Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

IPL 2023: ഹര്‍ഷല്‍ ചെയ്തതു ശരിയല്ല, മാന്യമായി ജയിക്കണം! ആരും ഇതു കണ്ടു പഠിക്കരുത്

ഐപിഎല്ലില്‍ ലഖ്‌നൗ സൂപ്പര്‍ ജയന്റ്‌സുമായുള്ള ത്രില്ലറില്‍ അവസാനത്തെ വിക്കറ്റ് മങ്കാദിങിലൂടെ നേടാന്‍ ശ്രമിച്ച ആര്‍സിബി പേസര്‍ ഹര്‍ഷല്‍ പട്ടേലിനെ വിമര്‍ശിച്ചിരിക്കുകയാണ് പാകിസ്താന്റെ മുന്‍ സ്പിന്നര്‍ ഡാനിഷ് കനേരിയ. അവസാന ബോളില്‍ ജയിക്കാന്‍ ഒരു വിക്കറ്റ് ബാക്കിനില്‍ക്കെ ഒരു റണ്‍സ് വേണമെന്നിരിക്കെയായിരുന്നു നാടകീയ രംഗങ്ങള്‍. ബൗളര്‍ ഹര്‍ഷല്‍ തന്റെ റണ്ണപ്പിനു പിന്നാലെ ബൗളിങ് ആക്ഷനു ശേഷം പെട്ടെന്നു നില്‍ക്കുകയും ക്രീസിനു പുറത്തേക്ക് ഇറങ്ങി നിന്ന നോണ്‍ സ്‌ട്രൈക്കര്‍ രവി ബിഷ്‌നോയിയെ സ്റ്റംപ് ചെയ്യാനും ശ്രമിക്കുകയായിരുന്നു.

പക്ഷെ ഹര്‍ഷലിന്റെ കൈ സ്റ്റംപിലേക്കു എത്താതിരുന്നതു കാരണം ശ്രമം വിജയിച്ചില്ല. തുടര്‍ന്നു അടുത്ത ബോളില്‍ സിംഗിളെടുത്ത് ലഖ്‌നൗ നാടകീയ വിജയവും പിടിച്ചെടുക്കുകയായിരുന്നു. സ്വന്തം യൂട്യൂബ് ചാനലില്‍ മല്‍സരത്തെക്കുറിച്ച് വിശകലനം നടത്തവെയാണ് ഹര്‍ഷലിന്റെ മങ്കാദിങ് ശ്രമത്തെ കനേരിയ വിമര്‍ശിച്ചത്.

RCB-LSG MATCH

ക്രിക്കറ്റെന്ന ഗെയിമിനെ മാന്യന്‍മാരുടെ കളിയെന്നാണ് വിശേഷിപ്പിക്കാറുള്ളത്. പക്ഷെ അതിന്റെ മാന്യതയ്ക്കു നിരക്കാത്തതാണ് നോണ്‍ സ്‌ട്രൈക്കറെ റണ്ണൗട്ടാക്കുന്ന മങ്കാദിങ് രീതി. ഐസിസി ഇപ്പോള്‍ ഇതു അംഗീകരിച്ചുവെങ്കിലും ഞാന്‍ ഇതിനോടു യോജിക്കുന്നില്ല. ലഖ്‌നൗ സൂപ്പര്‍ ജയന്റ്‌സ് താരം രവി ബിഷ്‌നോയിയെ മങ്കാദിങിലൂടെ പുറത്താക്കാനുള്ള ഹര്‍ഷല്‍ പട്ടേലിന്റെ ശ്രമത്തോടു ഞാന്‍ അനുകൂലിക്കുന്നില്ല.

ഇത്തരം കാര്യങ്ങള്‍ കളിക്കളത്തില്‍ ചെയ്യുകയാണെങ്കില്‍ അതിലൂടെ നിങ്ങള്‍ക്കു നിരാശയാണുണ്ടാവുക. ക്രിക്കറ്റിനെ നിറം കെടുത്തുകയാണ് ഈ പ്രവര്‍ത്തിയിലൂടെ ഒരു താരം ചെയ്യുന്നത്. എന്റെ അഭിപ്രായത്തില്‍ അങ്ങനെയൊരു സംഭവം ലഖ്‌നൗ- ആര്‍സിബി മാച്ചില്‍ സംഭവിക്കാന്‍ പാടില്ലായിരുന്നുവെന്നും ഡാനിഷ് കനേരിയ വ്യക്തമാക്കി.

ഹര്‍ഷല്‍ പട്ടേല്‍ ശ്രമിച്ചതു പോലെ ഈ തരത്തില്‍ മങ്കാദിങ് നടത്തി മല്‍സരം വിജയിക്കാന്‍ നിങ്ങള്‍ ഒരിക്കലും ശ്രമിക്കരുത്. നിങ്ങളുടെ കഴിവ് കൊണ്ടായിരിക്കണം ടീമിനെ മല്‍സരം വിജയിപ്പിക്കേണ്ടത്. റണ്ണൗട്ട് ശ്രമത്തിനു ശേഷമുള്ള അവസാനത്തെ ബോള്‍ ഹര്‍ഷല്‍ നന്നായിട്ട് തന്നെയാണ് എറിഞ്ഞത്. പക്ഷെ ദിനേശ് കാര്‍ത്തിക്കിനോടു ആ ബോള്‍ മിസ്സാവുകയായിരുന്നു. ബോള്‍ ബൗണ്‍സ് ചെയ്യുമെന്ന് കാര്‍ത്തിക് പ്രതീക്ഷിച്ചില്ല. സ്ലോ യോര്‍ക്കറായിരുന്നു ഹര്‍ഷല്‍ പരീക്ഷിച്ചത്. പക്ഷെ അപ്രതീക്ഷിത ബൗണ്‍സ് കാരണം കാര്‍ത്തിത്തിന് ഇതു പിടിയിലൊതുക്കാനായില്ല. ഇതിനിടെ ആവേശ് ഖാന്‍ അതിവേഗം സിംഗിള്‍ പൂര്‍ത്തിയാക്കുകയും ചെയ്തു.

HARSHAL PATEL

മങ്കാദിങിനെ ക്രിക്കറ്റിലെ നിയമത്തില്‍ എടുത്തു കളയണമെന്നാണ് എനിക്കു തോന്നുന്നത്. ഇതൊരിക്കലും മാന്യന്‍മാരുടെ ഗെയിമായ ക്രിക്കറ്റിനു ചേര്‍ന്നതല്ല. യുവതാരങ്ങള്‍ക്കും ഇത് ഒട്ടും നല്ലതല്ല. കുട്ടികളും ഇതു കണ്ട് ഇപ്പോള്‍ ഈ രീതിയില്‍ ചെയ്യാന്‍ ആരംഭിച്ചിട്ടുണ്ട്. എനിക്ക് അവരോടെല്ലാം ഒരു അഭ്യര്‍ഥന മാത്രമേയുള്ളൂ. ഒരിക്കലും മങ്കാദിങ് നടത്താന്‍ പാടില്ല. നിയമത്തില്‍ നിന്നും ഇതു എടുത്തുകളയണമെന്നാണ് ഐസിസിയോടും എനിക്കു അഭ്യര്‍ഥിക്കാനുള്ളതെന്നും ഡാനിഷ് കനേരിയ പറഞ്ഞു.

മങ്കാദിങ് നിരോധിക്കുക മാത്രമല്ല ഈ രീതിയില്‍ റണ്ണൗട്ട് നടത്താന്‍ ശ്രമിക്കുന്ന ബൗളര്‍ ശിക്ഷിക്കപ്പെടുകയും വേണം. സാധാരണായി മുമ്പ് ബൗളര്‍ നോണ്‍ സ്‌ട്രൈക്കര്‍ക്കു ഒരു മുന്നറിയിപ്പ് നല്‍കാറുണ്ടായിരുന്നു. അതിനു ശേഷമായിരുന്നു ഇതാവര്‍ത്തിച്ചാല്‍ റണ്ണൗട്ട് നടത്തിയിരുന്നത്. പക്ഷെ ഇപ്പോള്‍ ഈ മുന്നറിയിപ്പം ഒഴിവാക്കിയിരിക്കുകയാണ്. ആര്‍സിബി പേസര്‍ ഹര്‍ഷല്‍ പട്ടേല്‍ ചെയ്തതിനോടു ഞാന്‍ അനുകൂലിക്കുന്നില്ല. ഒട്ടും നല്ല കാര്യമായിരുന്നില്ല അത്. ക്രിക്കറ്റിന്റെ സ്പിരിറ്റിന് എതിരാണ് ഈ പ്രവര്‍ത്തിയെന്നും ഡാനിഷ് കനേരിയ കൂട്ടിച്ചേര്‍ത്തു.

Story first published: Tuesday, April 11, 2023, 16:30 [IST]
Other articles published on Apr 11, 2023
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+