For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

IPL 2023: ടീമംഗത്തെ റണ്ണൗട്ടാക്കും, എതിര്‍ ടീമിന്റെ ഇംപാക്ട് പ്ലെയര്‍? ഡിക്കെ ലോക തോല്‍വി!

റോയല്‍ ചാലഞ്ചേഴ്‌സ് ബാംഗ്ലൂരിനായി ഒരിക്കല്‍ക്കൂടി ഐപിഎല്ലില്‍ മല്‍സരം ഫിനിഷ് ചെയ്യാനാവാതെ ഫ്‌ളോപ്പായി മാറിയിരിക്കുകയാണ വെറ്ററന്‍ വിക്കറ്റ് കീപ്പര്‍ ദിനേശ് കാര്‍ത്തിക്. കഴിഞ്ഞ ദിവസം കൊല്‍ക്കത്ത നൈറ്റ്‌റൈഡേഴ്‌സിനെതിരേ ചിന്നസ്വാമിയില്‍ നടന്ന മല്‍സരം ആര്‍സിബിക്കു വിജയിക്കാന്‍ സാധിക്കുന്നതായിരുന്നു.

പക്ഷെ ഡിക്കെയുടെ പിടിപ്പുകേട് ടീമിനെ 21 റണ്‍സിന്റെ തോല്‍വിയിലേക്കു തള്ളിയിടുകയായിരുന്നു. ആറാം നമ്പറില്‍ ക്രീസിലെത്തിയ കാര്‍ത്തിക് 18 ബോളില്‍ ഓരോ ഫോറും സിക്‌സറുമടക്കം 22 റണ്‍സെടുത്ത് പുറത്താവുകയായിരുന്നു. സ്ലോ ഇന്നിങ്‌സ് കളിക്കുക മാത്രമല്ല ഇതിനിടെ ടീമംഗമായ സുയാഷ് പ്രഭുദേശായിയെ റണ്ണൗട്ടാക്കിയും അദ്ദേഹം ടീമിന്റെ വില്ലനായി മാറി.

dinesh karthik

ആര്‍സിബിക്കു ജയിക്കാന്‍ 51 ബോളില്‍ 89 റണ്‍സ് വേണമെന്നിരിക്കെയാണ് 12ാം ഓവറില്‍ ഡിക്കെ ക്രീസിലെത്തിയത്. വരുണ്‍ ചക്രവര്‍ത്തിയെറിഞ്ഞ ഓവറിലെ രണ്ടാമത്തെ ബോളില്‍ ലൊംറോര്‍ തകര്‍പ്പന്‍ സിക്‌സറടിച്ചിരുന്നു. തൊട്ടടുത്ത ബോളിലും സിക്‌സറിനു ശ്രമിച്ച താരത്തെ ഡീപ്പ് മിഡ് വിക്കറ്റില്‍ ആന്ദ്രെ റസ്സല്‍ പിടികൂടുകയായിരുന്നു.

തുടര്‍ന്നാണ് ക്യാപ്റ്റന്‍ വിരാട് കോലിക്കു കൂട്ടായി ഡിക്കെ ക്രീസിലെത്തിയത്. അഗ്രസീവ് ക്രിക്കറ്റ് കളിക്കുന്നതിനു പകരം തട്ടിയും മുട്ടിയും കളി ഡീപ്പിലേക്കു കൊണ്ടുപേവാനാണ് അദ്ദേഹം ശ്രമിച്ചത്. കോലി തൊട്ടടുത്ത ഓവറില്‍ പുറത്തായ ശേഷം പ്രഭുദേശായ് ആണ് ഡിക്കെയ്ക്കു കൂട്ടായി ക്രീസിലത്തിയത്.

36 ഓവറില്‍ ആര്‍സിബിക്കു ജയിക്കാന്‍ 69 റണ്‍സ് വേണമെന്നിരിക്കെയാണ് 15ാം ഓവറില്‍ പ്രഭുേദശായിയുടെ നിര്‍ഭാഗ്യകരമായ പുറത്താവല്‍. ഇതിനു കാരണക്കാരന്‍ ഡിക്കെ തന്നെയാണ്, അദ്ദേഹത്തിന്റെ ആശയവിനിമയത്തിലെ പ്രശ്‌നവും അനാവശ്യമായി ഡബിളിനു ഓടിയതും പ്രഭുദേശായ്ക്കു വിക്കറ്റ് നഷ്ടപ്പെടുത്തുകയായിരുന്നു. സുയാഷ് ശര്‍മയായിരുന്നു 15ാം ഓവര്‍ ബൗള്‍ ചെയ്തത്. അഞ്ചാമത്തെ ബോള്‍ ഡീപ്പ് കവറിലേക്കു കാര്‍ത്തിക് കട്ട് ചെയ്തു. തുടര്‍ന്ന് സിംഗിള്‍ പൂര്‍ത്തിയാക്കി. പക്ഷെ ഡിക്കെ ഡബിളിനായി ഓട്ടം തുടര്‍ന്നു.

എന്നാല്‍ അതു വേണമോ, വേണ്ടയോയെന്ന ആശക്കുഴപ്പത്തില്‍ ഒരു നിമിഷം നിന്ന പ്രഭുദേശായ് പിന്നീട് ഓട്ടം പൂര്‍ത്തിയാക്കുമ്പോഴേക്കും റണ്ണൗട്ടായി കഴിഞ്ഞിരുന്നു. ഒടുവില്‍ നിരാശനും കുപിതനുമായിട്ടാണ് പ്രഭുദേശായ് ക്രീസ് വിട്ടത്. 17ാം ഓവറില്‍ ആന്ദ്രെ റസ്സലിനെതിരേ മൂന്നാമത്തെ ബോളില്‍ ഡിക്കെ സിക്‌സറടിച്ചപ്പോള്‍ അദ്ദേഹം ടീമിനെ മല്‍സരം വിജയിക്കുമെന്ന് ആരാധകര്‍ സ്വപ്‌നം കണ്ടു.

പക്ഷെ അടുത്ത ഓവറില്‍ തന്നെ വരുണ്‍ ചക്രവര്‍ത്തിക്കു വിക്കറ്റ് സമ്മാനിച്ച് ഡിക്കെ ക്രീസ് വിടുകയായിരുന്നു. 99.1 കിമി വേഗതയുള്ള ബോളിനെതിരേ അദ്ദേഹം പുള്‍ ഷോട്ടിനു മുതിരകയായിരുന്നു. പക്ഷെ ബോള്‍ നന്നായി കണക്ട് ചെയ്യാന്‍ ഡിക്കെയ്ക്കു സാധിച്ചില്ല. ഡീപ്പ് മിഡ് വിക്കറ്റില്‍ റിങ്കു സിങ് സിംപിള്‍ ക്യാച്ചിലൂടെ അദ്ദേഹത്തെ മടക്കുകയും ചെയ്തു.

dinesh karthik

കഴിഞ്ഞ സീസണില്‍ ആര്‍സിബിക്കു വേണ്ടി ഫിനിഷറുടെ റോളില്‍ കസറുകയും അതു വഴി ഇന്ത്യന്‍ ടീമിലേക്കു ഗംഭീര തിരിച്ചുവരവ് നടത്തുകയും ചെയ്ത താരമാണ് ഡിക്കെ. പക്ഷെ കഴിഞ്ഞ സീസണിലേത് ഒരു 'അബദ്ധം' മാത്രമായിരുന്നുവെന്നു ഇത്തവണ തെളിയിച്ചുകൊണ്ടിരിക്കുകയാണ് അദ്ദേഹം. ഈ സീസണില്‍ എട്ടു മല്‍സരങ്ങളില്‍ നിന്നും 11.86 ശരാശരിയില്‍ വെറും 83 റണ്‍സ് മാത്രമാണ് കാര്‍ത്തിക്കിനു നേടാനായത്. എട്ടു ഫോറും രണ്ടു സിക്‌സറുമടിച്ചു. കെകെആറിനെതിരായ കളിയില്‍ ബാറ്റിങില്‍ ഫ്‌ളോപ്പായ ശേഷം വലിയ വിമര്‍ശനങ്ങളും പരിഹാസങ്ങളുമാണ് ഡിക്കെ നേരിടുന്നത്.

ദിനേശ് കാര്‍ത്തിക് ഇപ്പോള്‍ ആര്‍സിബിക്കു മുതല്‍ക്കൂട്ട് എന്നതിനേക്കാള്‍ ബാധ്യതയായി മാറിയിരിക്കുകയാണ്. എല്ലായ്‌പ്പോഴും സഹതാരങ്ങളെ റണ്ണൗട്ടാക്കി ടീമിനെ തകര്‍ക്കാനാണ് അദ്ദേഹം ശ്രമിക്കുന്നത്. അതിനു ശേഷം ക്രീസ് വിടുകയെന്നതാണ് രീതി. റണ്ണെടുക്കാനോ? റണ്ണൗട്ട് ചെയ്യാനുണ്ടെങ്കില്‍ പറയൂ. റോയല്‍ ചാലഞ്ചേഴ്‌സ് ബാംഗ്ലൂരിനെതിരേ കളിക്കുന്ന എല്ലാ ടീമുകളുടെയും ഇംപാക്ട് പ്ലെയറായി ദിനേഷശ് കാര്‍ത്തിക് മാറിയിരിക്കുകയാണ്.

ആര്‍സിബി ഇതുവരെ ചെയ്തതില്‍ വച്ച് ഏറ്റവും മോശം കാര്യം ദിനേശ് കാര്‍ത്തിക്കിനെ ഈ സീസണില്‍ നിലനിര്‍ത്തിയെന്നതാണ്. ദിനേശ് കാര്‍ത്തിക് മഹാനായ ഫിനിഷറാണ്, ഒരു ദിവസം ആര്‍സിബിയെ തന്നെ ഫിനിഷ് ചെയ്യും. ദിനേശ് കാര്‍ത്തിക് വയസ്സനായി മാറിയിരിക്കുകയാണ്, ടീമിനു വലിയ ബാധ്യതയുമായിട്ടുണ്ട്.

പ്ലേഓഫിലേക്കു ആര്‍സിബിക്കു യോഗ്യത നേടണമെങ്കില്‍ അദ്ദേഹത്തെ എത്രയും പെട്ടെന്നു ടീമില്‍ നിന്നും ഒഴിവാക്കണം. ഐപിഎല്ലില്‍ നിന്നും ആര്‍സിബി പുറത്താവുന്നതിനു മുമ്പ് ദിനേശ് കാര്‍ത്തിക്കിനെ ടീമില്‍ നിന്നൊഴിവാക്കണം. ഇതു ഡിക്കെയുടെ അവസാനത്തെ സീസണ്‍ ആയിരിക്കണം. ദിനേശ് കാര്‍ത്തിക്കിനു സമ്മര്‍ദ്ദം താങ്ങാനാവുന്നില്ല. ബാറ്റ് തിരിച്ചും മറിച്ചും കളിക്കുന്നതു കണ്ടാല്‍ ഇതു ബോധ്യമാവും. എന്നിങ്ങനെയായിരുന്നു ആരാധകരുടെ പ്രതികരണങ്ങള്‍.

Story first published: Thursday, April 27, 2023, 7:41 [IST]
Other articles published on Apr 27, 2023
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+