Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

IPL 2023: റസ്സല്‍ തീര്‍ന്നു! കെകെആര്‍ പുറത്താക്കണം, പകരം യുവതാരത്തെ വാങ്ങൂ

വെസ്റ്റ് ഇന്‍ഡീസിന്റെ വമ്പനടിക്കാരനായ താരം ആന്ദ്രെ റസ്സല്‍ കൊല്‍ക്കത്ത നൈറ്റ്‌റൈഡേഴ്‌സില്‍ ബാറ്റിങില്‍ ഫ്‌ളോപ്പ് ഷോ തുടരുകയാണ്. റോയല്‍ ചാലഞ്ചേഴ്‌സ് ബാംഗ്ലൂരുമായുള്ള മല്‍സരത്തില്‍ രണ്ടു ബോളില്‍ ഒരു റണ്‍സ് മാത്രമേ താരത്തിനു നേടാനായുള്ളൂ. മുഹമ്മദ് സിറാജ് എറിഞ്ഞ 19ാം ഓവറിലെ അവസാന ബോളില്‍ റസ്സല്‍ ക്ലീന്‍ ബൗള്‍ഡാവുകയായിരുന്നു.

കിടിലനൊരു യോര്‍ക്കറായിരുന്നു സിറാജ് പരീക്ഷിച്ചത്. റസ്സല്‍ ആ ബോളിനു മുന്നില്‍ തീര്‍ത്തും നിസ്സഹായനായി, ഫലമാവട്ടെ ക്ലീന്‍ ബൗള്‍ഡുമായി. ആര്‍സിബിക്കെതിരേ ഈ സീസണില്‍ രണ്ടാം തവണയാണ് റസ്സല്‍ ബാറ്റിങില്‍ ദുരന്തമായത്. നേരത്തേ കൊല്‍ക്കത്തയില്‍ നടന്ന ആദ്യപാദത്തില്‍ അദ്ദേഹം ഗോള്‍ഡന്‍ ഡെക്കാവുകയായിരുന്നു.

ANDRE RUSSEL

വെടിക്കെട്ട് ഇന്നിങ്‌സുകളിലൂടെ മല്‍സരഗതി തനിച്ച് മാറ്റാന്‍ ശേഷിയുള്ള റസ്സലിനു ഇപ്പോള്‍ ബാറ്റിങില്‍ പഴയ ഇംപാക്ടുണ്ടാക്കാന്‍ സാധിക്കുന്നില്ല. ഈ സീസണില്‍ കൊല്‍ക്കത്ത നൈറ്റ്‌റൈഡേഴ്‌സിനായി എട്ടു മല്‍സരങ്ങളിലാണ് അദ്ദേഹം കളിച്ചത്. ഇവയില്‍ നിന്നും 18 ശരാശരിയില്‍ നേടാനായത് 108 റണ്‍സ് മാത്രമാണ്. ആര്‍സിബിക്കെതിരേ ബാറ്റിങില്‍ ക്ലിക്കാവാന്‍ സാധിക്കാതെ പോയതോടെ വലിയ വിമര്‍ശനങ്ങളാണ് ആരാധകരില്‍ നിന്നും റസ്സല്‍ നേരിടുന്നത്.

ആന്ദ്രെ റസ്സലിനെ ഒന്നിനും കൊള്ളില്ല. ഐപിഎല്ലിലെ ശേഷിച്ച മല്‍സരങ്ങളില്‍ ടീമില്‍ നിന്നും പുറത്താക്കണം. ആന്ദ്രെ റസ്സലിനെ കെകെആര്‍ ഒഴിവാക്കേണ്ട സമയമായിരിക്കുകയാണ്. അദ്ദേഹത്തിനു പകരം ഏതെങ്കിലും യുവതാരത്തെ ഫിനിഷറായി കൊണ്ടു വരണമെന്നും ആരാധകര്‍ ആവശ്യപ്പെട്ടു.

കൊല്‍ക്കത്ത നൈറ്റ്‌റൈഡേഴ്‌സിനു ആന്ദ്രെ റസ്സല്‍ ബാധ്യതയായി മാറിയിരിക്കുകയാണ്. നാലോവര്‍ ക്വാട്ട ബൗളിങില്‍ അദ്ദേഹം പൂര്‍ത്തിയാക്കാറില്ല. ബാറ്റിങിലൂടെ അടുത്ത കാലത്തൊന്നും ഒരു മല്‍സരം പോലും ജയിപ്പിച്ചിട്ടുമില്ല. ഇപ്പോഴും പൂര്‍ണമായി ഫിറ്റല്ല. ബെഞ്ചിലിരിക്കുന്ന മറ്റാരെയെങ്കിലും കെകെആര്‍ പരീക്ഷിക്കേണ്ട സമയമായിരിക്കുകയാണ്. ഇത്തവണ കൊല്‍ക്കത്ത ഐപിഎല്ലിന്റെ ടോപ്പ് ഫോറില്‍ ഫിനിഷ് ചെയ്യാന്‍ പോവുന്നില്ല.

ANDRE RUSSEL

കൊല്‍ക്കത്ത നൈറ്റ്‌റൈഡേഴ്‌സിനു അനാവശ്യ ബാധ്യതയായി ആന്ദ്രെ റസ്സല്‍ മാറിയിരിക്കുകയാണ്. അദ്ദേഹത്തിനു ബൗള്‍ ചെയ്യാന്‍ കഴിയില്ല. മൂന്നു സീസണുകളായി ബാറ്റിങിലും തികഞ്ഞ പരാജയമാണ്. എന്തുകൊണ്ടാണ് റസ്സല്‍ ഇപ്പോഴും ടീമില്‍ ? ആന്ദ്രെ റസ്സലിനെ ഇങ്ങനെ കാണുമ്പോള്‍ വളരെയധികം ദുഖം തോന്നുന്നു. ഫോമിലേക്കു മടങ്ങിവരൂ.

ആന്ദ്രെ റസ്സലിനോടു കെകെആര്‍ ഗുഡ്‌ബൈ പറയേണ്ട സമയമെത്തിയിരിക്കുകയാണ്. കഴിഞ്ഞത് കഴിഞ്ഞു. എന്തു കൊണ്ടാണ് ആന്ദ്രെ റസ്സല്‍ ഇപ്പോഴും ഐപിഎല്ലിലുള്ളത്? ആന്ദ്രെ റസ്സലിനെക്കുറിച്ച് എന്താണ് പറയാനുള്ളത്? അദ്ദേഹം ഒരിക്കലും പെര്‍ഫോം ചെയ്യാറില്ല. നിങ്ങള്‍ ഒരു വര്‍ഷം 16 കോടിയാണ് റസ്സലിനായി മുടക്കുന്നത്. ബാറ്റിങോ, ബൗളിങോ, ഫീല്‍ഡിങോയില്ലയെന്നും ആരാധകര്‍ ചൂണ്ടിക്കാട്ടി.

Story first published: Wednesday, April 26, 2023, 22:00 [IST]
Other articles published on Apr 26, 2023
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+