Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

IPL 2023: ഒരു കാര്യം സംഭവിച്ചാല്‍ സ്‌ട്രൈക്ക് റേറ്റ് മെച്ചപ്പെടും, തുറന്നു പറഞ്ഞ് രാഹുല്‍

ഐപിഎല്ലില്‍ ലഖ്‌നൗ സൂപ്പര്‍ ജയന്റ്‌സ് നാലു മല്‍സരങ്ങളില്‍ മൂന്നിലും ജയിച്ച് കുതിക്കുകയാണെങ്കിലും ക്യാപ്റ്റന്‍ കെഎല്‍ രാഹുലിന്റെ ഫോം അവര്‍ക്കു ആഹ്ലാദിക്കാന്‍ വക നല്‍കുന്നതല്ല. കളിച്ച നാലു ഇന്നിങ്‌സുകളിലും അദ്ദേഹം ബാറ്റിങില്‍ ക്ലിക്കായിട്ടില്ല. വലിയ ഇന്നിങ്‌സുകള്‍ കളിക്കാനാവുന്നില്ലെന്നു മാത്രമല്ല സ്‌ട്രൈക്ക് റേറ്റും വളരെ മോശമാണെന്നതാണ് രാഹുലിന്റെ പ്രധാന പ്രശ്‌നം.

ടെസ്റ്റ് ശൈലിയിലാണ് നാലു മല്‍സരങ്ങളിലും അദ്ദേഹത്തിന്റെ ബാറ്റിങ്. രാഹുലിന്റെ മോശം സ്‌ട്രൈക്ക് റേറ്റിനെക്കുറിച്ച് ഇതിനകം തന്നെ ചോദ്യങ്ങളുയര്‍ന്നു കഴിഞ്ഞു. റോയല്‍ ചാലഞ്ചേഴ്‌സ് ബാംഗ്ലൂരുമായുള്ള കഴിഞ്ഞ മാച്ചിനു ശേഷം തന്റെ്‌സ്‌ട്രൈക്ക് റേറ്റിനെപ്പറ്റി രാഹുല്‍ തന്നെ തുറന്നു പറഞ്ഞിരിക്കുകയാണ്.

KL RAHUL

ആര്‍സിബിക്കെതിരേ ചിന്നസ്വാമിയില്‍ നടന്ന മല്‍സരത്തില്‍ ലഖ്‌നൗ 213 റണ്‍സിന്റെ കൂറ്റന്‍ വിജയലക്ഷ്യം പിന്തുടരവെ 18 റണ്‍സ് മാത്രമായിരുന്നു രാഹുലിനു സ്‌കോര്‍ ചെയ്യാനായത്. 20 ബോളുകളാണ് ഇതിനു വേണ്ടി അദ്ദേഹത്തിനു കളിക്കേണ്ടി വന്നത്. നേടിയത് ഒരേയൊരു ബൗണ്ടറി മാത്രമായിരുന്നു. കൂടുതല്‍ റണ്‍സ് നേടുന്നതോടെ സ്വാഭാവികമായും തന്റെ സ്‌ട്രൈക്ക് റേറ്റും മെച്ചപ്പെടുമെന്നാണ് രാഹുല്‍ പറയുന്നത്.

ഞാന്‍ കൂടുതല്‍ റണ്ണെടുക്കുകയാണെങ്കില്‍ സ്‌ട്രൈക്ക് റേറ്റും മെച്ചപ്പെടും. ആര്‍സിബിക്കെതിരേ സാഹചര്യം മനസ്സിലാക്കിയാണ് ഞാന് കളിച്ചത്. ശരിയായ കാര്യമാണ് ചെയ്തതനെന്നു കരുതുകുയും ചെയ്യുന്നു. വരാനിരിക്കുന്ന മല്‍സരങ്ങളില്‍ ചില മികച്ച ഇന്നിങ്‌സുകള്‍ കളിക്കാനായാല്‍ സ്‌ട്രൈക്ക് റേറ്റും ഉയരുമെന്നു വിശ്വസിക്കുന്നതായും രാഹുല്‍ വിശദമാക്കി.

ഈ സീസണില്‍ ലഖ്‌നൗ സൂപ്പര്‍ ജയന്റ്‌സിനു വേണ്ടി നാലു മല്‍സരങ്ങളില്‍ നിന്നും കെഎല്‍ രാഹുലിനു നേടാനായത് 81 റണ്‍സ് മാത്രമാണ്. 20.25 ശരാശരിയില്‍ 100 എന്ന മോശം സ്‌ട്രൈക്ക് റേറ്റിലാണിത്. രാഹുലിന്റെ ഉയര്‍ന്ന സ്‌കോര്‍ 35 റണ്‍സാണ്. ഒരേയൊരു സിക്‌സറും ഏഴു ഫോറുകളും മാത്രമേ നാല് ഇന്നിങ്‌സുകളില്‍ നിന്നും അദ്ദേഹത്തിനു നേടാനായിട്ടുള്ളൂ.

ആര്‍സിബിക്കെതിരായ മല്‍സരത്തില്‍ അവിസ്മരണീയ റണ്‍ചേസിനൊടുവിലായിരുന്നു ഒരു വിക്കറ്റ് ബാക്കിനില്‍ക്കെ ലഖ്‌നൗവിന്റെ നാടകീയ വിജയം. മാര്‍ക്കസ് സ്റ്റോയ്‌നിസ് (30 ബോളില്‍ 65), നിക്കോളാസ് പൂരന്‍ (19 ബോളില്‍ 62) എന്നിവരുടെ തീപ്പൊരി ഇന്നിങ്‌സുകളായിരുന്നു ലഖ്‌നൗവിനു ത്രസിപ്പിക്കുന്ന വിജയം നേടിക്കൊടുത്തത്. പൂരന്റ പ്രകടനത്തെ അവിശ്വസനീയമെന്നായിരുന്നു കെഎല്‍ രാഹുല്‍ വിശേഷിപ്പിച്ചത്.

KL RAHUL

ഇതു ചിന്നസ്വാമിയാണ്. ഞാന്‍ വളര്‍ന്നതു ഇവിടെയാണ്. ഏറ്റവുമധികം തവണ ലാസ്റ്റ് ബോറള്‍ ഫിനിഷുകള്‍ നടന്നത് ഇവിടെയാവുമെന്നു ഞാന്‍ കരുതുന്നു. ഞങ്ങള്‍ക്കു ഈ മല്‍സരത്തില്‍ ചേസ് ചെയ്യേണ്ടിയിരുന്നത് 210 പ്ലസ് റണ്‍സായിരുന്നു. ആക്രമിച്ചു കളിച്ചാല്‍ മാത്രമേ ഈ ലക്ഷ്യത്തിലെത്താന്‍ ഞങ്ങള്‍ക്കു സാധിക്കൂയെന്നു അറിയമായിരുന്നു. പക്ഷെ ചിലപ്പോള്‍ ഈ രീതിയില്‍ കളിക്കുമ്പോള്‍ വിക്കറ്റുകള്‍ നഷ്ടമാവുമെന്നും രാഹുല്‍ വിശദമാക്കി.

പവര്‍പ്ലേയില്‍ ആര്‍സിബി വളരെ നന്നായി ബൗള്‍ ചെയ്തു. ബോള്‍ നന്നായി സ്വിങ് ചെയ്യിക്കാനും അവരുടെ ബൗളര്‍മാര്‍ക്കു കഴിഞ്ഞു. പക്ഷെ സ്‌റ്റോയ്‌നിസും പൂരനും ഈ മല്‍ത്തില്‍ കളിച്ചത് അവിശ്വസനീയമായിട്ടായിരുന്നു. രണ്ടു പോയിന്റ് ഈ കളിയിലൂടെ ഞങ്ങള്‍ക്കു ലഭിക്കാന്‍ കാരണം അവര്‍ രണ്ടു പേരുമാണ്. ആയുഷ് ബദോനിയും 24 ബോളുകളില്‍ നിന്നും 30 റണ്‍സ് സംഭാവന ചെയ്തു.

നിങ്ങള്‍ മധ്യനിരയിലേക്കു നോക്കുകയാണെങ്കില്‍ 5-7 സ്ഥാനങ്ങളിലുള്ളവര്‍ നിങ്ങളെ നിര്‍ണായക മല്‍സരങ്ങളില്‍ ജയിപ്പിക്കുന്നവരാണ്. മുന്‍നിരയ്ക്കു ഒരുപാട് റണ്‍സ് ലഭിക്കും. പക്ഷെ മധ്യനിരയിലെ ആ പൊസിഷനുകളാണ് പ്രധാനം. ഈ കാരണത്താല്‍ തന്നെയാണ് ഞങ്ങള്‍ സ്റ്റോയ്‌നിസ്, പൂരന്‍, ബദോനി എന്നിവര്‍ക്കായി പണം മുടക്കിയത്. ബദോനി മല്‍സരം വിജയിപ്പിക്കാന്‍ പഠിച്ചു കൊണ്ടിരിക്കുകയാണെന്നും കെഎല്‍ രാഹുല്‍ കൂട്ടിച്ചേര്‍ത്തു.

Story first published: Tuesday, April 11, 2023, 11:03 [IST]
Other articles published on Apr 11, 2023
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+