Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

IPL 2023: ആഭ്യന്തര ക്രിക്കറ്റില്‍ 'പുലികള്‍', പക്ഷെ ഐപിഎല്ലില്‍ ഫ്‌ളോപ്പ് ഷോ! മൂന്ന് പേരിതാ

മുംബൈ: ഇന്ത്യന്‍ പ്രീമിയര്‍ ലീഗിന്റെ 16ാം സീസണ്‍ ആവേശകരമായി പുരോഗമിക്കുകയാണ്. ടീമുകള്‍ തമ്മില്‍ പ്ലേ ഓഫിനായി ഇഞ്ചോടിഞ്ച് പോരാട്ടമാണ് കാഴ്ചവെക്കുന്നത്. ഇത്തവണയും പതിവ് പോലെ നിരവധി യുവതാരങ്ങള്‍ മികവ് കാട്ടി പ്രതീക്ഷ നല്‍കുന്നു. ഇന്ത്യന്‍ ക്രിക്കറ്റിന്റെ ഭാവി സുരക്ഷിതമാണെന്ന് തോന്നിക്കുന്ന തരത്തില്‍ മികച്ച പ്രകടനം യുവതാരങ്ങള്‍ കാഴ്ചവെക്കുന്നു. എന്നാല്‍ ചില സീനിയര്‍ താരങ്ങളുടെ പ്രകടനം നിരാശപ്പെടുത്തുകയാണ്.

രോഹിത് ശര്‍മ ഉള്‍പ്പെടെ ആരാധകര്‍ വലിയ പ്രതീക്ഷവെക്കുന്ന ചില താരങ്ങള്‍ നിരാശപ്പെടുത്തുന്ന ബാറ്റിങ്ങാണ് കാഴ്ചവെക്കുന്നത്. ഇത്തവണ അപ്രതീക്ഷിത പ്രകടനം നടത്തിയും കൈയടി നേടുന്ന ചിലരുണ്ട്. അജിന്‍ക്യ രഹാനെ, ഇഷാന്ത് ശര്‍മ, മോഹിത് ശര്‍മ എന്നിവരെല്ലാം ഇത്തരത്തില്‍ പറയാന്‍ സാധിക്കുന്ന താരങ്ങളാണ്. എന്നാല്‍ ആഭ്യന്തര ക്രിക്കറ്റില്‍ ഗംഭീര പ്രകടനം നടത്തിയ ശേഷം ഐപിഎല്ലിലേക്കെത്തി ഫ്‌ളോപ്പായ ചില താരങ്ങളുണ്ട്.

prithvi shaw

അത് ആരൊക്കെയാണ് പരിശോധിക്കാം. ഈ പട്ടികയിലെ പ്രധാനപ്പെട്ട താരം പൃഥ്വി ഷായാണ്. ഇത്തവണ ഡല്‍ഹി ക്യാപിറ്റല്‍സ് വലിയ പ്രകടനം നടത്തുമെന്ന് പ്രതീക്ഷിച്ച താരമാണ് പൃഥ്വി ഷാ. ഓപ്പണറായി ഇറങ്ങി പവര്‍പ്ലേയില്‍ തല്ലിത്തകര്‍ക്കുന്ന പൃഥ്വിയുടെ സമീപകാലത്തെ ആഭ്യന്തര ക്രിക്കറ്റിലെ പ്രകടനങ്ങളെല്ലാം മികച്ചതായിരുന്നു. എന്നാല്‍ ഐപിഎല്ലില്‍ തുടര്‍ച്ചയായി നിരാശപ്പെടുത്തുകയാണ് പൃഥ്വിയെന്ന് പറയാം.

ഇതിനോടകം ഡല്‍ഹി പൃഥ്വിയെ പ്ലേയിങ് 11 നിന്ന് മാറ്റിനിര്‍ത്തിയിട്ടുണ്ട്. അവസാന സയ്യിദ് മുഷ്താഖ് അലി ട്രോഫിയില്‍ 10 ഇന്നിങ്‌സില്‍ നിന്ന് 332 റണ്‍സാണ് മുംബൈ ഓപ്പണര്‍ നേടിയത്. 37 ശരാശരിയിലും 181ന് മുകളില്‍ സ്‌ട്രൈക്കറേറ്റിലുമാണ് പൃഥ്വി കളിച്ചത്. രഞ്ജി ട്രോഫിയില്‍ ആസാമിനെതിരേ ട്രിപ്പിള്‍ സെഞ്ച്വറിയും അദ്ദേഹം നേടിയിരുന്നു. എന്നാല്‍ ഈ പ്രകടനമികവ് ഐപിഎല്ലില്‍ ആവര്‍ത്തിക്കാന്‍ പൃഥ്വിക്ക് സാധിച്ചില്ല.

ആറ് ഇന്നിങ്‌സില്‍ നിന്ന് 47 റണ്‍സ് മാത്രമാണ് പൃഥ്വിക്ക് നേടാനായത്. 15 റണ്‍സാണ് താരത്തിന്റെ ഉയര്‍ന്ന സ്‌കോര്‍. ഇതോടെ പൃഥ്വിയെ ഡല്‍ഹി പ്ലേയിങ് 11 നിന്ന് തഴയുകയും ചെയ്തു. ഇനിയൊരു തിരിച്ചുവരവും പൃഥ്വിയെ സംബന്ധിച്ച് പ്രയാസമാണ്. ഈ സീസണിലുടെനീളം പൃഥ്വി ബെഞ്ചിലിരിക്കാനാണ് സാധ്യത കൂടുതല്‍. ഫോമിലേക്കെത്തിയാല്‍ ഏറ്റവും അപകടകാരിയാ താരമാണെങ്കിലും നിലവില്‍ ഫോമില്ലെന്നതാണ് പ്രശ്‌നം.

mayank agarwal

മറ്റൊരു താരം സര്‍ഫറാസ് ഖാനാണ്. ഇന്ത്യന്‍ ടീമിലേക്ക് പരിഗണിക്കപ്പെടാന്‍ സാധിക്കുന്ന തരത്തില്‍ ആഭ്യന്തര ക്രിക്കറ്റില്‍ മികവ് കാട്ടിയ താരമാണ് സര്‍ഫറാസ് ഖാന്‍. വിക്കറ്റ് കീപ്പര്‍ ബാറ്റ്‌സ്മാന്‍ ഡല്‍ഹിക്കൊപ്പം ഇത്തവണ നിരാശപ്പെടുത്തി. അവസാന രഞ്ജി ട്രോഫിയില്‍ 92.67 ശരാശരിയില്‍ 556 റണ്‍സാണ് സര്‍ഫറാസ് നേടിയത്. സയ്യിദ് മുഷ്താഖ് അലി ട്രോഫിയില്‍ മുംബൈയുടെ മൂന്നാമത്തെ ടോപ് സ്‌കോററും സര്‍ഫറാസായിരുന്നു.

എന്നാല്‍ ഈ മികവ് ഐപിഎല്ലില്‍ ആവര്‍ത്തിക്കാന്‍ അദ്ദേഹത്തിനാവുന്നില്ല. 53 റണ്‍സാണ് നാല് ഇന്നിങ്‌സില്‍ നിന്ന് താരം നേടിയത്. അതും 85 സ്‌ട്രൈക്കറേറ്റില്‍. റിഷഭ് പന്തിന്റെ അഭാവം നികത്താന്‍ ഡല്‍ഹി കരുതിവെച്ചിരുന്ന താരം സര്‍ഫറാസായിരുന്നു. എന്നാല്‍ അവസരത്തിനൊത്തുയരാന്‍ അദ്ദേഹത്തിന് സാധിച്ചില്ല. മൂന്നാമത്തെ താരം മായങ്ക് അഗര്‍വാളാണ്. ഒരു സമയത്ത് ഇന്ത്യന്‍ ടീമിലെ സജീവതാരമായിരുന്നു മായങ്ക് അഗര്‍വാള്‍.

പഞ്ചാബ് കിങ്‌സ് നായകനായിരുന്ന മായങ്ക് നിലവില്‍ സണ്‍റൈസേഴ്‌സ് ഹൈദാരാബാദിനൊപ്പമാണ്. അവസാന രഞ്ജി ട്രോഫിയില്‍ 13 ഇന്നിങ്‌സില്‍ നിന്ന് 990 റണ്‍സാണ് മായങ്ക് നേടിയത്. സയ്യിദ് മുഷ്താഖ് അലി ട്രോഫിയില്‍ എട്ട് മത്സരത്തില്‍ നിന്ന് 165 റണ്‍സും നേടി. 155ന് മുകളില്‍ സ്‌ട്രൈക്കറേറ്റിലായിരുന്നു ഇത്. എന്നാല്‍ ഈ സീസണിലെ ഐപിഎല്ലില്‍ ബാറ്റുകൊണ്ട് തീര്‍ത്തും നിറംമങ്ങുകയാണ്. എട്ട് മത്സരത്തില്‍ നിന്ന് 169 റണ്‍സ് നേടിയ മായങ്കിന്റെ സ്‌ട്രൈക്കറേറ്റ് 110 ആണ്.

Story first published: Wednesday, May 3, 2023, 14:11 [IST]
Other articles published on May 3, 2023
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+