For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

IPL 2023: ആര്‍സിബി തോല്‍വി അര്‍ഹിക്കുന്നു! കാരണം വിരാട് കോലി പറയുന്നു

ബംഗളൂരു: ഇന്ത്യന്‍ പ്രീമിയര്‍ ലീഗിന്റെ 16ാം സീസണിലും നിരാശപ്പെടുത്തുകയാണ് ആര്‍സിബി. പ്രഥമ സീസണ്‍മുതല്‍ കപ്പിനായി കാത്തിരിക്കുന്ന ആര്‍സിബി ഇത്തവണയെങ്കിലും കിരീടം നേടുമെന്ന് പ്രതീക്ഷിക്കുന്നവര്‍ ഏറെയാണെങ്കിലും ഇത്തവണയും കപ്പിലേക്കെത്തുമെന്ന് തോന്നിക്കുന്ന പ്രകടനമല്ല ടീം കാഴ്ചവെക്കുന്നത്. ബൗളിങ് നിരയും ബാറ്റിങ് നിരയും അവസരത്തിനൊത്തുയരുന്നില്ലെന്നതാണ് പ്രശ്‌നം.

അവസാന മത്സരത്തില്‍ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിനോട് സ്വന്തം തട്ടകത്തില്‍ 21 റണ്‍സിനാണ് ആര്‍സിബി തോറ്റത്. ആദ്യം ബാറ്റ് ചെയ്ത കെകെആര്‍ അഞ്ച് വിക്കറ്റിന് 200 റണ്‍സാണ് നേടിയത്. ബംഗളൂരുവിലെ പിച്ചില്‍ ഇത് മറികടക്കാവുന്ന ടോട്ടലായിരുന്നെങ്കിലും എട്ട് വിക്കറ്റിന് 179 റണ്‍സാണ് ആര്‍സിബിക്ക് നേടാനായത്. എട്ട് മത്സരത്തില്‍ നാലിലും തോറ്റ ആര്‍സിബി നിലവില്‍ അഞ്ചാം സ്ഥാനത്താണുള്ളത്.

virat kohli

ഫഫ് ഡുപ്ലെസിസിന്റെ പരിക്കിനെത്തുടര്‍ന്ന് വിരാട് കോലിയാണ് അവസാന രണ്ട് മത്സരത്തിലും ആര്‍സിബിയെ നയിക്കുന്നത്. ഇപ്പോഴിതാ കെകെആറിനെതിരായ തോല്‍വി ആര്‍സിബി അര്‍ഹിക്കുന്നുവെന്ന് തുറന്ന് പറഞ്ഞിരിക്കുകയാണ് വിരാട് കോലി. അതിന്റെ കാരണവും അദ്ദേഹം വ്യക്തമാക്കുന്നുണ്ട്. 'സത്യസന്ധമായി പറഞ്ഞാല്‍ ഞങ്ങള്‍ വിജയം അവര്‍ക്ക് നല്‍കുന്നതുപോലെയായിരുന്നു.

ഞങ്ങള്‍ ഈ തോല്‍വി അര്‍ഹിക്കുന്നു. അച്ചടക്കത്തോടെ കളിക്കാന്‍ ടീമിന് സാധിച്ചില്ല. നന്നായി തന്നെ ബൗളര്‍മാര്‍ പന്തെറിഞ്ഞു. എന്നാല്‍ ഫീല്‍ഡര്‍മാര്‍ നിലവാരം കാട്ടിയില്ല. അതാണ് മത്സരം അവര്‍ക്ക് നല്‍കുകയായിരുന്നുവെന്ന് പറയാന്‍ കാരണം. പവര്‍പ്ലേയില്‍ ക്യാച്ച് അവസരങ്ങള്‍ പാഴാക്കി. അതുകൊണ്ട് 20-25 റണ്‍സ് അധികം വഴങ്ങേണ്ടിവന്നു'- മത്സരശേഷം കോലി പറഞ്ഞു.

ടോസ് നേടിയ ആര്‍സിബി ആദ്യം കെകെആറിനെ ബാറ്റിങ്ങിനയക്കുകയായിരുന്നു. എന്നാല്‍ ആര്‍സിബി ആദ്യം ബാറ്റ് ചെയ്യണമായിരുന്നുവെന്നാണ് ആരാധകര്‍ പറയുന്നത്. കെകെആര്‍ റണ്‍ചേസില്‍ പിന്നോട്ട് നില്‍ക്കുന്ന ടീമാണ്. അതുകൊണ്ട് തന്നെ ആര്‍സിബി ആദ്യം ബാറ്റ് ചെയ്ത് വലിയ സ്‌കോര്‍ നേടുകയായിരുന്നു വേണ്ടിയിരുന്നത്. ആദ്യം ബൗളിങ് തിരഞ്ഞെടുത്തത് മണ്ടത്തരമായെന്നാണ് ആരാധക പക്ഷം.

ആര്‍സിബി ഇപ്പോഴും ഫഫ് ഡുപ്ലെസിസ്, വിരാട് കോലി, ഗ്ലെന്‍ മാക്‌സ് വെല്‍ എന്നിവരുടെ ബാറ്റിങ്ങിനെ മാത്രമാണ് ആശ്രയിക്കുന്നത്. ഇവര്‍ പുറത്തായാല്‍ ടീമിനെ രക്ഷിക്കാന്‍ ആളില്ലാത്ത അവസ്ഥയാണ്. ഈ പ്രശ്‌നം ഏറെ നാളുകളായി ടീമിനുള്ളതാണ്. ഒന്നോ രണ്ടോ താരങ്ങളെ മാത്രം ആശ്രയിക്കാതെ ടീമെന്ന നിലയില്‍ ആര്‍സിബിക്ക് ഒത്തിണക്കത്തോടെ കളിക്കാന്‍ സാധിക്കണമെന്നാണ് ആരാധകര്‍ പറയുന്നത്.

virat kohli

ബൗളിങ് നിര ഇപ്പോള്‍ ഏറെ മെച്ചപ്പെട്ടിട്ടുണ്ട്. മുഹമ്മദ് സിറാജിന്റെ തിരിച്ചുവരവാണ് അതില്‍ പ്രധാനപ്പെട്ടത്. എന്നാല്‍ ഹര്‍ഷല്‍ പട്ടേല്‍ റണ്‍സ് വിട്ടുകൊടുക്കുന്നതില്‍ പിശുക്കുകാട്ടാത്തത് പ്രശ്‌നമാണെന്നും ആരാധകര്‍ ചൂണ്ടിക്കാട്ടുന്നു. കെകെആറിനെതിരേ വിരാട് കോലി ബാറ്റിങ്ങില്‍ തിളങ്ങിയിരുന്നു. 37 പന്തില്‍ 54 റണ്‍സാണ് കോലി നേടിയത്. ആറ് ബൗണ്ടറികള്‍ ഇതില്‍ ഉള്‍പ്പെടും. 145.94 സ്‌ട്രൈക്കറേറ്റിലായിരുന്നു കോലിയുടെ പ്രകടനം.

എന്നാല്‍ ഫഫ് ഡുപ്ലെസിസിന് (7 പന്തില്‍ 17) വലിയ സ്‌കോര്‍ നേടാന്‍ സാധിക്കാതെ പോയത് ആര്‍സിബിയെ തളര്‍ത്തി. മൂന്നാം നമ്പറില്‍ ഷഹബാസ് അഹമ്മദിനെ (5 പന്തില്‍ 2) പരിഗണിക്കുന്നതും ടീമിന് തിരിച്ചടിയാവുന്നു. ഗ്ലെന്‍ മാക്‌സ് വെല്ലും (4 പന്തില്‍ 5) നിരാശപ്പെടുത്തി. ദിനേഷ് കാര്‍ത്തികിന് പഴയ ഫിനിഷ് മികവും കാട്ടാനായില്ല. മഹിപാല്‍ ലോംറോല്‍ (18 പന്തില്‍ 34) പ്രതീക്ഷ നല്‍കിയെങ്കിലും വിജയത്തിലേക്കെത്തിക്കാനായില്ല.

കെകെആറിന്റെ ജേസന്‍ റോയിയെ പവര്‍പ്ലേയില്‍ കൈവിട്ട് കളഞ്ഞത് ആര്‍സിബിക്ക് തിരിച്ചടിയായി. ബൗളിങ് നിരയോടൊപ്പം ഫീല്‍ഡര്‍മാരും കൂടുതല്‍ അച്ചടക്കം കാട്ടേണ്ടിയിരിക്കുന്നു. ടൂര്‍ണമെന്റ് പാതി പിന്നിട്ടതിനാല്‍ ഇനിയുള്ള മത്സരങ്ങള്‍ ആര്‍സിബിക്ക് നിര്‍ണ്ണായകമാണ്. ശക്തമായ തിരിച്ചുവരവ് നടത്താന്‍ ടീമിനാകുമോയെന്നത് കാത്തിരുന്ന് കണ്ടറിയാം.

Story first published: Thursday, April 27, 2023, 13:46 [IST]
Other articles published on Apr 27, 2023
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+