For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

IPL 2023: ഡിക്കെയെ ടീമിന് പുറത്താക്കൂ! സീസണിലെ രണ്ടാം ഡെക്ക്, വന്‍ നാണക്കേടിനൊപ്പം

കഴിഞ്ഞ ഐപിഎല്‍ സീസണില്‍ ഫിനിഷറുടെ റോളില്‍ മിന്നിച്ച റോയല്‍ ചാലഞ്ചേഴ്്‌സ് ബാംഗ്ലൂരിന്റെ വെറ്ററന്‍ വിക്കറ്റ് കീപ്പര്‍ ദിനേശ് കാര്‍ത്തിക് ഇത്തവണ ബാറ്റിങില്‍ വന്‍ ദുരന്തമായി മാറിക്കൊണ്ടിരിക്കുകയാണ്. തുടരെ നാലാമത്തെ മാച്ചിലും ഡിക്കെ ബാറ്റിങില്‍ ഫ്‌ളോപ്പായി മാറി. ഡല്‍ഹി ക്യാപ്പിറ്റല്‍സുമായി ഹോംഗ്രൗണ്ടായ ചിന്നസ്വാമി സ്‌റ്റേഡിയത്തില്‍ നടന്ന മല്‍സരത്തില്‍ അദ്ദേഹം ഗോള്‍ഡന്‍ ഡെക്കായി ക്രീസ് വിടുകയായിരുന്നു.

ഈ സീസണില്‍ കാര്‍ത്തിക്കിന്റെ രണ്ടാമത്തെ ഡെക്ക് കൂടിയാണിത്. മുബൈ ഇന്ത്യന്‍സിനെതിരായ ആദ്യ കളിയില്‍ ഡെക്കോടെയാണ് അദ്ദേഹം തുടങ്ങിയത്. കൊല്‍ക്കത്ത നൈറ്റ്‌റൈഡേഴ്‌സിനെതിരേ എട്ടു ബോളില്‍ ഒമ്പതും ലഖ്‌നൗ സൂപ്പര്‍ ജയന്റ്‌സിനെതിരേ ഒരു ബോളില്‍ ഒന്നും റണ്‍സാണ് നേടിയത്. ഇപ്പോള്‍ ഡിസിക്കെതിരേ ഗോള്‍ഡന്‍ ഡെക്കായ കാര്‍ത്തിക് ആരാധകരെ ഒരിക്കല്‍ക്കൂടി നിരാശപ്പെടുത്തിയിരിക്കുകയാണ്.

DINESH KARTHIK

ഡല്‍ഹി ക്യാപ്പിറ്റല്‍സിനെതിരേ ഡെക്കായതോടെ നാണക്കേടിന്റെ വമ്പന്‍ റെക്കോര്‍ഡിനൊപ്പവും ദിനേശ് കാര്‍ത്തിക് എത്തി. ടൂര്‍ണമെന്റിന്റെ ചരിത്രത്തില്‍ ഏറ്റവുമധികം തവണ ഡെക്കായ താരമെന്ന മന്‍ദീപ് സിങിന്റെ റെക്കോര്‍ഡിനൊപ്പമാണ് അദ്ദേഹമെത്തിയത്. ഇതു 15ാം തവണയാണ് ഡിക്കെ പൂജ്യത്തിനു ക്രീസ് വിട്ടത്.

ഈസീസണില്‍ തന്നെയായിരുന്നു കൊല്‍ക്കത്ത നൈറ്റ്‌റൈഡേഴ്്‌സ് താരമായ മന്‍ദീപ് 15ാം ഡെക്ക് കുറിച്ച് ഒന്നാമതെത്തിയത്. ഡെക്ക് വീരന്‍മാരുടെ ഈ ലിസ്റ്റില്‍ രണ്ടാംസ്ഥാനം രണ്ടു പേര്‍ ചേര്‍ന്ന് പങ്കിടുകയാണ്. മുംബൈ ഇന്ത്യന്‍സ് നായകന്‍ രോഹിത് ശര്‍മയും കൊല്‍ക്കത്ത നൈറ്റ്‌റൈഡേഴ്‌സിന്റെ സുനില്‍ നരെയ്‌നും 14 തവണ വീതം ഡെക്കായിട്ടുണ്ട്.

ബാറ്റിങില്‍ തുടരെ ഫ്‌ളോപ്പായിക്കൊണ്ടിരിക്കുന്ന ദിനേശ് കാര്‍ത്തിക്കിനെതിരേ സോഷ്യല്‍ മീഡിയയില്‍ വലിയ വിമര്‍ശനങ്ങളും പരിഹാസങ്ങളും ഉയരുകയാണ്. എംഎസ് ധോണിയുമായി കാര്‍ത്തികിന താരതമ്യം ചെയ്തവരെ ജയിലില്‍ അടയ്ക്കണമെന്നായിരുന്നു ഒരു യൂസറുടെ പരിഹാസം. ദിനേശ് കാര്‍ത്തികിന്റെ ദിവസങ്ങള്‍ അവസാനിക്കാന്‍ പോവുകയാണെന്നാണ് ഞാന്‍ കരുതുന്നത്. വളരെ അലസമായി ബാറ്റ് ചെയ്യുന്ന അദ്ദേഹം ബാറ്റിങില്‍ സ്വയമൊന്നു സഹായിക്കാന്‍ പോലും ശ്രമിക്കുന്നില്ലെന്നതാണ് ഖേദകരമായ കാര്യം.

DINESH KARTHIK

ഇന്നത്തെ മാച്ചില്‍ ആറോവറുകള്‍ കാര്‍ത്തിക്കിനു കളിക്കാന്‍ ബാക്കിയുണ്ടായിരുന്നു. പക്ഷെ അദ്ദേഹം വിക്കറ്റ് വലിച്ചെറിഞ്ഞതായും ഒരു യൂസര്‍ ചൂണ്ടിക്കാട്ടി. ദിനേശ് കാര്‍ത്തിക്കിനെ ടീമില്‍ നിന്നും ആര്‍സിബി ഒഴിവാക്കണം. ടൂര്‍ണമെന്റിലെ ശേഷിച്ച മല്‍സങ്ങളില്‍ ഒരു പകരക്കാരനെ കണ്ടെത്താന്‍ ആര്‍സിബി ശ്രമിക്കണമെന്നായിരുന്നു ഒരു യൂസറുടെ ആവശ്യം.

ഡിസിക്കെതിരേ 15ാം ഓവറിലായിരുന്നു ദിനേശ് കാര്‍ത്തിക് ക്രീസിലെത്തിയത്. സ്പിന്നര്‍ കുല്‍ദീപ് യാദവെറിഞ്ഞ ആദ്യത്തെ ബോളില്‍ ഗ്ലെന്‍ മാക്‌സ്വെല്‍ (24) പുറത്തായിരുന്നു. ഡേവിഡ് വാര്‍ണറായിരുന്നു ക്യാച്ചെടുത്തത്. ഫിനിഷറുടെ റോളില്‍ മികച്ചൊരു ഇന്നിങ്‌സ് കളിക്കാനുള്ള അവസരമായിരുന്നു ഇതോടെ അദ്ദേഹത്തിനു ലഭിച്ചത്. പക്ഷെ ആദ്യബോളില്‍ തന്നെ അനാവശ്യ ഷോട്ടിനു തുനിഞ്ഞ് ഡിക്കെ വിക്കറ്റ് വലിച്ചെറിഞ്ഞു. പുള്‍ ഷോട്ടിലൂടെ റണ്ണെടുക്കാനായിരുന്നു അദ്ദേഹത്തിന്റെ ശ്രമം. പക്ഷെ പ്രതീക്ഷിച്ചതു പോലെ ബോള്‍ കണക്ട് ചെയ്യാന്‍ സാധിച്ചില്ല. ഡീപ്പ് മിഡ് വിക്കറ്റില്‍ ലളിത് യാദവ് താഴ്ന്ന റണ്ണിങ് ക്യാച്ചിലൂടെ കാര്‍ത്തികിനെ പിടികൂടുകയും ചെയ്തു.

ഈ സീസണിലെ ഐപിഎല്ലില്‍ റോയല്‍ ചാലഞ്ചേഴ്‌സ് പ്ലേഓഫില്‍ എത്തിയേക്കില്ല. അടുത്ത വര്‍ഷം ദിനേശ് കാര്‍ത്തിക്, ഹര്‍ഷല്‍ പട്ടേല്‍ എന്നിവരെ ആര്‍സിബി ടീമില്‍ നിന്നും ഒഴിവാക്കണം. പകരം പുതിയ ഓപ്ഷനുകള്‍ നോക്കുകയും വേണം. ഡിക്കെ ഇത്തവണ സൂപ്പര്‍ ഫ്‌ളോപ്പ് തന്നെയാണ്. പക്ഷെ ആരും തന്നെ അദ്ദേഹത്തെക്കുറിച്ച് സംസാരിക്കുന്നില്ലെന്നായിരുന്നു ഒരു യൂസര്‍ കുറിച്ചത്.

Story first published: Saturday, April 15, 2023, 17:59 [IST]
Other articles published on Apr 15, 2023
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+