For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

IPL 2023: ആര്‍സിബിയെ തീര്‍ത്ത് പൂരന്‍ കൊടുങ്കാറ്റ്! ത്രില്ലറില്‍ ലഖ്‌നൗ നേടി

ബെംഗളൂരു: നിക്കോളാസ് പൂരന്‍ കൊടുങ്കാറ്റായപ്പോള്‍ ഐപിഎല്ലില്‍ സ്വന്തം മൈതാനത്തു സ്തബ്ധരായി റോയല്‍ ചാലഞ്ചേഴ്‌സ് ബാംഗ്ലൂര്‍. 212 റണ്‍സെന്ന കൂറ്റന്‍ ടോട്ടല്‍ പടുത്തുയര്‍ത്തിയിട്ടും അതു പ്രതിരോധിക്കാന്‍ ആര്‍സിബി ബൗളിങ് നിരയ്ക്കായില്ല. മല്‍സരം ആര്‍സിബിയില്‍ നിന്നും തട്ടിയെടുത്തത് പൂരന്റെ അവിശ്വസനീയ ബാറ്റിങ് പ്രകടനമായിരുന്നു.

വെറും 15 ബോളുകളില്‍ ഫിഫ്റ്റിയടിച്ച താരം 19 ബോളില്‍ വാരിക്കൂട്ടിയത് 62 റണ്‍സാണ്. ഏഴു കൂറ്റന്‍ സിക്‌സറും നാലു ബോളുകളും താരത്തിന്റെ ഇന്നിങ്‌സിലുണ്ടായിരുന്നു. മാര്‍ക്കസ് സറ്റോയ്‌നിസാണ് (65) മറ്റൊരു പ്രധാന സ്‌കോറര്‍. 30 ബോളില്‍ ആറു ഫോറും അഞ്ചു സിക്‌സറും താരം നേടി. 30 റണ്‍സെടുത്ത ആയുഷ് ബദോനിയും വിജയത്തില്‍ നിര്‍ണായക പങ്കുവഹിച്ചു.

NICHOLAS POORAN

നാടകീയ മുഹൂര്‍ത്തങ്ങളാണ് ഹര്‍ഷല്‍ പട്ടേല്‍ എറിഞ്ഞ 20ാം ഓവറില്‍ കണ്ടത്. മൂന്നു വിക്കറ്റ് ശേഖിക്കെ ലഖ്‌നൗവിനു അഞ്ചു റണ്‍സ് മാത്രമേ വേണ്ടിയിരുന്നുള്ളൂ ആദ്യ ബോളില്‍ ജയദേവ് ഉനാട്കട്ട് സിംഗിളെടുത്തു. പക്ഷെ അടുത്ത ബോളില്‍ മാര്‍ക് വുഡിനെ ഹര്‍ഷല്‍ ബൗള്‍ഡാക്കി. മൂന്നാമത്തെ ബോളില്‍ രവി ബിഷ്‌നോയ് ഡബിള്‍ നേടി. നാലാമത്തെ ബോളില്‍ ബിഷ്‌നോയ് സിംഗിള്‍ നേടിയതോടെ സ്‌കോര്‍ തുല്യം.

പക്ഷെ അഞ്ചാമത്തെ ബോളില്‍ ഉനാട്കട്ടിനെ ഡുപ്ലെസി ക്യാച്ച് ചെയ്തു. ഇതോടെ കളി സൂപ്പര്‍ ഓവറിലെത്തുമോയെന്നു എല്ലാവരും സംശയിച്ചു. അവസാന ബോളില്‍ ഒരു വിക്കറ്റ് കൈയിലിരിക്കെ ജയിക്കാന്‍ വേണ്ടത് സിംഗിള്‍. ആവേശിന് ബോള്‍ കണക്ട് ചെയ്യാനായില്ലെങ്കിലും സിംഗിള്‍ പൂര്‍ത്തിയാക്കി ആവേശും ബിഷ്‌നോയിയും ചേര്‍ന്ന് ലഖ്‌നൗവിനു നാടകീയ വിജയം സമ്മാനിക്കുകയായിരുന്നു. സ്‌കോര്‍ ആര്‍സിബി രണ്ടിന് 212, ലഖ്‌നൗ 9ന് 213.

പവര്‍പ്ലേയില്‍ തന്നെ 37 റണ്‍സിനിടെ മൂന്നു വിക്കറ്റുകളെടുത്ത് ലഖ്‌നൗവിനു ആര്‍സിബി മൂക്കുകയറിട്ടിരുന്നു. എന്നാല്‍ ്‌സറ്റോയ്‌നിസിന്റെ കടന്നാക്രമണവും അതിനു ശേഷം പൂരന്റെ വെടിക്കെട്ടും കൂടി സംഭവിച്ചതോടെ ജയിക്കാമായിരുന്ന മല്‍സരം ആര്‍സിബി കൈവിടുകയായിരുന്നു. ഈ പരാജയത്തിനു ബൗളിങ് നിരയെ മാത്രമേ ആര്‍സിബിക്കു പഴിക്കാനുള്ളൂ. മറുഭാഗത്തു നാലു മല്‍സരങ്ങളില്‍ നിന്നും മൂന്നാം ജയവുമായി ലഖ്‌നൗ പോയിന്റ് പട്ടികയില്‍ ഒന്നാമതെത്തി.

STOINIS

നേരത്തേ ടോസ് നഷ്ടപ്പെട്ട് സ്വന്തം കാണികള്‍ക്കു മുന്നില്‍ ബാറ്റിങിന് അയക്കപ്പെട്ട ആര്‍സിബി റണ്‍മഴയിലൂടെ ആരാധരുടെ മനംനിറച്ചു. വെറും രണ്ടു വിക്കറ്റ് മാത്രം നഷ്ടത്തിലാണ് ആര്‍സിബി 212 റണ്‍സ് വാരിക്കൂട്ടിയത്. നായകന്‍െ കളി കെട്ടഴിച്ച ഫഫ് ഡുപ്ലെസി പുറത്താവാതെ 79 റണ്‍സുമായി ടീമിന്റെ ടോപ്‌സ്‌കോററായി മാറി. വിരാട് കോലി 61ഉം ഗ്ലെന്‍ മാക്‌സ്വെല്‍ 59 റണ്‍സും നേടി. ഡുപ്ലെസി 46 ബോളില്‍ അഞ്ചു വീതം ഫോറും സിക്‌സറുമടിച്ചു. കോലി 44 ബോളില്‍ നാലു വീതം ഫോറും സിക്‌സറും പറത്തിയപ്പോള്‍ മാക്‌സി 29 ബോളില്‍ ആറു സിക്‌സറും മൂന്നു ഫോറുമടക്കമാണ് 59 റണ്‍സ് വാരിക്കൂട്ടിയത്.

കോലിയുടെ അഗ്രസീവ് ബാറ്റിങോടെയാണ് ആര്‍സിബിയുടെ ഇന്നിങ്്‌സ് തുടങ്ങിയത്. ഓപ്പണിങ് വിക്കറ്റില്‍ ഡുപ്ലെസിക്കൊപ്പം 96 റണ്‍സിന്റെ കൂട്ടുകെട്ടുണ്ടാക്കാന്‍ കോലിക്കു സാധിച്ചു. ഈ സഖ്യം 69 ബോളില്‍ 96 റണ്‍സോടെ കുതിക്കവെയാണ് കോലിയെ പുറത്താക്കി അമിത് മിശ്ര ലഖ്‌നൗവിനു നിര്‍ണായക ബ്രേക്ക്ത്രൂ സമ്മാനിച്ചത്. കോലി ക്രീസ് വിട്ട ശേഷം ഡുപ്ലെസി ആക്രമണമേറ്റെടുത്തു. കൂട്ടിന് അപകടകാരിയായ മാക്‌സിയെത്തിയതോടെ അദ്ദേഹത്തിനു കാര്യങ്ങള്‍ എളുപ്പമായി. രണ്ടാം വിക്കറ്റില്‍ 115 റണ്‍സാണ് ഇരുവരും വാരിക്കൂട്ടിയത്. ഇതോടെ ആര്‍സിബിയുടെ സ്‌കോര്‍ 200 കടക്കുകയും ചെയ്തു. ലഖ്‌നൗ നായകന്‍ ആറു ബൗളര്‍മാരെ മാറി മാറി പരീക്ഷിച്ചെങ്കിലും ആര്‍സിബി ബാറ്റിങിനു കടിഞ്ഞാണിടാന്‍ സാധിച്ചില്ല.

KOHLI DU PLESSIS

ആരാധകരെ ആവേശം കൊള്ളിക്കുന്നതായിരുന്നു ഫഫ് ഡുപ്ലെസി നയിക്കുന്ന ആര്‍സിബിയുടെ തുടക്കം. രോഹിത് ശര്‍മയുടെ മുംബൈ ഇന്ത്യന്‍സിനെ ആദ്യ മല്‍സരത്തില്‍ അവര്‍ വാരിക്കളയുകയായിരുന്നു. ബാറ്റിങ് കരുത്തില്‍ എട്ടു വിക്കറ്റിനു അവര്‍ മുംബൈയെ കശാപ്പ് ചെയ്യുകയായിരുന്നു. എന്നാല്‍ ഇതേ ബാറ്റിങ് നിര തന്നെ രണ്ടാംറൗണ്ടില്‍ കൊല്‍ക്കത്ത നൈറ്റ്‌റൈഡേഴ്‌സിനെതിരേ ആര്‍സിബിയെ നാണംകെടുത്തി. 81 റണ്‍സിന്റെ ദയനീയ പരാജയമായിരുന്നു ആര്‍സിബിക്കു വഴങ്ങേണ്ടി വന്നത്.

അതേസമയം, കെഎല്‍ രാഹുലിന്റെ ലഖ്ൗ ആദ്യ മല്‍സരത്തില്‍ വിജയത്തോടെയായിരുന്നു തുടങ്ങിയത്. ഡല്‍ഹി ക്യാപ്പിറ്റല്‍സിനെതിരേ 50 റണ്‍സിന്റെ ജയമാണ് അവര്‍ ആഘോഷിച്ചത്. എന്നാല്‍ രണ്ടാമത്തെ മല്‍സരത്തില്‍ ചെന്നൈ സൂപ്പര്‍ കിങ്‌സിനോടു അവര്‍ പൊരുതിത്തോറ്റു. ആവേശകരമായ റണ്‍ചേസില്‍ 12 റണ്‍സിനായിരുന്നു സിഎസ്‌കെയുടെ വിജയം. എന്നാല്‍ ഈ പരാജയത്തിന്റെ ക്ഷീണം മൂന്നാംറൗണ്ടില്‍ ലഖ്‌നൗ തീര്‍ത്തു. ബൗളിങ് മികവില്‍ സണ്‍റൈസേഴ്‌സ് ഹൈദരാബാദിനെ അവര്‍ അഞ്ചു വിക്കറ്റിനു തകര്‍ക്കുകയായിരുന്നു.

ആര്‍സിബി- ലഖ്‌നൗ മാച്ചിലെ പ്ലെയിങ് ഇലവന്‍

റോയല്‍ ചാലഞ്ചേഴ്‌സ് ബാംഗ്ലൂര്‍- ഫഫ് ഡുപ്ലെസി (ക്യാപ്റ്റന്‍), വിരാട് കോലി, മഹിപാല്‍ ലൊംറോര്‍, ഗ്ലെന്‍ മാക്‌സ്വെല്‍, ഷഹബാസ് അഹമ്മദ്, ദിനേശ് കാര്‍ത്തിക് (വിക്കറ്റ് കീപ്പര്‍), അനൂജ് റാവത്ത്, ഡേവിഡ് വില്ലി, വെയ്ന്‍ പാര്‍നല്‍, ഹര്‍ഷല്‍ പട്ടേല്‍, മുഹമ്മദ് സിറാജ്.

ലഖ്‌നൗ സൂപ്പര്‍ ജയന്റ്‌സ്- കെഎല്‍ രാഹുല്‍ (ക്യാപ്റ്റന്‍), കൈല്‍ മയേഴ്‌സ്, ദീപക് ഹൂഡ, മാര്‍ക്കസ് സ്റ്റോയ്‌നിസ്, നിക്കോളാസ് പൂരന്‍ (വിക്കറ്റ് കീപ്പര്‍), ക്രുനാല്‍ പാണ്ഡ്യ, അമിത് മിശ്ര, ആവേശ് ഖാന്‍, മാര്‍ക്ക് വുഡ്, രവി ബിഷ്‌നോയ്, ജയദേവ് ഉനാട്കട്ട്.

Story first published: Monday, April 10, 2023, 16:38 [IST]
Other articles published on Apr 10, 2023
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+