Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

IPL 2023: മോശം സ്‌ട്രൈക്ക് റേറ്റ്, കോലി എന്തു ചെയ്യണം? ശാസ്ത്രി പറയുന്നു

റോയല്‍ ചാലഞ്ചേഴ്‌സ് ബാംഗ്ലൂരിനായി ഈ ഐപിഎല്ലില്‍ മികച്ച പ്രകടനമാണ് നടത്തിക്കൊണ്ടിരിക്കുന്നതെങ്കിലും സ്‌ട്രൈക്ക് റേറ്റിന്റെ പേരില്‍ സ്റ്റാര്‍ ബാറ്റര്‍ വിരാട് കോലി കുഴപ്പത്തിലായിരിക്കുകയാണ്. മോശം സ്‌ട്രൈക്ക് റേറ്റിന്റെ പേരില്‍ വിമര്‍ശനങ്ങളും പരിഹാസങ്ങളുമെല്ലാം അദ്ദേഹത്തിനു നേരെ ഉയരുന്നുണ്ട്. ഇതിനിടെ സ്‌ട്രൈക്ക് റേറ്റുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ കോലിക്കു നിര്‍ണായക ഉപദേശം നല്‍കിയിരിക്കുകയാണ് ഇന്ത്യയുടെ മുന്‍ കോച്ചും ഇതിഹാസ താരവുമായ രവി ശാസ്ത്രി.

ഇത്തവണ നായകന്‍ ഫഫ് ഡുപ്ലെസി കഴിഞ്ഞാല്‍ ആര്‍സിബിക്കായി ഏറ്റവുമധികം റണ്‍സെടുത്തത് കോലിയാണ്. 10 മല്‍സരങ്ങളില്‍ നിന്നും ആറു ഫിഫ്റ്റികളടക്കം 419 റണ്‍സാണ് അദ്ദേഹത്തിന്റെ സമ്പാദ്യം. 135.16 എന്ന സ്‌ട്രൈക്ക് റേറ്റോടെയാണിത്. ഡുപ്ലെസിയുടെ സ്‌ട്രൈക്ക് റേറ്റ് 157.71 ആണ്.

VIRAT KOHLI

നിങ്ങക്കു ബാറ്റിങില്‍ ശരിയായ താളം കിട്ടിക്കഴിഞ്ഞാല്‍ മറ്റു കാര്യങ്ങളെക്കുറിച്ചൊന്നും അസ്വസ്ഥനാവേണ്ട കാര്യമില്ലെന്നു വിരാട് കോലിയെക്കുറിച്ച് ഇഎസ്പിഎന്‍ ക്രിക്ക്ഇന്‍ഫോയുടെ ഷോയില്‍ രവി ശാസ്ത്രി പറഞ്ഞു. വിരാടിനു എനിക്കു നല്‍കാനുള്ള ഉപദേശം ഇതാണ്. ടി20 ഗെയിമില്‍ നിങ്ങളുടെ ഒരാള്‍ നന്നായി റണ്‍സെടുത്ത് മുന്നേറുകയാണെങ്കില്‍ ഒരുപാട് ബാറ്റര്‍മാരെ ആവശ്യമില്ല. നീ (വിരാട് കോലി) ബാറ്റിങില്‍ മുന്നോട്ടു പോയ്‌ക്കൊണ്ടിരിക്കവെ അതിന്റെ ഗതിവേഗം മാറ്റേണ്ട കാര്യമില്ലെന്നും ശാസ്ത്രി ഉപദേശിച്ചു.

ആര്‍സിബിയുമായുള്ള കഴിഞ്ഞ മല്‍സരത്തില്‍ ഡല്‍ഹി ക്യാപ്പിറ്റല്‍സ് ഓപ്പണര്‍ ഫില്‍ സാള്‍ട്ടിന്റെ ഇന്നിങ്‌സാണ് അദ്ദേഹം ഉദാഹരണമായി ചൂണ്ടിക്കാണിച്ചത്. ആര്‍സിബിയെ പോയിന്റ് പട്ടികയില്‍ ഏറ്റവും പിറകിലുള്ള ഡിസി ഏഴു വിക്കറ്റിനു തകര്‍ത്തുവിട്ട മാച്ചില്‍ 45 ബോളില്‍ 87 റണ്‍സ് സാള്‍ട്ട് വാരിക്കൂട്ടിയിരുന്നു. 28 ബോളുകളിലായിരുന്നു ഫിഫ്റ്റി. ഇംഗ്ലണ്ട് താരത്തിന്റെ ഏറ്റവുമുയര്‍ന്ന ഐപിഎല്‍ സ്‌കോര്‍ കൂടിയായിരുന്നു ഇത്.

ഫില്‍ സാള്‍ട്ടിന്റെ ഇന്നിങ്‌സ് നല്ലൊരു ഉദാഹരണമാണ്. ഒരിക്കല്‍ അവന്‍ തന്റെ ട്രാക്കിലേക്കു കയറിയപ്പോള്‍ അതു നഷ്ടപ്പെടാതിരിക്കാന്‍ ശ്രദ്ധിച്ചു. ഇതു വിരാടിന്റെ വീക്ഷണ കോണില്‍ നിന്നും നോക്കാവുന്ന കാര്യം കൂടിയാണ്. ആര്‍സിബിക്കെതിരേ ഡല്‍ഹി ടീമിന്റെ കോമ്പിനേഷന്‍ മികച്ചതായിരുന്നു. എക്‌സ്ട്രാ ബാറ്ററായി റൈലി റൂസ്സോയെ കളിപ്പിച്ചതാണ് പ്രധാന വ്യത്യാസമുണ്ടാക്കിയതെന്നു ഞാന്‍ ഊഹിക്കുന്നു.

ഇതു തുടക്കത്തില്‍ തന്നെ ആഞ്ഞടിക്കാനുള്ള ധൈര്യം ഡിസിക്കു നല്‍കുകയും ചെയ്തു. അവര്‍ മികച്ച ബൗളിങും മല്‍സരത്തില്‍ കാഴ്ചവച്ചു. ആര്‍സിബിയെ പ്രതീക്ഷിച്ചതിനേക്കാള്‍ ചെറിയ ടോട്ടലില്‍ ഒതുക്കാനും കഴിഞ്ഞുവെന്നും രവി ശാസ്ത്രി നിരീക്ഷിച്ചു.

ഈ മല്‍സരത്തിലേക്കു വന്നാല്‍ ആര്‍സിബിക്കെതിരേ ഏഴു വിക്കറ്റിന്റെ അനായ വിജയമാണ് ഡേവിഡ് വാര്‍ണര്‍ നയിച്ച ഡല്‍ഹി ക്യാപ്പിറ്റല്‍സ് സ്വന്തമാക്കിയത്. ആദ്യം ബാറ്റ് ചെയ്ത ആര്‍സിബി നിശ്ചിത ഓവറില്‍ നാലു വിക്കറ്റിനു 181 റണ്‍സെന്ന വെല്ലുവിളിയുയര്‍ത്തുന്ന ടോട്ടല്‍ പടുത്തുയര്‍ത്തുകയായിരുന്നു.

വിരാട് കോലിയുടെയും (46 ബോളില്‍ 55) മഹിപാല്‍ ലൊംറോറിന്റെയും (29 ബോളില്‍ 54*) ഇന്നിങ്‌സുകളാണ് ആര്‍സിബിക്കു കരുത്തായത്. ക്യാപ്റ്റന്‍ ഫഫ് ഡുപ്ലെസി 32 ബോളില്‍ 45 റണ്‍സെടുത്ത് പുറത്തായി. മറുപടിയില്‍ ലക്ഷ്യം മറികടക്കാന്‍ വെറും 16.4 ഓവര്‍ മാത്രമേ ഡിസിക്കു വേണ്ടി വന്നുള്ളൂ. ഫില്‍ സാള്‍ട്ടിന്റെ (87) വണ്‍മാന്‍ ഷോയാണ് മല്‍സരം ആര്‍സിബിയില്‍ നിന്നും തട്ടിയെടുത്തത്. റൈലി റൂസ്സോ (35*), മിച്ചെല്‍ മാര്‍ഷ് (26), ഡേവിഡ് വാര്‍ണര്‍ (22) എന്നിവരും മോശമല്ലാത്ത സംഭാവനകള്‍ നല്‍കി.

Story first published: Monday, May 8, 2023, 17:23 [IST]
Other articles published on May 8, 2023
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+