Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

IPL 2023: പരാഗിനെ ഓടിക്കണം, ദേവ്ദത്ത് തുടരണം! രാജസ്ഥാന് ജയിക്കാന്‍ ബെസ്റ്റ് 11 ഇതാ

ജയ്പൂര്‍: ഇന്ത്യന്‍ പ്രീമിയര്‍ ലീഗിന്റെ 16ാം സീസണിലെ ആദ്യ മത്സരങ്ങളില്‍ തകര്‍പ്പന്‍ പ്രകടനം കാഴ്ചവെച്ച രാജസ്ഥാന്‍ റോയല്‍ പ്ലേ ഓഫിനോടടുക്കവെ പിന്നോട്ട് പോവുകയാണ്. 10 മത്സരങ്ങള്‍ പൂര്‍ത്തിയാവുമ്പോള്‍ അഞ്ച് ജയം ഉള്‍പ്പെടെ 10 പോയിന്റുമായി രാജസ്ഥാന്‍ നാലാം സ്ഥാനത്താണ്. അവസാന സീസണിലെ റണ്ണറപ്പുകളായ രാജസ്ഥാന് പ്രതീക്ഷിച്ച പ്രകടനം സീസണില്‍ ഇപ്പോള്‍ കാഴ്ചവെക്കാനാവുന്നില്ല. സഞ്ജു സാംസണും സംഘവും പ്രതീക്ഷ നല്‍കി തുടങ്ങി പിന്നോട്ട് പോവുകയാണ്.

അവസാന മത്സരത്തില്‍ ഗുജറാത്ത് ടൈറ്റന്‍സിനോട് നാണംകെട്ട തോല്‍വിയാണ് രാജസ്ഥാന്‍ ഏറ്റുവാങ്ങിയത്. ടോസ് നേടി ആദ്യം ബാറ്റ് ചെയ്ത 118 റണ്‍സടിച്ച രാജസ്ഥാനെ 37 പന്തും ഒമ്പത് വിക്കറ്റും ബാക്കിനിര്‍ത്തിയാണ് ഗുജറാത്ത് തോല്‍പ്പിച്ചത്. സ്വന്തം മണ്ണില്‍ മുട്ടുകുത്തിയതോടെ രാജസ്ഥാന്റെ പ്ലേ ഓഫ് പ്രതീക്ഷകള്‍ക്കും അത് വലിയ തിരിച്ചടിയായിരിക്കുകയാണ്. ടീം മാനേജ്‌മെന്റിന്റെ അനാവശ്യ പരീക്ഷണങ്ങള്‍ ടീമിന്റെ തോല്‍വിക്ക് കാരണമാവുന്നു.

rajasthan royals

പ്രധാനമായും പ്ലേയിങ് 11ലെ പരീക്ഷണങ്ങളാണ് രാജസ്ഥാനെ തളര്‍ത്തുന്നത്. പരിശീലകന്‍ കുമാര്‍ സംഗക്കാരക്കും നായകന്‍ സഞ്ജു സാംസണും ടീമിന്റെ തോല്‍വിയില്‍ വലിയ ഉത്തരവാദിത്തമുണ്ട്. നാല് മത്സരങ്ങള്‍ ശേഷിക്കെ രാജസ്ഥാന് എല്ലാ മത്സരങ്ങളും ജയിച്ചാലെ പ്ലേ ഓഫില്‍ പ്രതീക്ഷവെക്കാനാവു. അതുകൊണ്ട് തന്നെ ബെസ്റ്റ് പ്ലേയിങ് 11നെ വരുന്ന മത്സരങ്ങളില്‍ രാജസ്ഥാന്‍ കളത്തിലിറക്കേണ്ടതായുണ്ട്.

പരീക്ഷണങ്ങള്‍ നിര്‍ത്തി രാജസ്ഥാന് പരിഗണിക്കാന്‍ സാധിക്കുന്ന ബെസ്റ്റ് പ്ലേയിങ് പരിശോധിക്കാം. ഓപ്പണര്‍മാരായി യശ്വസി ജയ്‌സ്വാളും ജോസ് ബട്‌ലറും തുടരണം. ജയ്‌സ്വാള്‍ മികച്ച പ്രകടനം കാഴ്ചവെക്കുന്നുണ്ട്. എന്നാല്‍ ജോസ് ബട്‌ലര്‍ക്ക് സീസണിന്റെ തുടക്കത്തിലേ ഫോം നിലനിര്‍ത്താനാവാത്തത് രാജസ്ഥാനെ തളര്‍ത്തുന്നു. എങ്കിലും ഒറ്റ ഇന്നിങ്‌സുകൊണ്ട് ഫോമിലേക്ക് തിരിച്ചെത്താന്‍ കഴിവുള്ളവനാണ് ബട്‌ലര്‍.

അതുകൊണ്ട് തന്നെ ഓപ്പണിങ്ങില്‍ ഇതേ കൂട്ടുകെട്ട് തുടരണം. മൂന്നാം നമ്പറില്‍ നായകന്‍ സഞ്ജു സാംസണ്‍ തന്നെ കളിക്കണം. സഞ്ജു അതിവേഗം റണ്‍സുയര്‍ത്താന്‍ കഴിവുള്ളവനാണെങ്കിലും നായകനെന്ന നിലയില്‍ ഇന്നിങ്‌സിനെ മുന്നോട്ട് കൊണ്ടുപോകേണ്ട ഉത്തരവാദിത്തമുണ്ട്. അതുകൊണ്ട് തന്നെ സഞ്ജു കൂടുതല്‍ സമയം ക്രീസില്‍ തുടരേണ്ടതായുണ്ട്. സഞ്ജു സ്ഥിരത കാട്ടേണ്ടത് വളരെ അത്യാവശ്യമാണെന്ന് പറയാം.

നാലാം നമ്പറില്‍ ജോ റൂട്ടിനെ രാജസ്ഥാന് പരിഗണിക്കാം. റൂട്ടിന്റെ പ്രധാന ഗുണം വിക്കറ്റ് കാത്ത് കളിക്കാനാവുമെന്നതാണ്. റുതുരാജ് ഗെയ്ക് വാദ്, ഡെവോണ്‍ കോണ്‍വേ എന്നിവരെല്ലാം കളിക്കുന്നതുപോലെ ക്ലാസിക് ഷോട്ടുകളിലൂടെ റണ്‍സുയര്‍ത്താന്‍ കഴിവുള്ള താരമാണ് റൂട്ട്. കൂടാതെ അനുഭവസമ്പത്തേറെയുള്ള താരവുമാണ്. ഇനിയും പുറത്തിരുത്താതെ റൂട്ടിന് രാജസ്ഥാന്‍ അവസരം നല്‍കേണ്ടതാണ്.

rajasthan royals

അഞ്ചാം നമ്പറില്‍ ദേവ്ദത്ത് പടിക്കല്‍ തുടരണം. മികച്ച ഷോട്ടുകള്‍ കളിക്കാന്‍ കഴിയുന്ന താരത്തിന്റെ ബാറ്റിങ് പൊസിഷനില്‍ ഇടക്കിടെ മാറ്റം വരുത്തുന്നത് അദ്ദേഹത്തിന്റെ പ്രകടനത്തെയും ബാധിക്കുന്നുണ്ട്. അതുകൊണ്ട് തന്നെ അഞ്ചാം നമ്പറില്‍ കളിപ്പിക്കാം. ആറാമനായി ദ്രുവ് ജുറേലാണ് കളിക്കേണ്ടത്. അതിവേഗം റണ്‍സുയര്‍ത്താന്‍ ശേഷിയുള്ള യുവതാരമാണ് ജുറേല്‍. ഭയമില്ലാതെ കളിക്കുന്ന താരത്തിന് അല്‍പ്പം കൂടുതല്‍ പന്ത് കളിക്കാന്‍ അവസരം വേണം.

അതിനാല്‍ ജുറേലിനെ ആറാം നമ്പറില്‍ പരിഗണിക്കണം. ഏഴാം നമ്പറിലാണ് ഷിംറോന്‍ ഹെറ്റ്‌മെയര്‍ കളിക്കേണ്ടത്. കുറഞ്ഞ പന്തുകള്‍ നേരിടുന്ന സമയത്ത് കൂടുതല്‍ മികച്ച പ്രകടനം നടത്താന്‍ ഹെറ്റ്‌മെയറിന് സാധിക്കുമെന്നാണ് കണക്കുകള്‍ വ്യക്തമാക്കുന്നത്. നേരത്തെ ബാറ്റിങ്ങിനിറങ്ങുന്ന സാഹചര്യത്തില്‍ വലിയൊരു പ്രകടനം ഹെറ്റ്‌മെയര്‍ നടത്തുന്നില്ല. ഫിനിഷര്‍ റോളിലാണ് ഹെറ്റ്‌മെയറെ കളിപ്പിക്കേണ്ടത്.

എട്ടാം നമ്പറില്‍ സ്പിന്‍ ഓള്‍റൗണ്ടര്‍ ആര്‍ അശ്വിനെ കളിപ്പിക്കണം. അശ്വിന് ബാറ്റിങ് ഓഡറില്‍ പ്രൊമോഷന്‍ നല്‍കുന്നത് മണ്ടന്‍ തീരുമാനമാണ്. തന്റേതായ ദിവസം ബാറ്റുകൊണ്ട് തിളങ്ങാന്‍ അശ്വിന്‍ മിടുക്കനാണ്. ഒമ്പതാം നമ്പറില്‍ സ്‌പെഷ്യലിസ്റ്റ് സ്പിന്നര്‍ യുസ് വേന്ദ്ര ചഹാല്‍ കളിക്കുമ്പോള്‍ 10ാം നമ്പറില്‍ പേസര്‍ സന്ദീപ് ശര്‍മയും കുല്‍ദീപ് സെന്നും കളിക്കണം.

ഈ പ്ലേയിങ് 11 ആദ്യം ബാറ്റ് ചെയ്യുന്ന സമയത്തുള്ളതാണ്. ബൗളിങ്ങിനിറങ്ങുമ്പോള്‍ ഹെറ്റ്‌മെയറെ പിന്‍വലിച്ച് ട്രന്റ് ബോള്‍ട്ടിനെയോ ആദം സാംബയേയോ കളിപ്പിക്കാം. ഇത് പിച്ചിന്റെ സാഹചര്യത്തിനനുസരിച്ച് പരിഗണിക്കാം. ജോ റൂട്ടിനെ പ്ലേയിങ് 11 നിലനിര്‍ത്തിയാല്‍ ഒന്നോ രണ്ടോ ഓവര്‍ പന്തെറിയിക്കുകയും ചെയ്യാം. ജോസ് ബട്‌ലര്‍ ഫോമിലേക്കെത്തിയാല്‍ നിലവിലെ രാജസ്ഥാന്റെ പ്രശ്‌നങ്ങള്‍ക്ക് അവസാനമാവും.

Story first published: Saturday, May 6, 2023, 12:17 [IST]
Other articles published on May 6, 2023
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+