ഐപിഎല്ലില്‍ റോയല്‍ ചാലഞ്ചേഴ്‌സുമായുള്ള സൂപ്പര്‍ പോരില്‍ ഇടിവെട്ട് ഫിഫ്റ്റിയുമായി ആരാധകരുടെ കൈയടി നേടിയിരിക്കുകയാണ് ചെന്നൈ സൂപ്പര്‍ കിങ്‌സ് താരം ശിവം ദുബെ. ആര്‍സിബിക്കെതിരേ മികച്ച ബാറ്റിങ് റെക്കോര്‍ഡുള്ള അദ്ദേഹം ഈ കളിയിലും ഫോം ആവര്‍ത്തിക്കുകയായിരുന്നു.
നാലാം നമ്പറില്‍ ക്രീസിലെത്തിയ ദുബെ അതിവേഗം റണ്‍സ് അടിച്ചെടുത്ത് സിഎസ്‌കെയെ വമ്പന്‍ സ്‌കോറിലെത്തിക്കുന്നതല്‍ നിര്‍ണായക പങ്കുവഹിക്കുകയും ചെയ്തു. 27 ബോളില്‍ 52 റണ്‍സ് വാരിക്കൂട്ടിയാണ് ദുബെ ക്രീസ് വിട്ടത്. അഞ്ചു കൂറ്റന്‍ സിക്‌സറുകളും രണ്ടു ഫോറുകളും താരത്തിന്റെ ഇന്നിങ്‌സിലായിരുന്നു. ഫിഫ്റ്റിയിലെത്താന്‍ 25 ബോളുകള്‍ മാത്രമേ ദുബെയ്ക്കു വേണ്ടി വന്നുള്ളൂ.

റോയല്‍ ചാലഞ്ചേഴ്‌സ് ബാംഗ്ലൂരിനെതിരേ രണ്ടാമത്തെ ഐപിഎല്‍ ഫിഫ്റ്റി കൂടിയാണ് ചെന്നൈ സൂപ്പര്‍ കിങ്‌സിനായി ദുബെ ഇന്നു നേടിയത്. 2021ല്‍ മുംബൈയില്‍ വച്ച് 32 ബോളില്‍ 46 റണ്‍സ് താരം സ് നേടിയിരുന്നു. കഴിഞ്ഞ വര്‍ഷം മുംബൈയില്‍ വച്ചു തന്നെ ഒരിക്കല്‍ക്കൂടി ദുബെയുടെ ബാറ്റിന്റെ ചൂട് ആര്‍സിബി അറിഞ്ഞിരുന്നു.
പുറത്താവാതെ 95 റണ്‍സാണ് താരം സ്‌കോര്‍ ചെയ്തത്. വെറും 46 ബോളുകളില്‍ നിന്നായിരുന്നു ഇത്. ഇന്നു ആര്‍സിബിയുടെ ഹോംഗ്രൗണ്ടായ ചിന്നസ്വാമി സ്‌റ്റേഡിയത്തില്‍ ഇറങ്ങിയപ്പോഴും ദുബെ മോശമാക്കിയില്ല. മറ്റൊരു തീപ്പൊരി ഇന്നിങ്‌സിലൂടെ താരം ആര്‍സിബിയെ വേട്ടയാടുകയായിരുന്നു.
ആര്‍സിബിക്കെതിരേ അജിങ്ക്യ രഹാനെ (37) പുറത്തായതിനു ശേഷം 10ാം ഓവറിലായിരുന്നു ശിവം ദുബെ ക്രീസിലെത്തിയത്. തൊട്ടടുത്ത ഓവറിലെ നാലാമത്തെ ബോളില്‍ ഗ്ലെന്‍ മാക്‌സ്വെല്ലിനെതിരേ സിക്‌സര്‍ പറത്തിയാണ് ദുബെ വരാന്‍ പോവുന്ന കൊടുങ്കാറ്റിനെക്കുറിച്ച് സൂചന നല്‍കിയത്. മൂന്നാം വിക്കറ്റില്‍ ഡെവന്‍ രകോണ്‍വേയ്‌ക്കൊപ്പം മികച്ച കൂട്ടുകെട്ടുണ്ടാക്കി ദുബെ സിഎസ്‌കെയെ വന്‍ സ്‌കോറിലെത്തിച്ചു. 80 റണ്‍സാണ് ഇരുവരും ചേര്‍ന്ന് അടിച്ചെടുത്തത്. ടീം സ്‌കോര്‍ 90ല്‍ ഒരുമിച്ച കോണ്‍വേ- ദുബെ സഖ്യം വേര്‍പിരിഞ്ഞത് 170ല്‍ വച്ചായിരുന്നു.

ശിവം ദുബെയുടെ ഇന്നിങ്‌സിനെ സോഷ്യല്‍ മീഡിയയില്‍ ആരാധകര്‍ പ്രശംസ കൊണ്ടു മൂടുകയാണ്. ശിവം ദുബെ നിന്ന ഇടത്തു നിന്ന് തന്നെയാണ് സിക്‌സറുകളടിച്ചത്. അസാധാരണമായ പവര്‍ തന്നെയാണ് ഇതെന്നുമായിരുന്നു ഒരു യൂസര്‍ കുറിച്ചത്. ആര്‍സിബിക്കെതിരേ കളിക്കുമ്പോള്‍ ശിവം ദുബെ ക്രിസ് ഗെയ്‌ലിനെപ്പോലെയാണെന്നായിരുന്നു ഒരു പ്രതികരണം. ആര്‍സിബിയുടെ അച്ഛനായി ശിവം ദുബെയെ പ്രഖ്യാപിക്കണം. കഴിഞ്ഞ വര്‍ഷവും താരം ആര്‍സിബിയെ പ്രവരിച്ചിട്ടുണ്ടെന്നും ഒരു യൂസര്‍ ചൂണ്ടിക്കാട്ടി.
ഐപിഎല്ലില്‍ യുവരാജ് സിങ് പോലും ശിവം ദുബെയുടെ അത്ര നന്നായി കളിച്ചിട്ടില്ലെന്നായിരുന്നു ഒരു പ്രതികരണം. ഇന്ത്യയുടെ ക്രിസ് ഗെയ്‌ലാണ് ശിവം ദുബെയെന്നായിരുന്നു ഒരു യൂസര്‍ പ്രശംസിച്ചത്. ആര്‍സിബിയുടെ ബൗളിങ് ശരാശരി ബാറ്ററായ ശിവം ദുബെയെപ്പോലും ക്രിസ് ഗെയ്‌ലിനെപ്പോലെയാക്കി മാറ്റിയിരിക്കുകയാണെന്നായിരുന്നു ഒരു യൂസര്‍ കുറിച്ചത്.