എന്നിവര്‍ കാരണമാണ് രാജ്സ്ഥാന്‍ റോയല്‍സ് ഇത്രയും മികച്ച ടീമായി മാറിയതെന്നു ഞാന്‍ കരുതുന്നു. എല്ലാ ഏരിയകളും റോയല്‍സ് കവര്‍ ചെയ്തിട്ടുണ്ടെന്നതിനോടു ഞാന്‍ അനുകൂലിക്കുന്നില്ല. ഡെത്ത് ഓവറുകളിലെ ബൗളിങ് അവര്‍ക്കു ഒരു പ്രശ്‌നം തന്നെയാണെന്നു ഞാന്‍ കരുതുന്നു. ഗുജറാത്ത് ടൈറ്റന്‍സിനും ഇതേ പോരായ്മയുണ്ടെന്നും സഞ്ജയ് മഞ്ജരേക്കര്‍ നിരീക്ഷിച്ചു.

SANJU SAMSON

അതേസമയം, കഴിഞ്ഞ രണ്ടു മല്‍സരങ്ങളില്‍ ലഖ്‌നൗ സൂപ്പര്‍ ജയന്റ്‌സ്, റോയല്‍ ചാലഞ്ചേഴ്‌സ് ബാംഗ്ലൂര്‍ എന്നിവരോടെ നേരിയ മാര്‍ജിനില്‍ റോയല്‍സ് പരാജയപ്പെടുകയായിരുന്നു. അവര്‍ക്കു വിജയിക്കാന്‍ സാധിക്കുമായിരുന്നു മല്‍സരങ്ങളിലായിന്നു ഇത്. ലഖ്‌നൗവിനോടും 10 റണ്‍സിനും ആര്‍സിബിയോടു ഏഴു റണ്‍സിനുമായിരുന്നു റണ്‍ചേസില്‍ റോയല്‍സ് പൊരുതി വീണത്. ആദ്യത്തെ അഞ്ചു മല്‍സരങ്ങളെടുത്താല്‍ ഒന്നില്‍ മാത്രമേ റോയല്‍സ് തോറ്റിരുന്നുള്ളൂ.

എന്നാല്‍ ശേഷമുള്ള രണ്ടു മാച്ചുകളിലും അവര്‍ക്ക് അടിതെറ്റിയിരിക്കുകയാണ്. കടുപ്പമേറിയ മല്‍സരമാണ് ഇനി റോയല്‍സിനെ കാത്തിരിക്കുന്നത്. 27നു വ്യാഴാഴാഴ്ച പോയിന്റ് പട്ടികയിലെ ഒന്നാംസ്ഥാനക്കാരായ ചെന്നൈ സൂപ്പര്‍ കിങ്‌സുമായിട്ടാണ് അവര്‍ കൊമ്പുകോര്‍ക്കുന്നത്. നേരത്തേ ചെന്നൈയില്‍ നടന്ന ആദ്യപാദത്തില്‍ റോയല്‍സ് മൂന്നു റണ്‍സിന്റെ ത്രസിപ്പിക്കുന്ന വിജയം സ്വന്തമാക്കുകയായിരുന്നു.

Story first published: Monday, April 24, 2023, 11:43 [IST]
Other articles published on Apr 24, 2023
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+