Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

IPL 2023: കോലിയുടെ പുതിയ ടാറ്റുവിന്റെ അര്‍ത്ഥമെന്ത്? ഫോമിന്റെ രഹസ്യം അതിലുണ്ട്! അറിയാം

ബംഗളൂരു: ഇന്ത്യന്‍ പ്രീമിയര്‍ ലീഗിന്റെ 16ാം സീസണിലെ ആര്‍സിബിയുടെ ആദ്യ മത്സരത്തില്‍ത്തന്നെ കൈയടി നേടിയിരിക്കുകയാണ് വിരാട് കോലി. മുംബൈ ഇന്ത്യന്‍സിനെതിരേ 49 പന്തില്‍ പുറത്താവാതെ 82 റണ്‍സാണ് കോലി നേടിയത്. ഇതില്‍ ആറ് ഫോറും 5 സിക്‌സും ഉള്‍പ്പെടും. മുംബൈ ബൗളര്‍മാരെ കടന്നാക്രമിച്ച കോലി സീസണിലേക്കുള്ള വരവ് രാജകീയമാക്കിയിരിക്കുകയാണ്. മോശം പ്രകടനങ്ങള്‍ക്ക് ശേഷം കോലിയുടെ ശക്തമായ തിരിച്ചുവരവാണ് സമീപകാലത്തായി കാണുന്നത്.

ബാറ്റിങ് മികവിനോടൊപ്പം മറ്റ് ചില കാര്യങ്ങളും കോലിയെ ആരാധകരുടെ പ്രിയപ്പെട്ടവനാക്കുന്നു. അതിലൊന്ന് കോലിയുടെ ടാറ്റുവിനോടുള്ള ഇഷ്ടമാണ്. ഇതിനോടകം 12ലധികം ടാറ്റു അദ്ദേഹം തന്റെ ശരീരത്തില്‍ അടിച്ചിട്ടുണ്ട്. 16ാം സീസണ്‍ ഐപിഎല്‍ ആരംഭിക്കുന്നതിന് മുമ്പായി കോലി പുതിയൊരു ടാറ്റുവും ശരീരത്തിലടിച്ചിരുന്നു. ഇതിന്റെ ചിത്രങ്ങളും വീഡിയോയും വൈറലായിക്കഴിഞ്ഞു. എന്നാല്‍ ഈ ടാറ്റുവിന്റെ പിന്നിലെ അര്‍ത്ഥം എന്താണെന്ന് അറിയാമോ?.

virat kohli

പഴയ ചില ടാറ്റൂ മറക്കുന്നതിനായാണ് കോലി തന്റെ പുതിയ ടാറ്റു അടിച്ചിരിക്കുന്നത്. ദൈവീകതയെ സൂചിപ്പിക്കുന്നതാണ് കോലിയുടെ പുതിയ ടാറ്റു. എല്ലാ ചരാചരങ്ങളുടെയും സൃഷ്ടിയെ സൂചിപ്പിക്കുന്ന ടാറ്റു ഉയര്‍ന്നവെന്നും താഴ്ന്നവനെന്നുമില്ലാതെ എല്ലാം ഒന്നാണെന്ന് തെളിയിക്കുന്നതാണ്. ജീവിതത്തിന്റെ ഘടനയും എല്ലാ സൃഷ്ടികളുടെയും ഉറവിടവും ഒന്നാണെന്ന അര്‍ത്ഥം വരുന്നതാണ് കോലിയുടെ ടാറ്റു. കഴിഞ്ഞ മൂന്ന് വര്‍ഷത്തോളമായി കോലി മോശം ഫോമിലൂടെയാണ് കടന്ന് പോയത്.

ഈ സമയത്ത് ദൈവീകതയിലേക്ക് കോലി കൂടുതല്‍ അടുത്തിരുന്നു. അവസാന ഓസ്‌ട്രേലിയന്‍ പരമ്പരയിലൂടെ കോലി വീണ്ടും ടെസ്റ്റ് സെഞ്ച്വറി നേടിയിരുന്നു. ഇതിന് മുമ്പായി കോലിയും ഭാര്യ അനുഷ്‌കയും ചേര്‍ന്ന് ക്ഷേത്ര സന്ദര്‍ശനങ്ങള്‍ നടത്തിയിരുന്നു. പ്രകടനമികവിനായി ഫിറ്റ്‌നസിനെ കാത്തുസൂക്ഷിക്കുന്നതോടൊപ്പം തന്റെ വിശ്വാസങ്ങളെയും കോലി മുറുകെ പിടിക്കുന്നുണ്ട്. ഇത് സൂചിപ്പിക്കുന്നതാണ് പുതിയ ടാറ്റു.

virat kohli

ഇതിന് മുമ്പും കോലി തന്റെ ടാറ്റുവിലൂടെ ശ്രദ്ധ നേടിയിട്ടുണ്ട്. അച്ഛന്റെയും അമ്മയുടെയും പേര് കോലി ശരീരത്തില്‍ ടാറ്റു ചെയ്തിട്ടുണ്ട്. ഇടത് കൈയുടെ മുകളിലാണ് അമ്മയുടെ പേരായ സരോജയെന്ന് ടാറ്റു ചെയ്തത്. ഇതിനോട് ചേര്‍ന്ന് അച്ഛന്‍ പേരായ പ്രേം എന്നും ടാറ്റുചെയ്തിട്ടുണ്ട്. ഇന്ത്യക്കായി കളിക്കുന്ന 175ാമത്തെ താരമാണ് കോലി. ടെസ്റ്റിലെ 275ാമത്തെ താരവും. ഈ രണ്ട് സംഖ്യയും കോലി തന്റെ ശരീരത്തില്‍ ടാറ്റുചെയ്തിട്ടുണ്ട്.

ജ്യോതിഷ ശാസ്ത്രത്തില്‍ വിശ്വാസമുള്ളയാളാണ് കോലി. ഇതിന്റെ ഭാഗമായാണ് തന്റെ രാശി ചിഹ്നമായ സ്‌കോര്‍പ്പിയോ കോലി ശരീരത്തില്‍ ടാറ്റു ചെയ്തിരിക്കുന്നത്. ഗോത്രവര്‍ഗക്കാരുടെ പോരാട്ടവീര്യത്തെ അനുസ്മരിപ്പിക്കുന്ന ടാറ്റുവും കോലിയുടെ ശരീരത്തിലുണ്ട്. താരത്തിന്റെ ക്രിക്കറ്റിനോടുള്ള പോരാട്ട വീര്യത്തെയാണ് ഇത് തുറന്ന് കാട്ടുന്നത്. വാളുയര്‍ത്തി നില്‍ക്കുന്ന ജപ്പാനീസ് സാമുറായ് യോദ്ധാവിന്റെ ചിത്രവും കോലിയുടെ ഇടത് കൈയിലുണ്ട്.

virat kohli

ഇതിന് മുമ്പും തന്റെ വിശ്വാസത്തെ ചേര്‍ത്തുനിര്‍ത്തുന്ന ടാറ്റു കോലി ശരീരത്തിലടിച്ചിട്ടുണ്ട്. ഇടത് തോളില്‍ സന്യാസി മഠത്തിന്റെ ചിത്രവും പരമശിവന്റെ ചിത്രവും കോലി പച്ചകുത്തിയിട്ടുണ്ട്. സമാധാനത്തിന്റെയും ശാന്തതയുടെയും ഏകാഗ്രതയുടെയും സൂചകമായാണ് കോലി ഈ ചിത്രങ്ങള്‍ ശരീരത്തില്‍ അടിച്ചിരിക്കുന്നത്. ധ്യാനത്തിലിരിക്കുന്ന പരമശിവന്റെ ചിത്രം കോലിയുടെ ശാന്തമനസിനെ പ്രതിനിധീകരിക്കുന്നു. പരമശിവന്റെ കടുത്ത ഭക്തനാണ് കോലി.

ദൈവത്തിന്റെ കണ്ണെന്ന അര്‍ത്ഥം വരുന്ന കണ്ണിന്റെ ചിത്രവും കോലിയുടെ ശരീരത്തിലുണ്ട്. വൃത്താകൃതിയിലുള്ള കണ്ണിന്റെ രൂപത്തിലാണ് ഈ ടാറ്റു. എല്ലാ ദൈവത്തിന്റെ കണ്ണുകള്‍ കാണുന്നുണ്ടെന്നതാണ് ഈ ടാറ്റുവിലൂടെ അര്‍ത്ഥമാക്കുന്നത്. ഇതിനോട് ചേര്‍ന്ന് ഓം ചിഹ്നവും കോലി പച്ചകുത്തിയിട്ടുണ്ട്. ഹിന്ദുമത വിശ്വാസത്തിലെ ബ്രത്മാവ്, വിഷ്ണു, ശിവന്‍ എന്നിവരെ പ്രതിനിധീകരിക്കുന്നതാണ് ഓം. കോലിയുടെ പുതിയ ടാറ്റുവും വിശ്വാസത്തിലേക്കുള്ള ആഴം തുറന്നുകാട്ടുന്നതാണ്.

Story first published: Monday, April 3, 2023, 12:54 [IST]
Other articles published on Apr 3, 2023
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+