For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

IPL 2023: നാലില്‍ രണ്ടും ഡെക്ക്, ബട്‌ലര്‍ ഫ്‌ളോപ്പെന്നു സഞ്ജുവിനറിയാം! പിന്നെ എന്തിന് റണ്‍ചേസ്?

ഐപിഎല്ലില്‍ ഇത്തവണ കളിച്ച ഏഴു മല്‍സരങ്ങളെടുത്താല്‍ രാജസ്ഥാന്‍ റോയല്‍സ് പതറുന്നത് റണ്‍ചേസിലാണെന്നു നമുക്കു കാണാന്‍ സാധിക്കും. ഈ സീസണില്‍ തോറ്റ മൂന്നു കളിയിലും റോയല്‍സ് റണ്‍ചേസിലാണ് വീണത്. മാത്രമല്ല, ആകെ നാലു തവണ റണ്‍ചേസ് നടത്തിയപ്പോള്‍ അതില്‍ മൂന്നിലും റോയല്‍സ് പരാജയം രുചിക്കുകയും ചെയ്തു.

ടൂര്‍ണമെന്റ് പുരോഗമിക്കവെ നായകന്‍ സഞ്ജു സാംസണിനെയും കോച്ച് കുമാര്‍ സങ്കക്കാരയെയും സംബന്ധിച്ച് തീര്‍ച്ചയായും ആശങ്കയുണ്ടാക്കുന്ന കാര്യം തന്നെയാണിത്. ഈ സീസണില്‍ ജയിച്ച നാലു മല്‍സരങ്ങളിലും റോയല്‍സായിരുന്നു ആദ്യം ബാറ്റ് ചെയ്തിരുന്നത്. ഇങ്ങനെയൊരു റെക്കോര്‍ഡുണ്ടായിട്ടും ടോസിനു ശേഷം എന്തുകൊണ്ടാണ് നായകന്‍ സഞ്ജു ബൗളിങ് തിരഞ്ഞെടുക്കുന്നതെന്നാണ് ആരാധകരുടെ ചോദ്യം.

YASHASVI JAISWAL

തുടര്‍ തോല്‍വികളേറ്റു വാങ്ങിയ കഴിഞ്ഞ രണ്ടു മല്‍സരങ്ങളിലും റോയല്‍സിനായിരുന്നു ടോസ്. ഇവയില്‍ സഞ്ജു ബൗളിങ് തിരഞ്ഞെടുക്കുകയും ചെയ്തു. ലഖ്‌നൗ സൂപ്പര്‍ ജയന്റ്‌സിനെതിരേ രാത്രി നടന്ന മാച്ചില്‍ ടോസിനു ശേഷം ബൗള്‍ ചെയ്യാനുള്ള അദ്ദേഹത്തിന്റെ തീരുമാനത്തെ നമുക്ക് അംഗീകരിക്കാം. മഞ്ഞുവീഴ്ച കാരണം രാത്രിയിലെ റണ്‍ചേസ് കുറേക്കൂടി എളുപ്പമാവുമെന്ന കാരണത്താലാവാം സഞ്ജു ബൗളിങ് തിരഞ്ഞെടുത്തത്.

പക്ഷെ റോയല്‍ ചാലഞ്ചേഴ്‌സിനെതിരായ കഴിഞ്ഞ പകല്‍ മല്‍സരത്തില്‍ എന്തുകൊണ്ട് സഞ്ജു ബൗള്‍ ചെയ്തുവെന്നതിനെ പല മുന്‍ താരങ്ങളും ചോദ്യം ചെയ്തിരുന്നു. ചിന്നസ്വാമി സ്‌റ്റേഡിയത്തില്‍ റോയല്‍സായിരുന്നു ആദ്യം ബാറ്റ് ചെയ്യേണ്ടിയിരുന്നതെന്നും ഇവര്‍ അഭിപ്രായപ്പെട്ടിരുന്നു.

റോയല്‍സിനെ സംബന്ധിച്ച് ബാറ്റിങില്‍ അവരുടെ നെടുംതൂണ്‍ ഇംഗ്ലണ്ടിന്റെ സ്റ്റാര്‍ ഓപ്പണര്‍ ജോസ് ബട്‌ലറാണെന്ന കാര്യത്തില്‍ സംശയമില്ല. കഴിഞ്ഞ തവണ ടീം ഫൈനല്‍ വരെയെത്താന്‍ പ്രധാന കാരണം അദ്ദേഹത്തിന്റെ റണ്‍വേട്ടതായിരുന്നു. 800ന് മുകളില്‍ റണ്‍സുമായി ഇംഗ്ലീഷ് ക്യാപ്റ്റന്‍ ഓറഞ്ച് ക്യാപ്പും സ്വന്തമാക്കിയിരുന്നു. ബട്‌ലറുടെ ബാറ്റ് തീതുപ്പിയാല്‍ ബാറ്റിങില്‍ ടീമിന്റെ പകുതി ജോലി തീര്‍ന്നുവെന്നു പറയാം.

ശേഷിച്ചത് പൂര്‍ത്തിയാക്കാന്‍ സഞ്ജുവും ഷിംറോണ്‍ ഹെറ്റ്‌മെയറുമെല്ലാമുണ്ട്. പക്ഷെ ബട്‌ലര്‍ തുടക്കത്തിലെ മടങ്ങിയാല്‍ എല്ലാം തകിടം മറിയും. കഴിഞ്ഞ മല്‍സരങ്ങളിലെല്ലാം സംഭവിച്ചത് ഇതു തന്നെയാണ്. റണ്‍ചേസില്‍ ഇത്തവണ ബട്‌ലര്‍ ഒരു മല്‍സരത്തില്‍പ്പോലും തിളങ്ങിയിട്ടില്ലെന്നതാണ് റോയല്‍സിനെ ഭയപ്പെടുത്തുന്ന കാര്യം.

നാല് ഇന്നിങ്‌സുകളിലാണ് അദ്ദേഹം റണ്‍ചേസില്‍ ബാറ്റ് ചെയ്തിട്ടുള്ളത്. ഇവയില്‍ നിന്നും 14.75 എന്ന ദയനീയ ശരാശരിയില്‍ നേടിയിട്ടുള്ളത് 59 റണ്‍സ് മാത്രം. ലഖ്‌നൗലിനെതിരേ 41 ബോളില്‍ നേടിയ 40 റണ്‍സാണ് ഉയര്‍ന്ന സ്‌കോര്‍. രണ്ടു മല്‍സരങ്ങളില്‍ ബട്‌ലര്‍ ഡെക്കായപ്പോള്‍ ഒന്നില്‍ 19 റണ്‍സിനു പുറത്താവുകയും ചെയ്തു. ഈ നാലു മല്‍സരങ്ങളില്‍ ഒന്നില്‍ മാത്രമേ റോയല്‍സ് ജയിച്ചിട്ടുള്ളൂവെന്നത് ബട്‌ലറെ റണ്‍ചേസില്‍ എത്രമാത്രം ടീം മിസ്സ് ചെയ്യുന്നുവെന്നത് അടിവരയിടുന്നു.

jos buttler

റണ്‍ചേസില്‍ ബട്‌ലര്‍ ക്ലിക്കാവാതിരുന്നിട്ടും സഞ്ജു എന്തുകൊണ്ട് ടോസ് ലഭിച്ചിട്ടും ആദ്യം ബൗളിങ് തിരഞ്ഞെടുക്കുന്നുവെന്ന് ആരാധകര്‍ ചോദിക്കുന്നു. റണ്‍സ് ചേസ് ചെയ്യുന്നതിനേക്കാള്‍ പ്രതിരോധിക്കുന്നതിലാണ് മിടുക്കെന്നു റോയല്‍സ് തെളിയിച്ചുകഴിഞ്ഞു. അതിനാല്‍ തന്നെ ഇനിയുള്ള മല്‍സരങ്ങളിലെങ്കിലും ടോസ് ലഭിച്ചാല്‍ ബാറ്റിങ് തിരഞ്ഞെടുക്കണമെന്നാണ് ആരാധരുടെ ആവശ്യം.

ഇത്തവണ റണ്‍ചേസില്‍ പഞ്ചാബ് കിങ്‌സിനോടാണ് റോയല്‍സ് ആദ്യം പരാജയം രുചിച്ചത്. ആവേശകരമായ മല്‍സരത്തില്‍ അഞ്ചു റണ്‍സിനു റോയല്‍സ് പൊരുതി വീഴുകയായിരുന്നു. പിന്നീട് നിലവിലെ ചാംപ്യന്‍മാരായ ഗുജറാത്ത് ടൈറ്റന്‍സിനെതിരേയാണ് അവര്‍ക്കു റണ്‍ചേസ് നടത്തേണ്ടി വന്നത്.

ഈ കളിയില്‍ ഒരു ഘട്ടത്തില്‍ പരാജയത്തിന്റെ വക്കിലായിരുന്നു റോയല്‍സ്. എന്നാല്‍ 26 ബോളില്‍ പുറത്താവാതെ 56 റണ്‍സെടുത്ത ഹെറ്റ്‌മെയറുടെ തകര്‍പ്പന്‍ ഫിനിഷിങ് ടീമിനു നാടകീയ വിജയം സമ്മതിക്കുകയായിരുന്നു. അതിനു ശേഷമുള്ള റണ്‍ചേസുകളില്‍ ലഖ്‌നൗവിനോടു 10 റണ്‍സിനും ആര്‍സിബിയോടു ഏഴു റണ്‍സിനുമാണ് റോയല്‍സ് പരാജയം സമ്മതിച്ചത്.

Story first published: Monday, April 24, 2023, 14:48 [IST]
Other articles published on Apr 24, 2023
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+