Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

IPL 2023: സന്ദീപ് വേണ്ട! കെകെആറിനെ വീഴ്ത്താന്‍ റോയല്‍സ് ഒരു റിസ്‌കെടുക്കണം

ഐപിഎല്ലില്‍ സഞ്ജു സാംസണിനും രാജസ്ഥാന്‍ റോയല്‍സിനും ഇനിയുള്ളത് അഗ്നിപരീക്ഷയുടെ നാളുകളാണ്. ചെറിയൊരു പിഴവ് ടൂര്‍ണമെന്റില്‍ അവരുടെ നിലനില്‍പ്പ് തന്നെ ഇലാതാക്കും. അതുകൊണ്ടു തന്നെ റോയല്‍ലിന് ഇനി കൈമെയ് മറന്നു പോരാടിയേ തീരൂ. നിലവില്‍ 11 മല്‍സരങ്ങളില്‍ നിന്നും 10 പോയിന്റോടെ ലീഗില്‍ നാലാംസ്ഥാനത്താണ് റോയല്‍സ്.

പക്ഷെ ഈ സ്ഥാനത്തിനു ഇനി മണിക്കൂറുകളുടെ ആയുസ് മാത്രമേയുള്ളൂ. മുംബൈ ഇന്ത്യന്‍സ്- റോയല്‍ ചാലഞ്ചേഴ്‌സ് ബാംഗ്ലൂര്‍ പോരാട്ടം കഴിയുന്നതോടെ ഇവരിലൊരു ടീം ടോപ്പ് ഫോറിലേക്കു കയറുകയും റോയല്‍സ് പിന്തള്ളപ്പെടുകയും ചെയ്യും. അതുകൊണ്ടു തന്നെ റോയല്‍സിനെ സംബന്ധിച്ച് കാര്യങ്ങള്‍ കൂടുതല്‍ കടുപ്പമായി മാറിക്കൊണ്ടിരിക്കുകയാണ്.

SANJU-SANGAKKARA

മൂന്നു മല്‍സരങ്ങളാണ് സീസണില്‍ സഞ്ജുവിനും കൂട്ടര്‍ക്കും ഇനി ബാക്കിയുള്ളത്. ഇവയിലെല്ലാം മികച്ച മാര്‍ജിനില്‍ ജയിക്കുകയല്ലാതെ റോയല്‍സിനു മുന്നില്‍ മറ്റു വഴികളില്ല. വ്യാഴാഴ്ച കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സുമായിട്ടാണ് റോയല്‍സിന്റെ അടുത്ത മല്‍സരം. തുടര്‍ന്ന് 14നു റോയല്‍ ചാലഞ്ചേഴ്‌സ് ബാംഗ്ലൂരിനെയും അവസാന മാച്ചില്‍ പഞ്ചാബ് കിങ്‌സിനെയും നേരിടും.

നിലവില്‍ മുന്‍ ചാംപ്യന്‍മാരായ കെകെആറുമായുള്ള മല്‍സരത്തെക്കുറിച്ച് മാത്രമാണ് റോയല്‍സ് ചിന്തിക്കുന്നത്. അവസാനത്തെ രണ്ടു മല്‍രങ്ങളും ജയിച്ചെത്തുന്ന കെകെആറിനെ വീഴ്ത്താന്‍ റോയല്‍സിനു മികച്ച കളി തന്നെ പുറത്തെടുക്കേണ്ടി വരും. അവസാനത്തെ മൂന്നു മല്‍സരങ്ങളിലും ജയിക്കാനായിട്ടില്ലെന്ന ക്ഷീണത്തിലാണ് റോയല്‍സിന്റെ വരവ്. കെകെആറിനെതിരേ വിജയം കൊയ്യണമെങ്കില്‍ സഞ്ജുവും കോച്ച് കുമാര്‍ സങ്കക്കാരയും പ്ലെയിങ് ഇലവന്റെ കാര്യത്തില്‍ വളരെ ബോള്‍ഡായ ഒരു തീരുമാനം എടുക്കേണ്ടത് പ്രധാനമാണ്.

ഇന്ത്യന്‍ ഫാസ്റ്റ് ബൗളര്‍ സന്ദീപ് ശര്‍മയെ ഒഴിവാക്കുകയെന്നതാണ് ഈ തീരുമാനം. സണ്‍റൈസേഴ്‌സ് ഹൈദരാബാദുമായുള്ള അവസാന മാച്ചില്‍ റോയല്‍സിനു ജയം നഷ്ടപ്പെടുത്തിയത് അദ്ദേഹത്തിന്റെ വലിയൊരു പിഴവാണ്. ജയിക്കാന്‍ നാലു റണ്‍സ് വേണമെന്നിരിക്കെ അവസാന ബോളില്‍ അബ്ദുള്‍ സമദിനെ സന്ദീപിന്റെ ബോളില്‍ ജോസ് ബട്‌ലര്‍ പിടികൂടിയെങ്കിലും അതു നോ ബോള്‍ വിളിക്കപ്പെടുകയായിരുന്നു.

ഇതോടെ റോയല്‍സ് സ്തബ്ധരാവുകയും ചെയ്തു. തുടര്‍ന്നുള്ള ഫ്രീഹിറ്റ് സിക്‌സറിലേക്കു പറത്തി സമദ് റോയല്‍സിനെ കരയിക്കുകയും ചെയ്തു. ഐപിഎല്ലില്‍ ഏറെ അനുഭവസമ്പത്തുണ്ടായിട്ടും ഇത്തരമൊരു നിര്‍ണായക ഘട്ടത്തില്‍ സന്ദീപ് നോ ബോള്‍ എറിഞ്ഞുവെന്നത് ഒരിക്കലും അംഗീകരിക്കാവുന്ന കാര്യമല്ല.

JASON HOLDER

ഈ മല്‍സരത്തില്‍ മാത്രമല്ല അതിനു മുമ്പുള്ള ചില മല്‍സരങ്ങളിലും സന്ദീപിന്റെ പ്രകടനം അത്ര മികച്ചതായിരുന്നില്ല. അതുകൊണ്ടു തന്നെ അദ്ദേഹത്തെ മാറ്റി പരിചയസമ്പന്നനായ വെസ്റ്റ് ഇന്‍ഡീസ് സീം ബൗളിങ് ഓള്‍റൗണ്ടര്‍ ജേസണ്‍ ഹോള്‍ഡറിനെ കെകെആറിനെതിരേ റോയല്‍സിന്റെ പ്ലെയിങ് ഇലവനിലേക്കു തിരിച്ചുവിളിക്കണം. മുംബൈ ഇന്ത്യന്‍സിനെതിരേ വാംഖഡെയില്‍ നടന്ന കളിയില്‍ അദ്ദേഹം വന്‍ ദുരന്തമായി മാറിയെന്നതു ശരി തന്നെ.

അന്നു 3.3 ഓവറില്‍ ഹോള്‍ഡര്‍ വഴങ്ങിയത് 55 റണ്‍സായിരുന്നു. അവസാന ഓവറിലെ ആദ്യത്തെ മൂന്നു ബോളും ഫുള്‍ ടോസെറിഞ്ഞ് ടിം ഡേവിഡിന് ഹാട്രിക് സിക്‌സറടിച്ച് ജയിപ്പിക്കാനുള്ള അവസരവും അദ്ദേഹം നല്‍കിയിരുന്നു. പക്ഷെ ഈയൊരു മല്‍സരത്തിലെ മോശം പ്രകടനത്തിന്റെ പേരില്‍ മാത്രം പൂര്‍ണമായി എഴുതിത്തള്ളാവുന്ന താരമല്ല ഹോള്‍ഡര്‍.

മുംബൈയ്‌ക്കെതിരേ തനിക്കു സംഭവിച്ച പിഴവുകളില്‍ നിന്നും പാഠമുള്‍ക്കൊണ്ട് ശക്തമായി തിരിച്ചുവരാനുള്ള ശേഷി അദ്ദേഹത്തിനുണ്ട്. അതുകൊണ്ടു തന്നെ താന്‍ കാരണം ടീമിനു നേരിട്ട പരാജയത്തിനു പ്രായശ്ചിത്തം ചെയ്യാന്‍ ഹോള്‍ഡര്‍ക്കു റോയല്‍സ് ഒരു അവസരം നല്‍കേണ്ടതാണ്. അദ്ദേഹത്തിന്റെ ഭാഗത്തു നിന്നും അന്നു സംഭവിച്ചതു പോലെയൊരു ദയനീയ പ്രകടനം ഇനിയുണ്ടാവാനുള്ള സാധ്യത തീരെ കുറവാണ്. അതിനാല്‍ തന്നെ കെകെആറിനെതിരേ സന്ദീപിനെ മാറ്റി നിര്‍ത്തി ഹോള്‍ഡറെ റോയല്‍സ് കളിപ്പിക്കേണ്ടതാണ്.

Story first published: Tuesday, May 9, 2023, 12:11 [IST]
Other articles published on May 9, 2023
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+