For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

IPL 2023: ലഖ്‌നൗ അവന് 10 കോടി മുടക്കിയത് ഇതു കൊണ്ടാണ്, പുകഴ്ത്തി മുന്‍ താരം

ഐപിഎല്ലില്‍ റോയല്‍ ചാലഞ്ചേഴ്‌സ് ബാംഗ്ലൂരുമായുള്ള കഴിഞ്ഞ മല്‍സരത്തില്‍ ലഖ്‌നൗ സൂപ്പര്‍ ജയന്റ്‌സ് ക്യാപ്റ്റന്‍ കെഎല്‍ രാഹുലിന്റെ ബാറ്റിങിലെ സമീപനത്തെ ചോദ്യം ചെയ്തിരിക്കുകയാണ് ആകാശ് ചോപ്ര. 213 റണ്‍സിന്റെ കൂറ്റന്‍ വിജയലക്ഷ്യം പിന്തുടരവെ തണുപ്പന്‍ ഇന്നിങ്‌സായിരുന്നു രാഹുല്‍ കാഴ്ചവച്ചത്. 20 ബോളുകള്‍ നേരിട്ട അദ്ദേഹത്തിനു നേടാനായത് വെറും 18 റണ്‍സായിരുന്നു.

ബാറ്റിങ് എളുപ്പമായിരുന്ന ചിന്നസ്വാമിയില്‍ ഇതാണ് അവസ്ഥയെങ്കില്‍ മറ്റു വേദികളില്‍ രാഹുല്‍ എങ്ങനെ റണ്ണെടുക്കാനാണെന്നും ചോപ്ര തന്റെ യൂട്യൂബ് ചാനലിലൂടെ ചോദിച്ചു. ആര്‍സിബി- ലഖ്‌നൗ മല്‍സരത്തെക്കുറിച്ച് വിശകലനം നടത്തുകയായിരുന്നു അദ്ദേഹം.

KL RAHUL

കെഎല്‍ രാഹുലിന്റെ ബാറ്റിങ് കണ്ടപ്പോള്‍ ഞാന്‍ ബാറ്റ് ചെയ്യുന്നതു പോലെയാണ് തോന്നിയത്. ഒരു ബോളില്‍ ഒരു റണ്‍സെന്ന തരത്തിലായിരുന്നു അദ്ദേഹത്തിന്റെ ബാറ്റിങ്. രാഹുലിന്റെ ഇന്നിങ്‌സ് എന്നെ ആശ്ചര്യപ്പെടുത്തി. ലഖ്‌നൗവിന്റെ വിക്കറ്റുകള്‍ വീണ്ടു കൊണ്ടിരുന്ന സന്ദര്‍മായിരുന്നു അതെങ്കിലും കെഎല്‍ രാഹുലിനെപ്പോലെയുള്ള ഒരു ക്ലാസ് പ്ലെയര്‍ തീര്‍ച്ചയായും അഗ്രസീവായി കളിക്കണമായിരുന്നു.

ഈ വര്‍ഷം അദ്ദേഹത്തിന്റെ ബാറ്റില്‍ നിന്നും വേണ്ടത്ര റണ്‍സ് വരുന്നില്ല. ഇവിടെ ചിന്നസ്വാമിയില്‍ രാഹുലിന് നന്നായി സ്‌കോര്‍ ചെയ്യാന്‍ കഴിയുന്നില്ലെങ്കില്‍ അതു ഹോംഗ്രൗണ്ടായ ലഖ്‌നൗവില്‍ ഉറപ്പായും സാധിക്കില്ല. കാരണം അവിടുത്തെ പിച്ച് ബാറ്റിങില് അത്ര നല്ലതല്ലെന്നും ആകാശ് ചോപ്ര വിലയിരുത്തി.

റണ്‍ചേസില്‍ ലഖ്‌നൗ സൂപ്പര്‍ ജയന്റ്‌സിന്റെ വിജയത്തില്‍ നിര്‍ണായക പങ്കുവഹിച്ച ഓസ്ട്രലിയന്‍ ഓള്‍റൗണ്ടര്‍ മാര്‍ക്കസ് സ്‌റ്റോയ്‌നിസിന്റെ പ്രകടനത്തെ ആകാശ് ചോപ്ര അഭിനന്ദിച്ചു. ക്രീസിലെത്തിയ ശേഷം വളരെ മികച്ച രീതിയിലാണ് സ്റ്റോയ്‌നിസ് ബാറ്റ് വീശിയത്. ലഖ്‌നൗ അദ്ദേഹത്തിനു വേണ്ടി 10 കോടി രൂപയെന്ന വലിയൊരു തുകയാണ് മുടക്കിയിരിക്കുന്നത്. എന്തുകൊണ്ടാണ് സ്റ്റോയ്‌നിസിനു ഇത്രയും വലിയ തുകയെന്നു പലരും ആശ്ചര്യം പ്രകടിപ്പിക്കിക്കുകയും ചെയ്തിരുന്നു.

പക്ഷെ അദ്ദേഹം ആ തുകയുടെ ലാഭവിഹിതം ഇപ്പോള്‍ നല്‍കിയിരിക്കുകയാണ്. ഉജ്ജ്വലമായിട്ടായിരുന്നു സ്‌റ്റോയ്‌നിസ് ബാറ്റ് വീശിയതെന്നും ചോപ്ര നിരീക്ഷിച്ചു. പവര്‍പ്ലേയില്‍ ലഖ്‌നൗ മൂന്നിന് 23 റണ്‍സെന്ന നിലയില്‍ പതറവെയായിരുന്നു താരം ക്രീസിലെത്തിയത്. ആര്‍സിബി ബൗളര്‍മാരെ കടന്നാക്രമിച്ച സ്റ്റോയ്‌നിസ് 30 ബോളില്‍ വാരിക്കൂട്ടിയത് 65 റണ്‍സായിരുന്നു. കെഎല്‍ രാഹുലിനൊപ്പം നാലാം വിക്കറ്റില്‍ 76 റണ്‍സിന്റെ കൂട്ടുകെട്ടുണ്ടാക്കുകയും ചെയ്തു.

MARCUS STOINIS

മാര്‍ക്കസ് സ്റ്റോയ്‌നിസിനു പിന്നാലെ തീപ്പൊരി ബാറ്റിങ് കാഴ്വച്ച നിക്കോളാസ് പൂരനെയും ആകാശ് ചോപ്ര പുകഴ്ത്തി. സ്റ്റോയ്‌നിസ് പുറത്താവുകയും വൈകാതെ കെഎല്‍ രാഹുല്‍ ക്രീസ് വിടുകയും ചെയ്തതോടെ ലഖ്‌നൗ കളിയില്‍ തോറ്റുവെന്നായിരുന്നു കരുതിയത്. പക്ഷെ അപ്പോഴാണ് നിക്കോളാസ് പൂരന്‍ ക്രീസിലെത്തിയത്. അദ്ദേഹം ബോളിനെ ദൂരത്തേക്കു അടിച്ചുപറത്തി. ഫ്‌ളൈറ്റ് മോഡിലേക്കു പൂരന്‍ മാറുകയായിരുന്നു. 15 ബോളുകളില്‍ ഫിഫ്റ്റിയടിച്ച അദ്ദേഹം ഈ സീസണിലെ വേഗമേറിയ ഫിഫ്റ്റിയും തന്റെ പേരിലാക്കുകയെന്നു ചോപ്ര വിലയിരുത്തി.

യുവതാരം ആയുഷ് ബദോനിയുടെ പ്രകടനത്തെയും ആകാശ് ചോപ്ര പ്രശംസിക്കാന്‍ മറന്നില്ല. എത്ര മനോഹരമായിട്ടാണ് ആയുഷ് ബദോനി ലഖ്‌നൗവിനു വേണ്ടി ബാറ്റ് ചെയ്തത്. ഇംപാക്ട് പ്ലെയറായി ഇറങ്ങിയ വളരെ പ്രധാനപ്പെട്ട ഇന്നിങ്‌സായിരുന്നു ഈ മല്‍സരത്തില്‍ കാഴ്ചവച്ചത്. മുഹമ്മദ് സിറാജിന്റെ ഫുള്‍ ടോസില്‍ സിക്‌സിനു ശ്രമിച്ച് നിക്കോളാസ് പൂരന്‍ പുറത്തായപ്പോള്‍ ബദോനി ക്രീസില്‍ തനിച്ചാവുകയായിരുന്നു. വെയ്ന്‍ പാര്‍നലിനെതിരേ ആദ്യം ഒരു ഫോറടിച്ച അവന്‍ ഒരു സിക്‌സറുമടിച്ചു. പക്ഷെ ഹിറ്റ് വിക്കറ്റായി പിന്നാലെ പുറത്താവുകയും ചെയ്തുവെന്നും ചോപ്ര ചൂണ്ടിക്കാട്ടി.

Story first published: Tuesday, April 11, 2023, 14:51 [IST]
Other articles published on Apr 11, 2023
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+