Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

IPL 2023: സിറാജിനെ തിരഞ്ഞുപിടിച്ച് തല്ലി! കാരണമുണ്ട്- തുറന്ന് പറഞ്ഞ് ഡേവിഡ് വാര്‍ണര്‍

ഡല്‍ഹി: ഇന്ത്യന്‍ പ്രീമിയര്‍ ലീഗിന്റെ 16ാം സീസണില്‍ ആര്‍സിബിക്ക് അപ്രതീക്ഷിത തിരിച്ചടി നല്‍കി തകര്‍പ്പന്‍ ജയം നേടിയിരിക്കുകയാണ് ഡല്‍ഹി ക്യാപിറ്റല്‍സ്. ഏഴ് വിക്കറ്റിനാണ് ആര്‍സിബിയെ ഡല്‍ഹി തകര്‍ത്തത്. ആദ്യം ബാറ്റ് ചെയ്ത ആര്‍സിബി നാല് വിക്കറ്റിന് 181 റണ്‍സെടുത്തപ്പോള്‍ മറുപടിക്കിറങ്ങിയ ഡല്‍ഹി 20 പന്ത് ബാക്കിനിര്‍ത്തിയാണ് വിജയലക്ഷ്യം മറികടന്നത്.

അവസാന സ്ഥാനത്തായിരുന്ന ഡല്‍ഹി അപ്രതീക്ഷിത ബാറ്റിങ് പ്രകടനമാണ് കാഴ്ചവെച്ചത്. ഇതില്‍ എടുത്തു പറയേണ്ടത് ഫില്‍ സാള്‍ട്ടിന്റെ ബാറ്റിങ്ങാണ്. 45 പന്ത് നേരിട്ട് എട്ട് ഫോറും ആറ് സിക്‌സും ഉള്‍പ്പെടെ 87 റണ്‍സാണ് സാള്‍ട്ട് നേടിയത്. ആര്‍സിബി ബൗളര്‍മാര്‍ക്ക് മുകളില്‍ കടന്നാക്രമിക്കുന്ന ബാറ്റിങ് പ്രകടനമാണ് സാള്‍ട്ട് കാഴ്ചവെച്ചത്. ഇതില്‍ ഏറ്റവും തല്ലുവാങ്ങിയ ആര്‍സിബി ബൗളര്‍ മുഹമ്മദ് സിറാജാണ്.

david warner, mohammed siraj

സീസണിലുടെനീളം തകര്‍പ്പന്‍ പ്രകടനം നടത്തിയ സിറാജിനെ ഒന്നുമല്ലാതാക്കിക്കളയുന്ന ബാറ്റിങ്ങാണ് ഡല്‍ഹി താരങ്ങള്‍ കാഴ്ചവെച്ചത്. രണ്ടോവര്‍ പന്തെറിഞ്ഞ സിറാജ് 28 റണ്‍സാണ് വിട്ടുകൊടുത്തത്. വിക്കറ്റ് നേടാനും സിറാജിന് സാധിച്ചില്ല. മൂന്ന് ഫോറും രണ്ട് സിക്‌സും സിറാജ് വഴങ്ങി. തീര്‍ത്തും നിരാശപ്പെടുത്തുന്ന ബൗളിങ്ങായിരുന്നു സിറാജിന്റേത്.

അഞ്ചാം ഓവര്‍ എറിയാനെത്തിയ സിറാജിനെതിരേ തുടര്‍ച്ചയായി രണ്ട് സിക്‌സും ഒരു ഫോറും ഫില്‍ സാള്‍ട്ട് നേടിയതോടെ സിറാജ് ഉടക്കുന്ന സാഹചര്യം ഉണ്ടായി. വിരല്‍ ചൂണ്ടി സിറാജും ഡല്‍ഹി നായകന്‍ ഡേവിഡ് വാര്‍ണറും സംസാരിക്കുകയും ചെയ്തു. എന്നാല്‍ അംപയര്‍മാരും സഹതാരങ്ങളും ചേര്‍ന്ന് സിറാജിനെയും ഫില്‍ സാള്‍ട്ടിനെയും വാര്‍ണറെയും സമാധാനിപ്പിച്ച് പ്രശ്‌നം വഷളാവാതെ സമാധാനിപ്പിക്കുകയായിരുന്നു.

ഇപ്പോഴിതാ എന്തുകൊണ്ടാണ് സിറാജുമായി പ്രശ്‌നമുണ്ടായതെന്നും സിറാജിനെ തിരഞ്ഞുപിടിച്ചാക്രമിക്കാന്‍ എന്താണ് കാരണമെന്നും വ്യക്തമാക്കിയിരിക്കുകയാണ് ഡല്‍ഹി നായകന്‍ ഡേവിഡ് വാര്‍ണര്‍. 'സിറാജിനെ ആക്രമിക്കണമെന്നത് നേരത്തെ തന്നെ ഞങ്ങളുടെ പദ്ധതിയായിരുന്നു. അതാണ് നടപ്പിലാക്കിയത്. അവന്‍ വളരെ നന്നായി ഈ സീസണില്‍ പന്തെറിയുന്നത് എല്ലാവര്‍ക്കും അറിയാവുന്നതാണ്. സിറാജാണ് ആര്‍സിബിയുടെ ബൗളിങ് നട്ടെല്ല്. അതുകൊണ്ട് തന്നെ സിറാജിനെ ആക്രമിച്ചാല്‍ മത്സരം ഞങ്ങളുടെ വഴിക്ക് വരുമെന്നാണ് ചിന്തിച്ചത്'- വാര്‍ണര്‍ പറഞ്ഞു.

പവര്‍പ്ലേയില്‍ വിക്കറ്റ് വീഴ്ത്തി മിടുക്കുകാട്ടുന്ന സിറാജ് മിക്ക കളിയിലും ആദ്യ ഓവറില്‍ത്തന്നെ വിക്കറ്റ് നേടിക്കൊടുത്തു. ആക്രമണോത്സകതയോടെ പന്തെറിയുന്ന സിറാജിനെ പൂട്ടുകയായിരുന്നു വാര്‍ണറുടെ പദ്ധതി. ഇതാണ് ഫിന്‍ സാള്‍ട്ട് കൃത്യമായി നടപ്പിലാക്കിയതും.സാള്‍ട്ടിന്റെ അപ്രതീക്ഷിത വെടിക്കെട്ട് സിറാജിന്റെ കണക്കുകൂട്ടല്‍ തെറ്റിച്ചു. ഇതോടെയാണ് താരം പ്രകോപിതനായത്. സീസണില്‍ മികച്ച ബൗളിങ് പ്രകടനം നടത്തുന്ന സിറാജിന് വലിയ ക്ഷീണമാവുന്ന തല്ലാണ് ഡല്‍ഹി കൊടുത്തത്.

mohammed siraj

10 മത്സരങ്ങളില്‍ നിന്ന് 15 വിക്കറ്റാണ് സിറാജ് വീഴ്ത്തിയത്. 7.72 ഇക്കോണമിയിലാണ് സിറാജിന്റെ പ്രകടനം. 21 റണ്‍സ് വഴങ്ങി നാല് വിക്കറ്റ് വീഴ്ത്തിയതാണ് മികച്ച പ്രകടനം. പവര്‍പ്ലേയില്‍ ഏറ്റവും മികച്ച ഇക്കോണമിയില്‍ പന്തെറിഞ്ഞ സിറാജിനെ തുടക്കത്തിലേ തല്ലിത്തളര്‍ത്തിയതോടെ മറ്റ് ആര്‍സിബി ബൗളര്‍മാരും സമ്മര്‍ദ്ദത്തിലായി. ഇതാണ് ആര്‍സിബിക്ക് അനുകൂലമായി മാറിയത്.

വനിന്‍ഡു ഹസരങ്കയും കരണ്‍ ശര്‍മയും ഹര്‍ഷല്‍ പട്ടേലുമെല്ലാം തല്ലുവാങ്ങി. ജോഷ് ഹെയ്‌സല്‍വുഡ് മാത്രമാണ് അല്‍പ്പം ഭേദപ്പെട്ട ബൗളിങ് പ്രകടനം കാഴ്ചവെച്ചത്. എന്നാല്‍ അതുകൊണ്ട് ഡല്‍ഹിയെ പിടിച്ചുകെട്ടാന്‍ സാധിച്ചില്ല. വരുന്ന മത്സരങ്ങളിലും ഡല്‍ഹി ഇതേ വെടിക്കെട്ട് തുടര്‍ന്നാല്‍ പല പ്രമുഖ ടീമുകള്‍ക്കും വലിയ തിരിച്ചടി നേരിടേണ്ടി വരുമെന്നുറപ്പ്. പ്ലേ ഓഫില്‍ കടക്കുക ഡല്‍ഹിക്ക് കടുപ്പമാണെങ്കിലും പല പ്രമുഖരുടേയും വഴിയടക്കാന്‍ നിലവില്‍ ഡല്‍ഹിക്ക് സാധിക്കുമെന്നുറപ്പ്.

Story first published: Sunday, May 7, 2023, 9:43 [IST]
Other articles published on May 7, 2023
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+