For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

IPL 2023: ബട്‌ലറുള്ളപ്പോള്‍ എന്തിന് സഞ്ജുവിനെ നായകനാക്കി? റോയല്‍സ് കിരീടം നേടില്ല!

ഐപിഎല്ലിന്റെ 16ാം സീസണിനു അടുത്തയാഴ്ച തുടക്കം കുറിക്കാനിരിക്കെ ക്രിക്കറ്റ് പ്രേമികള്‍ വലിയ ആവേശത്തിലാണ്. ലോകകപ്പിനേക്കാള്‍ പ്രതീക്ഷയോടെയാണ് ഐപിഎല്ലിനെ ആരാധകര്‍ കാത്തിരിക്കുന്നതെന്നു പറഞ്ഞാലും അതിശയോക്തിയില്ല. ടി20യിലെ ചാംപ്യന്‍ ക്ലബ്ബാവാന്‍ ഇത്തവണയും പോരടിക്കുക 10 ടീമുകളാണ്. 2019നു ശേഷം ആദ്യമായി ഹോം-എവേ രീതിയില്‍ മല്‍സരങ്ങള്‍ തിരിച്ചെത്തുന്നുവെന്ന പ്രത്യേകത കൂടി ഈ സീസണിനുണ്ട്.

IPL: SANJU SAMSON AND ROYALS TEAM

31നു നിലവിലെ ജേതാക്കളായ ഗുജറാത്ത് ടൈറ്റന്‍സും മുന്‍ ചാംപ്യന്‍മാരായ ചെന്നൈ സൂപ്പര്‍ കിങ്‌സും തമ്മിലാണ് ഐപിഎല്ലിലെ കന്നിയങ്കം. ഹാര്‍ദിക് പാണ്ഡ്യയുടെ ക്യാപ്റ്റന്‍സിയില്‍ കഴിഞ്ഞ തവണ കപ്പുയര്‍ത്തിയ ടൈറ്റന്‍സ് ഇതിഹാസ നായകന്‍ എംഎസ് ധോണിയുടെ സിഎസ്‌കെയെ വീഴ്ത്തുമോയെന്നതാണ് ചോദ്യം. ടൂര്‍ണമെന്റില്‍ വമ്പന്‍ താരനിരയില്ലെങ്കിലും ഏറ്റവുമധികം ആരാധക പിന്തുണയുള്ള ഫ്രാഞ്ചൈസികളിലൊന്നാണ് രാജസ്ഥാന്‍ റോയല്‍സ്.

എല്ലാവര്‍ക്കും പ്രിയങ്കരനായ സഞ്ജു സാംസണെന്ന നായകന്‍ തന്നെയാണ് ഇതിന്റെ പ്രധാന കാരണം. കഴിഞ്ഞ സീസണില്‍ ടീമിനെ ഫൈനല്‍ വരെയെത്തിച്ച് അദ്ദേഹം തന്റെ നേതൃമികവ് തെളിയിച്ചിരുന്നു. 2008ലെ കന്നി സീസണില്‍ ഓസ്‌ട്രേലിയന്‍ ഇതിഹാസം ഷെയ്ന്‍ വോണിനു കീഴില്‍ ചാംപ്യന്‍മാരായ ശേഷം റോയല്‍സിന്റെ ആദ്യ ഫൈനല്‍ കൂടിയായിരുന്നു ഇത്. കഴിഞ്ഞ സീസണില്‍ എല്ലാ പ്രവചനങ്ങളം തെറ്റിച്ചുകൊണ്ടായിരുന്നു സഞ്ജുവിന്റെയും റോയല്‍സിന്റെയും ഫൈനല്‍ പ്രവേശനം.

RAJASTHAN ROYALS TEAM 1

അതുകൊണ്ടു തന്നെ ഇത്തവണ കിരീട ഫേവറിറ്റുകളിലാന്നൊയി റോയല്‍സിനെ പലരും പരിഗണിക്കുകയും ചെയ്യുന്നുണ്ട്. എന്നാല്‍ സഞ്ജുവിന്റെ ക്യാപ്റ്റന്‍സിയില്‍ റോയല്‍സ് കിരീടം നേടില്ലെന്നു പ്രവചിച്ചിരിക്കുകയാണ് ഇന്ത്യക്കാരനായ പ്രശസ്ത ജ്യോല്‍സ്യന്‍ ഗ്രീന്‍സ്റ്റോണ്‍ ലോബോ. ഇതിന്റെ കാരണങ്ങളും അദ്ദേഹം വിശദീകരിച്ചിട്ടുണ്ട്.

രാജസ്ഥാന്‍ റോയല്‍സിനു ഇത്തവണ കിരീടമ നേടാന്‍ യാതൊരു സാധ്യതയുമില്ല. ഇവരുടെ ടീം മാനേജ്‌മെന്റ് എന്താണ് ചിന്തിക്കുന്നതെന്നു തനിക്കു മനസ്സിലായിട്ടില്ലെന്നു ജ്യോതിഷി ഗ്രീന്‍സ്‌റ്റോണ്‍ ലോബോ വ്യക്തമാക്കി.
ആരാണ് റോയല്‍സിന്റെ കാര്യത്തില്‍ സുപ്രധാന തീരുമാനങ്ങളെടുക്കുന്നത്? എനിക്കു അവരുടെ നായകന്‍ സഞ്ജു സാംസണിനോടു വ്യക്തിപരമായ വിരോധങ്ങളൊന്നും തന്നെയില്ല. എന്തുകൊണ്ടാണ് റോയല്‍സ് ടീമിന്റെ ക്യാപ്റ്റനായി അദ്ദേഹത്തെ നിയമിച്ചതെന്നു തനിക്കു മനസ്സിലായിട്ടില്ലെന്നും അദ്ദേഹം പറയുന്നു.

എന്റെ പോയിന്റ് വളരെ സിംപിളാണ്. ലഭ്യമായതില്‍ വച്ച് ലോകത്തിലെ തന്നെ ഏറ്റവും ബെസ്റ്റ് ക്യാപ്റ്റന്‍മാരില്‍ ഒരാളായ ജോസ് ബട്‌ലര്‍ രാജസ്ഥാന്‍ റോയല്‍സ് ടീമിലുണ്ട്. പക്ഷെ അദ്ദേഹത്തെ മാറ്റിനിര്‍ത്തി സഞ്ജു സാംസണിനെ അവര്‍ ക്യാപ്റ്റന്‍സി ഏല്‍പ്പിച്ചിരിക്കുകയാണ്.

RAJASTHAN ROYALS TEAM

റോയല്‍സിന്റെ ഓപ്പണിങ് ബാറ്റര്‍മാരില്‍ ഒരാളാണ് ബട്‌ലറെങ്കിലും ക്യാപ്റ്റനല്ല ഇംഗ്ലണ്ടിനെ ടി20 ലോകകപ്പ് കിരീടത്തിലേക്കു നയിച്ചിട്ടുള്ള നായകനാണ് അദ്ദേഹം. ഞാന്‍ ഇക്കാര്യം നേരത്തേയും പറഞ്ഞുകൊണ്ടിരിക്കുന്നതാണ്.
എന്തുകൊണ്ടാണ് ബട്‌ലറെ റോയല്‍സ് ടീമിന്റെ നായകനാക്കാത്തത്്? ലോകകപ്പ് നേടിയ ക്യാപ്റ്റനായിട്ടും അദ്ദേഹത്തെ റോയല്‍സ് ടീം ചുമതല ഏല്‍പ്പിക്കാത്തതു എന്തുകൊണ്ടെന്നു മനസ്സിലായിട്ടില്ലെന്നും ജ്യോതിഷി വ്യക്തമാക്കി.

ജോസ് ബട്‌ലറെ ഇനി രാജസ്ഥാന്‍ റോയല്‍സിന്റെ നായകസ്ഥാനത്തേക്കു പെട്ടെന്നു കൊണ്ടു വന്നാലും ടീം ഉടന്‍ ഐപിഎല്‍ കിരീടം നേടണമെന്നില്ല. കാരണം അടുത്തിടെയാണ് അദ്ദേഹം ടി20 ലോകകപ്പ് നേടിയിരിക്കുന്നത്.
സഞ്ജു സാംസണിനക്കുറിച്ച് പറയുകയാണെങ്കില്‍ ഐപിഎല്‍ പോലെയൊരു വലിയ ടൂര്‍ണമെന്റില്‍ ജയിക്കാനുള്ള ഭാഗ്യം ഗ്രഹനിലയില്‍ കാണുന്നില്ല. ഈ കാരണത്താല്‍ തന്നെയാണ് അദ്ദേഹം നയിക്കുന്ന റോയല്‍സ് ഇത്തവണ കപ്പടിക്കില്ലെന്നു താന്‍ ഉറപ്പിച്ചു പറയുന്നതെന്നും ജ്യോതിഷി കൂട്ടിച്ചേര്‍ത്തു.

Story first published: Friday, March 24, 2023, 13:38 [IST]
Other articles published on Mar 24, 2023
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+