റോയല്‍ ചാലഞ്ചേഴ്‌സ് ബാംഗ്ലൂരുമായുള്ള നിര്‍ണായക മല്‍സരത്തില്‍ ടെസ്റ്റ് ഇന്നിങ്‌സ് കളിച്ച കൊല്‍ക്കത്ത നൈറ്റ്‌റൈഡേഴ്‌സ് ഓപ്പണര്‍ എന്‍ ജഗദീശന് രൂക്ഷ വിമര്‍സനം. ക്രീസിന്റെ മറുവശത്ത് ഇംഗ്ലീഷ് ഓപ്പണര്‍ ജേസണ്‍ റോയ് വെടിക്കെട്ട് ബാറ്റിങിലൂടെ സ്‌കോറിങിനു വേഗത പരമാവധി കൂട്ടാന്‍ ശ്രമിക്കവെ അതിനു നേര്‍വിപരീതമായിരുന്നു ജഗദീശന്റെ ഇന്നിങ്‌സ്.
ഇതാണ് കെകെആര്‍ ആരാധകരെ ചൊടിപ്പിച്ചത്. സോഷ്യല്‍ മീഡിയയയിലൂടെ അവര്‍ അദ്ദേഹത്തിനെതിരേ ആഞ്ഞടിക്കുകയും ചെയ്തു. 27 റണ്‍സെടുത്താണ് ജഗദീശന്‍ പുറത്തായത്. ഇതിനു വേണ്ടി അദ്ദേഹം കളിച്ചത് 29 ബോളുകളായിരുന്നു. നാലു ഫോറുകളുള്‍പ്പെട്ടതായികരുന്നു താരത്തിന്റെ ഇന്നിങ്‌സ്.

ടോസ് നഷ്ടപ്പെട്ട് ബാറ്റിങിന് അയക്കപ്പെട്ട ആര്‍സിബിക്കു മികച്ച തുടക്കമാണ് റോയ്- ജഗദീശന്‍ ജോടി നല്‍കിയത്. 56 ബോളില്‍ 83 റണ്‍സ് ഈ സഖ്യം നേടി. എന്നാല്‍ ജഗദീശന്‍ കുറേക്കൂടി അഗ്രസീവായി ബാറ്റ് ചെയ്തിരുന്നെങ്കില്‍ സെഞ്ച്വറി കൂട്ടുകെട്ടുണ്ടാക്കാന്‍ ഈ ജോടിക്കു സാധിക്കുമായിരുന്നു. കാണികളെ വെറുപ്പിച്ച ജഗദീശന്റെ ഇന്നിങ്‌സ് അവസാനിപ്പിച്ചത് വിജയ്കുമാര്‍ വൈശാഖായിരുന്നു.
പത്താം ഓവറിലെ രണ്ടാമത്തെ ബോളില്‍ താരത്തെ ഡേവിഡ് വില്ലി പിടികൂടി. സ്ലോ ബൗണ്‍സറായിരുന്നു വിജയ്കുമാര്‍ പരീക്ഷിച്ചത്. ജഗദീശന്‍ പുള്‍ ഷോട്ടിനു ശ്രമിക്കുകയായിരുന്നു. പക്ഷെ ഇതു പ്രതീക്ഷിച്ചതു പോലെ കണക്ട് ചെയ്യാനായില്ല. ഡീപ്പ് മിഡ് വിക്കറ്റില്‍ വില്ലിയുടെ കൈകളില്‍ അവസാനിക്കുകയും ചെയ്തു.
റോയല്‍ ചാലഞ്ചേഴ്‌സ് ബാംഗ്ലൂരിനെ വിജയിപ്പിക്കാന്‍ എന്‍ ജഗദീശന്‍ തന്റെ കഴിവിന്റെ പരമാവധി ശ്രമിച്ചു നോക്കി. ജേസണ്‍ റോയിയെ ഒരുപാട് സമ്മര്‍ദ്ദത്തിലാക്കുന്നതായിരുന്നു എന്‍ ജഗദീശന്റെ ഇന്നിങ്‌സ്. മികച്ച തുടക്കത്തിനു ശേഷം കെകെആര്‍ തകരുകയാണ്. ബൗണ്ടറികള്‍ നേടാന്‍ സാധിക്കാതെ വരുമ്പോഴുള്ള സമ്മര്‍ദ്ദം കാരണം ഇതാണ് സംഭവിക്കുക. ജഗദീശന്‍ കെകെആറിനു ബാധ്യതയായി മാറിയിരക്കുകയാണ്.

വെങ്കടേഷ് അയ്യര്‍- ജേസണ്‍ റോയ് എന്നിവരെക്കൊണ്ട് കെകെആര്‍ ഓപ്പണ്‍ ചെയ്യിക്കണം. എന്‍ ജഗദീശനെ ആമയെന്നു വിളിക്കണം. അദ്ദേഹത്തിന്റെ ബാറ്റിങ് കാരണം ജേസണ്‍ റോയ്ക്കു താളം നഷ്ടമാവുകയും വിക്കറ്റ് നഷ്ടപ്പെടുത്തുകയും ചെയ്തു. എന്‍ ജഗദീശന്‍ കാരണം ജേസണ്‍ റോയ് പുറത്തായിരിക്കുകയാണ്. ആര്‍സിബി കളിയിലേക്കു തിരികെ വരികയും ചെയ്തു. എന്നിങ്ങനെയായിരുന്നു ആരാധകരുടെ പ്രതികരണങ്ങള്‍.
ചെന്നൈ സൂപ്പര്‍ കിങ്‌സ് നേരത്തേ എന്‍ ജഗദീശനെ കൂടുതല്‍ മല്‍സരങ്ങളില്‍ കളിപ്പിക്കാതെ ഒഴിവാക്കിയത് വെറുതെയല്ല. ടീമിലെ യുവതാരങ്ങള്‍ വേണ്ടത്ര സ്പാര്‍ക്കില്ലെന്നു എംഎസ് ധോണി കഴിഞ്ഞ സീസണിലെ ഐപിഎല്ലിനിടെ പറഞ്ഞിരുന്നു. അത് എന്‍ ജഗദീശനെക്കുറിച്ചായിരുന്നു. ബെംഗളൂരുവിലെ ചിന്നസ്വാമി സ്റ്റേഡിയത്തില്‍ ആരാണ് ടി20യില്‍ 100 സ്‌ട്രൈക്ക്‌റേറ്റോടെ ബാറ്റ് ചെയ്യുക? ഉത്തരം എന്‍ ജഗദീശനെന്നായിരിക്കും.
വേദനിപ്പിക്കുന്ന എന്‍ ജഗദീശന്റെ ഇന്നിങ്‌സ് അവസാനിച്ചിരിക്കുകയാണ്. സിഎസ്‌കെ അദ്ദേഹത്തെ അവരുടെ സ്‌ക്വാഡില്‍ നിന്നൊഴിവാക്കിയതില്‍ സന്തോഷം. ഇന്നത്തെ കളിയിലെ ബാറ്റിങ് പരിഗണിക്കുമ്പോള്‍ എന്‍ ജഗദീശന്‍ ഇനിയൊരിക്കലും ടി20 കളിക്കാന്‍ പാടില്ല എന്നും ആരാധകര്‍ അഭിപ്രായപ്പെട്ടു.