Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

IPL 2023: റോയല്‍സ് ടീമില്‍ അഴിച്ചുപണി വേണം! മൂന്നു മാറ്റങ്ങള്‍ അനിവാര്യം

ഐപിഎല്ലില്‍ തുടര്‍ച്ചയായ രണ്ടാമത്തെ പരാജയത്തോടെ രാജസ്ഥാന്‍ റോയല്‍സിന്റെ പ്ലേഓഫ് സാധ്യതകള്‍ തുലാസിലായിരിക്കുകയാണ്. നിലവില്‍ പോയിന്റ് പട്ടികയില്‍ ടോപ്പ് ഫോറിലുണ്ടെങ്കിലും ഏതു നിമിഷവും അവര്‍ ഇവിടെ നിന്നും പിന്തള്ളപ്പെടും.

അവസാനമായി കളിച്ച അഞ്ചു മല്‍സരങ്ങളില്‍ നാലിലും തോറ്റതോടെയാണ് റോയല്‍സിന്റെ നിലനില്‍പ്പ് തന്നെ അവതാളത്തിലായത്. ഇനി നാലു മല്‍സരങ്ങളാണ് സീസണില്‍ റോയല്‍സിനു ബാക്കിയുള്ളത്. ഇവയിലെല്ലാം ജയിക്കാനായാല്‍ മാത്രമേ അവര്‍ക്കു പ്ലേഓഫ് ബെര്‍ത്ത് ഉറപ്പുള്ളൂ.

RAJASTHAN ROYALS

ബാറ്റിങ് നിരയുടെ മോശം ഫോമാണ് റോയല്‍സിനു ഏറ്റവും വലിയ തിരിച്ചടിയായി മാറിയിരിക്കുന്നത്. മുന്‍നിരയില്‍ ജോസ് ബട്‌ലര്‍ ബാറ്റിങില്‍ ക്ലിക്കാവാതെ പോവുന്നത് റോയല്‍സിനു ക്ഷീണമായിരിക്കുകയാണ്. കൂടാതെ മധ്യനിരയില്‍ ക്യാപ്റ്റന്‍ സഞ്ജു സാംസണ്‍, ഷിംറോണ്‍ ഹെറ്റ്‌മെയര്‍ എന്നിവരൊന്നും കാര്യമായ സംഭാവന നല്‍കാത്തതും റോയല്‍സിനു ക്ഷീണമാണ്. ഈ മൂന്നു പേരും ഫോമിലേക്കു തിരിച്ചെത്തിയെങ്കില്‍ മാത്രമേ റോയല്‍സ് പ്ലേഓഫ് പ്രതീക്ഷിക്കേണ്ടതുള്ളൂ.

ഞായറാഴ്ച എയ്ഡന്‍ മാര്‍ക്രമിന്റെ സണ്‍റൈസേഴ്‌സ് ഹൈദരാബാദുമായിട്ടാണ് റോയല്‍സിന്റെ അടുത്ത മല്‍സരം. ഈ കളി സഞ്ജുവിനെയും സംഘത്തെയും സംബന്ധിച്ച് ജീവന്‍മരണ പോരാട്ടം തന്നെയാണ്. ഈ മല്‍സരത്തിനു ശേഷം റോയല്‍ ചാലഞ്ചേഴ്‌സ് ബാംഗ്ലൂര്‍, കൊല്‍ക്കത്ത നൈറ്റ്‌റൈഡേഴ്‌സ്, പഞ്ചാബ് കിങ്‌സ് എന്നിവരുമായിട്ടാണ് ശേഷിച്ച കളികള്‍. നിലവിലെ ടീമില്‍ മൂന്നു മാറ്റങ്ങള്‍ വരുത്തിയെങ്കില്‍ മാത്രമേ റോയല്‍സിനു വിജയവഴിയില്‍ തിരിച്ചെത്താന്‍ സാധിക്കുകയുളളൂ.

ആദ്യത്തെ മാറ്റം ദേവ്ദത്ത് പടിക്കലിനു പകരം ഇംഗ്ലണ്ട് സ്റ്റാര്‍ ബാറ്റര്‍ ജോ റൂട്ടിനെ നാലാം നമ്പറില്‍ ഇറക്കുകയെന്നതാണ്. ഈ സീസണില്‍ ഇനിയും റൂട്ടിനെ റോയല്‍സ് പരീക്ഷിച്ചിട്ടില്ല. അതുകൊണ്ടു തന്നെ ടീം പ്രതിസന്ധി ഘട്ടത്തില്‍ നില്‍ക്കവെ റൂട്ടിനെ തീര്‍ച്ചയായും മധ്യനിരയില്‍ കളിപ്പിച്ചു നോക്കാവുന്നതാണ്. ദേവ്ദത്തിനേക്കാള്‍ മികച്ച ഓപ്ഷനാണ് അദ്ദേഹമെന്നതില്‍ സംശയമില്ല. ടോപ് ഓര്‍ഡര്‍ ബാറ്ററായ ദേവ്ദത്തിനു മധ്യനിരയില്‍ തന്റെ മിടുക്ക് പുറത്തെടുക്കാന്‍ സാധിക്കുന്നില്ല. അതിനാല്‍ മധ്യനിരയിലെ സ്‌പെഷ്യലിസ്റ്റായ റൂട്ടിനെ തീര്‍ച്ചയായും റോയല്‍സിനു വിശ്വസിക്കാം.

JOE ROOT

റോയല്‍സ് ടീമിന്‍ വരുത്തേണ്ട രണ്ടാമത്തെ മാറ്റം വന്‍ ഫ്‌ളോപ്പായ റിയാന്‍ പരാഗിനെ ഇനിയൊരു മല്‍സരത്തില്‍പ്പോലും കളിപ്പിക്കാതിരിക്കുകയാണ്. പകരം മലയാളി ഓള്‍റൗണ്ടര്‍ അബ്ദുള്‍ ബാസിത്തിനു അവസരം നല്‍കാം. മതിയായ അവസരങ്ങള്‍ നല്‍കിയാല്‍ താരം മികച്ച പ്രകടനം നടത്തിയേക്കും. ഈ സീസണില്‍ ഇതിനകം ഒരു മല്‍സരത്തില്‍ ഇംപാക്ട് പ്ലെയറായി ബാസിത്തിനെ റോയല്‍സ് ഇറക്കിയിരുന്നു.

മൂന്നാമത്തെ മാറ്റം ആദം സാംപ/ ജേസണ്‍ ഹോള്‍ഡര്‍ എന്നിവരെ ഇനിയുള്ള മല്‍സരങ്ങളില്‍ പ്ലെയിങ് ഇലവനില്‍ നിന്നും ഒഴിവാക്കുകയെന്നതാണ് പകരം ഇന്ത്യന്‍ താരങ്ങളായ സ്പിന്നര്‍ മുരുന്‍ അശ്വിന്‍, പേസര്‍ നവദീപ് സെയ്‌നി എന്നിവരിലൊരാളെ കളിപ്പിക്കാം. സാഹചര്യം കൂടി പരിഗണിച്ചായിരിക്കണം ഈ രണ്ടു പേരില്‍ ആരു പ്ലെയിങ് ഇലവനില്‍ വേണമെന്നു റോയല്‍സ് തീരുമാനിക്കേണ്ടത്.

നാലാമത്തെ വിദേശ താരത്തിന്റെ ക്വാട്ടയില്‍ റൂട്ട് വരുമെന്നതിനാല്‍ സംപയ്ക്കും ഹോള്‍ഡര്‍ക്കും ടീമില്‍ അവസരമില്ല. ഈ കാരണത്താല്‍ തന്നെയാണ് മുരുഗനും സെയ്‌നിയും അടുത്ത ഓപ്ഷനുകളാവുന്നത്. സ്പിന്‍ ബൗളിങിനെ തുണയ്ക്കുന്ന സ്ലോ പിച്ചുകളില്‍ മുരുഗനായിരിക്കും ടീമില്‍ സ്ഥാനം കൂടുതല്‍ അര്‍ഹിക്കുന്നത്. പക്ഷെ ഇന്നിങ്‌സിന്റെ അവസാന ഘട്ടത്തില്‍ ആയതിനാല്‍ ചുരുക്കം ചില ബോളുകള്‍ നേരിടാനുള്ള അവസരം മാത്രമേ അദ്ദേഹത്തിനു ലഭിച്ചിരുന്നുള്ളൂ.

Story first published: Saturday, May 6, 2023, 12:10 [IST]
Other articles published on May 6, 2023
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+