IPL 2023: 6,6,4-സാള്‍ട്ടിനോട് കയര്‍ത്ത് സിറാജ്! വിരല്‍ ചൂണ്ടി വെല്ലുവിളി! രൂക്ഷ വിമര്‍ശനം
ഡല്‍ഹി: ഇന്ത്യന്‍ പ്രീമിയര്‍ ലീഗിന്റെ 16ാം സീസണില്‍ ആര്‍സിബിയുടെ 182 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന ഡല്‍ഹി അതിവേഗത്തില്‍ ബാറ്റുചെയ്യപകയാണ്. സീസണില്‍ ഇതുവരെ കാണാത്ത ആക്രമണോത്സകതയോടെയാണ് ഡല്‍ഹി ബാറ്റുചെയ്യുന്നത്. പ്രധാനമായും ഓപ്പണറും വിക്കറ്റ് കീപ്പറുമായ ഫില്‍ സാള്‍ട്ടാണ് ഡല്‍ഹിക്കായി വെടിക്കെട്ട് നടത്തിയത്.
പ്രധാപകാലത്തെ ഡല്‍ഹിയെ അനുസ്മരിപ്പിക്കുന്ന ബാറ്റിങ് പ്രകടനമാണ് താരം കാഴ്ചവെച്ചത്. എറിയാനെത്തിയ ബൗളര്‍മാരോട് യാതൊരു ദയയും കാട്ടാത്ത സാള്‍ട്ട് മുഹമ്മദ് സിറാജിനെയും അടിച്ചുപറത്തി. സീസണില്‍ മികച്ച രീതിയില്‍ പന്തെറിയുഞ്ഞ സിറാജ് അഞ്ചാം ഓവര്‍ എറിയാനെത്തിയപ്പോള്‍ നാടകീയ സംഭവം മൈതാനത്ത് അരങ്ങേറിയിരിക്കുകയാണ്. സാള്‍ട്ടിന്റെ തനിക്കെതിരായ വെടിക്കെട്ട് ബാറ്റിങ് കണ്ടതോടെയാണ് സിറാജ് താരവുമായി കൊമ്പുകോര്‍ത്തതെന്ന് പറയാം.

അഞ്ചാം ഓവര്‍ എറിയാനെത്തിയ സിറാജിന്റെ ആദ്യത്തെ രണ്ട് പന്തും സാള്‍ട്ട് സിക്‌സര്‍ പറത്തി. മൂന്നാം പന്തും സിക്‌സറിന് ശ്രമിച്ചെങ്കിലും നേരിയ വ്യത്യാസത്തില്‍ ബൗണ്ടറിയായി. ഇതോടെ നാലാം പന്ത് ബൗണ്‍സര്‍ പരീക്ഷിച്ചപ്പോള്‍ അത് സാള്‍ട്ടിന്റെ തലക്ക് മുകളിലൂടെ പോയതിനാല്‍ അംപയര്‍ വൈഡ് വിളിച്ചു. ഇതിന് ശേഷം സിറാജിനെ നോക്കി ചിരിച്ചുകൊണ്ട് സാള്‍ട്ട് എന്തോ പറഞ്ഞു. എന്നാല്‍ ഇത് സിറാജിന് തീരെ രസിച്ചില്ല.
വിരല്‍ ചൂണ്ടി രോഷത്തോടെ സാള്‍ട്ടിനെതിരേ സംസാരിക്കുന്ന സിറാജിനെയാണ് പിന്നെ കളത്തില്‍ കണ്ടത്. മോശം ഭാഷാ പ്രയോഗം സിറാജ് നടത്തിയിട്ടുണ്ടെന്നുറപ്പ്. സിറാജ് കയര്‍ത്ത് സംസാരിക്കുമ്പോഴും സാള്‍ട്ട് ചിരിച്ചുകൊണ്ടാണ് മറുപടി നല്‍കിയത്. അംപയറും നായകന്‍ ഫഫ് ഡുപ്ലെസിസും ചേര്‍ന്ന് സിറാജിനെ ശാന്തനാക്കി മടക്കിയക്കുകയായിരുന്നു.
ലഖ്‌നൗവിനെതിരായ അവസാന മത്സരത്തില്‍ വിരാട് കോലിയും നവീന്‍ ഉല്‍ ഹഖും ഗൗതം ഗംഭീറുമായെല്ലാം നടന്ന പ്രശ്‌നങ്ങള്‍ ആര്‍സിബിക്ക് വലിയ നാണക്കേടായിരിക്കുകയാണ്. ആര്‍സിബിയിലെ ചില താരങ്ങളുടെ അമിത ആക്രമണോത്സകത ചര്‍ച്ചയാകവെയാണ് വീണ്ടും സിറാജിന്റെ ദേഷ്യപ്പെടല്‍. എന്നാല്‍ കൂടുതല്‍ പ്രശ്‌നങ്ങളിലേക്ക് പോകാതെ കൃത്യമായ ഇടപെടല്‍ നടത്താന്‍ അംപയര്‍ക്കും ഡുപ്ലെസിസിനും സാധിച്ചു.
ലഖ്‌നൗ സൂപ്പര്‍ ജയ്ന്റ്‌സിനെതിരേയും സിറാജിന്റെ അമിത ആക്രമണോത്സകത ചര്‍ച്ചയായിരുന്നു. സമീപകാലത്തായി പ്രകടനം മെച്ചപ്പെട്ടതോടെ സിറാജിന് അല്‍പ്പം അഹങ്കാരമായിട്ടുണ്ടെന്ന് പറയാം. ഇതോടെ നിയന്ത്രണമില്ലാത്ത പെരുമാറ്റമാണ് പലപ്പോഴും സിറാജ് കാട്ടുന്നത്. ആക്രമണോത്സകത നല്ലതാണെങ്കിലും എതിര്‍ താരത്തെ പരിധിവിട്ട് സ്ലെഡ്ജ് ചെയ്യുന്നതും തട്ടിക്കയറുന്നതും ക്രിക്കറ്റിന് ഒട്ടും ചേരുന്നതല്ലെന്ന് പറയാം.

സീസണില്‍ മികച്ച ഇക്കോണമിയിലാണ് സിറാജ് പന്തെറിഞ്ഞിരുന്നത്. പ്രത്യേകിച്ച് പവര്‍പ്ലേയില്‍. അതുകൊണ്ട് തന്നെ ഇതേ പ്രകടനം ആവര്‍ത്തിക്കാമെന്ന് കരുതിയാണ് സിറാജ് ഇറങ്ങിയതെങ്കിലും വെടിക്കെട്ട് നടത്തി സാള്‍ട്ട് കണക്കുകൂട്ടല്‍ തെറ്റിച്ചു. ആദ്യത്തെ രണ്ട് ഓവറില്‍ 28 റണ്‍സാണ് സിറാജ് വഴങ്ങിയത്. മൂന്ന് ഫോറും രണ്ട് സിക്‌സും ഇതില്‍ ഉള്‍പ്പെടും. തുടക്കത്തിലേ തല്ലുവാങ്ങിയത് സിറാജിനെ ചൊടിപ്പിച്ചു.
ഈ ദേഷ്യമാണ് സാള്‍ട്ടിനോട് തീര്‍ത്തതെന്ന് പറയാം. മോശം പെരുമാറ്റത്തിന് സിറാജിന് പിഴ ശിക്ഷ ലഭിക്കാനുള്ള സാധ്യതയും കൂടുതലാണ്. എന്തായാലും സിറാജിന്റെ സാള്‍ട്ടിനോട് കയര്‍ക്കുന്ന വീഡിയോ ഇതിനോടകം വൈറലായിക്കഴിഞ്ഞു. കൂടുതല്‍ ആരാധകരും സിറാജിന്റെ അമിത ആക്രമണോത്സകതയെ വിമര്‍ശിക്കുകയാണ്. കോലിയെക്കണ്ട് സിറാജ് പഠിക്കുന്നത് കരിയറിന് നല്ലതല്ലെന്നും ആരാധകര്‍ ഓര്‍മിപ്പിക്കുന്നു.
മത്സരത്തില്‍ ആര്‍സിബിയെ നാണംകെടുത്താന്‍ ഡല്‍ഹിക്കായി. ആര്‍സിബി മുന്നോട്ടുവെച്ച 182 റണ്‍സ് വിജയലക്ഷ്യം 20 പന്തുകള്‍ ബാക്കിനിര്‍ത്തി മറികടക്കാന്‍ ഡല്‍ഹിക്ക് സാധിച്ചു. ഫില്‍ സാള്‍ട്ടിന്റെയും (87) റില്ലി റൂസോയുടെയും (35) വെടിക്കെട്ട് ബാറ്റിങ്ങാണ് ഡല്‍ഹിക്ക് ജയമൊരുക്കിയത്. ജയത്തോടെ അവസാന സ്ഥാനക്കാരെന്ന നാണക്കേടില്‍ നിന്ന് തടിരക്ഷിക്കാനും ഡല്‍ഹിക്കായി. സീസണില്‍ ആദ്യം നേര്‍ക്കുനേര്‍ എത്തിയപ്പോള്‍ വീഴ്ത്തിയ ആര്‍സിബിയോട് കണക്കുവീട്ടാനും ഡല്‍ഹിക്ക് സാധിച്ചു.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications