For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

IPL 2023: അശ്വിനാണെന്നാ ഹര്‍ഷലിന്റെ വിചാരം! മങ്കാദിങ് എല്ലാവര്‍ക്കും കഴിയില്ല, എന്തുകൊണ്ട് പാളി?

ഐപിഎല്ലില്‍ ലഖ്‌നൗ സൂപ്പര്‍ ജയന്റ്‌സുമായുള്ള ത്രില്ലര്‍ ടൈയിലേക്കും തുടര്‍ന്ന സൂപ്പര്‍ ഓവറിലുമെത്തിക്കാനുള്ള സുവര്‍ണാവസരമാണ് ആര്‍സിബി പേസര്‍ ഹര്‍ഷല്‍ പട്ടേല്‍ പാഴാക്കിയത്. താരത്തിന്റെ ഒരു വലിയ അബദ്ധം ലഖ്‌നൗവിന് അവസാന ബോളില്‍ ഒരു ഠണ്‍സിന്റെ നാടകീയ വിജയം സമ്മാനിക്കുകയായിരുന്നു.

മല്‍സരത്തില്‍ തൊട്ടുമുമ്പത്തെ മൂന്നോവറിലും റണ്‍സ് വാരിക്കോരി നല്‍കിയ ഹര്‍ഷല്‍ 20ാം ഓറില്‍ ഉജ്ജ്വലമായിട്ടാണ് ബൗള്‍ ചെയ്തത്. അഞ്ചു റണ്‍സ് മാത്രം വിട്ടുകൊടുത്ത് രണ്ടു വിക്കറ്റുകള്‍ അദ്ദേഹം വീഴ്ത്തിയിരുന്നു. പക്ഷെ ഒരു മങ്കാദിങ് അവസരം നഷ്ടപ്പെടുത്തിയതിനാല്‍ ഹര്‍ഷലിന് ടീമിന്റെ ഹീറോയാവാന്‍ കഴിഞ്ഞില്ല.

HARSHAL PATEL

അവസാനത്തെ ഓവറിലെ അവസാന ബോളില്‍ ലഖ്‌നൗവിനു ജയിക്കാന്‍ വേണ്ടിയിരുന്നത് ഒരു റണ്‍സ് മാത്രമായിരുന്നു. പുതുതായി ക്രീസിലെത്തിയ പേസര്‍ ആവേശ് ഖാനാണ് സ്‌ട്രൈക്ക് നേരിട്ടത്. നോണ്‍ സ്‌ട്രൈക്കറാവട്ടെ സ്പിന്നര്‍ രവി ബിഷ്‌നോയിയുമായിരുന്നു. ബിഷ്‌നോയ് ക്രീസിനു പുറത്തേക്ക് ഇറങ്ങി നില്‍ക്കുന്നതായി ശ്രദ്ധയില്‍ പെട്ട ഹര്‍ഷല്‍ റണ്ണൗട്ട് ചെയ്യാന്‍ ശ്രമിച്ചു. പക്ഷെ റണ്ണപ്പിനിടെയായിരുന്നില്ല ഇത്. ബൗളിങ് ആക്ഷന്‍ കാണിച്ച ശേഷം ഹര്‍ഷല്‍ കൈകൊണ്ട് സ്റ്റംപ് ചെയ്യാന്‍ നോക്കുകയായിരുന്നു.

പക്ഷെ സ്റ്റംപില്‍ നിന്നും അകെലയായതിനാല്‍ ഇതിനായില്ല. തുടര്‍ന്നു രണ്ടാം ശ്രമത്തില്‍ ഹര്‍ഷല്‍ സ്റ്റംപിലേക്കു ത്രോ ചെയ്‌തെങ്കിലും്അംപയര്‍ അതു ഔട്ട് നല്‍കില്ലെന്നു അറിയച്ചു. ബൗളിങ് ആക്ഷനു ശേഷം നോണ്‍ സ്‌ട്രൈക്കറെ സ്റ്റംപ് ചെയ്താല്‍ അതു അനുവദിക്കില്ലെന്നാണ് നിയമം. ഈ കാരണത്താലാണ് അംപയര്‍ അതു നോട്ടൗട്ടാണെന്നും വീണ്ടും ബൗള്‍ ചെയ്യണമെന്നും ആവശ്യപ്പെട്ടത്.

അതുകൊണ്ടു തന്നെ താരത്തിന്റെ ശ്രമത്തില്‍ സ്റ്റംപില്‍ സ്റ്റംപില്‍ കൈ തട്ടിയാലും അത് ഔട്ട് നല്‍കില്ലായിരുന്നു. ബൗളിങ് ആക്ഷന് മുമ്പ് തന്നെ റണ്ണപ്പിനിടെ ബിഷ്‌നോയിയെ ഹര്‍ഷല്‍ റണ്ണൗട്ട് ചെയ്യേണ്ടിയിരുന്നു. പക്ഷെ ഹര്‍ഷലിന്റെ മങ്കാദിങ് ശ്രമം അമ്പെ പരാജയമായി മാറി. അവസാന ബോള്‍ വീണ്ടും ഹര്‍ഷലിനു എറിയേണ്ടി വന്നു.

ബോള്‍ കണക്ട് ചെയ്യാന്‍ ആവേശിനായില്ലെങ്കിലും താരം ഒരു വിധം ഓടി സിംഗിള്‍ പൂര്‍ത്തിയാക്കി ലഖ്‌നൗവിന് നാടകീയ വിജയം സമ്മാനിച്ചു. വിക്കറ്റ് കീപ്പര്‍ ദിനേശ് കാര്‍ത്തിക്കിന് ബോള്‍ ശരിയാി പിടിച്ചെടുക്കാന്‍ സാധിക്കാതെ പോയതും അവര്‍ക്കു തുണയായി. ബോള്‍ ഡിക്കെ നന്നായി പിടികൂടി സ്റ്റംപുകളിലേക്കു ത്രോ ചെയ്തിരുന്നെങ്കില്‍ ഒരുപക്ഷെ ലഖ്‌നൗ ഓള്‍ ഔട്ടാവുകയും കളി സൂപ്പര്‍ ഓവറിലെത്തുകയും ചെയ്യുമായിരുന്നു.

BISHNOI CELEBRATES

ഹര്‍ഷല്‍ പട്ടേലിന്റെ പാളിപ്പോയ മങ്കാദിങ് റണ്ണൗട്ടിനെക്കുറിച്ച് സോഷ്യല്‍ മീഡിയയില്‍ ആരാധകര്‍ പ്രതികരിക്കുകയും ചെയ്തിരിക്കുകയാണ്. ചിലര്‍ താരത്തെ ട്രോളിയപ്പോള്‍ ചിലരാവട്ടെ എന്തുകൊണ്ടാണ് റണ്ണൗട്ട് ശ്രമത്തില്‍ പരാജയപ്പെട്ടതെന്നായിരുന്നു ചൂണ്ടിക്കാട്ടിയത്. ഐപിഎല്ലില്‍ ആദ്യത്തെ മങ്കാദിങ് വിജയകരമായി നടത്തിയ ഇന്ത്യ ഓഫ് സ്പിന്നര്‍ ആര്‍ അശ്വിനെക്കുറിച്ചും ആരാധകര്‍ പരാമര്‍ശം നടത്തി. ആര്‍ അശ്വിനാണെന്നാണോ ഹര്‍ഷല്‍ പട്ടേല്‍ കരുതുന്നത്?നിങ്ങളുടെ ടെക്‌നിക്ക് ശരിയല്ല. ഇതു എല്ലാവരെയും കൊണ്ടു സാധിക്കുന്ന കാര്യമല്ലെന്നും ഒരു യൂസര്‍ ചൂണ്ടിക്കാട്ടി.

ഹര്‍ഷല്‍ പട്ടേല്‍ നേരത്തേ അത്തരമൊരു പ്ലാനിങ് നടത്താതിരുന്നത് കാരണമാണ് റണ്ണൗട്ട് ശ്രമം പരാജയപ്പെട്ടത്. ഫാസ്റ്റ് ബൗളറെ സംബന്ധിച്ച് നോണ്‍ സ്‌ട്രൈക്കറെ റണ്ണൗട്ടാക്കുകയെന്നത് ബുദ്ധിമുട്ടേറിയ കാര്യമാണ്. പക്ഷെ സ്പിന്നര്‍മാര്‍ക്കു അതു അത്ര ബുദ്ധിമുട്ടല്ല. നീണ്ട റണ്ണപ്പും തുടര്‍ന്നുള്ള ആക്ഷനുമാണ് കാരണമെന്നും ഒരു യൂസര്‍ ചൂണ്ടിക്കാട്ടി. ഇതു വലിയ കഴിവ് ആവശ്യമുള്ള കാര്യമല്ല. ബാറ്ററെ റണ്ണൗട്ടാക്കാന്‍ ഏറ്റവും എളുപ്പമുളള വഴിയാണിത്. നോണ്‍ സ്‌ട്രൈക്കറെ റണ്ണൗട്ടാക്കാന്‍ നേരത്തേ തീരുമാനിച്ചിരുന്നെങ്കില്‍ പിന്നെയെങ്ങനെ മിസ്സായെന്നായിരുന്നു ഒരു യൂസറുടെ ചോദ്യം.

Story first published: Tuesday, April 11, 2023, 6:45 [IST]
Other articles published on Apr 11, 2023
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+