For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

IPL 2023: വമ്പനടിക്കാര്‍, പക്ഷെ ഇതുവരെ ഒറ്റ മത്സരംപോലും കളിച്ചില്ല- അഞ്ച് നിര്‍ഭാഗ്യവാന്മാരിതാ

മുംബൈ: ഇന്ത്യന്‍ പ്രീമിയര്‍ ലീഗിന്റെ 16ാം സീസണ്‍ ആവേശകരമായി പുരോഗമിക്കുകയാണ്. പ്ലേ ഓഫിനായി ടീമുകളെല്ലാം ശക്തമായ പോരാട്ടം കാഴ്ചവെക്കുകയാണ്. സണ്‍റൈസേഴ്‌സ് ഹൈദരാബാദ്, ഡല്‍ഹി ക്യാപിറ്റല്‍സ് ടീമുകള്‍ നിരാശപ്പെടുത്തുന്നത് മാറ്റിനിര്‍ത്തിയാല്‍ മറ്റ് ടീമുകളെല്ലാം ശക്തമായ പോരാട്ടം കാഴ്ചവെക്കുന്നു. എന്നാല്‍ സീസണ്‍ ആറാം റൗണ്ടിലേക്ക് കടന്നിട്ടും ചില സൂപ്പര്‍ താരങ്ങള്‍ ഇപ്പോഴും ബെഞ്ചിലിരിക്കുകയാണ്.

ഒരു മത്സരത്തില്‍ പോലും കളിക്കാന്‍ ഇവര്‍ക്ക് അവസരം ലഭിച്ചിട്ടില്ല. ഇത്തരത്തില്‍ സൂപ്പര്‍ താരങ്ങളായിട്ടും കളിക്കാന്‍ അവസരമില്ലാതെ ബെഞ്ചിലിരിക്കുന്ന താരങ്ങള്‍ ആരൊക്കെയാണെന്ന് നോക്കാം. ലഖ്‌നൗ സൂപ്പര്‍ ജയ്ന്റ്‌സ് ഇതുവരെ ക്വിന്റന്‍ ഡീകോക്കിനെ കളിപ്പിച്ചിട്ടില്ല. ഐപിഎല്ലില്‍ വമ്പന്‍ റെക്കോഡുള്ള ഡീകോക്ക് വിക്കറ്റ് കീപ്പറെന്ന നിലയിലും മികച്ച താരമാണ്. എന്നാല്‍ കെയ്ല്‍ മെയേഴ്‌സിനെ ഓപ്പണറാക്കുന്ന ലഖ്‌നൗ വിക്കറ്റ് കീപ്പറായി നിക്കോളാസ് പൂരനെയും കളിപ്പിക്കുന്നു.

quinton de kock

കെ എല്‍ രാഹുലിനൊപ്പം ഓപ്പണിങ്ങില്‍ മികച്ച കൂട്ടുകെട്ട് സൃഷ്ടിച്ച താരമാണ് ഡീകോക്ക്. അവസാന വെസ്റ്റ് ഇന്‍ഡീസ് പരമ്പരയില്‍ സെഞ്ച്വറിയടക്കം നേടി മികച്ച ഫോമിലായിരുന്നു ഡീകോക്ക്. എന്നാല്‍ സീസണില്‍ ഇതുവരെ ഡീകോക്കിന് അവസരം ലഭിച്ചിട്ടില്ല. ടീമിന്റെ വിജയ കൂട്ടുകെട്ട് ഇപ്പോള്‍ പൊളിക്കേണ്ടതില്ലാത്തതിനാലാണ് ഡീകോക്കിനെ കളിപ്പിക്കാത്തതെന്നാണ് കെ എല്‍ രാഹുല്‍ പറഞ്ഞത്.

വലിയ സ്‌കോര്‍ നേടാന്‍ കഴിവുള്ള ഡീകോക്കിനെ ഇനിയും എത്ര മത്സരത്തില്‍ ലഖ്‌നൗ പുറത്തിരുത്തുമെന്ന് കണ്ടറിയാം. ആറ് മത്സരത്തില്‍ നാലിലും ജയിച്ച ലഖ്‌നൗ നിലവില്‍ പോയിന്റ് പട്ടികയില്‍ രണ്ടാം സ്ഥാനത്താണുള്ളത്. രാജസ്ഥാന്‍ റോയല്‍സിലേക്ക് വലിയ പ്രതീക്ഷയോടെയെത്തിയ താരമാണ് ജോ റൂട്ട്. മുന്‍ ഇംഗ്ലണ്ട് നായകന് ആദ്യമായാണ് ഐപിഎല്ലില്‍ കരാര്‍ ലഭിച്ചത്. എന്നാല്‍ ആറ് മത്സരത്തില്‍ ഒരു തവണ പോലും റൂട്ടിന് പ്ലേയിങ് 11 അവസരം ലഭിച്ചിട്ടില്ല.

ഇംപാക്ട് താരമായി പരിഗണിച്ചെങ്കിലും അവസരം ലഭിച്ചില്ല. നിലവില്‍ പോയിന്റ് പട്ടികയില്‍ തലപ്പത്തുള്ള രാജസ്ഥാന് വിദേശ താരമായ റൂട്ടിനെ പരിഗണിക്കുക പ്രയാസമാണ്. ജോസ് ബട്‌ലര്‍, ട്രന്റ് ബോള്‍ട്ട്, ഷിംറോന്‍ ഹെറ്റ്‌മെയര്‍ എന്നിവര്‍ക്ക് രാജസ്ഥാന്‍ നിരയില്‍ നിര്‍ണ്ണായക സ്ഥാനമുണ്ട്. നാലാമനായി ജേസന്‍ ഹോള്‍ഡര്‍, ദം സാംബ എന്നിവരിലൊരാളെയാണ് പരിഗണിക്കുന്നത്. മികച്ച ബാറ്റിങ് നിരയുള്ള രാജസ്ഥാന്‍ റൂട്ടിനെ കളിപ്പിക്കാന്‍ സാധ്യത കുറവാണ്.

നിലവിലെ ചാമ്പ്യന്മാരായ ഗുജറാത്ത് ടൈറ്റന്‍സ് മാത്യു വേഡിന് ഈ സീസണില്‍ അവസരം നല്‍കിയിട്ടില്ല. ഇടം കൈയന്‍ ബാറ്റ്‌സ്മാനായ വിക്കറ്റ് കീപ്പറാണ് വേഡ്. വലിയ ഷോട്ടുകള്‍ കളിക്കാന്‍ ശേഷിയുള്ള വേഡ് അവസാന സീസണില്‍ ഗുജറാത്തിനായി ഭേദപ്പെട്ട പ്രകടനം കാഴ്ചവെച്ചിരുന്നു. എന്നാല്‍ ഈ സീസണില്‍ ഇതുവരെ വേഡിന് അവസരം ലഭിച്ചിട്ടില്ല. വരുന്ന മത്സരങ്ങളിലും വേഡിന് അവസരം ലഭിക്കുക പ്രയാസമാണെന്നതാണ് വസ്തുത.

ഗുജറാത്ത് ടൈറ്റന്‍സിന്റെ കെയ്ന്‍ വില്യംസണ്‍ പരിക്കേറ്റ് പുറത്തായപ്പോള്‍ പകരക്കാരനായി ടീമിലേക്ക് ഉള്‍പ്പെടുത്തിയ താരമാണ് ശ്രീലങ്കന്‍ ഓള്‍റൗണ്ടര്‍ ദസുന്‍ ഷണക. ശ്രീലങ്കയുടെ പരിമിത ഓവര്‍ നായകന്‍ കൂടിയായ ഷണക ഫിനിഷറെന്ന നിലയില്‍ മികച്ച റെക്കോഡുള്ള താരമാണ്. എന്നാല്‍ ഗുജറാത്ത് ഒരു മത്സരത്തില്‍ പോലും ഷണകയെ കളിപ്പിച്ചിട്ടില്ല.

matthew wade

ഡേവിഡ് മില്ലറും രാഹുല്‍ തെവാത്തിയയും ഫിനിഷര്‍മാരായുള്ളതിനാല്‍ ഷണക ഇനിയുള്ള മത്സരങ്ങളിലും ബെഞ്ചിലിരിക്കാനാണ് സാധ്യത. ഇടം കൈയന്‍ സ്പിന്നറായ അക്കീല്‍ ഹൊസൈനെ സണ്‍റൈസേഴ്‌സ് ഹൈദരാബാദ് ഇതുവരെ കളിപ്പിച്ചിട്ടില്ല. മികച്ച ഇക്കോണമിയില്‍ പന്തെറിയാന്‍ കഴിവുള്ള സ്പിന്നറാണ് അദ്ദേഹം. എന്നാല്‍ ഇതുവരെ ഒരു മത്സരത്തില്‍ പോലും പരിഗണിച്ചില്ല.

മുംബൈ ഇന്ത്യന്‍സിന്റെ വമ്പനടിക്കാരനായ താരമാണ് ഡെവാള്‍ഡ് ബ്രെവിസ്. ദക്ഷിണാഫ്രിക്കക്കാരനായ താരം ബേബി എബിഡിയെന്ന പേര് ഇതിനോടകം നേടിയവനാണ്. വമ്പനടി കാഴ്ചവെക്കാന്‍ ശേഷിയുള്ള ബ്രവിസിന് ഇതുവരെ മുംബൈ അവസരം നല്‍കിയിട്ടില്ല. വരുന്ന മത്സരങ്ങളില്‍ അദ്ദേഹത്തിന് ഒരവസരമെങ്കിലും പ്രതീക്ഷിക്കപ്പെടുന്നു.

Story first published: Saturday, April 22, 2023, 10:17 [IST]
Other articles published on Apr 22, 2023
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+