Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

IPL 2023: 'നോ ഫൈറ്റ്', ഗാംഗുലിക്ക് കൈകൊടുത്ത് കോലി! പിഴ ശിക്ഷ ഫലം കണ്ടു

ഡല്‍ഹി: ഇന്ത്യന്‍ പ്രീമിയര്‍ ലീഗിന്റെ 16ാം സീസണിലെ 50ാം മത്സരത്തില്‍ ആര്‍സിബിക്കെതിരേ തകര്‍പ്പന്‍ ജയം നേടിയിരിക്കുകയാണ് ഡല്‍ഹി ക്യാപിറ്റല്‍സ്. ആദ്യം ബാറ്റ് ചെയ്ത ആര്‍സിബി നാല് വിക്കറ്റിന് 181 റണ്‍സെടുത്തപ്പോള്‍ മറുപടിക്കിറങ്ങിയ ഡല്‍ഹി 20 പന്തും 7 വിക്കറ്റും ബാക്കിനിര്‍ത്തി വിജയം നേടുകയായിരുന്നു. പോയിന്റ് പട്ടിരകയിലെ അവസാന സ്ഥാനക്കാരായിരുന്ന ഡല്‍ഹിയുടെ ശരിയായ കരുത്ത് കാട്ടുന്ന വിജയമായിരുന്നു ഇത്.

മത്സരത്തില്‍ എല്ലാവരും കാത്തിരുന്നത് വിരാട് കോലിയും സൗരവ് ഗാംഗുലിയും തമ്മിലുള്ള നേര്‍ക്കുനേര്‍ പോരാട്ടം കാണാനാണ്. ഡല്‍ഹി ഉപദേഷ്ടാവായ സൗരവ് ഗാംഗുലിയും വിരാട് കോലിയും തമ്മില്‍ ഏറെ നാളുകളായി ശത്രുതയിലായിരുന്നു. ഗാംഗുലി ബിസിസി ഐ പ്രസിഡന്റായിരിക്കെയാണ് കോലിയെ ഇന്ത്യയുടെ നായകസ്ഥാനത്ത് നിന്ന് മാറ്റുന്നത്. കോലിയോട് ആലോചിക്കാതെയെടുത്ത തീരുമാനമെന്ന നിലയില്‍ അന്ന് തന്നെ ഗാംഗുലി വലിയ വിമര്‍ശനം കേട്ടിരുന്നു.

sourav ganguly-virat kohli

അന്ന് മുതല്‍ ഇരുവരും തമ്മില്‍ അത്ര നല്ല ബന്ധമല്ല. സീസണില്‍ ആദ്യം നേര്‍ക്കുനേര്‍ എത്തിയപ്പോള്‍ ഗാംഗുലിക്ക് കൈകൊടുക്കാന്‍ കോലി വിസമ്മതിച്ചിരുന്നു. ഡഗൗട്ടിലിരിക്കുന്ന ഗാംഗുലിയെ കോലി ക്യാച്ചെടുത്ത ശേഷം ദേഷ്യത്തോടെ തുറിച്ച് നോക്കുന്നതിന്റെയും മത്സരത്തിന് ശേഷം ഹസ്തദാനം നല്‍കാന്‍ തയ്യാറാവാതിരിക്കുന്നതിന്റെയും വീഡിയോ സാമൂഹ്യ മാധ്യമങ്ങളില്‍ വൈറലായിരുന്നു.

ഗാംഗുലി നടന്നുപോകുമ്പോള്‍ കാലിന്‍മേല്‍ കാലി കയറ്റി കട്ട ഹീറോയിസം കാട്ടി ഗാംഗുലിയെ മൈന്റ് ചെയ്യാതിരിക്കുന്ന കോലിയുടെ ചിത്രങ്ങളും വീഡിയോകളും ആരാധകര്‍ ആഘോഷമാക്കിയിരുന്നു. ഇത്രയും സംഭവങ്ങളുണ്ടായതിനാല്‍ത്തന്നെ ഡല്‍ഹിയില്‍ ഇരു ടീമും വീണ്ടും നേര്‍ക്കുനേര്‍ എത്തുമ്പോള്‍ കോലി-ഗാംഗുലി പോരാട്ടം വീണ്ടും കാണേണ്ടിവരുമോയെന്നാണ് എല്ലാവരും ഉറ്റുനോക്കിയത്.

എന്നാല്‍ എല്ലാവരുടെയും കണക്കുകൂട്ടല്‍ തെറ്റിച്ച സംഭവമാണ് മത്സരശേഷം നടന്നത്. ആര്‍സിബിയെ ഡല്‍ഹി തോല്‍പ്പിച്ചതിന് ശേഷം ഹസ്തദാനം നല്‍കവെ ഗാംഗുലിക്ക് കൈകൊടുക്കാന്‍ കോലി തയ്യാറായി. തോളത്ത് തട്ടി ഗാംഗുലി കോലിയെ ആശ്വസിപ്പിക്കുകയും ചെയ്തു. ഇരുവരും തമ്മില്‍ വലിയ പ്രശ്‌നങ്ങളുണ്ടെന്നും വലിയൊരു ഉടക്കുണ്ടാവുമെന്നും പ്രതീക്ഷിച്ചിരിക്കവെയാണ് ഇരുവരും കൈകൊടുത്ത് മാന്യമായി പിരിഞ്ഞത്.

ലഖ്‌നൗ സൂപ്പര്‍ ജയ്ന്റ്‌സിനെതിരായുണ്ടായ പ്രശ്‌നങ്ങളില്‍ നിന്ന് കോലിക്ക് കാര്യങ്ങള്‍ മനസിലായെന്നാണ് ആരാധകര്‍ പറയുന്നത്. ലഖ്‌നൗ സൂപ്പര്‍ ജയ്ന്റ്‌സിനെതിരായ മത്സരശേഷം ലഖ്‌നൗവിന്റെ ഉപദേഷ്ടാവും മുന്‍ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ് നായകനുമായ ഗൗതം ഗംഭീറുമായി വിരാട് കോലി ഉടക്കിയിരുന്നു. ലഖ്‌നൗവിന്റെ അഫ്ഗാന്‍ താരം നവീന്‍ ഉല്‍ ഹഖിനോടും കോലി കയര്‍ത്തിരുന്നു. ഇത് വലിയ വിവാദമാവുകയും നടപടി നേരിടുകയും ചെയ്തു.

virat kohli

മാച്ച് ഫീയുടെ 100 ശതമാനമാണ് കോലി പിഴ നല്‍കിയത്. ഇതാവാം കോലി ഒതുങ്ങാന്‍ കാരണമെന്നാണ് ആരാധകര്‍ വിലയിരുത്തുന്നത്. കഴിഞ്ഞ മത്സരങ്ങളിലെല്ലാം അമിത ആക്രമണോത്സകത കാട്ടിയ കോലി ഡല്‍ഹിക്കെതിരേ വളരെ ശാന്തനായാണ് കളിച്ചത്. മുഹമ്മദ് സിറാജ് ഫില്‍ സാള്‍ട്ടുമായി ഉടക്കുന്ന സാഹചര്യമുണ്ടായപ്പോഴും കോലി ഇതിലൊന്നും ഇടപെടാതെ ഒഴിഞ്ഞുമാറി. ബിസിസി ഐ കോലിയോട് വിശദീകരണം ചോദിച്ചിരുന്നു.

താന്‍ മോശമായൊന്നും പറഞ്ഞിട്ടില്ല എന്ന് കോലി വിശദീകരണം നല്‍കുകയും ചെയ്തു. എന്തായാലും ഡല്‍ഹിക്കെതിരേ ആക്രമണോത്സകതയില്ലാതെ കോലി ഒതുങ്ങിയെന്നതാണ് വസ്തുത. ഡല്‍ഹിയോട് ടീം തോറ്റെങ്കിലും കോലി തകര്‍പ്പന്‍ നേട്ടങ്ങളാണ് സ്വന്തമാക്കിയത്. 46 പന്തില്‍ അഞ്ച് ബൗണ്ടറി ഉള്‍പ്പെടെ 55 റണ്‍സാണ് കോലി നേടിയത്. ഡല്‍ഹിക്കെതിരായ പ്രകടനത്തോടെ ഐപിഎല്ലില്‍ 7000 റണ്‍സെന്ന നാഴികക്കല്ലും കോലി പിന്നിട്ടു.

ഈ നേട്ടത്തിലെത്തുന്ന ആദ്യത്തെ താരമാണ് കോലി. ഈ സീസണിലും 400 റണ്‍സ് പിന്നിട്ട് ഒമ്പത് സീസണുകളില്‍ ഈ നേട്ടത്തിലെത്തുന്ന താരമെന്ന റെക്കോഡും കോലി സ്വന്തം പേരിലാക്കി. എന്നാല്‍ ഇതിനിടെയിലും കോലിയുടെ മെല്ലെപ്പോക്ക് ബാറ്റിങ് വിമര്‍ശനം നേരിടുന്നു. പവര്‍പ്ലേയില്‍ കോലി അല്‍പ്പം കൂടി സ്‌ട്രൈക്കറേറ്റുയര്‍ത്തി കളിക്കണമെന്നാണ് ആരാധകര്‍ പറയുന്നത്.

Story first published: Sunday, May 7, 2023, 6:49 [IST]
Other articles published on May 7, 2023
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+