For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

IPL 2023: സഞ്ജുവിനെയും റോയല്‍സിനെയും വീഴ്ത്താതെ ആരും കപ്പടിക്കില്ല! കാരണങ്ങള്‍

സഞ്ജു സാംസണിന്റെ രാജസ്ഥാന്‍ റോയല്‍സ് മിന്നുന്ന പ്രകടനവുമായി ഐപിഎല്ലില്‍ വിജയക്കുതിപ്പ് തുടരുകയാണ്. നാലു മല്‍സരങ്ങളില്‍ മൂന്നിലും ജയിച്ച അവര്‍ ഇപ്പോള്‍ പോയിന്റ് പട്ടികയില്‍ തലപ്പത്തു നില്‍ക്കുകയാണ്. കഴിഞ്ഞ സീസണിലെ റണ്ണപ്പായിരുന്ന റോയല്‍സ് ഇത്തവണയും അതേ ഫോം ആവര്‍ത്തിക്കുന്നതാണ് കാണുന്നത്. മാത്രമല്ല കൈവിട്ട കിരീടം ഇത്തവണ തിരിച്ചുപിടിക്കുമെന്ന സൂചന കൂടിയാണ് റോയല്‍സ് നല്‍കിയിരിക്കുന്നത്.

ദിവസങ്ങള്‍ക്കു മുമ്പ് നാലു തവണ ചാംപ്യന്മാരായ ചെന്നൈ സൂപ്പര്‍ കിങ്‌സിനെ അവരുടെ മടയില്‍പ്പോയി റോയല്‍സ് വീഴ്ത്തിയിരുന്നു. കഴിഞ്ഞ 10 വര്‍ഷത്തിനിടെ സിഎസ്‌കെയെ അവരുടെ ഗ്രൗണ്ടായ ചെപ്പോക്കില്‍ പരാജയപ്പെടുത്തിയ ഏക ടീം നേരത്തേ മുംബൈ ഇന്ത്യന്‍സായിരുന്നു. ഇപ്പോള്‍ റോയല്‍സും ഈ എലൈറ്റ് ക്ലബ്ബിലെത്തിയിരിക്കുകയാണ്.

RAJASTHAN ROYALS

ഓരോ മല്‍സരങ്ങള്‍ കഴിയുന്തോറും റോയല്‍സ് കൂടുകല്‍ കൂടുതല്‍ ശക്തരായി മാറിക്കൊണ്ടിരിക്കുകയാണ്. ബാറ്റിങും ബൗളിങിലും ഒരുപോലെ മികച്ചത് ആയതിനാല്‍ തന്നെ കാര്യമായ വീക്ക്‌നെസുകളൊന്നും അവര്‍ക്കില്ലെന്നു തന്നെ പറയാം. ഈ സീസണില്‍ റോയല്‍സ് ഇനിയും തങ്ങളുടെ ഹോംഗ്രൗണ്ടായ സവായ് മാന്‍സിങ് സ്‌റ്റേഡിയത്തില്‍ കളിച്ചിട്ടില്ല. ഈ ഗ്രൗണ്ടില്‍ അവര്‍ക്കു 75 ശതമാനം വിജയ റെക്കോര്‍ഡുമുണ്ട്.

അതുകൊണ്ടു തന്നെ ഹോംഗ്രൗണ്ടില്‍ മല്‍സരങ്ങള്‍ ഇനിയും വരാനിരിക്കുന്നതിനാല്‍ റോയല്‍സിനെ തടഞ്ഞുനിര്‍ത്തുക എതിരാളികള്‍ക്കു കൂടുതല്‍ കടുപ്പമായി തീരും. ലീഗില മറ്റു ടീമുകള്‍ക്കു തോല്‍പ്പിക്കാന്‍ ഏറ്റവും ബുദ്ധിമുട്ടേറിയ, അപകടകാരികളായ ടീമായി റോയല്‍സ് മാറിക്കഴിഞ്ഞു. ഇതിന്റെ കാരണങ്ങള്‍ എന്തൊക്കെയാണെന്നു പരിശോധിക്കാം.

എല്ലാ വിഭാഗത്തിലും രാജസ്ഥാന്‍ റോല്‍സിനു വൈവിധ്യമുണ്ടെന്നതാണ് ഇതിന്റെ ആദ്യത്തെ കാരണം. കഴിഞ്ഞ മൂന്നു സീസണുകളില്‍ നിന്നും വ്യത്യസ്തമാണ് ഇത്തവണത്തെ ഐപിഎല്‍. ഹോം- എവേ രീതിയിലേക്കു മല്‍സരങ്ങള്‍ തിരിച്ചെത്തിയെന്നതാണ് ഈ സീസണിലെ പ്രത്യേകത. ഓരോ ഗ്രൗണ്ടുകളിലെയും സാഹചര്യങ്ങള്‍ വ്യത്യസ്തമായിരിക്കും. ചില വിക്കറ്റുകള്‍ സ്പിന്നര്‍മാരെ തുണയ്ക്കുന്നതാണെങ്കില്‍ ചിലത് ബാറ്റിങിന് അനുയോജ്യമായിരിക്കും.

ചില പിച്ചുകളിലാവട്ടെ പേസര്‍മാര്‍ക്കും ആനുകൂല്യം ലഭിക്കും. അതുകൊണ്ടു തന്നെ ഈ തരത്തിലുള്ള വ്യത്യസ്തമായ സാഹചര്യങ്ങളില്‍ തിളങ്ങണമെങ്കില്‍ എല്ലാ മേഖലയിലും ഒരു ടീം മികവ് പുലര്‍ത്തേണ്ടതുണ്ട്. റോയല്‍സിന്റെ കാര്യമെടുത്താല്‍ അവര്‍ എല്ലാ മേഖലയിലും ശക്തരാണെന്നു കാണാം.

ജോസ് ബട്‌ലര്‍, നായകന്‍ സഞ്ജു സാംസണ്‍, യശസ്വി ജയ്‌സ്വാള്‍, ദേവ്ദത്ത് പടിക്കല്‍, ഷിംറോണ്‍ ഹെറ്റ്‌മെയര്‍ തുടങ്ങിയ മികച്ച ബാറ്റര്‍മാര്‍ റോയല്‍സ് നിരയിലുണ്ട്. സ്പിന്‍ ബൗളിങിലേക്കു വരികയാണെങ്കില്‍ അവിടെ ഇന്ത്യയുടെ സ്റ്റാര്‍ സ്്പിന്നര്‍മാരായ ആര്‍ അശ്വിന്‍, യുസ്വേന്ദ്ര ചഹല്‍ എന്നിവരെ കാണാം. പുതുതായി ആദം സാംപയും റോയല്‍സിലെത്തിയിരിക്കുന്നു. പേസ് ബൗളിങെടുത്താല്‍ ന്യൂസിലാന്‍ഡ് സ്പീഡ് സ്റ്റാര്‍ ട്രെന്റ് ബോള്‍ട്ടിനൊപ്പം ജേസണ്‍ ഹോള്‍ഡര്‍, സന്ദീപ് ശര്‍മ, ഒബെഡ് മക്കോയ്, കുല്‍ദപ് സെന്‍ എന്നിവരും ടീമിലുണ്ട്.

SANJU - HOLDER

സഞ്ജു സാംസണിന്റെ ബ്രില്ല്യന്റ് ക്യാപ്റ്റന്‍സിയാണ് റോയല്‍സിനെ അപകടകാരികളാക്കുന്ന രണ്ടാമത്തെ കാരണം. മുന്‍ സീസണുകളെടുക്കുകയാണെങ്കില്‍ പല ഫ്രാഞ്ചൈസികളും ശക്തമായ സ്‌ക്വാഡിനെ ഉണ്ടാക്കിയിട്ടുണ്ട്. പക്ഷെ ചില ടീമുകള്‍ക്കു മാത്രമേ പ്രതീക്ഷയ്‌ക്കൊത്ത പ്രകടനം നടത്താനായിട്ടുള്ളൂ. ചില ടീമുകള്‍ കടലാസ് പുലികളായി തീരുകയും ചെയ്തു. രാജസ്ഥാന്‍ റോയല്‍സിനു വളരെ ശക്തമായ ടീമാണ് ഇപ്പോഴുള്ളത് എന്നതില്‍ സംശയമില്ല.

പക്ഷെ ഈ സ്‌ക്വാഡിനെ മികച്ച രീതിയില്‍ മുന്നോട്ടു നയിക്കാന്‍ കഴിഞ്ഞത് നായകന്‍ സഞ്ജുവിന്റെ മിടുക്ക് തന്നെയാണ്. തനിക്കു ലഭിച്ച താരങ്ങളെ ഏറ്റവും നന്നായി ഉപയോഗിക്കാന്‍ സഞ്ജുവിന് സാധിച്ചുവെന്നതാണ് റോയല്‍സിന്റെ കുതിപ്പിന് പ്രധാന കാരണം. ഏറ്റവും മികച്ച ഇലവനെ തിരഞ്ഞെടുക്കുന്നതിലും കളിക്കളത്തിലെ പ്ലാനിങിലുമെല്ലം സഞ്ജു കാണിച്ച മിടുക്ക് അഭിനന്ദിക്കപ്പെടേണ്ടതാണ്. തന്റെ താരങ്ങളില്‍ അദ്ദേഹമര്‍പ്പിക്കുന്ന വിശ്വാസമാണ് ഏറ്റവും മികച്ച പ്രകടനം പുറത്തുകൊണ്ടു വരാന്‍ അവരെ സഹായിക്കുന്നത്.

ചെന്നൈ സൂപ്പര്‍ കിങ്‌സിനെ അവരുടെ പൊന്നാപുര കോട്ടയായ ചെപ്പോക്കില്‍ പരാജയപ്പെടുത്തിയെന്നതാണ് റോയല്‍സിനെ അപകടകാരികളാക്കുന്ന മൂന്നാമത്തെ കാരണം. 2013 മുതലുള്ള കണക്കുകളെടുത്താല്‍ രോഹിഹ് ശര്‍മയുടെ മുംബൈ ഇന്ത്യന്‍സൊഴികെ മറ്റൊരു ടീമും ചെപ്പോക്കില്‍ വിജയിച്ചിരുന്നില്ല. എന്നാല്‍ തങ്ങള്‍ക്കും അതിനു കഴിയുമെന്ന് റോയല്‍സ് ഇത്തവണ തെളിയിച്ചിരിക്കുകയാണ്. തുടര്‍ച്ചയായ ആറു തോല്‍വികള്‍ക്കു ശേഷമാണ് ചെപ്പോക്കില്‍ അവര്‍ ജയിച്ചിരിക്കുന്നത്. എത്ര മാത്രം കരുത്തരായി തങ്ങള്‍ മാറിയെന്നും ഈ വിജയത്തോടെ റോയല്‍സ് കാണിച്ചും തന്നിരിക്കുകയാണ്.

Story first published: Friday, April 14, 2023, 15:24 [IST]
Other articles published on Apr 14, 2023
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+