Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

IPL 2023: റോയല്‍സിനെ പ്ലേഓഫില്‍ കണ്ടേക്കില്ല! ഇനി കടുപ്പം, കാരണങ്ങള്‍

ഐപിഎല്ലില്‍ കഴിഞ്ഞ തവണ ഫൈനലില്‍ കൈവിട്ട കിരീടം തിരിച്ചുപിടിക്കുകയെന്ന രാജസ്ഥാന്‍ റോയല്‍സിന്റെ മോഹം ഇത്തവണ നടന്നേക്കില്ല. കാരണം വലിയൊരു പ്രതിസന്ധിയിലേക്കാണ് സഞ്ജു സാംസണും ടീമും ഇപ്പോള്‍ വീണിരിക്കുന്നത്. സീസണിന്റെ ആദ്യ പകുതിയില്‍ മിന്നുന്ന പ്രകടനം നടത്തി പോയിന്റ് പട്ടികയില്‍ ഒന്നാംസ്ഥാനക്കാരായി വിലസിയ റോയല്‍സ് അനായാസം പ്ലേഓഫിലെത്തുമെന്നായിരുന്നു പ്രതീക്ഷിക്കപ്പെട്ടിരുന്നത്.

പക്ഷെ സീസണിന്റെ രണ്ടാംപകുതിയില്‍ കാര്യങ്ങള്‍ കീഴ്‌മേല്‍ മറിഞ്ഞിരിക്കുകയാണ്. അവസാനമായി കളിച്ച അഞ്ചു മല്‍സരങ്ങളില്‍ നാലും തോറ്റതാണ് റോയല്‍സിനു കാര്യങ്ങള്‍ ദുഷ്‌കരമാക്കിയത്.

RAJASTHAN ROYALS

ചെന്നൈ സൂപ്പര്‍ കിങ്‌സിനെതിരേ നേടിയ 32 റണ്‍സിന്റെ മിന്നുന്ന വിജയം മാറ്റി നിര്‍ത്തിയാല്‍ ശേഷിച്ച മല്‍സരങ്ങളില്‍ ലഖ്‌നൗ സൂപ്പര്‍ ജയന്റ്‌സ് (10 റണ്‍സ്), റോയല്‍ ചാലഞ്ചേഴ്‌സ് ബാംഗ്ലൂര്‍ (ഏഴ് റണ്‍സ്), മുംബൈ ഇന്ത്യന്‍സ് (ആറ് വിക്കറ്റ്), ഗുജറാത്ത് ടൈറ്റന്‍സ് (9 വിക്കറ്റ്) എന്നിവരോടു റോയല്‍സ് പരാജയം സമ്മതിക്കുകയായിരുന്നു. ജിടിക്കെതിരായ അവസാന മാച്ചില്‍ ഏകപക്ഷീയമായ തോല്‍വിയാണ് ടീം ഏറ്റുവാങ്ങിയത്.

ഇനി നാലു കളികളിലാണ് റോയല്‍സിനു ബാക്കിയുള്ളത്. സണ്‍റൈസേഴ്‌സ് ഹൈദരാബാദ് (മേയ് 7), കൊല്‍ക്കത്ത നൈറ്റ്‌റൈഡേഴ്‌സ് (മേയ് 11), റോയല്‍ ചാലഞ്ചേഴ്‌സ് ബാംഗ്ലൂര്‍ (മേയ് 14), പഞ്ചാബ് കിങ്‌സ് (മേയ് 19) എന്നിവര്‍ക്കെതിരേയാണിത്. ഈ നാലു മല്‍സരങ്ങളിലും ജയിച്ചാല്‍ ടോപ്പ് ഫോറില്‍ ഫിനിഷ് ചെയ്ത് റോയല്‍സിനു പ്ലേഓഫിലെത്താം. ഒന്നില്‍ തോറ്റാല്‍ ഒരുപക്ഷെ പ്ലേഓഫ് കണ്ടേക്കില്ല. എന്നാല്‍ ഇനിയുള്ള നാലു മല്‍സരങ്ങിലും വിജയം കൊയ്ത് റോയല്‍സ് പ്ലേഓഫില്‍ കടക്കാനുള്ള സാധ്യത കുറവാണ്. ഇതിനു മൂന്നു കാരണങ്ങളും കൂടിയുണ്ട്. ഇവ എന്തൊക്കെയാണെന്നു നോക്കാം.

ആദ്യത്തെ കാരണം റോയല്‍സ് ടീമിന്റെ നിലവിലെ ഫോം തന്നെയാണ്. ഇപ്പോഴത്തെ ഫോം പരിഗണിക്കുമ്പോള്‍ സഞ്ജു സാംസണിന്റെയും ടീമിന്റെയും ആത്മവിശ്വാസം തീര്‍ത്തും മോശമായിരിക്കുമെന്ന കാര്യത്തില്‍ സംശയമില്ല. കഴിഞ്ഞ അഞ്ചു മല്‍സരങ്ങളില്‍ നാലിലും പരാജയപ്പെട്ട അവര്‍ക്കു ഇനിയൊരു തിരിച്ചുവരവ് നടത്താന്‍ അദ്ഭുതങ്ങള്‍ തന്നെ നടത്തേണ്ടിവരും.

ജോസ് ബട്‌ലര്‍, സഞ്ജു, ഷിംറോണ്‍ ഹെറ്റ്‌മെയര്‍ എന്നിവരുടെ മോശം ഫോമാണ് റോയല്‍സിന്റെ ഏറ്റവും വലിയ തലവേദന. ഈ മൂന്നു പേരും ക്ലിക്കായില്ലെങ്കില്‍ റോയല്‍സ് ഇത്തവണ പ്ലേഓഫില്‍ സ്ഥാനം പ്രതീക്ഷിക്കേണ്ടതില്ല. മാത്രമല്ല സമ്മര്‍ദ്ദഘട്ടങ്ങളില്‍ ടീം പതറുന്നതായി മുംബൈ, ലഖ്‌നൗ എന്നിവരുമായുള്ള കഴിഞ്ഞ മല്‍സരങ്ങളില്‍ കാണാം. ഇവയെല്ലാം പരിഗണിക്കുമ്പോള്‍ റോയല്‍സ് ഇനിയൊരു തിരിച്ചുവരവ് നടത്തുമോയെന്ന കാര്യം സംശയമാണ്.

റോയല്‍സിനു തിരിച്ചടിയാവുന്ന രണ്ടാമത്തെ കാര്യം ഈ സീസണില്‍ ടീമുകള്‍ തമ്മിലുള്ള വീറുറ്റ പോരാട്ടം തന്നെയാണ്. 10 ടീമുകളും ഇപ്പോള്‍ പ്ലേഓഫിനായി രംഗത്തുണ്ട്. ആര്‍ക്കു വേണമെങ്കിലും പ്ലേഓഫിലെത്താമെന്ന സാഹചര്യമാണ് ഇപ്പോഴുള്ളത്. മുന്‍ സീസണുകളിലൊന്നും ഇത്രയും വാശിയേറിയ പോരാട്ടം നമ്മള്‍ കണ്ടിട്ടില്ല. ദിവസങ്ങള്‍ക്കു മുമ്പായിരുന്നു പോയിന്റ് പട്ടികയിലെ ഒന്നാംസ്ഥാനക്കാരായ ജിടിയെ അവസാന സ്ഥാനത്തുള്ള ഡല്‍ഹി ക്യാപ്പിറ്റല്‍സ് വീഴ്ത്തിയത്.

RAJASTHAN ROYALS 1

ആര്‍ക്കും ആരെയും ഇനിയുള്ള മല്‍സരങ്ങളില്‍ തോല്‍പ്പിക്കാമെന്നതിന്റെ തെളിവ് കൂടിയാണിത്. അതുകൊണ്ടു തന്നെ റോയല്‍സ് തീര്‍ച്ചയായും ഭയക്കണം. തങ്ങളേക്കാള്‍ ഏറെ പിന്നിലുള്ള ടീമുകളില്‍ നിന്നു പോലും അവര്‍ക്കു ഷോക്ക് ട്രീറ്റ്‌മെന്റ് ലഭിച്ചേക്കും.

പ്ലേഓഫ് ലക്ഷ്യമിടുന്ന റോയല്‍സിനെ കുഴപ്പിക്കുന്ന മൂന്നാമത്തെ കാര്യം ബാറ്റിങ് നിരയുടെ മോശം പ്രകടനമാണ്. ഓപ്പണിങ് ജോടികളായ ജോസ് ബട്‌ലര്‍- യശസ്വി ജയ്‌സ്വാള്‍ എന്നിവരെ അമിതമായി ആശ്രയിക്കുന്ന രീതിയാണ് ജിടിയുടേത്. ഇവര്‍ ക്ലിക്കായാല്‍ റോയല്‍സിന്റെ പകുതി ജോലി കഴിഞ്ഞു. എന്നാല്‍ ഈ സഖ്യം ഫ്‌ളോപ്പായാല്‍ അതു നികത്താനുള്ള ശേഷി ടീമിലെ മറ്റുള്ളവര്‍ക്കില്ല. നായകന്‍ സഞ്ജു, ദേവ്ദത്ത് പടിക്കല്‍, ഷിംറോണ്‍ ഹെറ്റ്‌മെയര്‍ എന്നിവരടങ്ങുന്ന മധ്യനിര സ്ഥിരയില്ലാതെ പാടുപെടുകയാണ്.

ധ്രുവ് ജുറേല്‍ ഈ സീസണിലെ കണ്ടെത്തലാണെങ്കിലും ബാറ്റിങില്‍ വൈകിയെത്തുന്നതിനാല്‍ കാര്യമായ ഇംപാക്ടുണ്ടാക്കാന്‍ സാധിക്കുന്നില്ല. മുംബൈയുമായുള്ള തൊട്ടുമുമ്പത്തെ മാച്ചില്‍ റോയല്‍സ് 200 പ്ലസ് നേടിയത് ജയ്‌സ്വാളിന്റെ സെഞ്ച്വറി കാരണമായിരുന്നു. മറ്റാരും ബാറ്റിങില്‍ തിളങ്ങിയില്ല. ജിടിക്കെതിരേ 30 റണ്‍സെടുത്ത സഞ്ജുവിനെ മാറ്റിനിര്‍ത്തിയാല്‍ 20 റണ്‍സ് പോലുമെടുത്തില്ല. ബാറ്റിങ് നിരയുടെ ഈ ഫോം റോയല്‍സിനെ പ്ലേഓഫില്‍ നിന്നും തടയുന്ന പ്രധാന കാരണങ്ങളിലൊന്നാണ്.

Story first published: Saturday, May 6, 2023, 9:55 [IST]
Other articles published on May 6, 2023
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+