Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

IPL 2023: 20 ബോളില്‍ 18, 'വെറുപ്പിക്കല്‍' ഇന്നിങ്സ്, എന്തായിരുന്നു രാഹുലിന്റെ മനസ്സില്‍?

ഐപിഎല്ലില്‍ ഒരില്‍ക്കൂടി സ്ലോ ബാറ്റിങിലൂടെ ക്രിക്കറ്റ് പ്രേമികളെ വെറുപ്പിച്ചിരിക്കുകയാണ് ലഖ്‌നൗ സൂപ്പര്‍ ജയന്‍റ്സ് ക്യാപ്റ്റന്‍ കെഎല്‍ രാഹുല്‍. 200 പ്ലസ് റണ്‍സ് വിജയലക്ഷ്യം ടീം പിന്തുടരുകയായിരുന്നിട്ടും യാതൊരു കൂസലുമില്ലാതെ ഒരു ടെസ്റ്റ് മല്‍സരത്തിലേതു പോലെയുള്ള ഇന്നിങ്‌സായിരുന്നു അദ്ദേഹം കാഴ്ചവച്ചത്. 20 ബോളുകള്‍ നേരിട്ട രാഹുലിന് 18 റണ്‍സ് മാത്രമേ സ്‌കോര്‍ ചെയ്യാനായുള്ളൂ.

ഒരേയൊരു ബൗണ്ടറി മാത്രമാണ് താരത്തിന്റെ ഇന്നിങ്‌സിലുണ്ടാരുന്നത്. സ്ലോ ഇന്നിങ്‌സിലൂടെ തന്റെ ബാറ്റിങ് പങ്കാളികളെപ്പോലും രാഹുല്‍ സമ്മര്‍ദ്ദത്തിലാക്കുകയായിരുന്നു. ഈ സീസണിലെ മുന്‍ മല്‍സരങ്ങളിലും ഈ തരത്തില്‍ ടീമിനു യാതൊരു ഗുണവും ചെയ്യാത്ത ഇന്നിങ്‌സായിരുന്നു അദ്ദേഹം കളിച്ചത്.

KL RAHUL LSG

റോയല്‍ ചാലഞ്ചേഴ്‌സ് ബാംഗ്ലൂരുമായുള്ള ത്രില്ലറില്‍ ലഖ്‌നൗ അവസാന ബോളില്‍ നാടകീയ വിജയം സ്വന്തമാക്കിയെങ്കിലും കെഎല്‍ രാഹുലിന്റെ പ്രകടനം ആരാധകരെ തീര്‍ത്തും നിരാശപ്പെടുത്തി. സോഷ്യല്‍ മീഡിയയില്‍ അദ്ദേഹത്തെ വിമര്‍ശിച്ചും പരിഹസിച്ചുമെല്ലാം നിരവധി പേര്‍ രംഗത്തു വരികയും ചെയ്തിട്ടുണ്ട്. ഇന്ത്യയുടെ മുന്‍ താരം ദൊഡ്ഡ ഗണേഷ് രൂക്ഷമായിട്ടാണ് കെഎല്‍ രാഹുലിനെ വിമര്‍ശിച്ചത്. ഗെയിമിന്റെ സാഹചര്യം കണക്കിലെടുക്കുമ്പോള്‍ ഐപിഎല്ലിന്റെ ചരിത്രത്തിലെ തന്നെ ഏറ്റവും അറപ്പുളവാക്കുന്ന ഇന്നിങ്‌സായിരിക്കും ഇത്. എന്തായിരുന്നു കെഎല്‍ രാഹുലിന്റെ മനസ്സില്‍? ഈ ലെവലില്‍ ദീര്‍ഘകാലത്തേക്കു ഇതു സംഭവിക്കാന്‍ പാടില്ല. ഇതു സ്‌കൂള്‍ ക്രിക്കറ്റല്ലെന്നും ഗണേഷ് ട്വിറ്ററില്‍ കുറിച്ചു.

20 ബോളില്‍ 18 റണ്‍സ്, അതിശയിപ്പിക്കുന്ന പ്രകടനം. അതും 90 എന്ന വമ്പന്‍ സ്‌ട്രൈക്ക് റേറ്റില്‍. ചിന്നസ്വാമി സ്‌റ്റേഡിയത്തില്‍ 213 റണ്‍സ് ചേസ് ചെയ്യവെയായിരുന്നു ഇതെന്നായിരുന്നു കെഎല്‍ രാഹുലിനെ ഒരു യൂസര്‍ പരിഹസിച്ചത്. ഒന്നുകില്‍ ലഖ്‌നൗ സൂപ്പര്‍ ജയന്റ്‌സ് ഉപദേഷ്ടാവ് ഗൗതം ഗംഭീര്‍ ബാറ്റിങ് സമീപനത്തെക്കുറിച്ച് കെഎല്‍ രാഹുലിനോടു സംസാരിക്കണം, അല്ലെങ്കില്‍ ടീമില്‍ നിന്നൊഴിവാക്കണം. ഇതു നാണക്കേടുണ്ടാക്കുന്നതാണെന്നും ഒരു യൂസര്‍ ചൂണ്ടിക്കാട്ടി.

ഇന്ത്യയുടെ ടി20 ടീമിന്റെ അരികില്‍പ്പോലും കെഎല്‍ രാഹുല്‍ ഇപ്പോള്‍ ഇല്ലാത്തതിന്റെ യഥാര്‍ഥ കാരണം ഇതു തന്നെയാണെന്നായിരുന്നു ഒരു പ്രതികരണം. റണ്‍ചേസില്‍ ലഖ്‌നൗവിന്റെ വിക്കറ്റുകള്‍ തുടക്കില്‍ വീണുവെന്നത് ശരിയാണ്. വെയ്ന്‍ പാര്‍നലിനു സ്വിങ് ലഭിക്കുകയും ചെയ്തു. പക്ഷെ കെഎല്‍ രാഹുലിന്റെ ഈ ഇന്നിങ്‌സിനു ന്യായീകരണമില്ല. ഓരോ സീസണിലും ഇതു കൂടുതല്‍ മോശമായിരിക്കൊണ്ടിരിക്കുകയാണെന്നുമായിരുന്നു ഒരു പ്രതികരണം. കെഎല്‍ രാഹുല്‍, ഒന്നുകില്‍ നിങ്ങള്‍ പ്രകടനമ മെച്ചപ്പെടുത്തണം, അല്ലെങ്കില്‍ വഴി മാറിക്കൊടുക്കണം. ഞാന്‍ മുട്ടുകുത്തി പറയുകയാണെന്നും ഒരു യൂസര്‍ ട്വീറ്റ്് ചെയ്തു.

KL RAHUL-GAMBHIR

200 റണ്‍സ് ചേസ് ചെയ്യവെ കെഎല്‍ രാഹുലിന്റെ ഏറ്റവും മോശം ഇന്നിങ്‌സാണ് റോയല്‍ ചാലഞ്ചേഴ്‌സ് ബാംഗ്ലൂരുമായുള്ള മല്‍സരത്തില്‍ കണ്ടത്. ഇതിനെത്തുറിച്ച് പറയാന്‍ വാക്കുകളില്ലെന്നും ഒരു യൂസര്‍ വിമര്‍ശിച്ചു. റോഡ് പോലെയുള്ള ചിന്നസ്വാമിയിലെ പിച്ചില്‍ 200 പ്ലസ് റണ്‍സ് ചേസ് ചെയ്യവെ 90 സ്‌ട്രൈക്ക് റേറ്റോടെയാണ് കെഎല്‍ രാഹുല്‍ ബാറ്റ് ചെയ്തത്. ഇങ്ങനെയൊരാള്‍ക്കു വേണ്ടിയാണ് ശിഖര്‍ ധവാനെ ബിസിസിഐ ഇന്ത്യന്‍ ടീമില്‍ നിന്നും തഴഞ്ഞതെന്നും ഒരു യൂസര്‍ ചൂണ്ടിക്കാട്ടി.

ഈ പതിറ്റാണ്ടിലെ തന്നെ സ്റ്റാറ്റസിനു വേണ്ടി മാത്രം കളിക്കുന്ന ഏറ്റവും വലിയ ബാറ്ററാണ് കെഎല്‍ രാഹുല്‍. റോയല്‍ ചാലഞ്ചേഴ്സ് ബാംഗ്ലൂരുമായുള്ള ചേസില്‍ ലഖനൗ സൂപ്പര്‍ ജയന്റ്‌സിനായി ഒരാള്‍ക്കു ആങ്കറുടെ റോള്‍ ഏറ്റെടുക്കേണ്ടി വരുമെന്നറിയാമായിരുന്നു. പക്ഷെ 200 പ്ലസ് റണ്‍സ് ചെയ്യുമ്പോള്‍ ക്രീസിലുള്ള രണ്ടു ബാറ്റര്‍മാരും ഒരുപോലെ അഗ്രസീവായി സ്‌കോര്‍ ചെയ്യണം. ചെറിയ ബൗണ്ടറികളുള്ള, ഫ്‌ളാറ്റ് പിച്ചായ ഇവിടെ ഈ തരത്തിലുള്ള ഇന്നിങ്‌സ് ഒരിക്കലും കളിക്കാന്‍ പാടില്ലെന്നും ഒരു യൂസര്‍ ട്വീറ്റ് ചെയ്തു.

ഏകദിന ടീമില്‍ മധ്യനിരയില്‍ മാത്രമാണ് കെഎല്‍ രാഹുലിന്റെ ബാറ്റിങ് യോജിച്ചത്. അതും ടീം പ്രതിസന്ധി ഘട്ടത്തിലുള്ളപ്പോള്‍ അദ്ദേഹത്തിനു മികച്ച ഇന്നിങ്‌സ് കളിക്കാന്‍ കഴിയും. ലഖ്‌നൗ സൂപ്പന്‍ ജയന്റ്‌സിന്റെ നായകസ്ഥാനത്തു നിന്നും രാഹുലിനെ നീക്കണം. അതു ചെയ്താല്‍ കൂടുതല്‍ ഫ്രീയായി തന്റെ സ്റ്റാറ്റസിനെക്കുറിച്ച് ചിന്തിക്കാതെ ബാറ്റ് ചെയ്യാനായേക്കും. ്‌ലഖ്‌നൗ രാഹുലിനെ ടീമില്‍ നിന്നും എന്തായാലും ഒഴിവാക്കാനൊന്നും പോവുന്നില്ലെന്നുമായിരുന്നു ഒരു പ്രതികരണം.

Story first published: Tuesday, April 11, 2023, 7:42 [IST]
Other articles published on Apr 11, 2023
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+