Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

IPL 2023: ജീവിതം ലളിതം, പക്ഷെ ജഡേജയുടെ ആസ്തി അത്ഭുതപ്പെടുത്തും- കോടികളുടെ സമ്പാദ്യം

ആധുനിക ക്രിക്കറ്റിലെ ഏറ്റവും മികച്ച ഓള്‍റൗണ്ടര്‍മാരിലൊരാളാണ് ഇന്ത്യയുടെ രവീന്ദ്ര ജഡേജ. ഇടം കൈയന്‍ സ്പിന്‍ ഓള്‍റൗണ്ടര്‍ ഇന്ത്യന്‍ ടീമിലും ഐപിഎല്ലിലും ഇതിനോടകം സൂപ്പര്‍ ഹീറോയായിക്കഴിഞ്ഞു. പന്തുകൊണ്ടും ബാറ്റുകൊണ്ടും മത്സരഫലം മാറ്റുന്ന ജഡേജയുടെ മികവിലാണ് ഇത്തവണ സിഎസ്‌കെ ഐപിഎല്‍ കിരീടം ചൂടിയത്. ഇന്ത്യയുടെ മറ്റ് ക്രിക്കറ്റ് താരങ്ങളെപ്പോലെ അത്യാഡംഭര ജീവിത ശൈലിയല്ല ജഡേജയുടേത്.

എന്നാല്‍ ഇതിനോടകം വലിയ സമ്പാദ്യം ജഡേജയുടെയും ഭാര്യ റിവാബയുടെയും പേരിലുണ്ട്. ജഡേജയുടെ ഭാര്യ റിവാബ സമ്പന്ന കുടുംബത്തിലെ അംഗമാണ്. അതുകൊണ്ട് തന്നെ കോടികളുടെ ആസ്തി ഇരുവര്‍ക്കുമുണ്ട്. ഇതോടൊപ്പമാണ് ജഡേജ ക്രിക്കറ്റ് താരമെന്ന നിലയില്‍ നേടിയെടുക്കുന്ന സമ്പാദ്യങ്ങളും. ഇരുവരുടെയും ആസ്തി, കാര്‍ ശേഖരം, ബിസിനസ് എല്ലാം അറിയാം.

ravindra jadeja

2023ലെ കണക്കുകള്‍ പ്രകാരം ജഡേജയുടെയും ഭാര്യയുടെയും ആസ്തി 150 കോടിക്ക് മുകളിലാണ്. പ്രതിവര്‍ഷം 20 കോടിയോളം രൂപയാണ് ഇവരുടെ നിലവിലെ സമ്പാദ്യം. മാസം രണ്ട് കോടിക്ക് മുകളിലാണ് ജഡേജക്ക് പ്രതിഫലമായി ലഭിക്കുന്നത്. ഇതില്‍ നല്ലൊരു ശതമാനം പ്രതിഫലവും ഐപിഎല്ലിലൂടെയാണ് ലഭിക്കുന്നത്. ഇപ്പോള്‍ ഒരു സീസണില്‍ 16 കോടിയാണ് സിഎസ്‌കെയില്‍ നിന്ന് പ്രതിഫലമായി ലഭിക്കുന്നത്.

2022ലെ മെഗാ ലേലത്തിന് മുമ്പ് ഈ തുകയ്ക്കാണ് ജഡേജയെ സിഎസ്‌കെ നിലനിര്‍ത്തിയത്. ഐപിഎല്ലിന്റെ പ്രഥമ സീസണ്‍ മുതല്‍ കളിക്കുന്ന ജഡേജക്ക് ഇതുവരെ 930,100,000 പ്രതിഫലമായി ലഭിച്ചിട്ടുണ്ട്. ബിസിസി ഐയുടെ എ പ്ലസ് വിഭാഗത്തിലാണ് ജഡേജ ഉള്‍പ്പെടുന്നത്. പ്രതിവര്‍ഷം 7 കോടിയാണ് അദ്ദേഹത്തിന് ലഭിക്കുന്നത്. കൂടാതെ മൂന്ന് ഫോര്‍മാറ്റിലും കളിക്കുന്ന മത്സരങ്ങളുടെ പ്രതിഫലവും സമ്മാനങ്ങളുടെ പ്രതിഫലവുമെല്ലാം അദ്ദേഹത്തിന് ലഭിക്കുന്നു.

2016ലാണ് ജഡേജയുടെയും റിവാബയുടെയും വിവാഹം. വലിയ ബിസിനസ് പാരമ്പര്യമുള്ള റിവാബയുടെ സമ്പാദ്യം ജഡേജയെക്കാള്‍ കൂടുതലാണ്. 97.25 കോടിയാണ് റിവാബയുടെ ആസ്തി. പ്രശസ്ത ബിസിനസുകാരനായ ഹര്‍ദേവ് സിങ് സോളങ്കിയുടെ മകളാണ് റിവാബ. മെക്കാനിക്കല്‍ എഞ്ചിനീയറിങ്ങില്‍ ബിരുദമുണ്ടെങ്കിലും രാഷ്ട്രീയത്തിലാണ് റിവാബ കൂടുതല്‍ ശോഭിക്കുന്നത്.

നിരവധി ബ്രാന്റുകളുടെ അംബാസഡറാണ് ജഡേജ. ഇതിലൂടെ വലിയൊരു വരുമാനം അദ്ദേഹം ഉണ്ടാക്കുന്നുണ്ട്. പരസ്യ ചിത്രങ്ങളിലും ജഡേജ അഭിനയിക്കുന്നുണ്ട്. ആസിക്‌സ്, മൈ 11 സര്‍ക്കിള്‍, കിനാറ ക്യാപിറ്റല്‍സ്, ഇന്‍ക്രഡിബിള്‍ ഇന്ത്യ, സ്വോട്ട്, എസ്എസ് തുടങ്ങിയവയെല്ലാമാണ് ജഡേജയുമായി കരാറുള്ള പ്രമുഖ ബ്രാന്റുകള്‍. റിവാബയുടെ കുടുംബ ബിസിനസില്‍ ജഡേജയും റിവാബയും പണം നിക്ഷേപിച്ചിട്ടുണ്ട്. ഇതിലൂടെയും വലിയൊരു വരുമാനം ഉണ്ടാക്കുന്നു.

rivaba jadeja

റിവാബ രാഷ്ട്രീയക്കാരിയായി പ്രവര്‍ത്തിക്കുന്നതിനാല്‍ത്തന്നെ അത്യാഡംഭര ജീവിതത്തില്‍ നിന്ന് പരമാവധി വിട്ടുനില്‍ക്കുകയാണ്. എന്നാല്‍ ഇവര്‍ക്ക് ഗുജറാത്തില്‍ അത്യാഡംഭര വീടും അതിനോട് ചേര്‍ന്ന് പാര്‍ക്കും കൃഷി ചെയ്യാനുള്ള സ്ഥലവുമെല്ലാമുണ്ട്. ഇവിടെ മൃഗങ്ങളെയും ഇരുവരും വളര്‍ത്തുന്നുണ്ട്. ക്രിക്കറ്റില്‍ നിന്ന് ഇടവേളയെടുക്കുമ്പോള്‍ ചെറിയ ചെറിയ കൃഷികളും മൃഗങ്ങളോടൊപ്പവുമാണ് ജഡേജ കൂടുതല്‍ സമയം ചിലവിടാറ്.

കുതിരകളും വിവിധ ഇനം നായകളും ജഡേജയുടെ ഫാമിലുണ്ട്. ജഡേജയുടെ കാര്‍ ശേഖരത്തിലേക്ക് വരുമ്പോള്‍ അത്യാഡംഭര കാറുകളുടെ വലിയ ശേഖരം കാണാനാവും. ഔഡി ക്യു7നാണ് ജഡേജയുടെ പ്രധാന വാഹനങ്ങളിലൊന്ന്. 65 ലക്ഷത്തിന് മുകളില്‍ വില ഈ വാഹനത്തിനുണ്ട്. 50 ലക്ഷത്തിന്റെ ഔഡി എ4, 40 ലക്ഷത്തിന്റെ ബിഎംഡബ്ല്യു എക്‌സ് ഡ്രൈവ് എന്നിവയും ജഡേജയുടെ വാഹന ശേഖരത്തിലുണ്ട്. എന്നാല്‍ ബൈക്കുകളുടെ അധികം ശേഖരം ജഡേജക്കില്ല.

ജഡേജയുടെ ആസ്തി പരിശോധിക്കുമ്പോള്‍ ഈ വാഹന ശേഖരത്തെ അത്യാഡംഭരമെന്ന് പറയാനാവില്ല. ഗംഭീര ഫോമില്‍ കളിക്കുന്ന ജഡേജ ഇനിയും നാല് വര്‍ഷത്തിലേറെയെങ്കിലും തുടര്‍ന്നേക്കും. ജഡേജയുടെ ആസ്തി അധികം വൈകാതെ തന്നെ 200 കോടി മറികടക്കുമെന്ന് തന്നെ കരുതാം. റിവാബയുടെ വലിയ പിന്തുണയും ജഡേജയുടെ ആസ്തി ഉയരുന്നതിന് കാരണമായുണ്ട്.

Story first published: Friday, June 2, 2023, 15:04 [IST]
Other articles published on Jun 2, 2023
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+