Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

IPL 2023: ഡിക്കെ ആവറേജ് പ്ലെയര്‍, ധോണിയെങ്കില്‍ ആ റണ്‍സ് ലഖ്‌നൗവിന് കിട്ടില്ല! റണ്ണൗട്ടുമാവും

ഐപിഎല്ലിന്റെ കഴിഞ്ഞ സീസണില്‍ ഫിനിഷറുടെ റോളില്‍ കസറി റോയല്‍ ചാലഞ്ചേ്‌സ് ബാംഗ്ലൂരിന്റെ ഹീറോയായി മാറിയ താരമാണ് ഇന്ത്യയുടെ വെറ്ററന്‍ വിക്കറ്റ് കീപ്പര്‍ ദിനേശ് കാര്‍ത്തിക്. എന്നാല്‍ ഈ സീസണില്‍ മൂന്നു മല്‍സരങ്ങള്‍ പൂര്‍ത്തിയായപ്പോള്‍ കാര്യമായ ഇംപാക്ടുണ്ടാക്കാന്‍ ഡിക്കെയ്ക്കു സാധിച്ചിട്ടില്ല.

ലഖ്‌നൗ സൂപ്പര്‍ ജയന്റ്‌സുമായി കഴിഞ്ഞ ദിവസം നടന്ന ത്രില്ലറില്‍ ആര്‍സിബി അവസാന ബോളില്‍ പരാജയപ്പെട്ട ശേഷം വലിയ വിമര്‍ശനങ്ങളാണ് ഡിക്കെ നേരിടുന്നത്. വിക്കറ്റ് കീപ്പിങില്‍ അദ്ദേഹത്തിന്റെ ഭാഗത്തു നിന്നും സംഭവിച്ച ഒരു വലിയ പിഴവാണ് ഇതിനു കാരണം. ഡിക്കെ മനസ്സ് വച്ചിരുന്നെങ്കില്‍ ടൈയാവുകയും ഒരുപക്ഷെ സൂപ്പര്‍ ഓവറില്‍ ആര്‍സിബി വിജയിക്കുകയും ചെയ്യുമായിരുന്നു. പക്ഷെ ഒന്നുമുണ്ടായില്ല. ഒരു വിക്കറ്റിന്റെ നാടകീയ വിജയമാണ് ലഖ്‌നൗ പിടിച്ചെടുത്തത്.

DINESH KARTHIK

ഹര്‍ഷല്‍ പട്ടേല്‍ എറിഞ്ഞ അവസാനത്തെ ഓവറിലെ അവസാന ബോളില്‍ ഒരു വിക്കറ്റ് ശേഷിക്കെ ഒരു റണ്‍സായിരുന്നു ലഖ്‌നൗവിനു വിജയിക്കാന്‍ വേണ്ടിയിരുന്നത്. സ്‌ട്രൈക്ക് നേരിട്ടത് പുതുതായി ക്രീസിലെത്തിയ ആവേശ് ഖാന്‍. അവസാന ബോള്‍ ചെയ്യുന്നതിനു മുമ്പാണ് നോണ്‍ സ്‌ട്രൈക്കര്‍ രവി ബിഷ്‌നോയ് ക്രീസിനു പുറത്തേക്ക് ഇറങ്ങി നില്‍ക്കുന്നതായി ഹര്‍ഷല്‍ കാണുന്നത്. തുടര്‍ന്ന് ബിഷ്‌നോയിയെ റണ്ണപ്പിനു പിന്നാലെ സ്റ്റംപ് ചെയ്യാന്‍ ശ്രമിച്ച ഹര്‍ഷല്‍ പരാജയപ്പെടുന്നു. ഇതോടെ കളിയുടെ പിരിമുറുക്കം കൂടി.

ഹര്‍ഷല്‍ അവസാന ബോള്‍ എറിയുന്നു. താഴ്ന്ന ഫുള്‍ ടോസായിരുന്നു അത്. ആവേശ് ഖാന്‍ വീശിയെങ്കിലും മിസ്സായി. പക്ഷെ വിക്കറ്റ് കീപ്പര്‍ ദിനേശ് കാര്‍ത്തിക്കിന് ബോള്‍ ശരിയായി കളക്ട് ചെയ്യാന്‍ കഴിഞ്ഞില്ല. രണ്ടാമത്തെ ശ്രമത്തില്‍ അദ്ദേഹം ബോളെടുത്ത് വിക്കറ്റിലേക്കു ത്രോ ചെയ്യാന്‍ ശ്രമിക്കുമ്പോഴേക്കും ആവേശും ബിഷ്‌നോയിയും സംഗിള്‍ പൂര്‍ത്തിയാക്കി ലഖ്‌നൗവിന്റെ വിജയം കുറിച്ചിരുന്നു. കളിയുടെ ഏറ്റവും നിര്‍ണായകമായ നിമിഷത്തില്‍ ഇത്തരമൊരു പിഴവ് ഏറെ അനുഭവസമ്പത്തുള്ള ഡിക്കെയുടെ ഭാഗത്തു നിന്നുണ്ടായതില്‍ ക്രിക്കറ്റ് പ്രേമികള്‍ നിരാശരാണ്. പലരും തങ്ങളുട നിരാശയും രോഷവുമെല്ലാം സോഷ്യല്‍ മീഡിയയിലൂടെ പ്രകടിപ്പിക്കുകയും ചെയ്തു.

DINESH KARTHIK RCB

ഇന്ത്യയുടെ മുന്‍ ഇതിഹാസ വിക്കറ്റ് കീപ്പര്‍ എംഎസ് ധോണി എന്തുകൊണ്ടാണ് ദിനേശ് കാര്‍ത്തിക്കിനെ പിന്തള്ളി ഫസ്റ്റ് ചോയ്‌സ് വിക്കറ്റ് കീപ്പറായി മാറിയെന്ന് മനസ്സിലായില്ലേയെന്ന തരത്തിലായിരുന്നു പലരുടെയും പ്രതികരണം. വിക്കറ്റ് കീപ്പിങിന്റെ കാര്യത്തില്‍ ധോണിയുമായി ഡിക്കെയെ ഒരിക്കലും താരതമ്യം ചെയ്യാന്‍ കഴിയില്ലെന്നും ചിലര്‍ ചൂണ്ടിക്കാട്ടി. എന്നോടു ക്ഷമിക്കൂ എംഎസ് ധോണി, നിങ്ങളെ ഞാന്‍ ദിനേശ് കാര്‍ത്തിക്കിനെപ്പോലെയുള്ളവരുമായി താരതമ്യം ചെയ്തുവെന്നായിരുന്നു ഒരു പ്രതികരണം.

ഇന്ത്യന്‍ ടീമില്‍ എന്തുകൊണ്ടാണ് തന്നെ പിന്തള്ളി എംഎസ് ധോണി വിക്കറ്റ് കീപ്പറായി കളിച്ചുവെന്നത് ദിനേശ് കാര്‍ത്തിക് തെളിയിച്ചിരിക്കുകയാണെന്നു ഒരു യൂസര്‍ ചൂണ്ടിക്കാട്ടി. ദിനേശ് കാര്‍ത്തിക്, നിങ്ങള്‍ക്കു എംഎസ് ധോണിയാവാന്‍ സാധിക്കില്ലെന്നായിരുന്നു ഒരു യൂസര്‍ വിമര്‍ശിച്ചത്. ദിനേശ് കാര്‍ത്തിക്കിനോടു വിരോധമൊന്നുമില്ല. പക്ഷെ എംഎസ് ധോണിയെപ്പോലെ എല്ലാവര്‍ക്കും സമ്മര്‍ദ്ദഘട്ടത്തെ അതിജീവിക്കാന്‍ സാധിക്കില്ലെന്നായിരുന്നു ഒരു പ്രതികരണം. കഴിഞ്ഞ സീസണില്‍ എംഎസ് ധോണിയുമായി ദിനേശ് കാര്‍ത്തികിനെ താരതമ്യം ചെയ്ത കോമാളികള്‍ എവിടെയാണെന്നായിരുന്നു ഒരു യൂസറുടെ ചോദ്യം.

ദിനേശ് കാര്‍ത്തികും എംഎസ് ധോണിയും തമ്മിലുള്ള വിക്കറ്റ് കീപ്പിങിലെ വ്യത്യാസം ഇതാണ്. ലഖ്‌നൗ സൂപ്പര്‍ ജയന്റ്‌സുമായുള്ള മാച്ചില്‍ ആര്‍സിബി വിക്കറ്റ് കീപ്പറുടെ സ്ഥാനത്തു കാര്‍ത്തിക്കിനു പകരം ധോണി ആയിരുന്നെങ്കില്‍ ആ സിംഗിള്‍ നല്‍കില്ല. അദ്ദേഹം ഉറപ്പായും റണ്ണൗട്ടി കളി ടൈ ആക്കുമായിരുന്നവെന്നുമായിരുന്നു ഒരു ട്വീറ്റ്.

Story first published: Tuesday, April 11, 2023, 12:06 [IST]
Other articles published on Apr 11, 2023
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+