Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

IPL 2023: ആര്‍സിബി ജയിച്ചേനെ! ഒരു പിഴവ് പറ്റി, വെളിപ്പെടുത്തി പാര്‍നല്‍

200 പ്ലസ് നേടിയിട്ടും ഐപിഎല്ലിലെ മൂന്നാം റൗണ്ട് പോരാട്ടത്തില്‍ വിജയം കൈവിട്ടതിന്റെ നിരാശയിലാണ് റോയല്‍ ചാലഞ്ചേഴ്‌സ് ബാംഗ്ലൂര്‍. ഹോംഗ്രൗണ്ടായ ചിന്നസ്വാമി സ്‌റ്റേഡിയത്തില്‍ നടന്ന ത്രില്ലറില്‍ അവസാന ബോളിലായിരുന്നു ലഖ്‌നൗ സൂപ്പര്‍ ജയന്‍റ്സിനു മുന്നില്‍ ആര്‍സിബി വിജയം കൈവിട്ടത്.

മല്‍സരത്തില്‍ ആദ്യം ബാറ്റിങിന് അയക്കപ്പെട്ട ആര്‍സിബി രണ്ടു വിക്കറ്റിനു 212 റണ്‍സെന്ന കൂറ്റന്‍ ടോട്ടല്‍ പടുത്തുയര്‍ത്തിയിരുന്നു. മറുപടിയില്‍ പവര്‍പ്ലേയില്‍ തന്നെ ലഖ്‌നൗവിന്റെ മൂന്നു വിക്കറ്റുകള്‍ ആര്‍സിബി വീഴ്ത്തുകയും ചെയ്തു.

NICHOLAS POORAN

പക്ഷെ പിന്നീടങ്ങോട്ടു രണ്ടു സ്‌ഫോടനാത്മക ഇന്നിങ്‌സുകള്‍ ആര്‍സിബിയെ പരാജയത്തിലേക്കു തള്ളിയിടുകയായിരുന്നു. മാര്‍ക്കസ് സ്റ്റോയ്‌നിസും (30 ബോളില്‍ 65), നിക്കോളാസ് പൂരന്‍ (19 ബോളില്‍ 62) എന്നിവരായിരുന്നു ഈ താരങ്ങള്‍. മല്‍സരത്തില്‍ ആര്‍സിബിക്കു എവിടെയണ് പിഴച്ചതെന്നു തുറന്നു പറഞ്ഞിരിക്കുകയാണ് ടീമിലെ സൗത്താഫ്രിക്കന്‍ പേസര്‍ വെയ്ന്‍ പാര്‍നല്‍. പരിക്കേറ്റു പിന്‍മാറിയ റീസ്സ് ടോപ്ലേയ്ക്കു പകരമെത്തിയ പാര്‍നലിന്റെ കന്നി മല്‍സരമായിരുന്നു ഇത്. മൂന്നു വിക്കറ്റുകള്‍ ആര്‍സിബിക്കായി അദ്ദേഹം വീഴ്ത്തുകയും ചെയ്തു.

ലഖ്‌നൗവുമായുള്ള മാച്ചില്‍ ആര്‍സിബി ഒരു വിക്കറ്റിന്റെ പരാജയമേറ്റു വാങ്ങിയ ശേഷം സംസാരിക്കവെയാണ് ടീമിനു പറ്റിയ ചില പിഴവുകളെക്കുറിച്ച് വെയ്ന്‍ പാര്‍നല്‍ വ്യക്തമാക്കിയത്. അവസാനത്തേക്കും വളരെയധികം ടെന്‍ഷനുണ്ടാക്കിയ മല്‍സരമായിരുന്നു ഇത്. നിര്‍ഭാഗ്യവശാല്‍ ഞങ്ങള്‍ അവസാന ബോളില്‍ തെറ്റായ ഭാഗത്തു ആയിപ്പോയി. പക്ഷെ ക്രെഡിറ്റ് ലഖ്‌നൗവിനു തന്നെയാണ്.

വളരെ മികച്ച രീതിയില്‍ ചേസ് ചെയ്യാന്‍ അവര്‍ക്കു സാധിച്ചു. ചില താരങ്ങള്‍ ക്രീസിലെത്തിയ ശേഷം ബാറ്റ് ചെയ്യുന്നതു കണ്ടപ്പോള്‍ ഒരു മിസ് ഹിറ്റ് പോലും അവരില്‍ നിന്നുണ്ടാവില്ലെന്നാണ് തോന്നിയത്. അതു തന്നെയാണ് ഈ ഗെയിമിലെ വ്യത്യാസമെന്നും വെയ്ന്‍ പാര്‍നല്‍ വിലയിരുത്തി.ബെംഗളൂരുവിലെ ചിന്നസ്വാമി സ്റ്റേഡിയത്തില്‍ ചേസ് ചെയ്യാനിയിരിക്കും ടീമുകള്‍ ഇഷ്ടപ്പെടുന്നത്. കാരണം ഇവിടെ ലൈറ്റ്‌സിനു കീഴില്‍ വിക്കറ്റ് കൂടുതല്‍ മെച്ചപ്പെട്ടതായി മാറുന്നു. ലഖ്‌നൗവുമായുള്ള കഴിഞ്ഞ മാച്ചിലും ഇതു തന്നെയാണ് സംഭവിച്ചതെന്നും അദ്ദേഹം പറഞ്ഞു.

KOHLI-DUPLESSIS

മാര്‍ക്കസ് സ്റ്റോയ്‌നിസിന്റെ ഇന്നിങ്‌സാണ് പിന്നീട് ക്രീസിലേക്കു വന്നവരെയും അതേ രീതിയില്‍ ആക്രമിച്ച് കളിക്കാന്‍ അനുവദിച്ചത്. നിക്കോളാസ് പൂരനും ചെയ്തത് അതായിരുന്നു. ചില മികച്ച ക്ലീന്‍ ഹിറ്റുകള്‍ കണ്ടു. അതിനു ശേഷം അവസാനത്തേക്കു കുറച്ചു വിക്കറ്റുകള്‍ വീണത് ഞങ്ങളെ മല്‍സരത്തിലേക്കു തിരികെ കൊണ്ടു വന്നിരുന്നു.

പക്ഷെ ഈ മല്‍സരത്തിലേക്കു തിരിഞ്ഞു നോക്കിയാല്‍ ഞങ്ങള്‍ ഒരു 10 റണ്‍സ് കൂടി അധികം നേടിയിരുന്നെങ്കില്‍ അതു മല്‍സരത്തില്‍ വലിയ വ്യത്യാസമുണ്ടാക്കുമായിരുന്നു. എങ്കിലും ഞങ്ങള്‍ നേടിയത് വളരെ മാന്യമായ സ്‌കോറാണെന്നു ഞാന്‍ വിശ്വസിക്കുന്നു. പക്ഷെ ചില കാര്യങ്ങള്‍ ഞങ്ങള്‍ നടപ്പാക്കേണ്ടിയിരുന്നുവെന്നും വെയ്ന്‍ പാര്‍നല്‍ വിശദമാക്കി.

ബാറ്റ് ചെയ്യവെ ഇന്നിങ്‌സിന്റെ ആദ്യപകുതിയില്‍ ആര്‍സിബി വിക്കറ്റ് കൈവിടാതെ ശ്രദ്ധയോടയായിരുന്നു കളിച്ചത്. ഇതേക്കുറിച്ചുള്ള ചോദ്യത്തിന് അതു നിങ്ങള്‍ ആര്‍സിബിയുടെ കോച്ചിനോടു തന്നെ ചോദിക്കൂയെന്നായിരുന്നു വെയ്ന്‍ പാര്‍നലിന്റെ മറുപടി. തുടക്കത്തില്‍ വിക്കറ്റ് അല്‍പ്പം സ്ലോയായിരുന്നു. ഫഫ് ഡുപ്ലെസിയും വിരാട് കോലിയും ബാറ്റ് ചെയ്യവെ നിങ്ങള്‍ ഇതു കണ്ടതുമാണ്. രണ്ടു പേരും സ്‌ട്രോക്ക് പ്ലെയേഴ്‌സാണ്. പക്ഷെ ചില ബോളുകളില്‍ അവര്‍ക്കു ഷോട്ടുകള്‍ പിഴച്ചിരുന്നു. ലൈറ്റ്‌സിനു കീഴില്‍ ബോള്‍ കുറച്ചധികം തെന്നി മാറുമെന്നും പാര്‍നല്‍ ചൂണ്ടിക്കാട്ടി.

പതിയെയാണ് തുടങ്ങിയതെങ്കിലും വിരാട് കോലി അതിശയിപ്പിക്കുന്ന ഇന്നിങ്‌സായിരുന്നു കളിച്ചത്. ഫഫ് ഡുപ്ലെസിയാവട്ടെ ഇന്നിങ്‌സിലുടനീളം ബാറ്റ് ചെയ്യുകയും ചെയ്തു. ഏതൊരു കോച്ചിനും സന്തോഷം നല്‍കുന്ന കാര്യമാണിതെന്നും പാര്‍നല്‍ കൂട്ടിച്ചേര്‍ത്തു.

Story first published: Tuesday, April 11, 2023, 13:30 [IST]
Other articles published on Apr 11, 2023
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+