ഐപിഎല്‍ ചരിത്രത്തില്‍ ഒരു ബാറ്ററുടെ എക്കാലത്തയും വലിയ റണ്‍വേട്ടയ്ക്കു സാക്ഷിയായത് 2016 ആയിരുന്നു. റോയല്‍ ചാലഞ്ചേഴ്‌സ് ബാഗ്ലൂരിനായി ഇന്ത്യന്‍ ഇതിഹാസം വിരാട് കോലിയായിരുന്നു റണ്‍സ് വാരിക്കൂട്ടി റെക്കോര്‍ഡിട്ടത്. 16 മല്‍സരങ്ങളില്‍ നിന്നും 81.08 ശരാശരിയില്‍ 152.03 സ്‌ട്രൈക്ക് റേറ്റോടെ അദ്ദേഹം അടിച്ചെടുത്തത് 973 റണ്‍സായിരുന്നു. നാലു സെഞ്ച്വറികളും ഏഴു ഫിഫ്്റ്റികളും ഉള്‍പ്പെടെയായിരുന്നു ഇത്.
അതിനു മുമ്പോ, ശേഷമോ ഇത്രയും വലിയൊരു റണ്‍വേട്ട നടത്താന്‍ മറ്റൊരു ക്രിക്കറ്റര്‍ക്കുമായിയിട്ടില്ല. എന്നാല്‍ ഇപ്പോള്‍ ആ റെക്കോര്‍ഡ് താന്‍ തന്നെ തകര്‍ക്കുമെന്ന സൂചനയാണ് കോലി നല്‍കിയിരിക്കുന്നത്. 2016ലെ സീസണിനെ അനുമസ്മരിപ്പിക്കുന്ന തരത്തില്‍ ഗംഭീര ഫോമിലാണ് അദ്ദേഹം ബാറ്റ് ചെയ്തു കൊണ്ടിരിക്കുന്നത്. ഡല്‍ഹി ക്യാപ്പിറ്റല്‍സുമായുള്ള ഇന്നത്തെ മാച്ചിലും കോലി ഫിഫ്റ്റിയോടെ കസറിയിരിക്കുകയാണ്.

ആദ്യ ബോള്‍ മുതല്‍ അഗ്രസീവായി ബാറ്റ് വീശിയ അദ്ദേഹം 50 റണ്‍സ് കുറിച്ച ശേഷം പുറത്താവുകയായിരുന്നു. 34 ബോളുകള്‍ നേരിട്ട കോലിയുടെ ഇന്നിങ്‌സില്‍ ആറു ബോളുകളും ഒരു സിക്‌സറുമടിച്ചിരുന്നു. അസാധ്യ ടൈമിങോടെ ബാറ്റ് ചെയ്ത അദ്ദേഹത്തിന്റെ ചില ഷോട്ടുകള്‍ കരിയറിലെ ഏറ്റവും മികച്ച സമയത്തെ ഓര്‍മിപ്പിക്കുന്നതായിരുന്നു. ഇത്തവണ ഇതിനകം കളിച്ച നാല് ഇന്നിങ്‌സുകളില്‍ മൂന്നിലും ഫിഫ്റ്റി നേടാന്‍ കോലിക്കായിട്ടുണ്ട്.
2016ലെ സീസണിലും അദ്ദേഹം ആദ്യത്ത നാലു മാച്ചുകളില്‍ മൂന്നിലും ഫിഫ്റ്റി നേടിയിരുന്നു. ഇതോടെ കോലി തന്റെ അന്നത്തെ റെക്കോര്‍ഡ് തകര്‍ക്കുമെന്ന് ആരാധകര്‍ ഉറപ്പിക്കുകയും ചെയ്തിരുക്കുകയാണ്. ഈ സീസണിലെ നാലു ഇന്നിങ്‌സുകളില്‍ 82* (എതിരാളി മുംബൈ ഇന്ത്യന്‍സ്), 21 (കൊല്‍ക്കത്ത നൈറ്റ്‌റൈഡേഴ്‌സ്), 61 (ലഖ്‌നൗ സൂപ്പര്‍ ജയന്റ്‌സ്), 50 (ഡല്‍ഹി ക്യാപ്പിറ്റല്‍സ്) എന്നിങ്ങനെയാണ് അദ്ദേഹത്തിന്റെ സ്‌കോറുകള്‍.

ഡല്‍ഹി ക്യാപ്പിറ്റല്‍സിനെതിരേ ചിന്നസ്വാമി സ്റ്റേഡിയത്തില്‍ രണ്ടു വമ്പന്‍ നാഴികക്കല്ലുകളും വിരാട് കോലി പൂര്‍ത്തിയാക്കിയിരുന്നു. ഈ ഗ്രൗണ്ടില്‍ 2500 റണ്‍സെന്ന റെക്കോര്‍ഡായിരുന്നു ആദ്യത്തേത്. ഐപിഎല്‍ ചരിത്രത്തില്‍ ഏതെങ്കിലുമൊരു വേദിയില്‍ 2500 റണ്‍സ് പൂര്‍ത്തിയാക്കിയ ആദ്യത്തെ ക്രിക്കറ്റര്‍ കൂടിയാണ് കോലി. മറ്റാര്‍ക്കും ഏതെങ്കിലുമൊരു വേദിയില്‍ 2000 റണ്‍സ് പോലും ഇനിയും പൂര്‍ത്തിയാക്കാനായിട്ടില്ല.
ചിന്നസ്വാമി സ്റ്റേഡിയത്തില്‍ കോലിയുടെ 22ാമത് ഫിഫറ്റി കൂടിയാണിത്. ഒരു വേദിയില്‍ കൂടുതല്‍ ഫിഫ്റ്റികളെന്ന ഇംഗ്ലണ്ട് താരം അലെക്‌സ് ഹേല്‍സിന്റെ റെക്കോര്‍ഡിനൊപ്പവും അദ്ദേഹമെത്തിയിരിക്കുകയാണ്. ഇംഗ്ലണ്ടിലെ ട്രെന്റ് ബ്രിഡ്ജില്‍ 22 ഫിഫ്റ്റികള്‍ ഹേല്‍സിന്റെ പേരിലുണ്ട്.
ഡിസിക്കു 175 റണ്‍സ് വിജയലക്ഷ്യം
ഡല്‍ഹി ക്യാപ്പിറ്റല്‍സിനു 175 റണ്‍സിന്റെ വിജയലക്ഷ്യമാണ് റോയല്‍ ചാലഞ്ചേഴ്‌സ് ബാംഗ്ലൂര്‍ നല്‍കിയിരിക്കുന്നത്. ടോസ് നഷ്ടപ്പെട്ട് ബാറ്റിങിന് അയക്കപ്പെട്ട ആര്‍സിബി ആറു വിക്കറ്റിനു 174 റണ്ണെടുക്കുകയായിരുന്നു. വിരാട് കോലിയുടെ ഫിഫ്റ്റിയാണ് ആര്‍സിബിക്കു കരുത്തായ്. കോലി പുറത്തായ ശേഷം ആര്‍സിബിക്കു തുടരെ വിക്കറ്റുകള്‍ നഷ്ടമാവുകയായിരുന്നു. ഇല്ലായിരുന്നെങ്കില്‍ 200 പ്ലസ് റണ്‍സ് അവര്‍ക്ക് ഉറപ്പായും നേടാന്‍ സാധിക്കുമായിരുന്നു.