For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

IPL 2023: 2016ലെ ചാമ്പ്യന്മാര്‍, ഇപ്പോള്‍ ഏറ്റവും മോശം ടീം! ഹൈദരാബാദ് തകര്‍ന്നത് എങ്ങനെ?

ഹൈദരാബാദ്: ഇന്ത്യന്‍ പ്രീമിയര്‍ ലീഗിന്റെ ചരിത്രത്തിലെ സ്ഥിരതയോടെ കളിക്കുന്ന ടീമായിരുന്നു സണ്‍റൈസേഴ്‌സ് ഹൈദരാബാദ്. ഒത്തിണക്കത്തോടെ കളിക്കുന്ന ഒരുപിടി താരങ്ങളുമായെത്തി മികച്ച ഫലം നേടുന്ന ടീമായി മാറാന്‍ ഹൈദരാബാദിന് സാധിച്ചു. ഡേവിഡ് വാര്‍ണറെന്ന നായകന് കീഴിലാണ് ഹൈദരാബാദ് കൂടുതലും വളര്‍ന്നത്. 2016ല്‍ ഹൈദരാബാദിനെ കിരീടത്തിലേക്കെത്തിക്കാനും വാര്‍ണര്‍ക്കായി.

എന്നാല്‍ പിന്നീടിങ്ങോട്ട് നോക്കിയാല്‍ ഹൈദരാബാദിന്റെ തകര്‍ച്ചയാണ് കാണാനാവുക. സമീപ വര്‍ഷങ്ങളിലെല്ലാം ടീം തീര്‍ത്തും നിരാശപ്പെടുത്തുകയാണ്. ടീം മികച്ച താരങ്ങളെ ടീമിലെത്തിച്ചെങ്കിലും വേണ്ടത്ര പിന്തുണ നല്‍കിയില്ല. ഡേവിഡ് വാര്‍ണറെയടക്കം അപമാനിച്ച് ഇറക്കിവിടുന്ന സമീപനമാണ് ഹൈദരാബാദ് മാനേജ്‌മെന്റ് സ്വീകരിച്ചത്. ഇതിന്റെയെല്ലാം കൂടിയുള്ള തിരിച്ചടിയാണ് ഇപ്പോള്‍ ഹൈദരാബാദ് നേരിടുന്നതെന്ന് പറയാം.

david warner

ഹൈദരാബാദ് വിട്ടുകളഞ്ഞ നിക്കോളാസ് പൂരനാണ് തകര്‍പ്പന്‍ ബാറ്റിങ്ങിലൂടെ ഹൈദരാബാദിനെതിരേ ലഖ്‌നൗവിന് വിജയമൊരുക്കിയത്. താരങ്ങളില്‍ വിശ്വാസം അര്‍പ്പിക്കാനോ ആവിശ്യത്തിന് പിന്തുണ നല്‍കാനോ ഹൈദരാബാദ് മാനേജ്‌മെന്റ് തയ്യാറാവുന്നില്ല. ഇത്തരത്തില്‍ ടീം ചില സൂപ്പര്‍ താരങ്ങളെ വിട്ടുകളഞ്ഞതാണ് ഇന്നത്തെ ദയനീയ അവസ്ഥക്ക് കാരണമെന്ന് പറയാം. ഹൈദരാബാദ് ഒരിക്കലും കൈവിടാന്‍ പാടില്ലാതിരുന്ന നാല് താരങ്ങളെ പരിശോധിക്കാം.

ഹൈദരാബാദ് ഒരിക്കലും കൈവിടാന്‍ പാടില്ലാത്ത താരമായിരുന്നു റാഷിദ് ഖാന്‍. അഫ്ഗാന്‍ താരം ടി20യിലെ ഏറ്റവും മികച്ച സ്പിന്‍ ഓള്‍റൗണ്ടര്‍മാരിലൊരാളാണ്. പന്തുകൊണ്ടും ബാറ്റുകൊണ്ടും ഒരുപോലെ മികവ് കാട്ടിയ റാഷിദിനെ എന്തിനാണ് ഹൈദരാബാദ് വിട്ടുകളഞ്ഞതെന്ന് ഇപ്പോഴും അവ്യക്തം. ചോദിക്കുന്ന പ്രതിഫലം നല്‍കി നിലനിര്‍ത്തിയാലും നഷ്ടമില്ലാത്ത താരമാണ് റാഷിദ് ഖാന്‍.

ഹൈദരാബാദില്‍ തുടരാന്‍ റാഷിദ് താല്‍പര്യം കാട്ടിയെങ്കിലും താരത്തെ കൈവിട്ട് കെയ്ന്‍ വില്യംസണെയാണ് ടീം നിലനിര്‍ത്തിയത്. ഇത് ലോക മണ്ടത്തരമായെന്ന് പിന്നീട് വ്യക്തമാവുകയും ചെയ്തു. ഇപ്പോള്‍ ഗുജറാത്ത് ടൈറ്റന്‍സിനൊപ്പം റാഷിദ് ഖാന്‍ കസറുകയാണ്. അവസാന മത്സരത്തില്‍ മുംബൈ ഇന്ത്യന്‍സിനെതിരേ നാല് വിക്കറ്റും വെടിക്കെട്ട് അര്‍ധ സെഞ്ച്വറിയും നേടി തിളങ്ങാനും റാഷിദിനായി.

RASHID KHAN

ട്രന്റ് ബോള്‍ട്ടിനെ പേസ് നിരയില്‍ നിലനിര്‍ത്താതിരുന്നതും ഹൈദരാബാദിന് സംഭവിച്ച വലിയ പിഴവാണ്. പ്രായം തളര്‍ത്തുന്ന ഭുവനേശ്വര്‍ കുമാറിന് പഴയ മൂര്‍ച്ചയില്ല. തുടര്‍ പരിക്ക് തളര്‍ത്തുന്ന ടി നടരാജനും മികവ് കാട്ടാന്‍ സാധിക്കുന്നില്ല. ഹൈദരാബാദിന്റെ നിലവിലെ പേസ് നിര തീര്‍ത്തും ദുര്‍ബലമാണെന്ന് പറയാം. 2015ല്‍ 3.8 കോടിക്ക് ഹൈദരാബാദ് സ്വന്തമാക്കിയ ബോള്‍ട്ടിനെ 2017ലാണ് അവര്‍ വിട്ടുകളഞ്ഞത്.

ഇതിന് പാടില്ലായിരുന്നുവെന്ന് പറയാം. ബോള്‍ട്ടിനെപ്പോലൊരു മികച്ച ബൗളറെ ഇനി ടീമിലെത്തിക്കാന്‍ കോടികള്‍ ചിലവഴിക്കേണ്ടി വരും. അതുകൊണ്ട് തന്നെ ഹൈദരാബാദ് ബോള്‍ട്ടിനെ കൈവിട്ടുകളഞ്ഞത് ലോക മണ്ടത്തരം തന്നെയാണ്. ഡേവിഡ് വാര്‍ണറെ അപമാനിച്ചാണ് ഹൈദരാബാദ് ഇറക്കിവിട്ടതെന്ന് പറയാം. മോശം ഫോമിന്റെ സമയത്ത് പിന്തുണച്ചില്ല. ടീമിന്റെ ഏക ഐപിഎല്‍ കിരീടം നേടിക്കൊടുത്ത നായകനാണ് വാര്‍ണര്‍. എന്നാല്‍ അതിന്റെ യാതൊരു ബഹുമാനമോ പിന്തുണയോ താരത്തിന് ലഭിച്ചില്ല.

വാര്‍ണറെ പരമാവധി നാണംകെടുത്തിയാണ് ഹൈദരാബാദ് ഒഴിവാക്കിയതെന്ന് പറയാം. വാര്‍ണറെ ഹൈദരാബാദ് ഒഴിവാക്കിയത് മോശം തീരുമാനം തന്നെയാണ്. ടീം സ്പിരിറ്റോടെ ജയത്തിനായി ഏതറ്റംവരെയും പോകുന്ന വാര്‍ണറെ കൈവിട്ടതിന്റെ ഫലം ഇപ്പോള്‍ ഹൈദരാബാദ് നന്നായി അനുഭവിക്കുന്നുണ്ടെന്ന് പറയാം. നാഥനില്ലാ കളരിപോലെയാണ് ഇപ്പോള്‍ ഹൈദരാബാദിന്റെ അവസ്ഥ.

കെ എല്‍ രാഹുലിനെ കൈവിട്ടുകളഞ്ഞതും ഹൈദരാബാദ് കാട്ടിയ വലിയ അബദ്ധമാണ്. 2014, 2015 സീസണുകളില്‍ ഹൈദരാബാദിന്റെ ഭാഗമായിരുന്നു രാഹുല്‍. ഇന്നത്തെ സൂപ്പര്‍ താരപദവിയിലേക്ക് രാഹുല്‍ എത്തുമെന്ന് കരുതാതെയാണ് രാഹുലിനെ ഹൈദരാബാദ് ഒഴിവാക്കിയത്. ഇപ്പോള്‍ ലഖ്‌നൗ സൂപ്പര്‍ ജയ്ന്റ്‌സിന്റെ നായകനാണ് രാഹുല്‍. ഹൈദരാബാദ് പിന്തുണച്ച് ടീമില്‍ ചേര്‍ത്തുപിടിക്കേണ്ട താരങ്ങളിലൊരാളായിരുന്നു രാഹുലെന്ന് പറയാം.

Story first published: Sunday, May 14, 2023, 8:10 [IST]
Other articles published on May 14, 2023
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+