For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

IPL 2023: തലപ്പത്ത് ഫിനിഷ് ചെയ്യുക ആരാവും? റോയല്‍സിനാവുമോ? തുറന്നുപറഞ്ഞ് പോണ്ടിങ്

ഐപിഎല്ലിന്റെ 16ാം സീസണിനു മുമ്പ് കിരീട ഫേവറിറ്റുകളെക്കുറിച്ചും സഞ്ജു സാംസണ്‍ നയിക്കുന്ന രാജസ്ഥാന്‍ റോയല്‍സിന്റെ കിരീടസാധ്യതകളെക്കുറിച്ചും തുറന്നു പറഞ്ഞിരിക്കുകയാണ് മുന്‍ ഓസ്‌ട്രേലിയന്‍ ഇതിഹാസം റിക്കി പോണ്ടിങ്. നിലവില്‍ ഡല്‍ഹി ക്യാപ്പിറ്റല്‍സിന്റെ മുഖ്യ കോച്ച് കൂടിയാണ് അദ്ദേഹം.

നിലവിലെ ചാംപ്യന്‍മാരായ ഗുജറാത്ത് ടൈറ്റന്‍സും മുന്‍ വിജയികളായ ചെന്നൈ സൂപ്പര്‍ കിങ്‌സും തമ്മിലുള്ള പോരാട്ടത്തോടെയാണ് ഐപിഎല്ലിനു കൊടിയേറുന്നത്. അഹമ്മദാബാദിലെ നരേന്ദ്ര മോദി സ്‌റ്റേഡിയത്തിലാണ് ക്രിക്കറ്റ് പ്രേമികള്‍ കാത്തിരിക്കുന്ന ഈ ഇടിവെട്ട് പോരാട്ടം. ഹാര്‍ദിക് പാണ്ഡ്യയുടെ ജിടി വിജയത്തോടെ തന്നെ സീസണിനു തുടക്കം കുറിക്കാമെന്ന ശുഭപ്രതീക്ഷയിലാണ്.

RICKY PONTING

നിലവിലെ റണ്ണറപ്പുകളാണ് രാജസ്ഥാന്‍ റോയല്‍സ്. കഴിഞ്ഞ തവണ ആരും കിരീട സാധ്യത കല്‍പ്പിക്കാതിരുന്ന ടീമായിരുന്നു അവര്‍. എന്നാല്‍ സഞ്ജു സാംസണിനു കീഴില്‍ എതിരാളികളെ തകര്‍ത്ത് മുന്നേറിയ അവര്‍ ലീഗ് ഘട്ടത്തില്‍ രണ്ടാംസ്ഥാനത്തു ഫിനിഷ് ചെയ്തായിരുന്നു പ്ലേഓഫിലേക്കു മുന്നേറിയത്. പിന്നീട് പ്ലേഓഫും കടന്ന് ഫൈനലിലേക്കും അവര്‍ ടിക്കറ്റെടുത്തു.

പക്ഷെ കപ്പിനരികെ സഞ്ജുവും സംഘവും കലമുടയ്ക്കുകയായിരുന്നു. കഴിഞ്ഞ സീസണിലെ ടീമില്‍ കാര്യമായ മാറ്റങ്ങളൊന്നും റോയല്‍സ് ഇത്തണവണ വരുത്തിയിട്ടില്ല. കൂടാതെ വെസ്റ്റ് ഇന്‍ഡീസ് ഓള്‍റൗണ്ടര്‍ ജേസണ്‍ ഹോള്‍ഡറിനെയടക്കം പുതുതായി ചിലരെ ടീമിലെത്തിക്കുകയും ചെയ്തിട്ടുണ്ട്.

RAJASTHAN ROYALS CELEBRATES

ആരായിരിക്കും ഇത്തവണ ലീഗ് ഘട്ടത്തില്‍ ഒന്നാമത് ഫിനിഷ് ചെയ്യുകയെന്ന് പ്രവചിക്കുക ബുദ്ധിമുട്ടേറിയ കാര്യമാണെന്നു റിക്കി പോണ്ടിങ് വ്യക്തമാക്കി. ഇതു കടുപ്പമേറിയ ചോദ്യം തന്നെയാണ്. അപൂര്‍വ്വമായി മാത്രമേ ഒരു ടീം തുടക്കം മുതല്‍ ആധിപത്യം പുലര്‍ത്തി അതേ രീതിയില്‍ ഫിനിഷ് ചെയ്യാറുള്ളൂ. കഴിഞ്ഞ സീസണില്‍ അതിശയിപ്പിക്കുന്ന പ്രകടനമായിരുന്നു ഗുജറാത്ത് ടൈറ്റന്‍സിന്റേത്. പുതിയ ടീം കൂടിയായിരുന്ന അവര്‍ക്കു കിരീടം നേടാന്‍ സാധിക്കുകയും ചെയ്തു.

കഴിഞ്ഞ തവണത്തെ മറ്റൊരു ഫൈനലിസ്റ്റുകള്‍ രാജസ്ഥാന്‍ റോയല്‍സായിരുന്നു. അവര്‍ക്കു വളരെ മികച്ച സ്‌ക്വാഡിനെയാണ് ലഭിച്ചിരിക്കുന്നതെന്നു ഞാന്‍ കരുതുന്നു. കഴിഞ്ഞ വര്‍ഷം ലേലത്തിനു തൊട്ടുപിന്നാലെ ഞങ്ങള്‍ ഇക്കാര്യം പറഞ്ഞതാണ്. റോയല്‍സ് അവരെ ടീമിലേക്കു കൊണ്ടു വന്ന താരങ്ങള്‍ ഞങ്ങള്‍ക്കു വളരെയധികം മതിപ്പുണ്ടാക്കിയിരുന്നു. വളരെ മികച്ചൊരു സ്‌ക്വാഡിനെ ഒരുക്കിയെടുക്കുന്നതില്‍ അവര്‍ വിജയിക്കുകയും ചെയ്തുവെന്നും റിക്കി പോണ്ടിങ് വ്യക്കമാക്കി.

ഈ വര്‍ഷവും ആ ടീമിനെ രാജസ്ഥാന്‍ റോയല്‍സ് കൂടുതല്‍ വളര്‍ത്തിയെടുത്തിയിരിക്കുകയാണ്. അവര്‍ പ്ലേഓഫിലുണ്ടാവുമെന്നു ഞാന്‍ കരുതുന്നു. ഐപിഎല്ലെന്നതു ആരാണ് വിധിക്കാന്‍ പ്രയാസമുളള ഗെയിമും ആരു വിജയിക്കുമെന്നു മനസ്സിലാക്കാന്‍ ബുദ്ധിമുട്ടുമുള്ള ഗെയിമുമാണ്. ആ ഒരു നിമിഷത്തില്‍ മികവിലേക്കുയരുന്നവരാണ് സാധാരണ വിജയിക്കാറുള്ളത്. പക്ഷെ ഞാന്‍ സ്‌ക്വാഡുകളിലേക്കു നോക്കുകയാണെങ്കില്‍ ആരെയും പോലെ വളരെ മികച്ചൊരു സ്‌ക്വാഡിനെ അവര്‍ക്കു ലഭിച്ചിട്ടുണ്ടെന്നും ഐസിസി റിവ്യുവിന്റെ (icc review) ഏറ്റവും പുതിയ എഡിഷനില്‍ റിക്കി പോണ്ടിങ് പറഞ്ഞു.

SANJUS SAMSON RAJASTHAN ROYALS

ഐപിഎല്ലില്‍ ഇത്തവണ പുതുതായി അവതരിപ്പിക്കുന്ന ഇംപാക്ട് പ്ലെയര്‍ നിയമം നല്ലൊരു കണ്ടുപിടിത്തം തന്നെയാണെന്നും മല്‍സരം ആരംഭിച്ചുകഴിഞ്ഞാല്‍ അതു അവര്‍ക്കു ഒരുപാട് ജോലി നല്‍കുമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. ഇംപാക്ട് പ്ലെയര്‍ നിയമം എത്രത്തോളം കളിയില്‍ സ്വാധീനമുണ്ടാക്കുമെന്നു നമുക്കു കാത്തിരുന്നു കാണാം. മികച്ചൊരു ആശയമായിട്ടാണ് ഇതിനെക്കുറിച്ച് തോന്നിയത്.

കോച്ചുമാര്‍ക്കു മല്‍സരം തുടങ്ങിക്കഴിഞ്ഞാല്‍ ഒരുപാട് ജോലിയായിരിക്കും ഇതു നല്‍കുക. സാധാരണയായി ഒരു കോച്ചെന്ന നിലയില്‍ മല്‍സരം തുടങ്ങിക്കഴിഞ്ഞാല്‍ ഗെയിമിന്റെ ഫലത്തെ സ്വാധീനിക്കാന്‍ നിങ്ങള്‍ക്കു കാര്യമായൊന്നും ചെയ്യാനുണ്ടാവില്ല. പക്ഷെ ഇംപക്ട് പ്ലെയര്‍ നിയമം വന്നതോടെ ഗെയിമിനെ തന്ത്രപരമായി സ്വാധീനിക്കാന്‍ ചില വഴികളുണ്ടെന്നു താന്‍ കരുതുന്നതായും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Story first published: Friday, March 31, 2023, 13:32 [IST]
Other articles published on Mar 31, 2023
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+