Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

IPL 2023: സഞ്ജുവിന് റോയല്‍സിനെ പ്ലേഓഫില്‍ എത്തിച്ചാല്‍ മാത്രം പോരാ! ഭോഗ്‌ലെ പറയുന്നു

ഐപിഎല്ലിന്റെ 16ാം സീസണില്‍ കിരിടസാധ്യത കല്‍പ്പിക്കപ്പെടുന്ന ടീമുകളുടെ നിരയിലാണ് സഞ്ജു സാംസണ്‍ നയിക്കുന്ന രാജസ്ഥാന്‍ റോയല്‍സ്. കഴിഞ്ഞ തവണ എല്ലാ പ്രവചനങ്ങളും തെറ്റിച്ചുകൊണ്ട് ഫൈനല്‍ വരെയെത്താന്‍ അവര്‍ക്കായിരുന്നു. ലീഗ് ഘട്ടത്തില്‍ രണ്ടാംസ്ഥാനത്തു ഫിനിഷ് ചെയ്തായിരുന്നു അവര്‍ പ്ലേഓഫിലേക്കു മുന്നേറിയത്. ഫൈനലില്‍ പക്ഷെ ഗുജറാത്ത് ടൈറ്റന്‍സിനു മുന്നില്‍ അവര്‍ക്കു പിഴയ്ക്കുകയായിരുന്നു. കഴിഞ്ഞ തവണത്തെ പ്രകടനത്തോടെ ഇത്തവണ എല്ലാ ടീമുകളും റോയല്‍സിനെ ഗൗരവത്തോടെ എടുക്കുമെന്നുറപ്പാണ്. ഈ സീസണിലെ റോയല്‍സിന്റെ മികച്ച ഇലവനെക്കുറിച്ചും പ്ലേഓഫ് സാധ്യതകളെക്കുറിച്ചുമെല്ലാം വിശകലനം നടത്തിയിരിക്കുകയാണ് പ്രമുഖ കമന്റേ്റ്റര്‍ ഹര്‍ഷ ഭോഗ്‌ലെ. ക്രിക്ക്ബസിന്റ ടീം പ്രിവ്യുവില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

HARSHA BHOGLE RR

ഓപ്പണിങില്‍ കഴിഞ്ഞ തവണത്തെ ഓറഞ്ച് ക്യാപ്പിന്റെ അവകാശി കൂടിയായ ജോസ് ബട്‌ലറെയും ഇന്ത്യന്‍ യുവതാരം യശസ്വി ജയ്‌സ്വാളിനെയുമാണ് ഭോഗ്‌ലെ തിരഞ്ഞെടുത്തിരിക്കുന്നത്. അന്താരാഷട്ര ക്രിക്കറ്റിലേതു പോലെ ക്യാപ്റ്റന്‍സിയുടെ സമ്മര്‍ദ്ദമില്ലാത്തതിനാല്‍ ബട്‌ലര്‍ക്കു ബാറ്റിങില്‍ മാത്രം ശ്രദ്ധ കേന്ദ്രീകരിക്കാന്‍ സാധിക്കും. ജയ്‌സ്വാള്‍ മിന്നുന്ന ഫോമിലാണെന്നത് ബട്‌ലര്‍ക്കു ബാറ്റിങ് കൂടുതല്‍ എളുപ്പമാക്കുകയും ചെയ്യുമെന്നും അദ്ദേഹം വിലയിരുത്തി.

മൂന്നാം നമ്പറില്‍ കളിക്കുന്ന നായകന്‍ സഞ്ജു സാംസണിനെ സംബന്ധിച്ച് വളരെ പ്രധാനപ്പെട്ട സീസണ്‍ കൂടിയായിരിക്കും ഇത്. നായകനെന്ന നിലയില്‍ രാജസ്ഥാന്‍ റോയല്‍സിനെ പ്ലേഓഫിലെത്തിക്കുകയെന്നതു മാത്രമല്ല അദ്ദേഹത്തിന്റെ ദൗത്യം. കാരണം ഇന്ത്യന്‍ ടീമില്‍ സഞ്ജുവിനു മുന്നില്‍ കൂടുതല്‍ അവസരങ്ങള്‍ തുറന്നു കൊണ്ടിരിക്കുകയാണ്. നമ്പര്‍ മൂന്ന്, നാല് സ്ഥാനങ്ങളിലൊന്ന് അദ്ദേഹത്തിനു നേടിയെടുക്കാം. ബാറ്ററെന്ന നിലയില്‍ വളരെ മികച്ചൊരു ഐപിഎല്ലാണ് ഇത്തവണത്തേതെങ്കില്‍ ടീമിലേക്കു തിരികെ വരാനുള്ള സഞ്ജുവിന്റെ സാധ്യതകള്‍ വര്‍ധിപ്പിക്കും.

അതുകൊണ്ടു ഒരുപാട് ലക്ഷ്യങ്ങളുമായിട്ടായിരിക്കും അദ്ദേഹം ഈ സീസണില്‍ കളിക്കാനിറങ്ങുക. താളത്തിലാണെങ്കില്‍ സഞ്ജുവിന്റെ ബാറ്റിങ് ഗംഭീരമാണ്. സ്‌ട്രൈക്ക് റേറ്റ് മറ്റൊരു ലെവവലിലേക്കു കൊണ്ടുപോവാനും സാധിക്കും. സ്പിന്നര്‍മാരെയും പേസര്‍മാരെയും വളരെ നന്നായി കൈകാര്യം ചെയ്യാന്‍ സാധിക്കുന്ന താരമാണ് സഞ്ജുവെന്നും ഭോഗ്‌ലെ ചൂണ്ടിക്കാട്ടി.

SANJU SAMSON RR

സഞ്ജുവിനു ശേഷം നാലും അഞ്ചും നമ്പറുകളില്‍ ദേവ്ദത്ത് പടിക്കല്‍, ഷിംറോണ്‍ ഹെറ്റ്‌മെയര്‍ എന്നിവരായിരിക്കും കളിക്കുക. റോയല്‍സ് ബാറ്റിങില്‍ ടോപ്പ് ഫൈവില്‍ മൂന്നു ഇടംകൈയന്‍ ബാറ്റര്‍മാരെ നമുക്കു കാണാം. വളരെ കരുത്തുറ്റ ടോപ്പ് ഫൈവാണ് റോയല്‍സിന്റേത്. ആറാമനായി റിയാന്‍ പരാഗ് ഇറങ്ങും. പരാഗിനെ സംബന്ധിച്ച് വളരെ പ്രധാന സീസണാണിത്. ഏറെ പ്രധാനപ്പെട്ട ആറാം നമ്പറില്‍ അവനു തിളങ്ങിയേ തീരൂ. ഇത്രയും കാലം പരാഗിനു റോയല്‍സ് പിന്തുണ നല്‍കി. ഇനിയും അവര്‍ ക്ഷമി കാണിക്കണമെന്നില്ലെന്നും ഭോഗ്‌ലെ നിരീക്ഷിച്ചു.

ഏഴാംനമ്പറില്‍ നേരത്തേ റോയല്‍സിനു ഒരു പ്രശ്‌നമുണ്ടായിരുന്നു. ആര്‍ അശ്വിനായിരുന്നു കഴിഞ്ഞ സീസണില്‍ ഈ റോളിലെത്തിയത്. പക്ഷെ ഇത്തവണ വെസ്റ്റ് ഇന്‍ഡീസ് സീം ബൗളിങ് ഓള്‍റൗണ്ടര്‍ ജേസണ്‍ ഹോള്‍ഡറിനെ ഈ റോളിലേക്കു റോയല്‍സ് പുതുതായി കൊണ്ടുവന്നിരിക്കുകയാണ്. ഇന്നിങ്‌സിന്റെ ഏതു ഘട്ടത്തിലും ബൗള്‍ ചെയ്യാന്‍ ശേഷിയുള്ള താരമാണ് ഹോള്‍ഡര്‍. സമീപകാലത്തു അത്ര മികച്ച ഫോമിലല്ലെങ്കിലും അനുഭവസമ്പത്തും ഇതുവരെയുള്ള കരിയറും അദ്ദേഹത്തില്‍ വിശ്വാമര്‍പ്പിക്കാന്‍ റോയല്‍സിനെ പ്രേരിപ്പിക്കും. ടീമിന് ഏറ്റവുമധികം ആവശ്യമായ ഫിനിഷറുടെ റോളില്‍ ഹോള്‍ഡര്‍ മികച്ച പ്രകടനം പുറത്തെടുക്കുമെന്ന പ്രതീക്ഷയിലായിരിക്കും റോയല്‍സെന്നും ഭോഗ്‌ലെ വിശദമാക്കി.

JASON HOLDER

ജേസണ്‍ ഹോള്‍ഡര്‍ ഇല്ലായിരുന്നെങ്കില്‍ സൗത്താഫ്രിക്കയുടെ അണ്‍ക്യാപ്ഡ് ഓള്‍റൗണ്ടര്‍ ഡൊണോവന്‍ ഫെരേരയെ ആയിരിക്കും റോയല്‍സ് ഈ റോളില്‍ കളിപ്പിക്കുക. പക്ഷെ ഹോള്‍ഡറുമായി താരതമ്യം ചെയ്യുമ്പോള്‍ ഫെരേരയ്ക്കു ബൗളിങ് കുറവാണെന്നു ഒരു പോരായ്മാണെന്നും ഭോഗ്‌ലെ ചൂണ്ടിക്കാട്ടി. റോയല്‍സിന്റെ ബൗളിങ് വളരെ കരുത്തുറ്റതാണ്. ആര്‍ അശ്വിനും യുസ്വേന്ദ്ര ചഹലുമുള്‍പ്പെട്ട സ്പിന്‍ ജോടി ഒരുപാട് അനുഭവസമ്പത്തുള്ളതാണ്. ന്യൂസിലാന്‍ഡിന്റെ ട്രെന്റ് ബോള്‍ട്ടും കുല്‍ദീപ് സെന്നുമായിരിക്കും ടീമിലെ ഫാസ്റ്റ് ബൗളര്‍മാരെന്നും ഭോഗ്‌ലെ കൂട്ടിച്ചേര്‍ത്തു.

Story first published: Wednesday, March 29, 2023, 14:40 [IST]
Other articles published on Mar 29, 2023
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+