Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

IPL 2023: 2020 മുതല്‍ രോഹിത്തിന് 5 മാത്രം, കോലി ഒറ്റ സീസണില്‍ അഞ്ച്! വേറെ ലെവല്‍

ഐപിഎല്ലിന്റെ 16ാം സീസണില്‍ റോയല്‍ ചാലഞ്ചേഴ്‌സ് ബാംഗ്ലൂരിനു വേണ്ടി ഇതിഹാസ ബാറ്റര്‍ വിരാട് കോലി റണ്‍സ് അടിച്ചെടുത്ത് മുന്നേറുകയാണ്. എന്നാല്‍ മറുഭാഗത്തു മുംബൈ ഇന്ത്യന്‍സിനൊപ്പം റണ്‍സ് കണ്ടെത്താന്‍ മുന്‍ സീസണുകളിലേതു പോലെ തന്നെ ക്യാപ്റ്റന്‍ രോഹിത് ശര്‍മ പാടുപെടുകയും ചെയ്യുന്നു. കഴിഞ്ഞ കുറച്ചു സീസണുകള്‍ ബാറ്ററെന്ന നിലയില്‍ കോലിയെ സംബന്ധിച്ച് അത്ര മികച്ചതായിരുന്നില്ല.

എന്നാല്‍ ഇത്തവണ അദ്ദേഹം ബാറ്റിങില്‍ തന്റെ മാജിക്കല്‍ ടച്ച് വീണെടുത്തിരിക്കുകയാണ്. കൊല്‍ക്കത്ത നൈറ്റ്‌റൈഡേഴ്‌സുമായുള്ള കഴിഞ്ഞ മാച്ചിലും കോലി ഫിഫ്റ്റി കുറിച്ചിരുന്നു. 37 ബോളില്‍ ആറു ഫോറുകളടക്കം അദ്ദേഹം നേടിയത് 54 റണ്‍സാണ്. ഈ സീസണില്‍ കോലിയടെ അഞ്ചാമത് ഫിഫ്റ്റി കൂടിയായിരുന്നു ഇത്.

VIRAT KOHLI-ROHIT SHARMA

രോഹിത്തിനു ഐപിഎല്ലില്‍ ഫിഫ്റ്റികളെന്നത് കുറച്ചു വര്‍ഷങ്ങളായി കിട്ടാക്കനിയായി മാറിക്കൊണ്ടിരിക്കുകയാണ്. 2020 മുതലുള്ള സീസണുകള്‍ നോക്കുകയാണെങ്കില്‍ അദ്ദേഹം ഇതുവരെ കെ നേടിയിട്ടുള്ളത് വെറും അഞ്ചു ഫിഫ്റ്റികള്‍ മാത്രമാണ്. 2020ല്‍ മൂന്നു ഫിഫ്റ്റികള്‍ നേടിയ ഹിറ്റ്മാന് 2021ല്‍ നേടാനായത് ഒരെണ്ണം മാത്രം.

ഒരു ഫിഫ്റ്റി പോലുമില്ലാതെയാണ് കഴിഞ്ഞ സീസണ്‍ അദ്ദേഹം പൂര്‍ത്തിയാക്കിയത്. ഈ സീസണിലാവട്ടെ ഏഴു മല്‍സരങ്ങളില്‍ നിന്നും ഏക ഫിഫ്റ്റി മാത്രമേ രോഹിത്തിനുള്ളൂ. എന്നാല്‍ രോഹിത് നാലു സീസണ്‍ കൊണ്ട് നേടിയ അഞ്ചു ഫിഫ്റ്റികള്‍ ഈ സീസണില്‍ തന്നെ എട്ടു മല്‍സരങ്ങളില്‍ നിന്നും കോലി തികച്ചിരിക്കുകയാണ്.

ടൂര്‍ണമെന്റില്‍ 41 ഫിഫ്റ്റികളും ഒരു സെഞ്ച്വറിയും നേടിയിട്ടുള്ള രോഹിത്തിനാണ് ഇപ്പോള്‍ ഇങ്ങനെയൊരു നാണക്കേടുണ്ടായിരിക്കുന്നത്. 2016ലായിരുന്നു ഹിറ്റ്മാന്‍ ഏറ്റവുമധികം ഫിഫ്റ്റികള്‍ നേടിയത്. അഞ്ചു ഫിഫ്റ്റി പ്ലസ് സ്‌കോറുകള്‍ തന്റെ പേരിലാക്കാന്‍ അദ്ദേഹത്തിനു സാധിച്ചിരുന്നു. 2008ലെ പ്രഥമ സീസണിലും 2013ലും നാലു വീതം ഫിഫറ്റികള്‍ ഹിറ്റ്മാന്‍ കണ്ടെത്തി. 2010, 11, 12, 14, 15, 17, 20 സീസണുകളില്‍ മൂന്നു വീതം ഫിഫ്റ്റികളും രോഹിത് നേടിയിട്ടുണ്ട്.

വിരാട് കോലിയുടെ ഐപിഎല്‍ കരിയറെടത്താല്‍ മുമ്പ് രണ്ടു തവണ മാത്രമേ ഒരു സീസണില്‍ അഞ്ചിലധികം ഫിഫ്റ്റികള്‍ അദ്ദേഹം തികച്ചിട്ടുള്ളൂ. 2013ല്‍ ആറും 2016ല്‍ ഏഴും ഫിഫ്റ്റികളായിരുന്നു അദ്ദേഹത്തിന്റെ സമ്പാദ്യം. അതിനു ശേഷം ആദ്യമായിട്ടാണ് ഇത്തവണ അഞ്ചു ഫിഫ്റ്റികളെന്ന നേട്ടത്തില്‍ കോലി എത്തിയിരിക്കുന്നത്. ഇത്തവണ പഞ്ചാബ് കിങ്‌സ്, മുംബൈ ഇന്ത്യന്‍സ്, ലഖ്‌നൗ സൂപ്പര്‍ ജയന്റ്‌സ്, ഡല്‍ഹി ക്യാപ്പിറ്റല്‍സ്, കൊല്‍ക്കത്ത നൈറ്റ്‌റൈഡേഴ്‌സ് ടീമുകള്‍ക്കെതിരേയായിരുന്നു അദ്ദേഹം ഫിഫ്റ്റി കുറിച്ചത്.

VIRAT KOHLI

കൊല്‍ക്കത്തയ്ക്കും ഡല്‍ഹിക്കുമെതിരേ 33 ബോളുകളാണ് ഫിഫ്റ്റിയിലെത്താന്‍ കോലിക്കു വേണ്ടി വന്നത്. ഈ സീസണില്‍ അദ്ദേഹത്തിന്റെ ഏറ്റവും വേഗതയേറിയ ഫിഫ്റ്റിയും ഇതുതന്നെ. ലഖ്‌നൗലിനെതിരെതിരേ 35 ബോളിലും മുംബൈയ്‌ക്കെതിരേ 38 ബോളുകളിലുമായിരുന്നു കോലി ഫിഫ്റ്റി പൂര്‍ത്തിയാക്കയത്. അദ്ദേഹത്തിന്റെ ഏറ്റവും സ്ലോ ഫിഫ്റ്റി പഞ്ചാബിനെതിരേയായിരുന്നു. 40 ബോളുകളാണ് കോലിക്കു നേരിടേണ്ടിവന്നത്.

അതേസമയം, രോഹിത്തിനു പല മല്‍സരങ്ങളിലും ഭേദപ്പെട്ട തുടക്കങ്ങള്‍ ലഭിക്കുന്നുണ്ടെങ്കിലും അവ വലിയ സ്‌കോറുകളാക്കി മാറ്റാന്‍ സാധിക്കുന്നില്ലെന്നതാണ് പ്രധാന പ്രശ്‌നം. ഡല്‍ഹി ക്യാപ്പിറ്റല്‍സുമായുമായുള്ള മൂന്നാമത്തെ മാച്ചിലായിരുന്നു ഹിറ്റ്മാന്റെ ഏക ഫിഫ്റ്റി. 45 ബോളില്‍ ആറു ഫോറും നാലു സിക്‌സറുമടക്കം 65 റണ്‍സാണ് അദ്ദേഹം നേടിയത്. മുംബൈ ആറു വിക്കറ്റിനു ജയിച്ച മല്‍സരത്തില്‍ പ്ലെയര്‍ ഓഫ് ദി മാച്ച് പുരസ്‌കാരവും രോഹിത്തിനെ തേടിയെത്തി. ഈ സീസണില്‍ രണ്ടു തുടര്‍ തോല്‍വികള്‍ക്കു ശേഷം മുംബൈയുടെ ആദ്യത്തെ വിജയം കൂടിയായിരുന്നു ഇത്.

Story first published: Thursday, April 27, 2023, 11:07 [IST]
Other articles published on Apr 27, 2023
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+