For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

IPL 2023: മറ്റാര്‍ക്കുമില്ല, ചരിത്ര നേട്ടവുമായി കിങ് കോലി! വിമര്‍ശകര്‍ വീണ്ടും കരഞ്ഞോളൂ

ഡല്‍ഹി: ഇന്ത്യന്‍ പ്രീമിയര്‍ ലീഗിന്റെ 16ാം സീസണിലെ 50ാം മത്സരത്തില്‍ ഡല്‍ഹി ക്യാപിറ്റല്‍സിനെതിരേ ആര്‍സിബി ആദ്യം ബാറ്റ് ചെയ്യുകയാണ്. ഭേദപ്പെട്ട തുടക്കം ലഭിച്ച ആര്‍സിബിക്കായി വിരാട് കോലി 15 റണ്‍സ് പിന്നിട്ടതോടെ വമ്പനൊരു റെക്കോഡ് സ്വന്തം പേരിലാക്കിയിരിക്കുകയാണ്. ഐപിഎല്ലില്‍ മറ്റൊരു താരത്തിനും ഇതുവരെ നേടാനാവാത്ത ചരിത്ര റെക്കോഡാണ് കോലി സ്വന്തം പേരിലെഴുതിയിരിക്കുന്നത്.

ഐപിഎല്ലില്‍ 7000 റണ്‍സെന്ന നാഴികക്കല്ല് പിന്നിടുന്ന ആദ്യത്തെ ബാറ്റ്‌സ്മാനെന്ന റെക്കോഡാണ് കോലി സ്വന്തമാക്കിയിരിക്കുന്നത്. ഐപിഎല്ലില്‍ ഇതുവരെ മറ്റാര്‍ക്കും എത്തിപ്പിടിക്കാനാവാത്ത നേട്ടത്തിലേക്കെത്തി തന്റെ രാജകീയ സിംഹാസത്തിന്റെ കരുത്ത് വീണ്ടും തെളിയിക്കാന്‍ കോലിക്ക് സാധിച്ചിരിക്കുന്നു. ഈ സീസണില്‍ മെല്ലപ്പോക്ക് ബാറ്റിങ്ങിന്റെ പേരില്‍ കോലി വിമര്‍ശനം നേരിടുമ്പോഴും വമ്പന്‍ റെക്കോഡോടെ വിമര്‍ശകരെക്കൊണ്ട് കൈയടിപ്പിക്കുകയാണ് അദ്ദേഹം. 233 മത്സത്തില്‍ നിന്നാണ് 7000 റണ്‍സെന്ന നാഴികക്കല്ല് കോലി പിന്നിട്ടത്.

virat kohli

130 സ്‌ട്രൈക്കറേറ്റുള്ള കോലി 54 തവണയാണ് 50ലധികം റണ്‍സ് നേടിയിട്ടുള്ളത്. രണ്ടാം സ്ഥാനത്തുള്ള ശിഖര്‍ ധവാന്‍ 213 മത്സരത്തില്‍ നിന്ന് 6536 റണ്‍സാണ് നേടിയത്. ഡേവിഡ് വാര്‍ണര്‍ 172 മത്സരത്തില്‍ നിന്ന് 6189 റണ്‍സുമായി മൂന്നാം സ്ഥാനത്തും രോഹിത് ശര്‍മ 237 മത്സരത്തില്‍ നിന്ന് 6063 റണ്‍സും 205 മത്സരത്തില്‍ നിന്ന് 5528 റണ്‍സുമായി സുരേഷ് റെയ്‌നയും ആദ്യ അഞ്ച് സ്ഥാനങ്ങളില്‍ നില്‍ക്കുന്നു.

സീസണിലെ ആറാം ഫിഫ്റ്റി നേടിയാണ് കോലി കളം വിട്ടത്. 46 പന്ത് നേരിട്ട് അഞ്ച് ബൗണ്ടറി ഉള്‍പ്പെടെ 55 റണ്‍സാണ് കോലി നേടിയത്. ഇതോടെ സീസണില്‍ 400 റണ്‍സും കോലി പിന്നിട്ടു. 9 സീസണുകളില്‍ 400ലധികം റണ്‍സ് നേടി ശിഖര്‍ ധവാനും സുരേഷ് റെയ്‌നക്കുമൊപ്പം ഈ റെക്കോഡില്‍ തലപ്പത്തേക്കെത്താനും കോലിക്ക് സാധിച്ചു. എന്നാല്‍ വമ്പന്‍ നേട്ടത്തിനിടെയിലും കോലിയുടെ സ്‌ട്രൈക്കറേറ്റിന്റെ പേരില്‍ വിമര്‍ശനം ഉയരുന്നുണ്ട്.

വിരാട് കോലിയുടെ റെക്കോഡുകളോട് കിടപിടിക്കാന്‍ മറ്റാരുമില്ലെന്ന് വീണ്ടും തെളിയിക്കപ്പെടുകയാണ്. രോഹിത് ശര്‍മയെല്ലാം ടി20 ഫോര്‍മാറ്റില്‍ റണ്‍സ് കണ്ടെത്താനാവാതെ പ്രയാസപ്പെടുകയാണ്. ഈ സീസണില്‍ രണ്ട് ഡെക്കടക്കം രോഹിത് ശര്‍മ നാണംകെടുമ്പോഴും ഒരുവശത്ത് കോലി തന്റെ ഗംഭീര പ്രകടനം തുടരുന്നു. സ്ഥിരതയോടെ കളിക്കുന്ന കോലിയും ഫഫ് ഡുപ്ലെസിസുമാണ് ഈ സീസണില്‍ കൂടുതല്‍ റണ്‍സ് നേടിയ കൂട്ടുകെട്ട്.

ഐപിഎല്ലിന്റെ നായകനായി ഏറെക്കാലം കളിച്ചെങ്കിലും കപ്പിലേക്കെത്താനുള്ള ഭാഗ്യം അദ്ദേഹത്തിനുണ്ടായില്ല. എന്നാല്‍ തന്റെ പ്രകടനം ഒരു ഘട്ടത്തിലും താഴോട്ട് പോകാതെ കോലി ശ്രദ്ധിക്കുന്നു. അവസാന സീസണില്‍ തുടര്‍ച്ചയായി രണ്ട് തവണ ഡെക്കായതടക്കം അല്‍പ്പം പതറിയെങ്കിലും ശക്തമായ തിരിച്ചുവരവ് നടത്താന്‍ കോലിക്ക് സാധിക്കുന്നുണ്ട്. രോഹിത് ശര്‍മ അധികം വൈകാതെ ടി20 ഫോര്‍മാറ്റ് നിര്‍ത്താന്‍ സാധ്യതയുണ്ട്.

virat kohli

എന്നാല്‍ വിരാട് കോലിക്ക് ഇനിയും ഏറെ നാള്‍ ടി20 കളിക്കാന്‍ സാധിക്കുമെന്ന് തന്നെ അദ്ദേഹത്തിന്റെ പ്രകടനത്തില്‍ നിന്ന് വിലയിരുത്താം. 2024ലെ ടി20 ലോകകപ്പിനുള്ള ഇന്ത്യന്‍ ടീമിലും നിര്‍ണ്ണായക താരമായി കോലി ഇടം പിടിച്ചേക്കും. ഇത്തവണ മികച്ച ബാറ്റിങ് പ്രകടനത്തോടെ നിലവില്‍ റണ്‍വേട്ടക്കാരില്‍ അഞ്ചാംസ്ഥാനത്താണ് കോലിയുള്ളത്. ഇന്നത്തെ മത്സരത്തിന്റെ സ്‌കോര്‍ പരിഗണിക്കാതെ നോക്കുമ്പോള്‍ 9 മത്സരത്തില്‍ നിന്ന് 364 റണ്‍സാണ് കോലി നേടിയത്.

45.50 ശരാശരിയും 137.87 സ്‌ട്രൈക്കറേറ്റുമുള്ള കോലി അഞ്ച് ഫിഫ്റ്റി സീസണില്‍ നേടിക്കഴിഞ്ഞു. ഈ സീസണില്‍ കന്നിക്കിരീട പ്രതീക്ഷയോടെയാണ് ആര്‍സിബിയുടെ കുതിപ്പ്. കപ്പിലേക്കെത്താനുള്ള കരുത്ത് നിലവില്‍ ആര്‍സിബിക്കുണ്ട്. മുഹമ്മദ് സിറാജ്, ജോഷ് ഹെയ്‌സല്‍വുഡ് പേസ് കൂട്ടുകെട്ടും വനിന്‍ഡു ഹസരങ്കയുടെ സ്പിന്‍ മികവും ആര്‍സിബിയുടെ കിരീട പ്രതീക്ഷകള്‍ സജീവമാക്കുന്നു.

Story first published: Saturday, May 6, 2023, 20:06 [IST]
Other articles published on May 6, 2023
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+