For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

IPL 2023: കളി തോറ്റാല്‍ സഞ്ജു മോശം നായകനാവുമോ? യഥാര്‍ഥ പ്രശ്‌നം മറ്റൊന്ന്, അറിയാം

ഐപിഎല്ലിന്റെ മുന്‍ സീസണിലെ റണ്ണറപ്പായെത്തി ഇത്തവണ പ്ലേഓഫ് പോലും കാണാതെ പുറത്തായതിന്റെ പേരില്‍ രാജസ്ഥാന്‍ റോയല്‍സ് ക്യാപ്റ്റന്‍ സഞ്ജു സാംസണ്‍ ഏറെ വിമര്‍ശനങ്ങളും പരിഹാസങ്ങളുമെല്ലാം നേരിട്ടിരുന്നു. പോയിന്റ് പട്ടികയില്‍ അഞ്ചാംസ്ഥാനത്തു ഫിനിഷ് ചെയ്യാനേ റോയല്‍സിനായുള്ളൂ. സീസണിന്റെ ആദ്യപകുതിയില്‍ മികച്ച പ്രകടനം കാഴ്ചവച്ച റോയല്‍സിനു രണ്ടാം പകുതിയില്‍ അടിതെറ്റുകയായിരുന്നു.

സഞ്ജുവിന്റെ മോശം ക്യാപ്റ്റന്‍സിയാണ് ഇതിനു കാരണമെന്നു പലരും ചൂണ്ടിക്കാണിക്കവെ അദ്ദേഹത്തെ പിന്തുണച്ചിരിക്കുകയാണ് ഓസ്‌ട്രേലിയയുടെ മുന്‍ താരം ടോം മൂഡി. രാജസ്ഥാന്‍ റോയല്‍സിനു ഐപിഎല്ലില്‍ എവിടെയാണ് പിഴവുകള്‍ പറ്റിയത് എന്നതിനെക്കുറിച്ച് ഇഎസ്പിഎന്‍ ക്രിക്ക്ഇന്‍ഫോയുടെ ഷോയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. സഞ്ജു ഒരു മോശം ക്യാപ്റ്റനായി തനിക്കു തോന്നിട്ടില്ലെന്നും മറ്റു ചില കാരണങ്ങളാണ് റോയല്‍സിനു തിരിച്ചടിയായതെന്നും മൂഡി അഭിപ്രായപ്പെട്ടു.

SANJU SAMSON

സഞ്ജു സാംസണിനെ പല ക്രിക്കറ്റ് വിദഗ്ധരും മികച്ച ക്യാപ്റ്റനെന്നാണ് വിശേഷിപ്പിച്ചത്. ടീമുമായി വളരെ ചേര്‍ന്നു നില്‍ക്കുന്ന നായകനെന്നും താരം പ്രശംസിക്കപ്പെട്ടിരുന്നു. ഞാനും ഇതിനോടു യോജിക്കുന്നു. ടീം പരാജയപ്പെട്ടതു കൊണ്ടു മാത്രം ഒരാള്‍ മോശം ക്യാപ്റ്റനാവില്ല. ഒരുപാട് കാര്യങ്ങള്‍ ചേര്‍ന്നു വരുന്നതാണ് ക്യാപ്റ്റന്‍സി. മറ്റു ടീമുകളിലും ഇതിനു ചില ഉദാഹരണങ്ങള്‍ നമുക്കു കാണാന്‍ സാധിക്കുമെന്നും ടോം മൂഡി പറഞ്ഞു.

ഒരു ക്യാപ്റ്റന് കളത്തിന് അകത്തു മാത്രമല്ല, പുറത്തു നിന്നും പിന്തുണ ആവശ്യമാണ്. അതുകൊണ്ടു തന്നെ സഞ്ജു സാംസണ്‍ ഒരു മോശം ക്യാപ്റ്റനായി എനിക്കു തോന്നിയിട്ടില്ല. തന്ത്രപരമായി രാജസ്ഥാന്‍ റോയല്‍സ് ഈ സീസണില്‍ കുറച്ചു പിഴവുകള്‍ വരുത്തി. ചിലപ്പോള്‍ കളിക്കളത്തിലെ അപ്പോഴത്തെ സമ്മര്‍ദ്ദം കാരണം ചില മോശം തീരുമാനങ്ങള്‍ സഞ്ജുവിനു എടുക്കേണ്ടതായി വന്നതാവാം. അല്ലെങ്കില്‍ കോച്ച് കുമാര്‍ സങ്കക്കാരയുമായി ആലോചിച്ച ശേഷമുള്ള ഗെയിം പ്ലാനിന്റെ ഭാഗമായിരിക്കാമെന്നും ടോം മൂഡി നിരീക്ഷിച്ചു.

ഇതേ അഭിപ്രായത്തോടു ഷോയില്‍ പങ്കെടുത്ത ഇന്ത്യയുടെ മുന്‍ താരവും ഇപ്പോള്‍ കമന്റേറ്ററുമായ സഞ്ജയ് മഞ്ജരേക്കറും അനുകൂലിക്കുകയും ചെയ്തു. രാജസ്ഥാന്‍ റോയല്‍സ് പലപ്പോഴും കളി തുടങ്ങുന്നതിനു മുമ്പ് തന്നെ തന്ത്രപരമായി ചില അബദ്ധങ്ങള്‍ കാണിച്ചിട്ടുണ്ട്. ഉദാഹരണമെടുക്കുകയാണെങ്കില്‍ ഒരു കളിയില്‍ അവര്‍ റിയാന്‍ പരാഗിനെ ബാറ്റിങില്‍ ഇംപാക്ട് പ്ലെയറായി ഇറക്കുകയും ധ്രുവ് ജുറേലിനെ പിന്നിലേക്കു വലിക്കുകയും ചെയ്തു.

SANJU- SANGAKKARA

ഇത്തരത്തിലുള്ള റോയല്‍സ് ടീമിന്റെ ചില ടീം സെലക്ഷനുകള്‍ എനിക്കു ഇപ്പോഴും മനസ്സിലായിട്ടില്ല. ആരാണ് ഈ തരത്തിലുള്ള കോളുകളെടുക്കുന്നതെന്നു എനിക്കു ആശ്ചര്യം തോന്നിയിട്ടുണ്ട്. ഇതുകൊണ്ടായിരിക്കാം ഒരുപക്ഷെ റോയല്‍സ് മറ്റൊരു സീസണ്‍ കൂടി കിരീടമില്ലാതെ പൂര്‍ത്തിയാക്കിയത്. കളിക്കളത്തിലെ തന്ത്രങ്ങളല്ല, മറിച്ച് മല്‍സരത്തിനു മുമ്പുള്ള തന്ത്രങ്ങളാണ് അവര്‍ക്കു കൂടുതല്‍ തിരിച്ചടിയായതെന്നും താന്‍ കരുതുന്നതായി മഞ്ജരേക്കര്‍ വിശദമാക്കി.

മൂന്നു പ്രധാനപ്പെട്ട താരങ്ങള്‍ ഫോമൗട്ടായതാണ് രാജസ്ഥാന്‍ റോയല്‍സിനെ സംബന്ധിച്ച് ഈ സീസണിലെ ടോണിങ് പോയിന്റെന്നു ടോം മൂഡി വിലയിരുത്തുി. ആദ്യത്തെയാള്‍ ക്യാപ്റ്റന്‍ സഞ്ജു സാംസണാണ്. രണ്ടാമത്തേത് ടീമിലെ ഇംഗ്ലീഷ് ഓപ്പണര്‍ ജോസ് ബട്‌ലറാണ്. മൂന്നാമത്തെ താരമാവട്ടെ ഷിംറോണ്‍ ഹെറ്റ്‌മെയറും. സീസണിന്റെ ആദ്യ പകുതിയില്‍ ടീമിനു വേണ്ടി ഇംപാക്ടുണ്ടാക്കാന്‍ ഇവര്‍ക്കു സാധിച്ചിരുന്നു.

ഇതു തന്നെയാണ് മികച്ച പ്രകടനം കാഴ്ചവയ്ക്കാനും ലീഗില്‍ മേധാവിത്വം നേടാനും പോയിന്റ് പട്ടികയില്‍ ഒന്നാംസ്ഥാനത്തു നില്‍ക്കാനും അവരെ സഹായിച്ചത്. പക്ഷെ മൂന്നു പേരും ഒരുമിച്ച് ഫോമൗട്ടായതൊടെയാണ് റോയല്‍സിന്റെ വീഴ്ച ആരംഭിച്ചതെന്നും മൂഡി അഭിപ്രായപ്പെട്ടു.

Story first published: Friday, June 2, 2023, 15:25 [IST]
Other articles published on Jun 2, 2023
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+