For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

IPL 2023: ഡിസി പുറത്തേക്ക്! തുടരെ അഞ്ചാം തോല്‍വി; വിജയവഴിയില്‍ ആര്‍സിബി

ബെംഗളൂരു: ഐപിഎല്ലില്‍ ഇത്തവണ പ്ലേഓഫ് കാണാതെ പുറത്താവുന്ന ആദ്യത്തെ ടീമെന്ന നാണക്കേടിലേക്ക് ഒരുപടി കൂടി അടുത്ത് ഡല്‍ഹി ക്യാപ്പിറ്റല്‍സ്. സീസണില്‍ തുടര്‍ച്ചയായ അഞ്ചാമത്തെ പരാജയവും ഡേവിഡ് വാര്‍ണറുടെ ടീം ഏറ്റുവാങ്ങിയിരിക്കുകയാണ്. റോയല്‍ ചാലഞ്ചേഴ്‌സ് ബാംഗ്ലൂരിനോടു അവരുടെ തട്ടകമായ ചിന്നസ്വാമി സ്‌റ്റേഡിയത്തില്‍ ഡിസി 23 റണ്‍സിനു തകര്‍ന്നടിയുകയായിരുന്നു.

ഒരിക്കല്‍ക്കൂടി ബാറ്റിങ് നിരയുടെ ദയനീയ പ്രകടനം ഡിസിയെ ചതിക്കുകയായിരുന്നു. മറുഭാഗത്ത് ആര്‍സിബിയാവട്ടെ തുടര്‍ച്ചയായ രണ്ടു പരാജയങ്ങള്‍ക്കു ശേഷം മിന്നും ജയത്തോടെ ശക്തമായ തിരിച്ചുവരവ് നടത്തിയിരിക്കുകയാണ്. അത്ര ദുഷ്‌കരമല്ലാത്ത 175 റണ്‍സിന്റെ വിജയലക്ഷ്യമാണ് ഡിസിക്കു ഫഫ് ഡുപ്ലെസിയും സംഘവും നല്‍കിയത്.

RCB TEAM

എന്നാല്‍ പൃഥ്വി ഷായും (0) മിച്ചെല്‍ മാര്‍ഷും (0) യഷ് ദൂലുമെല്ലാം (1) മൂന്നോവറില്‍ തന്നെ പുറത്തായതോടെ ഡിസിയുടെ മുനയൊടിഞ്ഞു. പവര്‍പ്ലേ തീരും മുമ്പ് നായകന്‍ ഡേവിഡ് വാര്‍ണറും (19) ക്രീസ് വിട്ടതോട ഡിസിയുടെ തോല്‍വിയുറപ്പായി. പിന്നെയങ്ങോട്ട് എത്ര ഓവറകള്‍ ഡിസി ക്രീസില്‍ പിടിച്ചുനില്‍ക്കുമെന്നു മാത്രമേ അറിയാനുണ്ടായിരുന്നുള്ളൂ. തട്ടിയും മുട്ടിയും ഇന്നിങ്‌സ് മുന്നോട്ടു കൊണ്ടുപോയ ഡിസി ഒടുവില്‍ ഒമ്പതിനു 151 റണ്‍സിനു ഇന്നിങ്‌സ് അവസാനിപ്പിക്കുകയും ചെയ്തു.

മനീഷ് പാണ്ഡെയുടെ (50) ഇന്നിങ്‌സാണ് ഡിസിയുടെ പരാജയഭാരം കുറച്ചത്. 38 ബോളുകള്‍ നേരിട്ട താരം അഞ്ചു ഫോറും ഒരു സിക്‌സറുമടിച്ചു. ആന്‍ഡ്രിച്ച് നോര്‍ക്കിയ (23*), അക്ഷര്‍ പട്ടേല്‍ (21) എന്നിവരാണ് ഡിസിയുടെ മറ്റു പ്രധാന സ്‌കോറര്‍മാര്‍. അരങ്ങേറ്റ മല്‍സരം കളിച്ച ഫാസ്റ്റ് ബൗളര്‍ വിജയ്കുമാര്‍ വൈശാഖാണ് ആര്‍സിബി ബൗളിങ് നിരയില്‍ ഏറ്റവും മികച്ചുനിന്നത്. നാലോവറില്‍ 20 റണ്‍സ് മാത്രം വിട്ടുകൊടുത്താണ് മൂന്നു പേരെ പുറത്താക്കിയത്. മുഹമ്മദ് സിറാജ് രണ്ടു വിക്കറ്റുകളും നേടി. സ്‌കോര്‍: റോയല്‍ ചാലഞ്ചേഴ്‌സ് ബാംഗ്ലൂര്‍ ആറിന് 174, ഡല്‍ഹി ക്യാപ്പിറ്റല്‍സ് 9ന് 151.

VIRAT KOHLI

നേരത്തേ ടോസ് നഷ്ടപ്പെട്ട് ബാറ്റിങിന് അയക്കപ്പെട്ട ആര്‍സിബി ആറു വിക്കറ്റിനു 174 റണ്‍സെടുക്കുകയായിരുന്നു. സീസണില്‍ നാലു മല്‍സരങ്ങളില്‍ നിന്നും മൂന്നാം ഫിഫ്റ്റി കണ്ടെത്തിയ വിരാട് കോലിയാണ് ആര്‍സിബിയുടെ അമരക്കാരനായത്. ചടുലമായ ബാറ്റിങ് കാഴ്ചവച്ച അദ്ദേഹം 34 ബോളില്‍ ആറു ഫോറും ഒരു സികസറുമടിച്ചു. മറ്റാരും ആര്‍സിബി നിരയില്‍ 30 കടന്നില്ല.

മഹിപാല്‍ ലൊംറോര്‍ (26), ഗ്ലെന്‍ മാക്‌സ്വെല്‍ (24), നായകന്‍ ഫഫ് ഡുപ്ലെസി (22), ഷഹബാസ് അഹമ്മദ് (20*) എന്നിങ്ങനെയാണ് മറ്റുള്ളവരുടെ സ്‌കോറുകള്‍. ദിനേശ് കാര്‍ത്തിക് ഒരിക്കല്‍ക്കൂടി ബാറ്റിങില്‍ ഫ്‌ളോപ്പായി. അദ്ദേഹം ഗോള്‍ഡന്‍ ഡെക്കാവുകയായിരുന്നു. ഇംപാക്ട് പ്ലെയറായി ഇറങ്ങിയ അനൂജ് റാവത്ത് പുറത്താവാതെ 15 റണ്‍സുമെടുത്തു.

ഒരു ഘട്ടത്തില്‍ 200 റണ്‍സെങ്കിലും നേടുമെന്ന തരത്തിലായിരുന്നു ആര്‍സിബിയുടെ കുതിപ്പ്. 10 ഓവറില്‍ ഒരു വിക്കറ്റിനു 89 റണ്‍സെന്ന നിലയിലായിരുന്നു അവര്‍. എന്നാല്‍ അടുത്ത 10 ഓവറില്‍ ആര്‍സിബിക്കു വിക്കറ്റുകള്‍ നഷ്ടമായിക്കൊണ്ടിരുന്നു. 11 ഓവറില്‍ രണ്ടിനു 103 റണ്‍സെന്ന നിലയിലായിരുന്നു ആര്‍സിബി.

എന്നാല്‍ അടുത്ത ഒമ്പതോവറില്‍ 71 റണ്‍സ് മാത്രമേ അവര്‍ക്കു നഷ്ടമായുള്ളൂ. നാലു വിക്കറ്റുകള്‍ നഷ്ടമാവുകയും ചെയ്തു. കുല്‍ദീപ് യാദവിന്റെ ഒരോവറില്‍ അടുത്തടുത്ത ബോളിലാണ് മാക്‌സ്വെല്ലും കാര്‍ത്തികും മടങ്ങിയത്. ഡിസിക്കായി കൂല്‍ദീപും മിച്ചെല്‍ മാര്‍ഷും രണ്ടു വിക്കറ്റുകള്‍ വീതം നേടി.

ടോസിനു ശേഷം ഡിസി നായകന്‍ ഡേവിഡ് വാര്‍ണര്‍ ബൗളിങ് തിരഞ്ഞെടുക്കുകയായിരുന്നു. ഇരുടീമുകളും മുന്‍ മല്‍സരങ്ങളിലെ ഇലവനില്‍ മാറ്റം വരുത്തിയിരുന്നു. ഡേവിഡ് വില്ലിക്കു പകരം വനിന്ദു ഹസരംഗ ആര്‍സിബി ടീമിലേക്കു വന്നപ്പോള്‍ റോമന്‍ പവെലിനെ പുറത്തിരുത്തിയ ഡിസി പകരം മിച്ചെല്‍ മാര്‍ഷിനെയും ഇറക്കുകയായിരുന്നു.

പ്ലെയിങ് ഇലവന്‍

റോയല്‍ ചാലഞ്ചേഴ്‌സ് ബാംഗ്ലൂര്‍- വിരാട് കോലി, ഫഫ് ഡുപ്ലെസി (ക്യാപ്റ്റന്‍), മഹിപാല്‍ ലൊംറോര്‍, ഗ്ലെന്‍ മാക്‌സ്വെല്‍, ഷഹബാസ് അഹമ്മദ്, ദിനേശ് കാര്‍ത്തിക് (വിക്കറ്റ് കീപ്പര്‍), വനിന്ദു ഹസരംഗ, ഹര്‍ഷല്‍ പട്ടേല്‍, വെയ്ന്‍ പാര്‍നല്‍, മുഹമ്മദ് സിറാജ്, വിജയ്കുമാര്‍ വൈശാഖ്.

ഡല്‍ഹി ക്യാപ്പിറ്റല്‍സ്- ഡേവിഡ് വാര്‍ണര്‍ (ക്യാപ്റ്റന്‍) മിച്ചെല്‍ മാര്‍ഷ്, യഷ് ദൂല്‍, മനീഷ് പാണ്ഡെ, അമന്‍ ഹക്കീം ഖാന്‍, അക്ഷര്‍ പട്ടേല്‍, ലളിത് യാദവ്, അഭിഷേക് പൊറെല്‍ (വിക്കറ്റ് കീപ്പര്‍), കുല്‍ദീപ് യാദവ്്, ആന്‍ഡ്രിച്ച് നോര്‍ക്കിയ, മുസ്തഫിസുര്‍ റഹ്മാന്‍.

Story first published: Saturday, April 15, 2023, 9:52 [IST]
Other articles published on Apr 15, 2023
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+