For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

IPL 2023: പവര്‍പ്ലേയില്‍ പുലി, ശേഷം പൂച്ച! കോലിയുടെ മെല്ലെപ്പോക്ക് ബാറ്റിങ്ങിന് വിമര്‍ശനം

മൊഹാലി: ഇന്ത്യന്‍ പ്രീമിയര്‍ ലീഗിലെ സൂപ്പര്‍ പോരാട്ടത്തില്‍ പഞ്ചാബ് കിങ്‌സിനെതിരേ ആര്‍സിബി ആദ്യം ബാറ്റ് ചെയ്യുകയാണ്. ആര്‍സിബിക്കായി ഓപ്പണര്‍മാരായ വിരാട് കോലിയും ഫഫ് ഡുപ്ലെസിസും ഫിഫ്റ്റി നേടി തകര്‍പ്പന്‍ കൂട്ടുകെട്ടാണ് സൃഷ്ടിച്ചത്. 137 റണ്‍സാണ് ഇരുവരും ചേര്‍ന്ന് അടിച്ചെടുത്തത്. സ്ഥിരതകൊണ്ട് കോലി വിസ്മയിപ്പിക്കുമ്പോഴും പഴയ വേഗം താരത്തിന്റെ ബാറ്റിങ്ങിലില്ലെന്നതാണ് വസ്തുത.

മികച്ച തുടക്കം ലഭിച്ചിട്ടും അത് മുതലാക്കാന്‍ കോലിക്കാവുന്നില്ല. പഞ്ചാബിനെതിരേ 47 പന്തില്‍ 59 റണ്‍സാണ് കോലി നേടിയത്. അഞ്ച് ഫോറും ഒരു സിക്‌സും നേടിയ കോലിയുടെ സ്‌ട്രൈക്കറേറ്റ് 125.53 ആണ്. കോലി സെല്‍ഫിഷ് ഇന്നിങ്‌സാണ് കളിക്കുന്നതെന്നാണ് ആരാധകര്‍ വിമര്‍ശിക്കുന്നത്. ടീമിന്റെ വിജയത്തേക്കാളുപരിയായി സ്വന്തമായി റണ്‍സുയര്‍ത്താന്‍ മാത്രമാണ് കോലി ശ്രമിക്കുന്നത്.

virat kohli

പവര്‍പ്ലേയിലെ മികവ് പിന്നീട് കോലിക്ക് നിലനിര്‍ത്താന്‍ സാധിക്കുന്നില്ല. പവര്‍പ്ലേക്ക് ശേഷം കോലിയുടെ സ്‌ട്രൈക്കറേറ്റ് താഴോട്ട് പോവുകയാണ്. കോലിയുടെ ഈ ബാറ്റിങ് പ്രകടനം ടീമിന് ബാധ്യതയാണെന്നാണ് ആരാധക പക്ഷം. ടി20ക്ക് അനുസരിച്ചുള്ള ഇന്നിങ്‌സല്ല കോലി കളിക്കുന്നതെന്നും ഏകദിന ശൈലിയിലാണ് ഇപ്പോള്‍ കളിക്കുന്നതെന്നുമാണ് ആരാധകരുടെ പരിഹാസം. സീസണില്‍ മികച്ച ബാറ്റിങ്ങാണ് ഇതുവരെ കോലി കാഴ്ചവെച്ചത്.

ആറ് മത്സരത്തില്‍ നിന്ന് 264 റണ്‍സ് നേടിയ കോലിക്ക് 141.93 എന്ന മികച്ച സ്‌ട്രൈക്കറേറ്റുമുണ്ട്. എന്നാല്‍ പഞ്ചാബിനെതിരേ അതിവേഗം റണ്‍സുയര്‍ത്താന്‍ കോലിക്ക് സാധിക്കാതെ പോയി. കോലി പവര്‍പ്ലേയിലെ ഏറ്റവും ഉയര്‍ന്ന സ്‌ട്രൈക്കറേറ്റിലാണ് ഇത്തവണ കളിക്കുന്നത്. 141ന് മുകളിലാണ് അദ്ദേഹത്തിന്റെ പവര്‍പ്ലേ സ്‌ട്രൈക്കറേറ്റ്. എന്നാല്‍ പവര്‍പ്ലേക്ക് ശേഷം സ്‌ട്രൈക്കറേറ്റ് 120ല്‍ താഴോട്ട് പോവുകയാണ്.

പഞ്ചാബിനെതിരേ സ്പിന്നര്‍മാര്‍ക്കെതിരേയാണ് കോലിയുടെ മുട്ടിടിച്ചത്. പേസര്‍മാര്‍ക്കെതിരേ 26 പന്തില്‍ 43 റണ്‍സടിച്ച കോലി സ്പിന്നര്‍മാര്‍ക്കെതിരേ 21 പന്തില്‍ നേടിയത് 16 റണ്‍സ് മാത്രം. പേസര്‍മാര്‍ക്കെതിരേ നാല് ഫോറും ഒരു സിക്‌സും പറത്തിയ കോലി നാല് പന്ത് ഡോട്ട്‌ബോളാക്കി. 165.38 ആയിരുന്നു അദ്ദേഹത്തിന്റെ പേസിനെതിരായ സ്‌ട്രൈക്കറേറ്റ്. സ്പിന്നിനെതിരേ ഒരു ബൗണ്ടറി മാത്രമാണ് കോലിക്ക് നേടാനായത്. സ്‌ട്രൈക്കറേറ്റ് 76.2 മാത്രം.

virat kohli

സ്പിന്നിനെതിരായ കോലിയുടെ ദൗര്‍ബല്യം തുറന്ന് കാട്ടപ്പെടുന്ന പ്രകടനം തന്നെയാണിത്. പഞ്ചാബിനെതിരായ പ്രകടനത്തിലൂടെ ഐപിഎല്ലില്‍ 600 ബൗണ്ടറികളെന്ന നേട്ടത്തിലേക്ക് കോലിയെത്തി. ഐപിഎല്ലില്‍ 30ലധികം റണ്‍സ് 100 തവണ നേടുന്ന ആദ്യത്തെ താരമാവാനും കോലിക്കായി. ഫഫ് ഡുപ്ലെസിസിന്റെ പരിക്കില്‍ കോലിയാണ് പഞ്ചാബിനെതിരേ ആര്‍സിബിയെ നയിക്കുന്നത്.

നായകനെന്ന നിലയില്‍ 6500 റണ്‍സ് പിന്നിടാനും കോലിക്കായി. ഈ നേട്ടം സ്വന്തമാക്കുന്ന ആദ്യത്തെ നായകനാണ് കോലി. ഫഫ് ഡുപ്ലെസിസുമായി ഇത് മൂന്നാം തവണയാണ് കോലി സെഞ്ച്വറി കൂട്ടുകെട്ട് സൃഷ്ടിക്കുന്നത്. ഡുപ്ലെസിസ് 56 പന്തില്‍ 84 റണ്‍സുമായാണ് പുറത്തായത്. അഞ്ച് വീതം സിക്‌സും ഫോറും പറത്തിയ ഡുപ്ലെസിസിന്റെ സ്‌ട്രൈക്കറേറ്റ് 150 ആണ്.

സീസണില്‍ ആറ് മത്സരത്തില്‍ നിന്ന് 320 റണ്‍സാണ് ഡുപ്ലെസിസ് നേടിയത്. റണ്‍വേട്ടക്കാരില്‍ താരം ഒന്നാമതുണ്ട്. 80 ശരാശരിയില്‍ കളിക്കുന്ന ഡുപ്ലെസിസിന്റെ സ്‌ട്രൈക്കറേറ്റ് 167.53 ആണ്. എന്നാല്‍ ഡുപ്ലെസിസിനെപ്പോലെ നിലയുറപ്പിച്ച ശേഷം റണ്‍സുയര്‍ത്താന്‍ കോലിക്കാവുന്നില്ല. സീനിയര്‍ താരമെന്ന നിലയില്‍ കോലിയില്‍ നിന്ന് വലിയ സ്‌കോര്‍ പ്രതീക്ഷിക്കുന്നതോടൊപ്പം വമ്പനടികളും ടീമും അവതാരകരും ആവിശ്യപ്പെടുന്നു.

എന്നാല്‍ കോലിക്ക് ഈ നിലവാരത്തിലേക്ക് ഉയരാനാവുന്നില്ല. പവര്‍പ്ലേക്ക് ശേഷം കോലി അതിവേഗം റണ്‍സുയര്‍ത്തേണ്ടതായുണ്ട്. 200 കടക്കേണ്ടിയിരുന്ന ആര്‍സിബിയുടെ സ്‌കോര്‍ 174ലേക്കൊതുങ്ങിയതിന്റെ കാരണങ്ങളിലൊന്ന് കോലിയുടെ മെല്ലപ്പോക്ക് ബാറ്റിങ്ങാണെന്ന് പറയാം.

Story first published: Thursday, April 20, 2023, 17:17 [IST]
Other articles published on Apr 20, 2023
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+