Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

IPL 2023: ധോണിയെ സന്ദീപ് പിടിച്ചുകെട്ടിയത് എങ്ങനെ? തന്ത്രം തന്റേത്! വെളിപ്പെടുത്തി അശ്വിന്‍

ചെന്നൈ: ഇന്ത്യന്‍ പ്രീമിയര്‍ ലീഗിന്റെ 16ാം സീസണിലെ ഏറ്റവും ആവേശകരമായ മത്സരങ്ങളിലൊന്നായിരുന്നു ചെന്നൈ സൂപ്പര്‍ കിങ്‌സും രാജസ്ഥാന്‍ റോയല്‍സും തമ്മില്‍ ചെന്നൈയില്‍ നടന്ന മത്സരം. എംഎസ് ധോണി, സഞ്ജു സാംസണ്‍ എന്നീ നായകന്മാര്‍ പരസ്പരം കരുത്ത് പരീക്ഷിച്ച മത്സരത്തില്‍ സിഎസ്‌കെയെ മൂന്ന് റണ്‍സിനാണ് രാജസ്ഥാന്‍ തോല്‍പ്പിച്ചത്.

സൂപ്പര്‍ ഫിനിഷറും സിഎസ്‌കെ നായകനുമായ എംഎസ് ധോണി ക്രീസിലുണ്ടായിരുന്നിട്ടും തകര്‍പ്പന്‍ ബൗളിങ് പ്രകടനത്തിലൂടെ സന്ദീപ് ശര്‍മയാണ് രാജസ്ഥാന് ജയം സമ്മാനിച്ചത്. രാജസ്ഥാന്റെ 176 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്നിറങ്ങിയ സിഎസ്‌കെയ്ക്ക് അവസാന ഓവറില്‍ ജയിക്കാന്‍ വേണ്ടിയിരുന്നത് 21 റണ്‍സായിരുന്നു. സന്ദീപിന്റെ ഓവറിലെ ആദ്യ പന്ത് വൈഡായപ്പോള്‍ രണ്ടാം പന്ത് ഡോട്ടായി.

ms dhoni, r ashwin

എന്നാല്‍ രണ്ടാം പന്തും മൂന്നാം പന്തും എംഎസ് ധോണി സിക്‌സര്‍ പറത്തിയതോടെ ആരാധകരും ആവേശത്തിലായി. വീണ്ടുമൊരു ധോണി മാജിക്കിലൂടെ സിഎസ്‌കെ വിജയം നേടുമെന്ന് പ്രതീക്ഷിച്ചിരിക്കവെയാണ് നാലാം പന്തും അഞ്ചാം പന്തും ആറാം പന്തും സിംഗിളുകള്‍ മാത്രം വിട്ടുകൊടുത്ത് സന്ദീപ് രാജസ്ഥാന് ഗംഭീര ജയമൊരുക്കിയത്.

ഇപ്പോഴിതാ ധോണിയെ പിടിച്ചുനിര്‍ത്തി സിഎസ്‌കെയെ രാജസ്ഥാന്‍ തോല്‍പ്പിച്ചതിന് പിന്നിലെ തന്റെ തന്ത്രം വെളിപ്പെടുത്തിയിരിക്കുകയാണ് രാജസ്ഥാന്‍ റോയല്‍സ് സ്പിന്നറും മുന്‍ സിഎസ്‌കെ താരവുമായ ആര്‍ അശ്വിന്‍. സന്ദീപ് ശര്‍മയോട് താന്‍ ആവിശ്യപ്പെട്ട സാഹസിക പരീക്ഷണം വിജയംകണ്ടതാണ് രാജസ്ഥാന് ജയമൊരുക്കിയതെന്നാണ് അശ്വിന്റെ വെളിപ്പെടുത്തല്‍. ആ മാസ്റ്റര്‍ പ്ലാനെക്കുറിച്ച് അശ്വിന്‍ പറയുന്നത് ഇങ്ങനെയാണ്.

'അവസാന ഓവര്‍ സന്ദീപ് ശര്‍മ എറിയുകയാണ്. എംഎസ് ധോണിയെപ്പോലൊരു വലിയ താരമാണ് ക്രീസിലുള്ളത്. തുടര്‍ച്ചയായി രണ്ട് സിക്‌സറുകള്‍ വഴങ്ങുമ്പോള്‍ എവിടെ പന്തെറിയണമെന്നത് പ്രയാസമുള്ള കാര്യമാണ്. ആ സമയത്ത് ഞാന്‍ സന്ദീപിനോട് ചോദിച്ചത് ഈ സമയത്ത് ഉപയോഗിക്കാന്‍ സാധിക്കുന്ന ഏറ്റവും വെല്ലുവിളി നിറഞ്ഞ ബോളേതെന്നാണ്. അതിന് സന്ദീപ് മറുപടി പറഞ്ഞത് സ്ലോവന്‍ ലെങ്ത് ബോളെന്നാണ്. എങ്കില്‍ അതിന് ശ്രമിക്കൂവെന്നാണ് ഞാന്‍ പറഞ്ഞത്.

ആ സമയത്ത് ബാറ്റ്‌സ്മാന്‍ ഒട്ടും പ്രതീക്ഷിക്കാത്ത പന്താണ് എറിയേണ്ടത്. കാരണം ബൗളര്‍ സമ്മര്‍ദ്ദത്തിലായതിനാല്‍ എവിടെയാവും അടുത്ത പന്തെറിയുകയെന്നത് ധോണിയെപ്പോലൊരു താരത്തിന് മനസിലാക്കാന്‍ സാധിക്കും. എന്നാല്‍ സന്ദീപില്‍ നിന്ന് അത്തരമൊരു പന്ത് ധോണി പ്രതീക്ഷിച്ചില്ല'-ആര്‍ അശ്വിന്‍ യുട്യൂബ് ചാനലിലൂടെ വെളിപ്പെടുത്തി. സന്ദീപില്‍ നിന്ന് യോര്‍ക്കര്‍ ലെങ്ത് പന്താവും ധോണി പ്രതീക്ഷിച്ചിരിക്കുക.

sandeep sharma

യോര്‍ക്കറുകള്‍ എറിയാന്‍ കഴിവുള്ള സന്ദീപ് അതുതന്നെ പരീക്ഷിക്കാനായിരുന്നു സാധ്യത കൂടുതല്‍. ഇത്തരമൊരു പ്രതിസന്ധി സാഹചര്യത്തില്‍ ഏതൊരു ബൗളറും വിശ്വാസം അര്‍പ്പിക്കുക യോര്‍ക്കറിലാവും. എന്നാല്‍ ഹെലികോപ്ടര്‍ ഷോട്ട് പായിക്കാന്‍ കഴിവുള്ള ധോണിക്കെതിരേ യോര്‍ക്കര്‍ എറിഞ്ഞ് ഫലിപ്പിക്കുക പ്രയാസമാണ്. അതുകൊണ്ടാണ് സ്ലോവര്‍ ലെങ്ത് പന്ത് പരീക്ഷിക്കാന്‍ അശ്വിന്‍ സന്ദീപിന് ഉപദേശിച്ചത്.

വേഗം കുറഞ്ഞ സന്ദീപിന്റെ മികച്ച ലെങ്തിലുള്ള പന്തുകള്‍ ധോണിയുടെ കണക്കുകൂട്ടല്‍ തെറ്റിച്ചു. ഇതോടെ അവസാന മൂന്ന് പന്തിലും സിംഗിളുകള്‍ക്കൊണ്ട് ധോണിക്കും രവീന്ദ്ര ജഡേജക്കും തൃപ്തിപ്പെടേണ്ടി വന്നു. ധോണിയെ വളരെ അടുത്തറിയാവുന്ന താരമാണ് അശ്വിന്‍. അന്താരാഷ്ട്ര ക്രിക്കറ്റില്‍ ഒപ്പം കളിച്ചത് മാത്രമല്ല സിഎസ്‌കെയിലും ഒരുപാട് നാള്‍ ഒരുമിച്ച് കളിക്കാന്‍ ഇരുവര്‍ക്കുമായിരുന്നു.

അശ്വിന്റെ വളര്‍ച്ചയില്‍ നിര്‍ണ്ണായക പങ്കുള്ള ധോണി പല മത്സരങ്ങളിലും അശ്വിന്റെ ബൗളിങ് മികവിനെ ഉപയോഗിച്ച് വിജയം നേടിയിട്ടുണ്ട്. ധോണിയോട് അടുത്ത സൗഹൃദമുണ്ടായിരുന്ന അശ്വിന് ധോണി ചിന്തിക്കുന്നതിനെക്കുറിച്ച് കൃത്യമായി ധാരണയുണ്ടാവുമെന്നുറപ്പ്. ധോണിയുടെ ദൗര്‍ബല്യം മനസിലാക്കിയിട്ടുള്ള അശ്വിന്റെ ഉപദേശം സന്ദീപിന് നന്നായി നടപ്പിലാക്കാന്‍ സാധിച്ചുവെന്നതാണ് എടുത്തു പറയേണ്ടത്.

Story first published: Friday, May 5, 2023, 11:09 [IST]
Other articles published on May 5, 2023
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+