For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

IPL 2023: ചരിത്രത്തില്‍ ഇതാദ്യം, ആര്‍സിബി കുറിച്ചത് നാണക്കേടിന്റെ റെക്കാര്‍ഡ്!, അറിയാം

ഐപിഎല്ലില്‍ കൊല്‍ക്കത്ത നൈറ്റ്‌റൈഡേഴ്‌സുമായുള്ള മല്‍സരത്തിലേറ്റ വന്‍ പരാജയത്തോടെ നാണക്കേടിന്റെ റെക്കോര്‍ഡ് കുറിച്ചിരിക്കുകയാണ് റോയല്‍ ചാലഞ്ചേഴ്‌സ് ബാംഗ്ലൂര്‍. 81 റണ്‍സിനായിരുന്നു ഹോംഗ്രൗണ്ടായ ഈഡന്‍ ഗാര്‍ഡനില്‍ ആര്‍സിബിയെ കെകെആര്‍ കശാപ്പ് ചെയ്തത്. ഈ പരാജയം ഒരു ടീമും ഓര്‍ക്കാന്‍ ഇഷ്ടപ്പെടാത്ത റെക്കോര്‍ഡിലേക്കു ആര്‍സിബിയെ എത്തിച്ചിരിക്കുകയാണ്. ടൂര്‍ണമെന്റിന്റെ ചരിത്രത്തില്‍ ഏറ്റവുമധികം തവണ 50 പ്ലസ് റണ്‍സിനു പരാജയപ്പെട്ട ടീമായി ആര്‍സിബി മാറി. 16ാം തവണയാണ് അവര്‍ ഒരു മല്‍സരത്തില്‍ 50 റണ്‍സിനു മുകളില്‍ മാര്‍ജിനില്‍ പരാജയപ്പെട്ടത്.

നേരത്തേ ഡല്‍ഹി ക്യാപ്പിറ്റല്‍സും ആര്‍സിബിയും 15 വീതം തോല്‍വികളുമായി നാണക്കേടിന്റെ ലിസ്റ്റില്‍ ഒപ്പത്തിനൊപ്പമായിരുന്നു. എന്നാല്‍ കൊല്‍ക്കത്ത നൈറ്റ് നൈറ്റ്‌റൈഡേഴ്‌സുമായുള്ള നാണംകെട്ട തോല്‍വിയോടെ ആര്‍സിബി തലപ്പത്തേക്കു കയറിയിരിക്കുകയാണ്. 10ല്‍ കൂടുതല്‍ തവണ ഐപിഎല്ലില്‍ 50 റണ്‍സിനു മുകളില്‍ മാര്‍ജിനില്‍ പരാജയപ്പെട്ട രണ്ടു ടീമുകകള്‍ ആര്‍സിബി, ഡിസി എന്നിവര്‍ മാത്രമാണ്.

RCB TEAM

ഈ ലിസ്റ്റില്‍ മൂന്നാസ്ഥാനത്തു സഞ്ജു സാംസണിന്റെ രാജസ്ഥാന്‍ റോയല്‍സാണ്. ഒമ്പതു തവണയാണ് അവര്‍ 50ന് മുകളില്‍ മാര്‍ജിനില്‍ മല്‍സരം പരാജയപ്പെട്ടിട്ടുള്ളത്. പഞ്ചാബ് കിങ്‌സ് (എട്ട്) നാലാംസ്ഥാനത്തു നില്‍ക്കുന്നു. തൊട്ടു പിന്നാലെ മൂന്നു ടീമുകള്‍ ഒപ്പം നില്‍ക്കുകയാണ്. കൊല്‍ക്കത്ത നൈറ്റ്‌റൈഡേഴ്‌സ്, മുംബൈ ഇന്ത്യന്‍സ്, സണ്‍റൈസേഴ്്‌സ് ഹൈദരാബാദ് എന്നിവരാണ് ഇവര്‍. ഈ മൂന്നു ടീമുകളും ഏഴു വീതം തവണ 50ന്് മുകളില്‍ മാര്‍ജിനില്‍ കളി തോറ്റിട്ടുണ്ട്. ചെന്നൈ സൂപ്പര്‍ കിങ്‌സ് (രണ്ടു തവണ), ലഖ്‌നൗ സൂപ്പര്‍ ജയന്റ്‌സ് (ഒരു തവണ) എന്നിവരാണ് ലിസ്റ്റിലെ മറ്റു ടീമുകള്‍.

കൊല്‍ക്കത്ത നൈറ്റ്‌റൈഡേഴ്‌സിനെതിരേ പൊരുതാന്‍ പോലുമാവാതെയാണ് കഴിഞ്ഞ മല്‍സരത്തില്‍ റോയല്‍ ചാലഞ്ചേഴ്‌സ് ബാംഗ്ലൂര്‍ വന്‍ പരാജയത്തിലേക്കു കൂപ്പുകുത്തിത്. ഡെത്ത് ഓവറിലെ മോശം ബൗളിങിനു ഒരിക്കല്‍ക്കൂടി അവര്‍ക്കു വലിയ നല്‍കേണ്ടി വരികയായിരുന്നു. ആദ്യം ബാറ്റ് ചെയ്ത കെകെആറിനെ അഞ്ചിനു 89ലേക്കു ഒതുക്കാന്‍ ആര്‍സിബിക്കായിരുന്നു. പിന്നീട കളി അവരില്‍ നിന്നും വഴുതിപ്പോയി. ഏഴു വിക്കറ്റിനു 204 റണ്‍സെന്ന കൂറ്റന്‍ ടോട്ടല്‍ പടുത്തുയര്‍ത്താന്‍ കെകെആറിനു സാധിച്ചു.

KKR CELEBRATES

ശര്‍ദ്ദുല്‍ ടാക്കൂറിന്റെ ഇന്നിങ്‌സാണ് മല്‍സരഗതി മാറ്റിയത്. വെറും 29 ബോളില്‍ ഒമ്പതു ഫോറും മൂന്നു സിക്‌സറുമടക്കം അദ്ദേഹം 68 റണ്‍സ് വാരിക്കൂട്ടി. 20 ബോളുകളിലായിരുന്നു ശര്‍ദ്ദുലിന്റെ ഫിഫ്റ്റി. ഈ സീസണിലെ വേഗമേറിയ ഫിഫ്റ്റിയെന്ന രാജസ്ഥാന്‍ റോയല്‍സ് താരം ജോസ് ബട്‌ലറുടെ റെക്കോര്‍ഡിനൊപ്പം അദ്ദേഹമെത്തുകയും ചെയ്തു.

റഹ്മാനുള്ള ഗുര്‍ബാസ് (57), റിങ്കു സിങ് (46) എന്നിവരുടെ പ്രകടനവും ആര്‍സിബിക്കെതിരേ കെകെആറിനെ 200 കടക്കാന്‍ സഹായിച്ചു. 44 ബോളില്‍ ആറു ഫോറും മൂന്നു സിക്‌സറുമടക്കമാണ് ഗുര്‍ബാസ് കരിയറിലെ കന്നി ഫിഫ്റ്റി കണ്ടെത്തിയത്. ടൂര്‍ണമെന്റില്‍ ഫിഫ്റ്റി നേടിയ ആദ്യത്തെ അഫ്ഗാനിസ്താന്‍ താരമെന്ന റെക്കോര്‍ഡും അ്‌ദ്ദേഹം തന്റെ പേരിലാക്കി.

റണ്‍ചേസില്‍ ആര്‍സിബിക്കു മോശമില്ലാത്ത തുടക്കം ലഭിച്ചെങ്കിലും പിന്നീട് തകര്‍ന്നു തരിപ്പണമായി. 17.4 ഓവറില്‍ 123 റണ്‍സിനു ആര്‍സിബി കൂടാരം കയറുകയായിരുന്നു. കെകെആറിന്റെ സ്പിന്‍ ത്രയമാണ് ആര്‍സിബിയുടെ കഥ കഴിച്ചത്. മിസ്റ്ററി സ്പിന്നര്‍ വരുണ്‍ ചക്രവര്‍ത്തി നാലും പുതുമുഖം സുയാഷ് ശര്‍മ മൂന്നും സുനില്‍ നരെയ്ന്‍ രണ്ടും വിക്കറ്റുകളെടുത്തു. 23 റണ്‍സെടുത്ത നായകന്‍ ഫ്ഫ് ഡുപ്ലെസിയാണ് ആര്‍സിബിയുടെ ടോപ്‌സ്‌കോറര്‍. വിരാട് കോലി 21 റണ്‍സെടുത്തപ്പോള്‍ വാലറ്റത്ത് ഡേവിഡ് വില്ലി പുറത്താവാതെ 20 റണ്‍സും നേടി. മറ്റാര്‍ക്കും 20 റണ്‍സ് തികയ്ക്കാന്‍ കഴിഞ്ഞില്ല.

Story first published: Friday, April 7, 2023, 11:42 [IST]
Other articles published on Apr 7, 2023
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+