For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

IPL 2023: ടീമിലെടുത്തപ്പോള്‍ വിമര്‍ശിച്ചു, ഇപ്പോള്‍ കൈയടിക്കുന്നു! അഞ്ച് സീനിയേഴ്‌സ് ഇതാ

മുംബൈ: ഇന്ത്യന്‍ പ്രീമിയര്‍ ലീഗിന്റെ 16ാം സീസണ്‍ ആവേശകരമായി മുന്നോട്ട് പോവുകയാണ്. പ്ലേ ഓഫിനോടടുക്കുമ്പോള്‍ ആരൊക്കെ സീറ്റ് നേടുമെന്ന് പറയാനാവാത്ത അവസ്ഥയാണുള്ളത്. ശക്തമായ പോരാട്ടം കാഴ്ചവെച്ച് ഇത്തവണയും നിരവധി യുവതാരങ്ങള്‍ വളര്‍ന്നുവരുന്നു. അന്താരാഷ്ട്ര നിലവാരത്തില്‍ കളിക്കുന്ന യുവതാരങ്ങളില്‍ പലരും അധികം വൈകാതെ ദേശീയ ടീമിലേക്കെത്താനും സാധ്യതകളേറെ.

ഇത്തവണത്തെ സീസണിന്റെ മറ്റൊരു പ്രധാന കൗതുകം ചില സീനിയര്‍ താരങ്ങളുടെ പ്രകടനമാണ്. വിമര്‍ശനങ്ങള്‍ നേരിട്ട് ടീമിലേക്കെത്തിയ ചില സീനിയേഴ്‌സ് ഇപ്പോള്‍ ഗംഭീര പ്രകടനം നടത്തി കൈയടി നേടുകയാണ്. കളിക്കാന്‍ അവസരം ലഭിക്കാന്‍ പോലും സാധ്യതയില്ലാത്തവരെന്ന് വിലയിരുത്തപ്പെട്ടവരില്‍ നിന്ന് തകര്‍പ്പന്‍ പ്രകടനത്തോടെ എല്ലാവരെയും ഞെട്ടിപ്പിക്കുന്ന തരത്തിലേക്ക് പ്രകടന നിലവാരം ഉയര്‍ത്തിയ അഞ്ച് പേരിതാ.

piyush chawla

പീയൂഷ് ചൗളയാണ് ഇതിലെ പ്രധാന താരങ്ങളിലൊരാള്‍. ഇന്ത്യന്‍ ടീമിന് പുറത്തായിട്ട് നാളുകളേറെയായ ചൗളയെ ലേലത്തില്‍ മുംബൈ ഇന്ത്യന്‍സ് വാങ്ങിയപ്പോള്‍ സ്വന്തം ആരാധകരുപോലും വിമര്‍ശനം ഉന്നയിച്ചിരുന്നു. എന്നാല്‍ ഇവരുടെയെല്ലാം വായടപ്പിച്ച് കസറുകയാണ് ചൗള. പ്രായം തളര്‍ത്താത്ത പോരാളിയെപ്പോലെ സ്പിന്‍ മികവുകൊണ്ട് പൊരുതുന്ന ചൗളയാണ് നിലവില്‍ മുംബൈയുടെ കുന്തമുന.

കളിച്ച മൈതാനങ്ങളിലെല്ലാം വിക്കറ്റ് നേടിയെടുക്കാന്‍ ചൗളക്ക് സാധിക്കുന്നു. 11 മത്സരങ്ങളില്‍ നിന്ന് 17 വിക്കറ്റാണ് അദ്ദേഹം നേടിയത്. അതും 7.46 എന്ന മികച്ച ഇക്കോണമിയില്‍. നിലവില്‍ വിക്കറ്റ് വേട്ടക്കാരില്‍ നാലാം സ്ഥാനത്താണ് ചൗളയുള്ളത്. സീസണ്‍ പുരോഗമിക്കവെ ചൗളയില്‍ നിന്ന് ഇനിയും മികച്ച പ്രകടനങ്ങള്‍ തന്നെ പ്രതീക്ഷിക്കാം. മോഹിത് ശര്‍മയാണ് രണ്ടാമത്തെ താരം. സിഎസ്‌കെയ്‌ക്കൊപ്പം പര്‍പ്പിള്‍ ക്യാപ്പ് നേടിയ മോഹിത് ശര്‍മ പിന്നീട് മോശം ഫോമിനെത്തുടര്‍ന്ന് എല്ലായിടത്തുനിന്നും തഴയപ്പെട്ടു.

ഇന്ത്യക്കായി കളിച്ചിട്ടുള്ള മോഹിത് അവസാന സീസണില്‍ ഗുജറാത്ത് ടൈറ്റന്‍സിന്റെ നെറ്റ് ബൗളറായിരുന്നു. എന്നാല്‍ ഇത്തവണ കരാര്‍ നല്‍കി ഗുജറാത്ത് മോഹിത്തിനെ ഒപ്പം കൂട്ടി. ഈ തീരുമാനം തെറ്റിയില്ല. ലഖ്‌നൗ സൂപ്പര്‍ ജയ്ന്റ്‌സിനെതിരേ അവസാന ഓവര്‍ എറിഞ്ഞ് ഗുജറാത്തിന് തകര്‍പ്പന്‍ ജയം നേടിക്കൊടുക്കാന്‍ മോഹിത്തിന് സാധിച്ചിരുന്നു. എട്ട് മത്സരത്തില്‍ നിന്ന് 12 വിക്കറ്റുകള്‍ അദ്ദേഹം വീഴ്ത്തി. അതും 6.96 എന്ന മികച്ച ഇക്കോണമിയില്‍.

ഇഷാന്ത് ശര്‍മയാണ് മൂന്നാമത്തെ താരം. തുടര്‍ പരിക്കുകളെത്തുടര്‍ന്നും മോശം ഫോമിനെത്തുടര്‍ന്നും ഇന്ത്യന്‍ ടീമിന് പുറത്തായ ഇഷാന്തിന്റെ ടി20യിലെ കണക്കുകള്‍ അത്ര മികച്ചതല്ല. ചെണ്ട ബൗളര്‍മാരുടെ പട്ടികയിലാണ് ഇഷാന്തിന്റെ സ്ഥാനം. എന്നാല്‍ ഇത്തവണ ഡല്‍ഹി അവസരം നല്‍കിയപ്പോള്‍ തിളങ്ങാന്‍ ഇഷാന്തിന് സാധിച്ചു. ഗുജറാത്ത് ടൈറ്റന്‍സിനെതിരേ അവസാന ഓവറിലെ കിടിലന്‍ ബൗളിങ്ങിലൂടെ വിജയം നേടിക്കൊടുക്കാന്‍ ഇഷാന്തിനായി.

ajinkya rahane

അഞ്ച് മത്സരത്തില്‍ നിന്ന് ആറ് വിക്കറ്റ് നേടിയ ഇഷാന്തിന്റെ ഇക്കോണമി 7.5 ആണ്. വരുന്ന മത്സരങ്ങളിലും ഇഷാന്തിന് അവസരം ലഭിച്ചേക്കും. അമിത് മിശ്രയും ഇത്തവണ മോശമാക്കിയില്ല. ഇംപാക്ട് പ്ലയറായാണ് കൂടുതലും താരം കളത്തിലെത്തുന്നത്. 6 മത്സരത്തില്‍ നിന്ന് 7.26 ഇക്കോണമിയില്‍ 6 വിക്കറ്റ് നേടാന്‍ മിശ്രക്ക് സാധിച്ചിട്ടുണ്ട്. സ്പിന്‍ മികവുകൊണ്ട് ഇപ്പോഴും ശ്രദ്ധ നേടാന്‍ മിശ്രക്ക് സാധിക്കുന്നുണ്ട്.

അജിന്‍ക്യ രഹാനെയാണ് മറ്റൊരു താരം. ഇന്ത്യയുടെ മുന്‍ ടെസ്റ്റ് വൈസ് ക്യാപ്റ്റന്‍ അപ്രതീക്ഷിതമായാണ് സിഎസ്‌കെയിലേക്കെത്തുന്നത്. പിന്നീട് നടന്നത് എല്ലാവരെയും ഞെട്ടിപ്പിക്കുന്ന പ്രകടനമായിരുന്നു. 9 മത്സരത്തില്‍ നിനന് 245 റണ്‍സാണ് രഹാനെ അടിച്ചെടുത്തത്. 40.83 എന്ന മികച്ച ശരാശരിയും 181ന് മുകളില്‍ സ്‌ട്രൈക്കറേറ്റും രഹാനെക്കുണ്ട്. എല്ലാവരെയും അത്ഭുതപ്പെടുത്തുന്ന ബാറ്റിങ് പ്രകടനം കാഴ്ചവെക്കാന്‍ രഹാനെക്ക് സാധിക്കുന്നു.

Story first published: Wednesday, May 10, 2023, 14:49 [IST]
Other articles published on May 10, 2023
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+