For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

IPL 2023: കോലി കണ്ടുപഠിക്കട്ടെ, ക്യാപ്റ്റന്‍സിയില്‍ ഞെട്ടിച്ച് റാണ! ഇനി എന്തിന് ശ്രേയസ്?

ഐപിഎല്ലില്‍ ഇത്തവണ സീസണ്‍ തുടങ്ങുന്നതിനു മുമ്പ് തന്നെ ക്യാപ്റ്റനെ നഷ്ടമായ ടീമുകളിലൊന്നാണ് രണ്ടു തവണ ചാംപ്യന്‍മാരായ കൊല്‍ക്കത്ത നൈറ്റ്‌റൈഡേഴ്‌സ്. പരിക്കു കാരണം ഇന്ത്യയുടെ സ്റ്റാര്‍ ബാറ്ററും ക്യാപ്റ്റനുമായ ശ്രേയസ് അയ്യര്‍ക്കു പിന്‍മാറേണ്ടി വന്നപ്പോള്‍ പകരമാര് എന്നതായിരുന്നു എല്ലാവരുടെയും ചോദ്യം. ക്യാപ്റ്റന്‍ സ്ഥാനത്തേക്കു അവര്‍ക്കു മറ്റു മികച്ച ഓപ്ഷനുകള്‍ ടീമില്‍ ഇല്ലെന്നതായിരുന്നു പ്രധാന വെല്ലുവിളി.

ഒടുവില്‍ എല്ലാവരെയും ആശ്ചര്യപ്പെടുത്തിക്കൊണ്ടാണ് ക്യാപ്റ്റന്‍സിയില്‍ വലിയ പരിചയമൊന്നുമില്ലാത്ത മധ്യനിര ബാറ്റര്‍ നിതീഷ് റാണയെ അവര്‍ ക്യാപ്റ്റനായി നിയമിച്ചത്. ഇതോടെ കെകെആര്‍ തീര്‍ന്നുവെന്നും ഇത്തവണ പ്രതീക്ഷ ഒട്ടുംതന്നെ വേണ്ടെന്നും പലരും പരിഹസിക്കുകയും വിമര്‍ശിക്കുകയും ചെയ്തു. പക്ഷെ ക്യാപ്റ്റനെന്ന നിലയില്‍ ഓരോ മല്‍സരം കഴിയുന്തോറും ഞെട്ടിച്ചുകൊണ്ടിരിക്കുകയാണ് റാണ.

VIRAT KOHLI-NITISH RANA

കൂടുതല്‍ മികച്ച ക്യാപ്റ്റനായി അദ്ദേഹം മാറിക്കൊണ്ടിരിക്കുന്നതാണ് സീസണ്‍ പകുതി പിന്നിടുമ്പോള്‍ നമുക്ക് കാണാന്‍ സാധിക്കുന്നത്. ഏറ്റവും അവസാനമായി വിരാട് കോലിക്കു കീഴില്‍ ഇറങ്ങിയ റോയല്‍ ചാലഞ്ചേഴ്‌സ് ബാംഗ്ലൂരിന്റ കഥ കഴിച്ച് റാണ തന്നെ സംശയിച്ചവര്‍ക്കെല്ലാം കളിക്കളത്തില്‍ മറുപടി നല്‍കിയിരിക്കുകയാണ്. ഇത്തവണ കോലിക്കു കീഴില്‍ ആര്‍സിബിക്കു നേരിട്ട ആദ്യ പരാജയമായിരുന്നു ഇത്. ഫഫ് ഡുപ്ലെസിയുടെ അഭാവത്തില്‍ തൊട്ടുമുമ്പത്തെ രണ്ടു കളിയിലും അദ്ദേഹം ടീമിനെ നയിച്ചിരുന്നു.

ക്യാപ്റ്റനെന്ന നിലയില്‍ ദീര്‍ഘകാലം ഇന്ത്യന്‍ ടീമിനെയും ആര്‍സിബിയെയു നയിച്ചിട്ടുള്ള കോലിയെ നിഷ്പ്രഭനാക്കുന്നതായിരുന്നു ഇന്ത്യക്കു വേണ്ടി ഒരേയൊരു മല്‍സരം മാത്രം കളിച്ചിട്ടുള്ള റാണയുടെ ക്യാപ്റ്റന്‍സി. ആര്‍സിബിയുടെ വീക്ക്‌നെസ് നന്നായി ചൂഷണം ചെയ്യാനും ബൗളര്‍മാരെ വളരെ നന്നായി ഉപയോഗിക്കാനും അദ്ദേഹത്തിനു ഈ മല്‍സരത്തില്‍ സാധിച്ചു.

റണ്‍ചേസില്‍ ആര്‍സിബിയുടെ അപകടകാരികളായ ഓപ്പണിങ് സഖ്യമായ ഫഫ് ഡുപ്ലെസി- കോലി എന്നിവര്‍ മികച്ച തുടക്കമായിരുന്നു ടീമിനു നല്‍കിയത്. ആദ്യ ഓവറില്‍ 11ഉം രണ്ടാമത്തെ ഓവറില്‍ 19ഉം റണ്‍സ് ഇരുവരും അടിച്ചെടുത്തു. രണ്ടോവറില്‍ വിക്കറ്റ് പോവാതെ 30 റണ്‍സ്. ഉടന്‍ തന്നെ റാണയുടെ ക്യാപ്റ്റന്‍സി മികവ് പുറത്തുവന്നു.

പേസര്‍മാരെ പിന്‍വലിച്ച് തൊട്ടടുത്ത ഓവര്‍ യുവ സ്പിന്നര്‍ സുയാഷ് ശര്‍മയ്ക്കു നല്‍കിയത്. റാണയുടെ കണക്കുകൂട്ടല്‍ പിഴച്ചില്ല. രണ്ടാമത്തെ ബോളില്‍ ഡെയ്ഞ്ചര്‍മാന്‍ ഡുപ്ലെസി പുറത്ത്. സിക്‌സറിനു മുതിര്‍ന്ന ഡുപ്ലെസിയെ ലോങ് ഓണില്‍ റിങ്കു സിങ് പിടികൂടി. കളിയില്‍ ആര്‍സബിക്കു റാണ മൂക്കു കയറിടുന്നത് ഇവിടെയാണ്. കാരണം ഡുപ്ലെസി രണ്ടോ, മൂന്നോ ഓവറുകളില്‍ കൂടി ക്രീസില്‍ തുടര്‍ന്നാല്‍ പിന്നീട് ആര്‍സിബിയെ പിടിച്ചുകെട്ടുക കടുപ്പമാണെന്നു അദ്ദേഹത്തിന് അറിയാം.

NITISH RANA

ഇതേ തുടര്‍ന്നാണ് മൂന്നാം ഓവറില്‍ തന്നെ സ്പിന്നറെ കൊണ്ടുവന്നത്. ഇതു മാസ്റ്റര്‍ സ്‌ട്രോക്കായ മാറുകയും ചെയ്തു. തൊട്ടടുത്ത ഓവറില്‍ മറ്റൊരു സ്പിന്നറായ വരുണ്‍ ചക്രവര്‍ത്തിയെ കൊണ്ടുവന്ന റാണ ആര്‍സിബിയുടെ സ്‌കോറിങ് മന്ദഗതിയിലാക്കി. പവര്‍പ്ലേയിലെ ആറോവറില്‍ നാലും അദ്ദേഹം സ്പിന്നര്‍മാര്‍ക്കു നല്‍കി. ആദ്യ രണ്ടോവറില്‍ 30 റണ്‍സെടുത്ത ആര്‍സിബിക്ക് അടുത്ത നാലോവറില്‍ നേടാനായത് 28 റണ്‍സ് മാത്രം.

ഇതിനിടെ ഡുപ്ലെസിയുടെ മാത്രമല്ല ഷഹബാസ് അഹമ്മദ്, തകര്‍പ്പന്‍ ഫോമിലുള്ള ഗ്ലെന്‍ മാക്‌സ്വെല്‍ എന്നിവരെയും കെകെആര്‍ പുറത്താത്തിയിരുന്നു. റണ്‍ചേസില്‍ ആര്‍സിബിയുടെ താളം തെറ്റിച്ചതും ഇതു തന്നെയാണ്. പിന്നീടൊരിക്കലും കളിയിലേക്കു തിരികെ വരാനുള്ള അവസരം റാണ നല്‍കിയതുമില്ല.

വരുണിനെയും ആന്ദ്രെ റസ്സലിനെയും വളരെ നന്നായി ഈ മല്‍സരത്തില്‍ ഉപയോഗിക്കാന്‍ അദ്ദേഹത്തിനു സാധിച്ചു. ബാറ്റിങിലും ക്യാപ്റ്റന്റെ ഇന്നിങ്‌സായിരുന്നു റാണ കാഴ്ച വച്ചത്. 21 ബോളില്‍ നാലു ഫോറും മൂന്നു സിക്‌സറുമടക്കം 48 റണ്‍സെടുത്ത അദ്ദേഹം ടീമിനെ മികച്ച ടോട്ടലിലെത്തിക്കുന്നതില്‍ നിര്‍ണായക പങ്കുവഹിക്കുകയും ചെയ്തു.

തന്‍െ പേസര്‍മാരായ ഉമേഷ് യാദവിനെ ഒരോവറും വൈഭവ് അറോറയെ രണ്ടോവറും മാത്രമേ റാണ ബൗള്‍ ചെയ്യിച്ചുള്ളൂ. എന്നാല്‍ സുയാഷ്, വരുണ്‍, സുനില്‍ നരെയ്ന്‍ എന്നിവരുടെ നാലോവര്‍ പൂര്‍ത്തിയാക്കുകയും ചെയ്തു. മധ്യഓവറുകളില്‍ റസ്സലിനെക്കൊണ്ടും നാലോവറുകള്‍ പൂര്‍ത്തിയാക്കിയ റാണ രണ്ടു വിക്കറ്റുകളും ഇതിലൂടെ നേടിയെടുത്തു.

ഇതിനിടെ സ്വയം ഒരോവര്‍ എറിഞ്ഞ റാണ എട്ടു റണ്‍സ് മാത്രമേ വിട്ടുനല്‍കിയുള്ളൂ. 18ാം ഓവറില്‍ വരുണിനെക്കൊണ്ട് ബൗള്‍ ചെയ്യിച്ച അദ്ദേഹത്തിന്റെ നീക്കവും ഗംഭീരമായിരുന്നു. നാലു റണ്‍സ് മാത്രം വിട്ടുകൊടുത്ത വരുണ്‍ മൂന്നാമത്തെ ബോളില്‍ ദിനേശ് കാര്‍ത്തികിനെ പുറത്താക്കുകയും ചെയ്തു.

Story first published: Thursday, April 27, 2023, 12:04 [IST]
Other articles published on Apr 27, 2023
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+