For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

IPL 2023: കോലി രോഹിത്തിനെ കണ്ട് പഠിക്കൂ, വ്യക്തിഗത നേട്ടമല്ല മുഖ്യം- താരതമ്യം വൈറല്‍

മൊഹാലി: ഇന്ത്യന്‍ പ്രീമിയര്‍ ലീഗില്‍ പഞ്ചാബ് കിങ്‌സിനെതിരായ മത്സരത്തില്‍ മെല്ലപ്പോക്ക് ബാറ്റിങ് നടത്തിയതിന്റെ പേരില്‍ വിമര്‍ശനം നേരിടുകയാണ് വിരാട് കോലി. പവര്‍പ്ലേയില്‍ 140ന് മുകളില്‍ സ്‌ട്രൈക്കറേറ്റില്‍ കളിച്ച കോലി പവര്‍പ്ലേയ്ക്ക് ശേഷം 120ന് താഴെ സ്‌ട്രൈക്കറേറ്റിലാണ് കളിച്ചത്. സ്പിന്നിനെതിരേ കോലിയുടെ മുട്ടിടിച്ചു. 47 പന്തില്‍ അഞ്ച് ഫോറും ഒരു സിക്‌സും ഉള്‍പ്പെടെ 59 റണ്‍സുമായാണ് കോലി പുറത്തായത്.

നിരവധി റെക്കോഡുകളും നാഴികക്കല്ലുകളും പിന്നിടാന്‍ ഈ പ്രകടനത്തോടെ കോലിക്ക് സാധിച്ചു. ഐപിഎല്ലില്‍ 30 റണ്‍സിലധികം 100 തവണ നേടുന്ന ആദ്യ താരമായി കോലി മാറി. ഐപിഎല്ലില്‍ 600 ബൗണ്ടറികള്‍ പൂര്‍ത്തിയാക്കി. നായകനെന്ന നിലയില്‍ 6500 റണ്‍സ് പിന്നിട്ടു. ഇങ്ങനെ എടുത്തു പറയാവുന്ന നേട്ടങ്ങള്‍ നിരവധിയാണ്. എന്നാല്‍ കോലിയുടെ മെല്ലെപ്പോക്ക് ബാറ്റിങ്ങില്ലായിരുന്നെങ്കില്‍ ടീം സ്‌കോര്‍ 200 മറികടന്നേനെ.

virat kohli, rohit sharma

ഇപ്പോഴിതാ കോലിയുടെ മെല്ലപ്പോക്ക് ബാറ്റിങ് ചര്‍ച്ചയാവുന്നതോടൊപ്പം രോഹിത് ശര്‍മയോടൊപ്പമുള്ള താരതമ്യവും വൈറലായി മാറിയിരിക്കുകയാണ്. കോലിയെപ്പോലെ വ്യക്തിഗത നേട്ടങ്ങള്‍ ലക്ഷ്യമിട്ട് കളിക്കുന്നയാളല്ല രോഹിത്തെന്നും ടീമിനുവേണ്ടിയാണ് കളിക്കുന്നതെന്നുമാണ് രോഹിത് ആരാധകര്‍ പറയുന്നത്. രോഹിത്തിന്റെ സ്‌ട്രൈക്കറേറ്റും കോലിയുടെ സ്‌ട്രൈക്കറേറ്റും തമ്മില്‍ താരതമ്യം ചെയ്താണ് ആരാധകര്‍ കോലിയെ പരിഹസിക്കുന്നത്.

കോലിയെപ്പോലെ മുട്ടിക്കളിച്ച് എത്ര ഫിഫ്റ്റി വേണമെങ്കിലും ഹിറ്റ്മാന് നേടാമായിരുന്നു. എന്നാല്‍ ടീമിനായി വലിയ ഷോട്ടുകള്‍ കളിച്ചാണ് രോഹിത് പുറത്താവുന്നത്. സ്‌ട്രൈക്കറേറ്റ് എപ്പോഴും ടീമിന് ഗുണകരമായിരിക്കും. സണ്‍റൈസേഴ്‌സ് ഹൈദരാബാദിനെതിരേ 36 പന്തില്‍ 48 റണ്‍സ്, ഗുജറാത്ത് ടൈറ്റന്‍സിനെതിരേ 28 പന്തില്‍ 43, ഡല്‍ഹിക്കെതിരേ 32 പന്തില്‍ 41, ലഖ്‌നൗവിനെതിരേ 31 പന്തില്‍ 39 ഇതൊക്കെ ഫിഫ്റ്റിയാക്കാന്‍ രോഹിത്തിനാവുമായിരുന്നു.

എന്നാല്‍ വ്യക്തിഗത നേട്ടം ലക്ഷ്യംവെച്ച് മുട്ടിക്കളിച്ച് ഫിഫ്റ്റി നേടാന്‍ ശ്രമിക്കാതെ അതിവേഗം റണ്‍സുയര്‍ത്തി ടീമിനെ ജയിപ്പിക്കാനാണ് രോഹിത് ശ്രമിക്കുന്നത്. അല്ലായിരുന്നെങ്കില്‍ കോലിയെക്കാളും മികച്ച റെക്കോഡുകള്‍ സ്വന്തമാക്കാന്‍ രോഹിത്തിന് സാധിക്കുമായിരുന്നുവെന്നാണ് ആരാധകര്‍ പറയുന്നത്. ഏറെക്കാലമായി ഐപിഎല്ലില്‍ മോശം ഫോമിലാണ് രോഹിത്. 25 ഇന്നിങ്‌സിന് ശേഷമാണ് ഒരു ഫിഫ്റ്റി നേടിയത്.

എന്നാല്‍ മറ്റ് മത്സരങ്ങളിലെ സ്‌ട്രൈക്കറേറ്റ് നോക്കുമ്പോള്‍ കോലിയെക്കാളും ടീമിന് ഗുണമാണ് രോഹിത് ചെയ്യുന്നതെന്ന് വ്യക്തമാവും. കോലിയെപ്പോഴും സ്വന്തം നേട്ടത്തിന് പ്രാധാന്യം നല്‍കുന്നു. ഈ സീസണിലും റണ്‍വേട്ടക്കാരില്‍ തലപ്പത്തേക്കെത്താനാണ് കോലി ശ്രമിക്കുന്നത്. എന്നാല്‍ സ്വന്തം ടീമിന്റെ വിജയത്തെക്കുറിച്ച് കോലി ചിന്തിക്കുന്നില്ലെന്നാണ് ആരാധക വിമര്‍ശനം.

virat kohli

അഞ്ച് മത്സരത്തില്‍ നിന്ന് 27 ശരാശരിയില്‍ 135 റണ്‍സ് മാത്രമാണ് രോഹിത്തിന് നേടാനായത്. 136.36 സ്‌ട്രൈക്കറേറ്റിലാണ് രോഹിത് കളിക്കുന്നത്. നിലവിലെ സ്‌ട്രൈക്കറേറ്റില്‍ കോലിയാണ് മുന്നില്‍. 141.93 സ്‌ട്രൈക്കറേറ്റിലാണ് കോലി മുന്നേറുന്നത്. എന്നാല്‍ ഫിഫ്റ്റിക്കായി മെല്ലപ്പോക്ക് ബാറ്റിങ് നടത്തുന്നുവെന്നതാണ് ആരാധകരുടെ വിമര്‍ശനം.

പവര്‍പ്ലേയില്‍ കോലി മികച്ച ഷോട്ടുകളാണ് കളിക്കുന്നത്. എന്നാല്‍ അതിന് ശേഷം കോലിയുടെ സ്‌ട്രൈക്കറേറ്റ് താഴോട്ട് പോകുന്നു. സ്പിന്നിനെതിരേ കോലിക്ക് റണ്‍സുയര്‍ത്താനാവുന്നില്ല. പഞ്ചാബിനെതിരേ സ്പിന്നര്‍മാര്‍ക്കെതിരേ 21 പന്തില്‍ 16 റണ്‍സാണ് കോലി നേടിയത്. ഇതില്‍ ഒമ്പത് പന്തുകളും ഡോട്ട് ബോളുകളാണ്. 76.2 മാത്രമാണ് സ്‌ട്രൈക്കറേറ്റ്. പേസിനെതിരേ 165.38 സ്‌ട്രൈക്കറേറ്റില്‍ കളിക്കുന്ന കോലി സ്പിന്നിനെതിരേ പതറുകയാണ്.

രോഹിത് ശര്‍മ ഈ സീസണില്‍ ഒരു ഫിഫ്റ്റിയാണ് നേടിയത്. കോലി ഇതിനോടകം മൂന്ന് ഫിഫ്റ്റി നേടിക്കഴിഞ്ഞു. ഇത്തവണയും റണ്‍വേട്ടക്കാരുടെ പട്ടികയിലെ ടോപ് ഫൈവില്‍ വിരാട് കോലിക്ക് സ്ഥാനം ഏറെക്കുറെ ഉറപ്പാണ്. എന്നാല്‍ രോഹിത് ശര്‍മക്ക് റണ്‍വേട്ടക്കാരില്‍ വലിയൊരു ഇംപാക്ട് സൃഷ്ടിക്കാനാവുമെന്ന് കരുതുന്നില്ല. കണക്കുകളില്‍ രോഹിത്തിനെക്കാള്‍ മികച്ചവന്‍ തന്നെയാണ് കോലി.

Story first published: Thursday, April 20, 2023, 17:54 [IST]
Other articles published on Apr 20, 2023
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+