For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

IPL 2023: ഷഹബാസ് ആര്‍സിബിയിലെ റിയാന്‍ പരാഗ്! എന്താണ് റോള്‍? ബാറ്റിങും ബൗളിങുമില്ല

റോയല്‍ ചാലഞ്ചേഴ്‌സ് ബാംഗ്ലൂര്‍ ടീമിലെ ഏറ്റവും വലിയ ദുരന്തമായി മാറിയിരിക്കുകയാണ് ഓള്‍റൗണ്ടര്‍ ഷഹബാസ് അഹമ്മദ്. ബാറ്റിങിലോ, ബൗളിങിലോ ടീമില്‍ യാതൊരു ചലനവുമുണ്ടാക്കാന്‍ ഇതുവരെ നടന്ന മല്‍സരങ്ങളില്‍ അദ്ദേഹത്തിനായിട്ടില്ല. സീസണിലെ എട്ടു മല്‍സരങ്ങളില്‍ ആറിലും ഷഹബാസ് ബാറ്റിങിന് ഇറങ്ങിയരുന്നു.

ഇവയില്‍ നിന്നു 10.50 ശരാശരിയില്‍ നേടിയിരിക്കുന്നത് വെറും 42 റണ്‍സ് മാത്രം. ബൗളിങിലാവട്ടെ ഒരു വിക്കറ്റ് പോലും താരത്തിനു ഇത്തവണ ലഭിച്ചിട്ടില്ല. ചില മല്‍സരങ്ങളില്‍ മാത്രമേ ഷഹബാസിന് ബൗള്‍ ചെയ്യാനും അവസരം ലഭിച്ചുള്ളൂ.കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സുമായുള്ള കഴിഞ്ഞ മല്‍സരത്തിലും താരം പതിവുതെറ്റിച്ചില്ല.

SHAHBAZ AHMED

മൂന്നാം നമ്പറില്‍ ബാറ്റിങിന് അയക്കപ്പെട്ട ഷഹബാസിന് റണ്‍ചേസില്‍ നേടാനായത് രണ്ടു റണ്‍സ് മാത്രം. അഞ്ചു ബോളുകളില്‍ നിന്നായിരുന്നു ഇത്. സ്പിന്നര്‍ സുയാഷ് ശര്‍മയ്‌ക്കെതിരേ സ്വീപ്പ് ഷോട്ടി നു ശ്രമിച്ച ഷഹബാസ് വിക്കറ്റിനു മുന്നില്‍ കുരുങ്ങി ക്രീസ് വിടുകയായിരുന്നു. ഇത്രയും വലിയ ഫ്‌ളോപ്പായി മാറിയിട്ടും താരത്തിനു ആര്‍സിബി നിരന്തരം അവസരങ്ങള്‍ നല്‍കിക്കൊണ്ടിരിക്കുന്നുവെന്നതാണ് ആശ്ചര്യപ്പെടുത്തുന്ന കാര്യം.

സീസണില്‍ ഇതുവരെ കളിച്ച മല്‍സരങ്ങളെടുക്കുകയാണെങ്കില്‍ മുംബൈ ഇന്ത്യന്‍സിനെതിരായ ആദ്യ കളിയില്‍ ഷഹബാസ് ബാറ്റിങിലും ബൗളിങിലും അവസരം കിട്ടിയില്ല. രണ്ടാമത്തെ മാച്ചില്‍ വിക്കറ്റില്ലാതെ ഒരോവറില്‍ ആറു റണ്‍സ് വിട്ടുകൊടുത്തു. ബാറ്റിങില്‍ അഞ്ചു ബോളില്‍ ഒരു റണ്‍സെടുത്ത് മടങ്ങി. മൂന്നാമത്തെ മാച്ചില്‍ ബാറ്റ് ചെയ്തില്ല. ബൗളിങില്‍ ഒരോവറില്‍ 15 റണ്‍സ് വഴങ്ങി. അടുത്ത കളിയില്‍ 12 ബോളില്‍ പുറത്താവാതെ 20 റണ്‍സ്.

ഒരോവറില്‍ 11 റണ്‍സ് വഴങ്ങിയെങ്കിലും വിക്കറ്റില്ല, അടുത്ത മല്‍സരത്തില്‍ ബൗള്‍ ചെയ്തില്ല. 10 ബോളില്‍ 12 റണ്‍സെടുത്ത് ക്രീസ് വിട്ടു. തുടര്‍ന്നുള്ള കളിയില്‍ മൂന്നു ബോളില്‍ പുറത്താവാതെ അഞ്ചു റണ്‍സ്, പക്ഷെ ബൗള്‍ ചെയ്യിച്ചില്ല. അടുത്ത ബോളില്‍ നാലു ബോളില്‍ രണ്ടു റണ്‍സെടുത്ത് മടങ്ങി. അവസാനം കെകെആറിനെതിരേ അഞ്ചു ബോളില്‍ രണ്ടു റണ്‍സ്. ബാറ്റിങില്‍ ഒരിക്കല്‍ക്കൂടി തഴയപ്പെട്ടു.

സോഷ്യല്‍ മീഡിയയില്‍ വലിയ വിമര്‍ശനങ്ങളാണ് ഷഹബാസ് അഹമ്മദിനെതിരേ ഉയരുന്നത്. റോയല്‍ ചാലഞ്ചേഴ്‌സ് ബാംഗ്ലൂര്‍ ടീമില്‍ താരത്തിന്റെ റോള്‍ എന്താണെന്നും അവര്‍ ചോദിക്കുന്നു. മൂന്നാം നമ്പറില്‍ എന്തുകൊണ്ടാണ് ഷഹബാസ് അഹമ്മദിനെ ആര്‍സിബി ബാറ്റിങിന് അയക്കുന്നതെന്നു മനസ്സിലാവുന്നില്ല.

shahbaz ahmed 1

കരെണ്‍ പൊള്ളാര്‍ഡോ, ഡ്വയ്ന്‍ ബ്രാവോയോ ആവുമെന്ന് കരുതിയാണോ ആര്‍സിബി മാനേജ്‌മെന്റ് ഇതു ചെയ്യുന്നത്. ബാറ്റിംഗ് അറിയില്ല.... ബൗളിംഗ് .... എന്റെ പൊന്നേ... ???? എന്നാലും ടീമില്‍ കാണും അതും ടോപ്പ് ഓര്‍ഡര്‍ തന്നെ ഇറങ്ങാനും പറ്റും.... ഇവന്റെ ഒക്കെ തലയിലെ വര. എന്നിങ്ങനെയായിരുന്നു ആരാധകരുടെ പ്രതികരണങ്ങള്‍.

റോയല്‍ ചാലഞ്ചേഴ്‌സ് ബാംഗ്ലൂര്‍ ടീമിലെ റിയാന്‍ പരാഗാണ് ഷഹബാസ് അഹമ്മദ്. ബാറ്റിങും ബൗളിങുമൊന്നുമില്ല. എന്നാലും എല്ലാ കളിയിലും പ്ലെയിങ് ഇലവനിലുണ്ടാവും. ഒരോവര്‍ എറിഞ്ഞ് 25 റണ്‍സ് വിട്ടുകൊടുക്കുക. വണ്‍ഡൗണ്‍ ഇറങ്ങി അഞ്ചു ബോളില്‍ രണ്ടു റണ്‍സെടുത്ത് ഔട്ടാവുക. ഒരു പ്രത്യേക താരം ഓള്‍റൗണ്ടറാണ് ഷഹബാസ് അഹമ്മദ്. ഷഹബാസ് അഹമ്മദിനെ റോയല്‍ ചാലഞ്ചേഴ്‌സ് ബാംഗ്ലൂര്‍ ടീമിലുള്‍പ്പെടുത്തുന്നത് പ്ലെയിങ് ഇലവന്‍ തികയ്ക്കുന്നതിനു വേണ്ടിയാണ്.

ഷഹബാസ് അഹമ്മദ് മൂന്നാം നമ്പറില്‍ ഇറങ്ങുകയോ ? നിങ്ങള്‍ തമാശ കളിക്കുകയാണോ? അടുത്ത തവണ മൂന്നാം നമ്പറില്‍ മുഹമ്മദ് സിറാജിനെ കളിപ്പിക്കണം. തീര്‍ച്ചയായും ഷഹബാസിനേക്കാള്‍ നന്നായി ബാറ്റ് ചെയ്യും.
ആര്‍സിബിക്കു ഈ സീസണില്‍ ടോപ്പ് ഫോറില്‍ ഫിനിഷ് ചെയ്യാന്‍ ആഗ്രഹമുണ്ടെങ്കില്‍ ഷഹബാസ് അഹമ്മദിനെയും ദിനേശ് കാര്‍ത്തിക്കിനെയും പുറത്താക്കണം. മൂന്നാം നമ്പറെന്നത് ഷഹബാസ് അഹമ്മദിന് യോജിച്ച ബാറ്റിങ് പൊസിഷനല്ല. പകരം സുയാഷ് പ്രഭുദേശായിയെ മൂന്നാമനായി കളിപ്പിക്കണം. ഷഹബാസിനെ ഫിനിഷറാക്കുകയും വേണം. എന്നിങ്ങനെയും ആരാകര്‍ ചൂണ്ടിക്കാട്ട.ി

Story first published: Thursday, April 27, 2023, 9:46 [IST]
Other articles published on Apr 27, 2023
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+