Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

IPL 2023: റോയല്‍സില്‍ രണ്ട് നായകര്‍! പരാഗ് വെറും ഉറക്കവും ഗെയിമും, ജുറേലിന്‍റെ വെളിപ്പെടുത്തല്‍

ഐപിഎല്ലില്‍ ആരാധകര്‍ക്കു ഏറെ പ്രിയപ്പെട്ട ഫ്രാഞ്ചൈസികളിലൊന്നാണ് പ്രഥമ സീസണിലെ ചാംപ്യന്‍മാരായ രാജസ്ഥാന്‍ റോയല്‍സ്. മലയാളി താരം സഞ്ജു സാംസണ്‍ 2021ല്‍ ടീമിന്റെ സ്ഥിരം ക്യാപ്റ്റനായി നിയമിക്കപ്പെട്ടതോടെ ലോകമെമ്പാടുമുള്ള മലയാളികള്‍ ഹോം ഫ്രാഞ്ചൈസി പോലെയാണ് റോയല്‍സിനെ നെഞ്ചിലേറ്റുന്നത്. 2022ലെ ഐപിഎല്ലില്‍ സഞ്ജുവിന്റെ ക്യാപ്റ്റന്‍സിയില്‍ ഫൈനല്‍ വരെത്തിയ റോയല്‍സിനു പക്ഷെ സമാപിച്ച സീസണില്‍ പ്രതീക്ഷ കാക്കാനായില്ല.

പോയിന്റ് പട്ടികയില്‍ അഞ്ചാംസ്ഥാനത്തു ഫിനിഷ് ചെയ്ത റോയല്‍സ് പ്ലേഓഫിലെത്താതെ പുറത്താവുകയായിരുന്നു. ഈ സീസണില്‍ ടീമിന്റെ പ്രധാന കണ്ടെത്തലുകളിലൊന്നായി മാറിയ യുവതാരം ധ്രുവ് ജുറേല്‍ റോയല്‍സിനെക്കുറിച്ച് ചില രസകരമായ കാര്യങ്ങള്‍ തുറന്നു പറഞ്ഞിരിക്കുകയാണ്. ഒരു ദേശീയ മാധ്യമത്തോടു സംസാരിക്കുകയായിരുന്നു താരം. റാപ്പിഡ് ഫയര്‍ ചോദ്യോത്തര സെഷനിലായിരുന്നു കൗതുകകരമായ ചില ചോദ്യങ്ങള്‍ക്കു ജുറേല്‍ മറുപടി നല്‍കിയത്.

SANJU- JUREL-PARAG

രാജസ്ഥാന്‍ റോയല്‍സ് ടീമില്‍ ഏറ്റവുമധികം സമയം ഉറങ്ങുന്നയാള്‍ ആരാണെന്നായിരുന്നു ആദ്യത്തെ ചോദ്യം. സീസണില്‍ ടീമിലെ ഏറ്റവും വലിയ ഫ്‌ളോപ്പുകളിലൊന്നായി മാറിയ ഓള്‍റൗണ്ടര്‍ റിയാന്‍ പരാഗിന്റെ പേരാണ് ധ്രുവ് ജുറേല്‍ മറുപടി നല്‍കിയത്. ടീമിലെ ഏറ്റവും വലിയ ഭക്ഷണപ്രിയന്‍ ഫിനിഷറുടെ റോളില്‍ പല തകര്‍പ്പന്‍ ഇന്നിങ്‌സുകള്‍ കളിച്ചിട്ടുള്ള ഷിംറോണ്‍ ഹെറ്റ്‌മെയറാണെന്നും ജുറേല്‍ വെളിപ്പെടുത്തി.

റോയല്‍സില്‍ ഏറ്റവുമധികം സമയം പരിശീലനത്തിലേര്‍പ്പെടുന്നത് യുവ ഓപ്പണര്‍ യശസ്വി ജയ്‌സ്വാളാണെന്നും അദ്ദേഹം പറയുന്നു. സീസണിലെ എമേര്‍ജിങ് പ്ലെയര്‍ക്കുള്ള പുരസ്‌കാരം ജയ്‌സ്വാളിനായിരുന്നു. 14 മല്‍സരങ്ങളില്‍ നിന്നും ഒരു സെഞ്ച്വറിയും അഞ്ചു ഫിഫ്റ്റികളുമടക്കം താരം 625 റണ്‍സാണ് വാരിക്കൂട്ടിയത്.

സഞ്ജു സാംസണാണ് രാജസ്ഥാന്‍ റോയല്‍സിന്റെ ക്യാപ്റ്റനെങ്കിലും ടീമിനകത്ത് മറ്റൊരു ലീഡര്‍ കൂടിയുണ്ടെന്നും അത് വെറ്ററന്‍ ഓഫ് സ്പിന്നര്‍ ആര്‍ അശ്വിനാണെന്നും ധ്രുവ് ജുറേല്‍ വെളിപ്പെടുത്തി. നേതൃശേഷിയുള്ള ഒരുപാട് സീനിയര്‍ കളിക്കാര്‍ ഞങ്ങളുടെ ടീമിലുണ്ട്. ഒരാളുടെ പേര് പ്രത്യേകമായി എടുത്തു പറയാന്‍ ബുദ്ധിമുട്ടാണ്. എങ്കിലും ആഷ് ഭായ് (ആര്‍ അശ്വിന്‍) ഒരു നല്ല ലീഡറാണ്. അദ്ദേഹം ബുദ്ധിശാലിയായ ക്രിക്കറ്ററാണും പല കാര്യങ്ങളും പങ്കുവയ്ക്കാറുണ്ടെന്നും ജുറേല്‍ കൂട്ടിച്ചേര്‍ത്തു.

രാജസ്ഥാന്‍ റോയല്‍സ് ടീമില്‍ ഏറ്റവുമധികം സമയം ഗെയിമുകള്‍ കളിക്കാറുള്ളത് പുതുതായി ടീമിലേക്കു വന്ന ഇംഗ്ലണ്ടിന്റെ സ്റ്റാര്‍ ബാറ്റര്‍ ജോ റൂട്ടാണ്. ഇന്ത്യന്‍ താരങ്ങളുടെ കാര്യമെടുത്താല്‍ റിയാന്‍ പരാഗാണ് കൂടുതല്‍ സമയം ഗെയിമുകളില്‍ ഏര്‍പ്പെടാറുള്ളതെന്നും ജുറേല്‍ വ്യക്തമാക്കി. ബാറ്റ് ചെയ്യുമ്പോള്‍ സിംഗിളെടുക്കാന്‍ മടി കാണിക്കാറുള്ള ടീമംഗങ്ങള്‍ ആരെങ്കിലുമുണ്ടോയെന്ന ചോദ്യത്തിനു ഇല്ലെന്നാണ് താരം മറുപടി നല്‍കിയത്.

YASHASVI JAISWAL

അങ്ങനെ ചെയ്താല്‍ ടീമിനു പുറത്താവുമെന്നും ജുറേല്‍ ചിരിച്ചുകൊണ്ടു പറഞ്ഞു. നെറ്റ്‌സില്‍ ബാറ്റിങ് പരിശീലനം നടത്തുമ്പോള്‍ ഔട്ടായാലും അതു അനുവദിച്ചു കൊടുക്കാത്തയാള്‍ താനാണെന്നും അദ്ദേഹം വെളിപ്പെടുത്തി.

രാജസ്ഥാന്‍ റോയല്‍സ് നായകന്‍ സഞ്ജു സാംസണിന്റെ ക്യാപ്റ്റന്‍സിയെക്കുറിച്ച് തികഞ്ഞ മതിപ്പാണ് ധ്രുവ് ജുറേലിനുള്ളത്. ടീമിലെ താരങ്ങള്‍ക്കു സ്വതന്ത്രമായി പെര്‍ഫോം ചെയ്യാന്‍ എല്ലായ്‌പ്പോഴും ഇടം നല്‍കുന്നയാളാണ് സഞ്ജു. എന്താണ് ചെയ്യേണ്ടതെന്നു ടീമിലെ ബൗളര്‍മാരോടു അദ്ദേഹം പറഞ്ഞു കൊടുക്കാറില്ല. നിങ്ങള്‍ എങ്ങനെയുള്ള ബോളാണ് എറിയാന്‍ പോവുന്നതെന്നും ഫീല്‍ഡ് ക്രമീകരണം എങ്ങനെ വേണമെന്നാണ് ആഗ്രഹമെന്നുമാണ് സഞ്ജു ബൗളര്‍മാരോടു ചോദിക്കാറുള്ളതെന്നും ജുറേല്‍ വെളിപ്പെടുത്തി.

റോയല്‍സിനൊപ്പം ഈ സീസണില്‍ അരങ്ങേറിയ താരമാണ് അദ്ദേഹം. ഫിനിഷറായെത്തി ചില തീപ്പൊരി പ്രകടനങ്ങള്‍ ജുറേല്‍ കാഴ്ചവയ്ക്കുകയും ചെയ്തിരുന്നു. 13 ഇന്നിങ്‌സുകളില്‍ നിന്നും 172.73 സ്‌ട്രൈക്ക് റേറ്റോടെ 152 റണ്‍സായിരുന്നു താരത്തിന്റെ സമ്പാദ്യം.

Story first published: Friday, June 2, 2023, 21:53 [IST]
Other articles published on Jun 2, 2023
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+