For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

IPL 2023: സൂപ്പര്‍ താരങ്ങള്‍, പക്ഷെ സീസണില്‍ ഫ്‌ളോപ്പ് ഷോ തുടരുന്നു! അഞ്ച് പേരിതാ

മുംബൈ: ഇന്ത്യന്‍ പ്രീമിയര്‍ ലീഗിന്റെ 16ാം സീസണിലെ മത്സരങ്ങള്‍ ആവേശകരമായി പുരോഗമിക്കുകയാണ്. ഓരോ ടീമും ഒന്നിനൊന്ന് ശക്തമായ പോരാട്ടം കാഴ്ചവെക്കുന്നതിനാല്‍ പ്ലേ ഓഫില്‍ ആരൊക്കെ പ്രവേശിക്കുമെന്ന് പ്രവചിക്കാന്‍ പോലുമാവാത്ത അവസ്ഥ. സണ്‍റൈസേഴ്‌സ് ഹൈദരാബാദ്, ഡല്‍ഹി ക്യാപിറ്റല്‍സൊഴികെ മറ്റ് ടീമുകളെല്ലാം മികച്ച പ്രകടനം തന്നെയാണ് നിലവില്‍ കാഴ്ചവെക്കുന്നത്.

പല ടീമുകളും വലിയ പ്രതീക്ഷയോടെ കൊണ്ടുവന്ന ചില സൂപ്പര്‍ താരങ്ങള്‍ ഈ സീസണില്‍ തീര്‍ത്തും നിരാശപ്പെടുത്തുന്ന കാഴ്ചയാണ് ഇപ്പോള്‍ കാണുന്നത്. ടീമിന്റെ നട്ടെല്ലായി മാറുമെന്ന് തോന്നിച്ച താരങ്ങള്‍ ഇപ്പോള്‍ ടീമിന്റെ ബാധ്യതയായി മാറുകയാണ്. ഇത്തരത്തില്‍ എല്ലാവരും വലിയ പ്രതീക്ഷയോടെ കാണുകയും പക്ഷെ പ്രകടനംകൊണ്ട് നിരാശപ്പെടുത്തുകയും ചെയ്യുന്ന അഞ്ച് താരങ്ങള്‍ ആരൊക്കെയാണെന്ന് നോക്കാം.

suryakumar yadav

ഡല്‍ഹി ക്യാപിറ്റല്‍സിന്റെ പൃഥ്വി ഷായാണ് ഏറ്റവും നിരാശപ്പെടുത്തുന്ന താരങ്ങളിലൊരാള്‍. വമ്പനടിക്കാരനായ ഓപ്പണര്‍ അതിവേഗത്തില്‍ റണ്‍സുയര്‍ത്താന്‍ കഴിവുള്ളവനാണ്. എട്ട് കോടി രൂപ പ്രതിഫലം വാങ്ങുന്ന പൃഥ്വി ഷാ എട്ട് രൂപക്കുള്ള ജോലി പോലും എടുക്കുന്നില്ല. ആറ് മത്സരം കളിച്ച പൃഥ്വി ഷാ ആകെ നേടിയത് 48 റണ്‍സാണ്. പവര്‍പ്ലേ ഓവര്‍ പൂര്‍ത്തിയാക്കാന്‍ പോലും താരത്തിനാവുന്നില്ല. 114.28 സ്‌ട്രൈക്കറേറ്റില്‍ കളിക്കുന്ന പൃഥ്വി ഒരു സിക്‌സര്‍ പോലും ഈ സീസണില്‍ നേടിയിട്ടില്ല.

ഇംപാക്ട് പ്ലയറായാണ് പൃഥ്വിയെ കൂടുതല്‍ മത്സരത്തിലും ഡല്‍ഹി കളിപ്പിച്ചത്. എല്ലാ പിന്തുണയും നല്‍കിയിട്ടും ഫോമിലേക്കെത്താന്‍ പൃഥ്വിക്കാവുന്നില്ല. വരുന്ന മത്സരങ്ങളില്‍ ഡല്‍ഹിയുടെ പ്ലേയിങ് 11ല്‍ പൃഥ്വിക്ക് സ്ഥാനം ലഭിക്കാന്‍ സാധ്യത വളരെ കുറവാണെന്ന് തന്നെ പറയാം. ഡല്‍ഹി ക്യാപിറ്റല്‍സിന്റെ തന്നെ സര്‍ഫറാസ് ഖാനാണ് മറ്റൊരു താരം. റിഷഭ് പന്തിന്റെ അഭാവത്തില്‍ ഡല്‍ഹി ആദ്യം വിക്കറ്റ് കീപ്പറായി പരിഗണിച്ചത് സര്‍ഫറാസിനെയാണ്.

ആഭ്യന്തര ക്രിക്കറ്റില്‍ മിന്നല്‍ പ്രകടനം നടത്തിയെത്തിയ സര്‍ഫറാസിന് പക്ഷെ ഈ മികവ് ഐപിഎല്ലില്‍ ആവര്‍ത്തിക്കാനായില്ല. രണ്ട് മത്സരത്തില്‍ നിന്ന് 34 റണ്‍സ് മാത്രമാണ് അദ്ദേഹം നേടിയത്. ഇതോടെ പ്ലേയിങ് 11നിന്നും തഴയപ്പെട്ടു. ഇന്ത്യന്‍ ടീമിലേക്ക് എത്തുമെന്ന് തോന്നിച്ചിരുന്ന സര്‍ഫറാസിന് ഇനി ഐപിഎല്ലില്‍ പോലും അവസരം ലഭിക്കുമോയെന്നത് കാത്തിരുന്ന് കണ്ടറിയണം.

രാജസ്ഥാന്‍ റോയല്‍സിന്റെ റിയാന്‍ പരാഗാണ് മറ്റൊരു താരം. രാജസ്ഥാന്‍ എന്തിനാണ് പരാഗിനെ കളിപ്പിക്കുന്നതെന്ന ചോദ്യം ഇതിന് മുമ്പ് പലവട്ടം ഉയര്‍ന്നുകേട്ടതാണ്. ഈ സീസണിലും ഇതേ ചോദ്യം വീണ്ടും വീണ്ടും ഉയര്‍ന്നുകേള്‍ക്കുകയാണ്. അഞ്ച് മത്സരം കളിച്ച പരാഗ് നേടിയത് 54 റണ്‍സ് മാത്രമാണ്. 13.50 ശരാശരിയും 112.50 സ്‌ട്രൈക്കറേറ്റുമാണ് താരത്തിനുള്ളത്. ഓള്‍റൗണ്ടറാണെങ്കിലും തല്ലുകൊള്ളിയായ ബൗളറാണ് പരാഗ്.

അതുകൊണ്ട് തന്നെ രാജസ്ഥാന്‍ പന്തെറിയിക്കാറുമില്ല. ഭേദപ്പെട്ട ഫീല്‍ഡറാണെങ്കിലും ബാറ്റുകൊണ്ട് ടീമിന് ബാധ്യതയാണ്. എന്നാല്‍ മോശം പ്രകടനം തുടരുമ്പോഴും പരാഗിനെ രാജസ്ഥാന്‍ ടീം മാനേജ്‌മെന്റ് പിന്തുണക്കുന്നുവെന്നതാണ് കൗതുകം. ആര്‍സിബിയുടെ ദിനേഷ് കാര്‍ത്തികാണ് മറ്റൊരു താരം. സൂപ്പര്‍ ഫിനിഷറായ കാര്‍ത്തിക് ആറ് മത്സരത്തില്‍ നിന്ന് നേടിയത് 45 റണ്‍സ് മാത്രമാണ്. 9 ശരാശരിയും 140.62 സ്‌ട്രൈക്കറേറ്റുമാണ് കാര്‍ത്തികിന്റെ പേരിലുള്ളത്.

prithvi shaw

ഇത്തവണ പ്രതീക്ഷിച്ച നിലവാരത്തിലുള്ള ഫിനിഷിങ് മികവ് കാട്ടാന്‍ കാര്‍ത്തിക്കിനാവുന്നില്ല. താരത്തിന്റെ അവസാന ഐപിഎല്‍ സീസണായി ഇത് മാറുമെന്ന കാര്യം ഏറെക്കുറെ ഉറപ്പിച്ച് പറയാം. സണ്‍റൈസേഴ്‌സ് ഹൈദരാബാദിന്റെ മായങ്ക് അഗര്‍വാളാണ് നിരാശപ്പെടുത്തുന്ന മറ്റൊരു താരം. ആറ് മത്സരത്തില്‍ നിന്ന് 19.17 ശരാശരിയില്‍ 115 റണ്‍സാണ് മായങ്ക് ആകെ നേടിയത്. ഐപിഎല്ലില്‍ മികച്ച റെക്കോഡുള്ള താരമാണെങ്കിലും ഇപ്പോള്‍ മോശം ഫോമിലാണ്.

സൂര്യകുമാര്‍ യാദവാണ് ഏറ്റവും നിരാശപ്പെടുത്തുന്ന പ്രമുഖന്‍. അഞ്ച് മത്സരത്തില്‍ നിന്ന് നേടിയത് 66 റണ്‍സ് മാത്രം. 13.20 ശരാശരിയിലാണ് താരം കളിക്കുന്നത്. 47 റണ്‍സ് പ്രകടനം മാറ്റിനിര്‍ത്തിയാല്‍ സീസണില്‍ വലിയ ഫ്‌ളോപ്പാണ് സൂര്യ. അടുത്ത മത്സരങ്ങളില്‍ താരത്തില്‍ നിന്ന് ശക്തമായ തിരിച്ചുവരവാണ് പ്രതീക്ഷിക്കുന്നത്.

Story first published: Saturday, April 22, 2023, 7:00 [IST]
Other articles published on Apr 22, 2023
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+