For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

IPL 2023: ദാ വന്നു, ദേ പോയി; ഡിക്കെ ഇനി ഡെക്ക്മാന്‍! രോഹിത്തിന് ആശ്വാസം

ഗുജറാത്ത് ടൈറ്റന്‍സുമായുള്ള ഐപിഎല്ലിലെ നിര്‍ണായക മാച്ചില്‍ റോയല്‍ ചാലഞ്ചേഴ്‌സ് ബാംഗ്ലുര്‍ ടീമിലെ വന്‍ ഫ്‌ളോപ്പായി മാറിയിരിക്കുകയാണ് വെറ്ററന്‍ വിക്കറ്റ് കീപ്പര്‍ ദിനേശ് കാര്‍ത്തിക്. പ്ലെയിങ് ഇലവനിലേക്കു തിരിച്ചുവിളിക്കപ്പെട്ട അദ്ദേഹത്തില്‍ നിന്നും മികച്ചൊരു ഇന്നിങ്‌സ് ആര്‍സിബിയും ആരാധകരും പ്രതീക്ഷിച്ചിരുന്നു. പക്ഷെ ഡിക്കെ ഗോള്‍ഡന്‍ ഡെക്കായി ക്രീസ് വിടുകയായിരുന്നു. ഇതോടെ നാണക്കേടിന്റെ റെക്കോര്‍ഡും അദ്ദേഹം തന്റെ പേരില്‍ കുറിച്ചിരിക്കുകയാണ്.

ഐപിഎല്ലില്‍ ഏറ്റവുമധികം തവണ ഡെക്കായ താരമെന്ന നാണക്കേടാണ് ദിനേശ് കാര്‍ത്തികിനെ തേടിയെത്തിയത്. 17ാം തവണയാണ് അദ്ദേഹം അക്കൗണ്ട് തുറക്കാനാവാതെ ക്രീസ് വിട്ടത്. ഇതോടെ മുംബൈ ഇന്ത്യന്‍സ് ക്യാപ്റ്റന്‍ രോഹിത് ശര്‍മയ്ക്കു ആശ്വാസമായിരിക്കുകയാണ്. നേരത്തേ 16 ഡെക്കുകളുമായി അദ്ദേഹം ഡിക്കെയ്‌ക്കൊപ്പം റെക്കോര്‍ഡ് പങ്കിടുകയായിരുന്നു. ഇപ്പോള്‍ ഡിക്കെ ഈ റെക്കോര്‍ഡ് തനിച്ച് തന്റെ പേരിലാക്കിയിരിക്കുകയാണ്.

dinesh karthik

ഈ സീസണില്‍ നാലാമത്തെ മല്‍സരത്തിലാണ് അദ്ദേഹം ഡെക്കായിരിക്കുന്നത്. ഒരു സീസണില്‍ ഏറ്റവുമധികം തവണ ഡെക്കായവരില്‍ ഡിക്കെ രണ്ടാംസ്ഥാനം പങ്കിടുകയും ചെയ്തിരിക്കുകയാണ്. ഹെര്‍ഷല്‍ ഗിബ്‌സ് (ഡല്‍ഹി ക്യാപ്പിറ്റല്‍സ്), മിഥുന്‍ മന്‍ഹാസ് (പൂനെ വാരിയേഴ്‌സ്), മനീഷ് പാണ്ഡെ (പൂനെ വാരിയേഴ്‌സ്), ശിഖര്‍ ധവാന്‍ (ഡല്‍ഹി ക്യാപ്പിറ്റല്‍സ്), ഒയ്ന്‍ മോര്‍ഗന്‍ (കൊല്‍ക്കത്ത നൈറ്റ്‌റൈഡേഴ്‌സ്), നിക്കോളാസ് പൂരന്‍ (പഞ്ചാബ് കിങ്‌സ്) എന്നിവര്‍ക്കൊപ്പാണ് നാലു ഡെക്കുകളുമായി കാര്‍ത്തിക് എത്തിയത്. അഞ്ചു ഡെക്കുകളുമായി രാജസ്ഥാന്‍ റോയല്‍സ് ഓപ്പണര്‍ ജോസ് ബട്‌ലറാണ് തലപ്പത്ത്. ഈ സീസണിലായിരുന്നു അദ്ദേഹം അഞ്ചു കളിയില്‍ പൂജ്യത്തിനു മടങ്ങിയത്.

DINESH KARTHIK

14ാം ഓവറിലെ അവസാന ബോളില്‍ മൈക്കല്‍ ബ്രേസ്വല്‍ പുറത്തായതിനെ തുടര്‍ന്ന് ആറാമാനായാണ് ദിനേശ് കാര്‍ത്തിക് ക്രീസിലെത്തിയത്. യഷ് ദയാലെറിഞ്ഞ തൊട്ടടുത്ത ഓവറിലെ ആദ്യ ബോളില്‍ തന്നെ അദ്ദേഹം പുറത്താവുകയായിരുന്നു. ലെഗ് സൈഡിലേക്കു പോയ അപകടം വിതയ്ക്കാത്ത ഷോര്‍ട്ട് ബോളായിരുന്നു ദയാല്‍ പരീക്ഷിച്ചത്.

ഡിക്കെ പുള്‍ ഷോട്ടിന മുതിരുകയായിരുന്നു. പക്ഷെ കണക്ടായില്ല. ബോള്‍ ഗ്ലൗസില്‍ ചെറുതായൊന്നു ഉരസി നേരെ വിക്കറ്റ് കീപ്പര്‍ വൃധിമാന്‍ സാഹയുടെ കൈകളില്‍. ഒരിക്കല്‍ക്കൂടി ഡിക്കെയ്ക്കു നിരാശനായി തല കുനിച്ചുകൊണ്ട് മടക്കം. ഒരിക്കല്‍ക്കൂടി ബാറ്റിങില്‍ ദയനീയ പരാജയമായി മാറിയ ദിനേശ് കാര്‍ത്തിക്കിനെതിരേ സോഷ്യല്‍ മീഡിയയില്‍ ആരാധകര്‍ ആഞ്ഞടിച്ചിരിക്കുകയാണ്.

താരത്തെ രൂക്ഷമായി വിമര്‍ശിക്കുക മാത്രമല്ല അവര്‍ പരിഹസിക്കുകയും ചെയ്തു. ഡിക്കെ, ഒന്നു വിരമിക്കു, പ്ലീസ്. ഒരു സീസണ്‍ മുമ്പ് എംഎസ് ധോണിയേക്കാള്‍ മികച്ച ഫിനിഷറാണ് ഡിക്കെയെന്നു വിളിച്ച ആര്‍സിബി ഫാന്‍സിനോടു സഹതാപം തോന്നുന്നു. 41 കാരനായ ധോണി ഈ സീസണില്‍ അദ്ദേഹത്തേക്കാള്‍ കേമനെന്നു വാഴ്ത്തിയ ഡിക്കെയേക്കാള്‍ മികച്ച പ്രകടനമാണ് നടത്തിയത്. ദിനേശ് കാര്‍ത്തികിനോടു കളി മതിയാക്കി കമന്ററി തുടങ്ങാന്‍ പറയൂയെന്നും ആരാധകര്‍ ആവശ്യപ്പെട്ടു.

Story first published: Sunday, May 21, 2023, 22:09 [IST]
Other articles published on May 21, 2023
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+